പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കോവര്‍ക്കഴുത മതി…….

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട വികലാംഗ കുടുംബങ്ങള്‍ക്ക് വീട്ടുസാധനങ്ങള്‍ കൊണ്ടുപോകുന്നതിന് കോവര്‍ക്കഴുത. ഇടുക്കി ജില്ലാ പട്ടികജാതി വികസന സമിതിയുടേതാണ് ഈ തീരുമാനമെന്ന് ജനയുഗം റിപ്പോര്‍ട്ട് ചെയ്യുന്നു. വികസന സമിതിയില്‍ മറയൂര്‍ ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ച പദ്ധതി അംഗീകരിക്കുകയായിരുന്നു. യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി ഭാസ്‌ക്കരനാണ് അധ്യക്ഷത വഹിച്ചത്. കോവര്‍ കഴുത ഒന്നിന് നാല്‍പതിനായിരം രൂപ വീതമാണ് പദ്ധതിയില്‍ വകയിരുത്തിയിരിക്കുന്നത്. സ്വയം തൊഴില്‍ എന്ന നിലയിലാണത്രെ കഴുതകളെ വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. പട്ടികജാതി വര്‍ഗ്ഗക്കാര്‍ക്ക് വീട്ടുസാധനങ്ങള്‍ കൊണ്ടുപോകാന്‍ മറ്റുവാഹനങ്ങള്‍ വേണ്ട, […]

images

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട വികലാംഗ കുടുംബങ്ങള്‍ക്ക് വീട്ടുസാധനങ്ങള്‍ കൊണ്ടുപോകുന്നതിന് കോവര്‍ക്കഴുത. ഇടുക്കി ജില്ലാ പട്ടികജാതി വികസന സമിതിയുടേതാണ് ഈ തീരുമാനമെന്ന് ജനയുഗം റിപ്പോര്‍ട്ട് ചെയ്യുന്നു. വികസന സമിതിയില്‍ മറയൂര്‍ ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ച പദ്ധതി അംഗീകരിക്കുകയായിരുന്നു. യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി ഭാസ്‌ക്കരനാണ് അധ്യക്ഷത വഹിച്ചത്. കോവര്‍ കഴുത ഒന്നിന് നാല്‍പതിനായിരം രൂപ വീതമാണ് പദ്ധതിയില്‍ വകയിരുത്തിയിരിക്കുന്നത്. സ്വയം തൊഴില്‍ എന്ന നിലയിലാണത്രെ കഴുതകളെ വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.
പട്ടികജാതി വര്‍ഗ്ഗക്കാര്‍ക്ക് വീട്ടുസാധനങ്ങള്‍ കൊണ്ടുപോകാന്‍ മറ്റുവാഹനങ്ങള്‍ വേണ്ട, കഴുത മതിയെന്ന തീരുമാനം അവരുടെ പേരില്‍ തന്നെയുള്ള വികസന സമിതിയാണെന്നതാണ് വൈരുദ്ധ്യം. അവര്‍ക്കെന്താ മറ്റു വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലേ? അവരെന്നും കഴുതപ്പുറത്തു സഞ്ചരിക്കേണ്ടവരോ? ഇതാമോ വികസനം? അതാകട്ടെ വികലാംഗര്‍ക്ക്്. കോവര്‍ വഴുതയെ കിട്ടുന്ന വികലാംഗര്‍ അതുമായി എന്തുചെയ്യുമെന്നു ഈ ഉദാരമനസ്‌കര്‍ ആലോചിക്കുന്നുണ്ടാവോ? ഉള്ള കോവര്‍കഴുതയെ പരിപാലിക്കുന്നതിന് സാധിക്കാതെ പലരും വിറ്റ് കയ്യൊഴിയുമ്പോഴാണ് ഇത്തരമൊരു നീക്കവുമായി പട്ടികജാതി വികസനവകുപ്പ് എത്തിയിരിക്കുന്നത്.
ശബരിമലയിലാണ് ഇപ്പോള്‍ ഭാരം ചുമക്കാന്‍ കോവര്‍ കഴുതകളെ വ്യാപകമായി ഉപയോഗിക്കുന്നത്. അതിനെതിരെ മൃഗസ്‌നേഹികള്‍ സജീവമായി രംഗത്തുണ്ട്. അതു പരിഗണിച്ച് മൃഗങ്ങളെ ചുമടെടുപ്പിക്കുന്നതിനെതിരെ നിയമ നിര്‍മ്മാണത്തിനുവരെ സര്‍ക്കാര്‍ ആലോചിക്കുമ്പോഴാണ് ഇത്തരമൊരു തീരുമാനം. എന്തായാലും പട്ടികജാതി വിഭാഗത്തെ ഒന്നാകെ ആക്ഷേപിക്കുന്ന തരത്തിലാണ് വികസനസമിതിയുടെ തീരുമാനമെന്ന വിമര്‍ശനം സജീവമായി ഉയര്‍ന്നിട്ടുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കോവര്‍ക്കഴുത മതി…….

  1. പട്ടികജാതി/വര്‍ഗക്കാരാണ്; പോരെങ്കില്‍ വികലാംഗരും.ഇഷ്ടം പോലെ വീട്ടുസാധനങ്ങള്‍ കാണും.നിത്യവും അവ എങ്ങോട്ടെങ്കിലും കൊണ്ടുപോകേണ്ടതുണ്ടാകുമല്ലോ.മറ്റുള്ള ജാതിക്കാര്‍ക്കൊന്നും ഇത്തരമൊരു പ്രോബ്ലം ഒരിക്കലും ഉണ്ടാവുകയുമില്ല. കഴുത ഒന്നിന് രൂപ നാല്‍പ്പതിനായിരമാണ്. അതു പഞ്ചായത്ത്കാരും വില്‍പ്പനക്കാരും കയ്കാര്യം ചെയ്തോളും.കഴുതകള്‍ക്ക് ഇക്കാര്യത്തില്‍ വോയ്സ് ഉണ്ടാവില്ലെന്ന് ഉറപ്പ്.
    ഓരോരോ പദ്ധതി വരുന്ന വഴിയേ…!

Leave a Reply