പത്മനാഭന്‍ ജയിച്ചതല്ല, സംസ്ഥാന സമിതിയില്‍ വനിതകളില്ലാത്തതാണ്‌ വാര്‍ത്ത.

മറ്റെല്ലാ മേഖലയിലുമുള്ള അനീതികളെ ഘോരഘോരം വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ സ്വന്തം മേഖലയില്‍ ഉണ്ടാകുന്ന അനീതികളില്‍ എപ്പോഴും മൗനമവലംബിക്കുന്നവരാണെന്ന കാര്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്‌. വിരലിലെണ്ണാവുന്നവയൊഴികെയുള്ള മാധ്യമ സ്ഥാപനങ്ങളിലെ മോശപ്പെട്ട വേതനപ്രശ്‌നത്തില്‍ ഇടപെടാന്‍ പത്രപ്രവര്‍ത്തക യൂണിയന്‌ കഴിയാറില്ല. അമിതമായ ജോലിഭാരം, അന്യായമായ സ്ഥലംമാറ്റം, സ്ഥിരപ്പെടുത്താതിരിക്കല്‍ തുടങ്ങിയ വിഷയങ്ങളിലും യൂണിയന്‍ നിസ്സഹായരാണ്‌. എഴുതികൊടുക്കുന്ന വാര്‍ത്തകള്‍ പൂഴ്‌ത്തപ്പെടുമ്പോഴും മൗനമവലംബിക്കേണ്ട ഗതികേടാണ്‌. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും സ്വന്തം യൂണിയനിലെങ്കിലും നീതിപൂര്‍വ്വമായ പ്രവര്‍ത്തനം ഉണ്ടാകുമെന്നു കരുതിയവര്‍ക്കുതെറ്റി. കഴിഞ്ഞ ദിവസം നടന്ന യൂണിയന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പുഫലം നോക്കുക. വിമതസ്ഥാനാര്‍ത്ഥിയായി […]

x

മറ്റെല്ലാ മേഖലയിലുമുള്ള അനീതികളെ ഘോരഘോരം വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ സ്വന്തം മേഖലയില്‍ ഉണ്ടാകുന്ന അനീതികളില്‍ എപ്പോഴും മൗനമവലംബിക്കുന്നവരാണെന്ന കാര്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്‌. വിരലിലെണ്ണാവുന്നവയൊഴികെയുള്ള മാധ്യമ സ്ഥാപനങ്ങളിലെ മോശപ്പെട്ട വേതനപ്രശ്‌നത്തില്‍ ഇടപെടാന്‍ പത്രപ്രവര്‍ത്തക യൂണിയന്‌ കഴിയാറില്ല. അമിതമായ ജോലിഭാരം, അന്യായമായ സ്ഥലംമാറ്റം, സ്ഥിരപ്പെടുത്താതിരിക്കല്‍ തുടങ്ങിയ വിഷയങ്ങളിലും യൂണിയന്‍ നിസ്സഹായരാണ്‌. എഴുതികൊടുക്കുന്ന വാര്‍ത്തകള്‍ പൂഴ്‌ത്തപ്പെടുമ്പോഴും മൗനമവലംബിക്കേണ്ട ഗതികേടാണ്‌.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും സ്വന്തം യൂണിയനിലെങ്കിലും നീതിപൂര്‍വ്വമായ പ്രവര്‍ത്തനം ഉണ്ടാകുമെന്നു കരുതിയവര്‍ക്കുതെറ്റി. കഴിഞ്ഞ ദിവസം നടന്ന യൂണിയന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പുഫലം നോക്കുക. വിമതസ്ഥാനാര്‍ത്ഥിയായി മത്സരിച്ച എന്‍ പത്മനാഭന്റെ വിജയം ആഘോഷിക്കപ്പെടുന്നു. പത്മനാഭനെ തോല്‍പ്പിക്കാന്‍ മാനേജ്‌മെന്റുകളും പല യൂണിയന്‍ നേതാക്കളും കൈകോര്‍ത്തതായി വാര്‍ത്തയുണ്ടായിരുന്നു.അതായിരിക്കാം ഈ വിജയത്തെ ശ്രദ്ധേയമാക്കിയത്‌. എന്നാല്‍ 32 അംഗ സംസ്ഥാന സമിതിയില്‍ ഒരു വനിത പോലുമില്ല എന്നതാണ്‌ യഥാര്‍ഥ വാര്‍ത്ത. നിരവധി സ്‌ത്രീകള്‍ ഇപ്പോള്‍ മാധ്യമരംഗത്തുണ്ട്‌. പ്രത്യേകിച്ച്‌ ദൃശ്യമാധ്യമ മേഖലയില്‍. എന്നിട്ടും അവരില്‍ നിന്നൊരാളെപോലും സംസ്ഥാന സമിതിയലേക്ക്‌ തിരഞ്ഞെടുക്കാനുള്ള ആര്‍ജ്ജവം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായില്ല. ഭരണരംഗത്തുമാത്രമല്ല, മുഴുവന്‍ സംഘടനകളിലും സ്‌ത്രീപ്രാതിനിധ്യത്തെ കുറിച്ച്‌ ഏറെ ചര്‍ച്ച നടക്കുന്ന ഇക്കാലത്താണ്‌ അതില്‍ മാതൃകയാകേണ്ട മാധ്യമപ്രവര്‍ത്തകരില്‍ നിന്ന്‌ നിരാശാജനകമായ ഈ സമീപനം ഉണഅടായിരിക്കുന്നത്‌.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply