പട്ടികജാതിക്കാര്‍ക്ക് കുടുംബത്തിന് ഒരു ഏക്കര്‍ ഭൂമി നല്‍കണം

അംബേദ്കര്‍ ദലിത് സംരക്ഷണ സംഘം അയിത്തമടക്കമുള്ള സാമൂഹ്യ അനാചാരങ്ങളെ അതിജീവിക്കാന്‍ പട്ടികജാതി ജനവിഭാഗത്തിന് കുടുംബത്തിന് ഒരു ഏക്കര്‍ കൃഷിയോഗ്യമായ ഭൂമി നല്‍കണമെന്നു ഗോവിന്ദാപുരം ചക്കിലിയ സമുദായ സംഘടനയായ അംബേദ്കര്‍ ദലിത് സംരക്ഷണ സംഘം സര്‍ക്കാരിനോടാവശ്യപ്പെടുന്നു. മേല്ജാതിക്കാരുടെ അയിത്താചരണമടക്കമുള്ള ജാതിവിവേചനവും, പീഢനങ്ങളും വര്‍ഷങ്ങളായി തുടര്‍ന്നു വരുന്നുണ്ട്. അയിത്താചരണവും ജാതിപീഢനങ്ങളും ഇല്ലെന്നു വരുത്തിത്തീര്‍ക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ അയിത്താചരണവുമായി ബന്ധപ്പെട്ടു സി.പി.എം ചക്കിലിയ സമുദായാന്ഗങ്ങളെ വേട്ടനായ്ക്കളെപ്പോലെയാണ് നേരിട്ടത്. സി.പി.എം നേതാവും, സ്ഥലം വാര്‍ഡ് മെമ്പറും, മുതലമട പഞ്ചായത്ത് […]

cccഅംബേദ്കര്‍ ദലിത് സംരക്ഷണ സംഘം

അയിത്തമടക്കമുള്ള സാമൂഹ്യ അനാചാരങ്ങളെ അതിജീവിക്കാന്‍ പട്ടികജാതി ജനവിഭാഗത്തിന് കുടുംബത്തിന് ഒരു ഏക്കര്‍ കൃഷിയോഗ്യമായ ഭൂമി നല്‍കണമെന്നു ഗോവിന്ദാപുരം ചക്കിലിയ സമുദായ സംഘടനയായ അംബേദ്കര്‍ ദലിത് സംരക്ഷണ സംഘം സര്‍ക്കാരിനോടാവശ്യപ്പെടുന്നു. മേല്ജാതിക്കാരുടെ അയിത്താചരണമടക്കമുള്ള ജാതിവിവേചനവും, പീഢനങ്ങളും വര്‍ഷങ്ങളായി തുടര്‍ന്നു വരുന്നുണ്ട്. അയിത്താചരണവും ജാതിപീഢനങ്ങളും ഇല്ലെന്നു വരുത്തിത്തീര്‍ക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ അയിത്താചരണവുമായി ബന്ധപ്പെട്ടു സി.പി.എം ചക്കിലിയ സമുദായാന്ഗങ്ങളെ വേട്ടനായ്ക്കളെപ്പോലെയാണ് നേരിട്ടത്. സി.പി.എം നേതാവും, സ്ഥലം വാര്‍ഡ് മെമ്പറും, മുതലമട പഞ്ചായത്ത് വൈസ് പ്രെസിഡണ്ടുമായ രാധാകൗണ്ടറുടെ മകനായ അഖിലാണ് ജാതിപ്പേര് വിളിച്ചു പരസ്യമായി ആക്ഷേപിച്ചത്. പോലീസില്‍ പരാതിപ്പെട്ടിട്ടും നല്‍കിയിട്ട് നടപടിയെടുത്തില്ലെന്നു മാത്രമല്ല, പോലീസ് ഞങ്ങളെ വിരട്ടുകയും, ഭീഷണിപ്പെടുത്തുകയുമാണുണ്ടായത്. സി.പി.എം എം.എല്‍.എ ആയ കെ.ബാബു ജാതീയമായി അധിക്ഷേപിച്ചതില്‍ പരസ്യമായി മാപ്പു പറയണം. അയിത്താചരണവുമായി ബന്ധപ്പെട്ടു മുഴുവന്‍ ഭരണപ്രതിപക്ഷ കക്ഷി നേതാക്കള്‍ ചക്കിലിയ സമുദായത്തെ പിന്തുണച്ചപ്പോള്‍ സി.പി.എം സംഘടിതമായി ഞങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. എം.പി.രാജേഷ് എം.പി മാത്രമാണ് ഞങ്ങളെ കേള്‍ക്കാനെങ്കിലും തയാറായത്.
ചക്കിലിയ സമുദായ സംഘടനയായ അംബേദ്കര്‍ ദലിത് സംരക്ഷണ സംഘം ജൂണ്‍ 18 ന് ഉച്ചക്ക് 2 മണിക്ക് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ വെച്ച് അയ്യങ്കാളി അനുസ്മരണ ദിനം സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിനകത്തും, പുറത്തുമുള്ള നിരവധി സംഘടനാ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും.
ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ ചക്കിലിയ സമുദായത്തില്‍പ്പെട്ട 210 കുടുംബങ്ങള്‍ ആണുള്ളത്. ഇതില്‍ 133 കുടുംബങ്ങള്‍ക്ക് മാത്രമേ സ്വന്തമായി വീടുള്ളൂ. ഇതിലുള്ള 50 ശതമാനം വീടുകളും പൊട്ടിപൊളിഞ്ഞാണ് കിടക്കുന്നത്. ഭൂരിപക്ഷം കുടുംബങ്ങള്‍ക്കും കക്കൂസ് ഇല്ലാത്തവരും, തൊഴില്‍ ഇല്ലാത്തവരുമാണ്. 77 കുടുംബങ്ങള്‍ക്ക് സ്വന്തമായി വീടില്ല. പഞ്ചായത്തോ, പട്ടികജാതിപട്ടികവര്‍ഗ വകുപ്പോ ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ അടിസ്ഥാന വികസന കാര്യങ്ങളില്‍ ഇതുവരെ കാര്യക്ഷമമായ ഒരു നടപടിയുമെടുത്തിട്ടില്ല.
മേല്ജാതിക്കാരുടെ അയിത്താചരണമടക്കമുള്ള ജാതിവിവേചനവും, പീഢനങ്ങളും വാര്‍ത്താമാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടും ഇതുവരെ ജില്ലാകളക്ട്ടറും, പട്ടികജാതി വകുപ്പ് മന്ത്രിയും കോളനി സന്ദര്‍ശിച്ചിട്ടില്ല. ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ വെച്ച് 21 ന് കളക്റ്ററുടെ നേതൃത്വത്തില്‍ നടക്കുന്ന അദാലത്തു പ്രദേശവാസികളുടെ കണ്ണില്‍ പൊടിയിടുന്നതിനു വേണ്ടിയാണ്. അദാലത്തിനു പകരം കോളനിയില്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍ അടിയന്തിരമായി സര്‍വ്വേ നടത്തി അര്‍ഹതപ്പെട്ടവര്‍ക്ക് സ്ഥലവും, വീടും, കക്കൂസും, കുടിവെള്ളവും നല്‍കാനുള്ള സംവിധാനം ഉണ്ടാക്കണം. അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതുവരെ നിലവിലെ സമരം തുടരും. സമരം അവസാനിപ്പിച്ചു എന്നുള്ള കുപ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണ്.
അംബേദ്കര്‍ ദലിത് സംരക്ഷണ സംഘം ഭാരവാഹികളായി സി. ശിവ (പ്രസിഡന്റ്), രാജന്‍, കണ്ണന്‍ (വൈസ് പ്രസിഡന്റ് ), സെന്തില്‍കുമാര്‍ (സെക്രട്ടറി), മണികണ്ഠന്‍ (ജോയിന്‍ സെക്രട്ടറി), വിജയന്‍.കെ (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു. ശിവരാജ്.എസ്, ധര്‍മരാജ്, കണ്ണപ്പന്‍, ചിത്ര, മാസിലാമണി, വീരന്‍, വിജയന്‍, സുകേന്ദ്രന്‍, മഹേന്ദ്രന്‍, ശരത്കുമാര്‍, മാരിയപ്പന്‍ നീലിപ്പാറ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply