പഠിപ്പുമുടക്കല്ല, ഒഴിവാക്കേണ്ടത് അമിതമായ കക്ഷിരാഷ്ട്രീയം

പഠിപ്പുമുടക്കിയുള്ള സമരങ്ങള്‍ ഒഴിവാക്കുമെന്ന എസ്എഫ്‌ഐയുടെ പ്രഖ്യാപനം പൊതുവില്‍ സ്വാഗതാര്‍ഹം തന്നെ. എങ്കിലും പ്രധാനവിഷയം അതല്ല. വിദ്യാര്‍ത്ഥിമേഖലയിലടക്കം എല്ലാ മേഖലകളിലും ശക്തമായ കക്ഷിരാഷ്ട്രീയവല്‍ക്കരണമാണ്. അമിതമായ ഈ കക്ഷിരാഷ്ട്രീയവല്‍ക്കരണം ഭീകരമായ കൊലപാതകങ്ങളിലേക്കടക്കം നമ്മെ നയിക്കുന്നു. എത്രയോ വിദ്യാര്‍ത്ഥിനേതാക്കള്‍പോലും കേരളത്തില്‍ കൊലചെയ്യപ്പെട്ടിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കുന്നത് അത്രക്കുമോശമായ കാര്യമാണെന്ന് പറയാനാകില്ല. ലോകചരിത്രത്തില്‍ വിദ്യാര്‍ത്തികള്‍ പഠിപ്പുമുടക്കി രംഗത്തിറങ്ങിയ ഉജ്ജ്വലമായ സംഭവങ്ങള്‍ നിരവധിയുണ്ട്. ഫ്രഞ്ചുവിപ്ലവം മുതല്‍ ചൈനീസ് വിദ്യാര്‍ത്ഥി കലാപം വരെ ആ പട്ടികയില്‍ വരും. ഇന്ത്യയില്‍തന്നെ സ്വാതന്ത്ര്യസമരകാലത്തും നക്‌സല്‍ബാരി കലാപകാലത്തുമൊക്കെ ഇതിനുള്ള ഉദാഹരണങ്ങള്‍ കാണാം. […]

download

പഠിപ്പുമുടക്കിയുള്ള സമരങ്ങള്‍ ഒഴിവാക്കുമെന്ന എസ്എഫ്‌ഐയുടെ പ്രഖ്യാപനം പൊതുവില്‍ സ്വാഗതാര്‍ഹം തന്നെ. എങ്കിലും പ്രധാനവിഷയം അതല്ല. വിദ്യാര്‍ത്ഥിമേഖലയിലടക്കം എല്ലാ മേഖലകളിലും ശക്തമായ കക്ഷിരാഷ്ട്രീയവല്‍ക്കരണമാണ്. അമിതമായ ഈ കക്ഷിരാഷ്ട്രീയവല്‍ക്കരണം ഭീകരമായ കൊലപാതകങ്ങളിലേക്കടക്കം നമ്മെ നയിക്കുന്നു. എത്രയോ വിദ്യാര്‍ത്ഥിനേതാക്കള്‍പോലും കേരളത്തില്‍ കൊലചെയ്യപ്പെട്ടിരിക്കുന്നു.
വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കുന്നത് അത്രക്കുമോശമായ കാര്യമാണെന്ന് പറയാനാകില്ല. ലോകചരിത്രത്തില്‍ വിദ്യാര്‍ത്തികള്‍ പഠിപ്പുമുടക്കി രംഗത്തിറങ്ങിയ ഉജ്ജ്വലമായ സംഭവങ്ങള്‍ നിരവധിയുണ്ട്. ഫ്രഞ്ചുവിപ്ലവം മുതല്‍ ചൈനീസ് വിദ്യാര്‍ത്ഥി കലാപം വരെ ആ പട്ടികയില്‍ വരും. ഇന്ത്യയില്‍തന്നെ സ്വാതന്ത്ര്യസമരകാലത്തും നക്‌സല്‍ബാരി കലാപകാലത്തുമൊക്കെ ഇതിനുള്ള ഉദാഹരണങ്ങള്‍ കാണാം. എന്നാല്‍ കേരളത്തില്‍ അത്തരത്തിലുള്ള സമരങ്ങള്‍ വളരെ കുറവെ നടന്നിട്ടുള്ളു. ഇവിടെ മുഖ്യമായും തങ്ങളുടെ മാതൃസംഘടനയുടെ താല്‍പ്പര്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളെ രംഗത്തിറക്കുന്ന സമരങ്ങളാണ് നടക്കുന്നത്. വിമോചന സമരം മുതലെ ഈ പ്രവണത ആരംഭിച്ചു. ഇടതു വലതു വിദ്യാര്‍ത്ഥി സംഘടനകള്‍ക്കൊക്കെ ഇതില്‍ ഉത്തരവാദിത്തമുണ്ട്.
വാസ്തവത്തില്‍ ഇതിന്റെ ഉത്തരവാദികള്‍ നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുതന്നെയാണ്. ഇപ്പോഴത്തെ പാര്‍ട്ടി നേതാക്കള്‍ മിക്കവരും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നു വന്നവരാണല്ലോ. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ തങ്ങള്‍ക്കു പിന്‍ഗാമികളെ കണ്ടെത്തുകയാണ് ഇവര്‍. കക്ഷിരാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്കാണ് ഇവര്‍ വിദ്യാര്‍ത്തികളെ തെരുവിലിറക്കുന്നത്. അതിനുതയ്യാറായി വിദ്യാര്‍ത്ഥി നേതാക്കളും. പലപ്പോഴും പാര്‍ട്ടികള്‍ സംഘടനാപ്രവര്‍ത്തനത്തിനുമാത്രം പ്രവര്‍ത്തകരെ കോളേജില്‍ ചേര്‍ക്കാറുമുണ്ട്. വിദ്യാര്‍ത്ഥി സമൂഹം നേരിടുന്ന പൊതുപ്രശ്‌നങ്ങള്‍ക്ക് ഇവര്‍ സമരം ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ വളരെ കുറവാണ്. തങ്ങള്‍ നേരത്തെ എതിര്‍ത്തിരുന്ന വിഷയങ്ങള്‍ തങ്ങളുടെ മാതൃസംഘടനകള്‍ക്ക് ങരണം ലഭിക്കുമ്പോള്‍ ഇവര്‍ അനുകൂലിക്കാറുമുണ്ട്. മാത്രമല്ല, സമരങ്ങള്‍ നടക്കുന്നത് സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചില എയ്ഡഡ് സ്ഥാപനങ്ങൡലുമാണ്. നേതാക്കളുടെ മക്കളും മറ്റ് ഉന്നതരുടെ മക്കളും പഠിക്കുന്ന അണ്‍ എയ്ഡഡ് മേഖലയില്‍ സമരം നടക്കാറില്ല.
നമ്മുടെ വിദ്യാര്‍ത്ഥി സംഘടനകളുടെ (തീര്‍ച്ചയായും അധ്യാപക സംഘടനകളുടേയും) കൊട്ടിഘോഷിക്കുന്ന പോരാട്ടങ്ങളുടെ പരിണത ഫലമെന്താണ്? അതിനുള്ള മറുപടി നമ്മുടെ വിദ്യാഭ്യാസരംഗം തന്നെ നല്‍കും. ഉന്നതവിദ്യാഭ്യാസത്തില്‍ നമ്മള്‍ ബീഹാറിനേക്കാള്‍ പുറകിലാണ്. അഖിലേന്ത്യാതലത്തില്‍ മികച്ചതെന്നു പറയാവുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമോ യൂണിവേഴ്‌സിറ്റിയോ നമുക്കില്ല. എന്‍ട്രന്‍സ് കോച്ചിംഗ് എന്ന ഒറ്റ വിഷയത്തില്‍ ചുറ്റിക്കറങ്ങുകയാണ് നമ്മുടെ വിദ്യാഭ്യാസമേഖല. ആരോഗ്യത്തെ പോലെ ഏറ്റവും വലിയ കച്ചവടമായി വിദ്യാഭ്യാസവും മാറി. കക്ഷിരാഷ്ട്രീയത്തിനുവേണ്ടിമാത്രം സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ക്കോ ശബളവര്‍ദ്ധനവിനുമാത്രം സമരം ചെയ്യുന്ന അധ്യാപക സംഘടനകള്‍ക്കോ ഈ രംഗത്ത് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞോ? ഇവരാരും തിരിഞ്ഞുനോക്കാത്ത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും അവസ്ഥയെന്താണ്? ഇടക്കാലത്ത് പ്രാഥമിക വിദ്യാഭ്യാസരംഗത്ത് കൊണ്ടുവന്ന മികച്ച ശ്രമങ്ങള്‍ പോലും ഫലം കണ്ടോ?
മറുവശത്ത് നോക്കുക. വിദ്യാഭ്യാസമേഖലയില്‍ വളരെ ഉയര്‍ന്ന നിലവാരമെന്നു പറയുമ്പോഴും മികച്ച ഒരു ശാസ്ത്രജ്ഞനേയോ ഡോക്ടറേയോ അധ്യാപകനേയോ ഗവേഷകനേയോ സംഭാവന ചെയ്യാന്‍ അടുത്ത കാലത്ത് നമുക്ക് കഴിയുന്നുണ്ടോ? എന്തിന്.. മികച്ച ഒരു രാഷ്ട്രീയക്കാരനെ…? അക്കാദമിക് മേഖലയില്‍ മികവുള്ളവര്‍ അടുത്ത കാലത്തായി രാഷ്ട്രീയത്തിലേക്കുപോലും വരുന്നില്ല എന്ന് മറക്കരുത്.
തീര്‍ച്ചയായും വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കുക എന്ന ആവശ്യംഅംഗീകരിക്കാനാവില്ല. അതുവഴി വിദ്യാര്‍ത്ഥികളുടെ പൊതുരഗത്തേക്കുള്ള പ്രവേശനമാണ് നിഷേധിക്കപ്പെടുന്നത്. നാടുനേരിടുന്ന പൊതുവിഷയങ്ങളിലും വിദ്യാര്‍ത്ഥി മേഖലയിലെ വിഷയങ്ങളിലും ഇടപെടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ട്, കടമയുണ്ട്. അതുതടയാനുള്ള നീക്കത്തെ ചെറുക്കണം. ചിലപ്പോള്‍ പഠിപ്പുമുടക്കി സമരവും വേണ്ടിവരും. എന്നാല്‍ സമൂഹത്തിന്റെ പൊതുവിഷയങ്ങളിലോ വിദ്യാര്‍ത്ഥികളുടെ പ്രത്യക വിഷയങ്ങലിലോ ഇവര്‍ സജീവമായി ഇടപെടുന്നുണ്ടോ? എന്തിനേറെ? വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കിലെ സൗജന്യത്തിനായുള്ള പോരാട്ടങ്ങളെ കുറിച്ച് ആവേശത്തോടെ സംസാരിക്കുന്ന സംഘടനകള്‍ ഇന്ന് വിദ്യാര്‍ത്ഥികള്‍ സ്വകാര്യബസില്‍ നേരിടുന്ന അപമാനം കാണുന്നുണ്ടോ? ഫലത്തില്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും മുതിര്‍ന്നവര്‍ ബസില്‍ കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ ചാര്‍ജ്ജ് കൊടുത്ത് സ്വകാര്യവാഹനങ്ങളില്‍ സഞ്ചരിക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.
മറ്റെല്ലാ മേഖലയുമെന്ന പോലെ പെണ്‍കുട്ടികളോടുള്ള വിവേചനം വിദ്യാഭ്യാസരംഗത്ത് ഇപ്പോഴും തുടരുന്നതായി സ്ത്രീ സംഘടനകള്‍ ചൂണ്ടികാട്ടുന്നു. എല്ലാ മേഖലയില്‍ നിന്നും ആവശ്യങ്ങളുയര്‍ന്നിട്ടും വിദ്യാര്‍ത്ഥിനികളുടെ യൂണിഫോം കാലാനുസൃതമാക്കാന്‍ പല സ്‌കൂളുകളും തയ്യാറാകാത്തത് ഉദാഹരണമായി ചൂണ്ടികാട്ടപ്പെടുന്നു. പെണ്‍കുട്ടികളുടെ ചലന സ്വാതന്ത്ര്യവും ആത്മവിശ്വാസവും തടയുന്ന പാവാട പോലുള്ള ഡ്രസ്സ് കോഡുകള്‍ അവസാനിപ്പിക്കണമെന്ന ആവശ്യത്തോട്് പല മാനേജ്‌മെന്റുകളും മുഖം തിരിച്ചുനില്‍ക്കുകയാണ്. അതുപോലെതന്നെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സഹവിദ്യാഭ്യാസത്തോട് മുഖം തിരിച്ച് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്‌കൂളുകള്‍ നിലനിര്‍ത്തുന്നത് കുട്ടികളുടെ മാനസിക വളര്‍ച്ചക്ക് വിഘാതമാണെന്ന കണ്ടെത്തലുകളും അവഗണിക്കപ്പെടുന്നു. അതോടൊപ്പം ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് വരുമ്പോള്‍ പെണ്‍കുട്ടികള്‍ ഭൂരിഭാഗവും സാധാരണ ഡിഗ്രി കോഴ്‌സുകളില്‍ ഒതുങ്ങുന്നു. പഠനസമയത്തുതന്നെ വിവാഹം നടക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവയെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം.
വിഷയം പഠിപ്പുമടക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല. കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുപരിയായി പൊതുസമൂഹത്തിന്റേയും വിദ്യാര്‍ത്ഥി സമൂഹത്തിന്റേയും വിഷയങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇടപെടുന്നുണ്ടോ എന്നതാണ്….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “പഠിപ്പുമുടക്കല്ല, ഒഴിവാക്കേണ്ടത് അമിതമായ കക്ഷിരാഷ്ട്രീയം

  1. Avatar for Critic Editor

    k.s.radhakrishnan

    അതിനു മാര്‍ക്സിസം വികസികുന്നുണ്ട് മക്കളെ . ഇന്ന് നമുക്ക് പച്ച ബോര്‍ഡിനെതിരെ പ്രതികരിക്കേണ്ടി വരുന്നു . പിന്നെ ഊര്‍മിള ടീചെരിനെ പോലെ ഉള്ളവരുടെ കാര്യങ്ങള്‍ , ഇങ്ങിനെ ഉത്തരോത്തരം സമര മേഖല വര്ധികുക ആനു എന്ന് എന്ത് കൊണ്ട് മനസിലാകുനില്ല .ഇരാകിലെ ഭീകര വാദം ഇതൊക്കെ . പിന്നെ വേറെ ചില കംമുനിസ്ടുകള്‍ ഉണ്ടെല്ലോ , സാമ്രാ‍ജയത്വം വരുന്നതും നോക്കി ഇരികുന്നവേര്‍ . അവരും എന്തെങ്കിലും ചെയ്തു ജീവികട്ടെ .

Leave a Reply