പഞ്ചഭൂതങ്ങളെ ആരാധിക്കുകയല്ല, സംരക്ഷിക്കുകയാണ് വേണ്ടത്

മേധാ പട്കര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ബദല്‍ വികസന നയമാണ് മുന്നോട്ട് വെക്കുന്നത്. അത് പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ഗുണം ചെയ്യുമെന്ന കാര്യത്തില്‍ യാതൊരു സംശയത്തിനും അടിസ്ഥാനമില്ല. പ്രകൃതിയെ പഠിച്ചാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ഗ്രാമസഭകള്‍ക്കാണ് റിപ്പോര്‍ട്ട് അധികാരം നല്‍കിയത്. അതിനാല്‍ തന്നെ ഇതൊരു ജനകീയ റിപ്പോര്‍ട്ടാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാനാണ് ഭരണാധികാരികള്‍ ശ്രമിച്ചത്. ഇപ്പോഴും ശ്രമിക്കുന്നത്. നമുക്കുവേണ്ടത് പ്രത്യേക സാമ്പത്തിക മേഖലയല്ല. പ്രത്യേക ജൈവമേഖലയും കാര്‍ഷികമേഖലയുമാണ്. 96 ശതമാനം ജനങ്ങളും പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കുന്നവരാണെങ്കിലും അവര്‍ […]

Medha-Patkar2

മേധാ പട്കര്‍

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ബദല്‍ വികസന നയമാണ് മുന്നോട്ട് വെക്കുന്നത്. അത് പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ഗുണം ചെയ്യുമെന്ന കാര്യത്തില്‍ യാതൊരു സംശയത്തിനും അടിസ്ഥാനമില്ല. പ്രകൃതിയെ പഠിച്ചാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ഗ്രാമസഭകള്‍ക്കാണ് റിപ്പോര്‍ട്ട് അധികാരം നല്‍കിയത്. അതിനാല്‍ തന്നെ ഇതൊരു ജനകീയ റിപ്പോര്‍ട്ടാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാനാണ് ഭരണാധികാരികള്‍ ശ്രമിച്ചത്. ഇപ്പോഴും ശ്രമിക്കുന്നത്. നമുക്കുവേണ്ടത് പ്രത്യേക സാമ്പത്തിക മേഖലയല്ല. പ്രത്യേക ജൈവമേഖലയും കാര്‍ഷികമേഖലയുമാണ്. 96 ശതമാനം ജനങ്ങളും പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കുന്നവരാണെങ്കിലും അവര്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നവരല്ല. ന്യൂനപക്ഷമാണ് പ്രകൃതിയെ ലാഭത്തിനായി കൈയേറ്റം ചെയ്യുന്നത്. ആദിവാസികള്‍ ലളിതജീവിതം നയിക്കുന്നവരും പ്രകൃതിയോടൊത്ത് കഴിയുന്നവരുമാണ്. മുംബൈയില്‍ വനമില്ലെന്ന കാര്യം ഓര്‍ക്കണം. വയനാട്ടില്‍ വനമുള്ളത് ആദിവാസികള്‍ ഉള്ളത് കൊണ്ടാണ്. മത്സ്യത്തൊഴിലാളികളും കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്നവരും പ്രകൃതിയുടെ താളത്തിനൊത്ത് ജീവിക്കുന്നു. എന്നാല്‍ മണല്‍, മണ്ണ്, ക്വാറി മാഫിയകള്‍ പ്രകൃതി വിഭവങ്ങളെ കൊള്ളയടിക്കുകയാണ്. രാഷ്ട്രീയക്കാരും അവരോടൊപ്പമാണ്. വലിയതോതിലുള്ള വ്യാപാരവത്കരണമാണ് ഈ മേഖലയില്‍ നടക്കുന്നത്.
പഞ്ചഭൂതങ്ങളെ ആരാധിച്ചാല്‍ മാത്രം പോര. അത് സംരക്ഷിക്കാനുള്ള പ്രവര്‍ത്തനവും നടത്തണം. പ്രകൃതിചൂഷണം തുടര്‍ന്നാല്‍ നമ്മുടെ നാട് നശിക്കും. പുഴകളും വയലുകളും ഇല്ലാതാകും. പരിസ്ഥിതിക്ക് വന്‍ ആഘാതമുണ്ടാക്കുന്ന പദ്ധതികള്‍ക്ക് എളുപ്പം അനുമതി ലഭിക്കാനുള്ള വഴിയൊരുക്കാനാണ് പരിസ്ഥിതിവനംമന്ത്രി ജയന്തി നടരാജനെ രാജി വെപ്പിച്ചത്. പരിസ്ഥിതി മന്ത്രാലയത്തെ വികസനവിരുദ്ധമെന്ന് വിളിച്ച രാഹുല്‍ഗാന്ധിയുടെ നിലപാട് സങ്കടകരമാണ്. മേനകാ ഗാന്ധിയെപ്പോലെ പരിസ്ഥിതി പ്രേമിയല്ല ജയന്തി നടരാജന്‍. ജയറാം രമേഷിനെപ്പോലെപ്പോലും ജയന്തി പരിസ്ഥിതിക്ക്‌വേണ്ടി നില്ക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കിയിട്ടില്ല. എന്നിട്ടും വികസനവിരുദ്ധയെന്ന് ആരോപിക്കപ്പെട്ട് മാറ്റപ്പെടുന്നു. പരിസ്ഥിതി മന്ത്രാലയം ആര്‍ക്കുവേണ്ടി എന്ന് ആലോചിക്കേണ്ടുന്ന അവസരമാണിത്.
സി.പി.എമ്മിന്റെയും സി.പി.ഐ.യുടെയും പ്രവര്‍ത്തകര്‍ പലയിടത്തും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് അനുകൂലമാണ്. എന്നാല്‍ മൂലധനവും അധികാരവുമായി ബന്ധപ്പെട്ട് നില്ക്കുന്ന ഉയര്‍ന്ന നേതാക്കള്‍ റിപ്പോര്‍ട്ടിന് എതിരെ വാദിക്കുകയും ചെയ്യുന്നു. ഇവരാണ് പക്ഷേ, പാര്‍ട്ടി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ക്ക് വില കിട്ടുന്നില്ല
മറുവശത്ത് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ജനങ്ങളുടെ ഭാവിയെപ്പറ്റി ആലോചിക്കുന്നില്ല. മോദി പ്രചരിപ്പിക്കുന്നതെല്ലാം അര്‍ധസത്യങ്ങളും കളവുമാണ്. സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍നിന്ന് വൈദ്യുതി മധ്യപ്രദേശിനും മഹാരാഷ്ട്രയ്ക്കും നല്‍കി ദേശീയ നേതാവാകാമെന്ന് മോദി കരുതുന്നു. വികസന നായകന്‍ എന്ന് ആത്മപ്രശംസ നടത്തുന്ന മോദി നര്‍മദാ താഴ്‌വരയില്‍ ഒരിടത്തും സര്‍ദാര്‍ സരോവര്‍ എന്ന വാക്ക് ഉച്ചരിക്കാന്‍പോലും ധൈര്യപ്പെട്ടില്ല. എന്നിട്ടും മേഖലയിലെ മൂന്നു സീറ്റുകളിലും ബി.ജെ.പി. തോറ്റു.
പരിസ്ഥിതിക്കും ജീവിതത്തിനും വേണ്ടിയുള്ള സമരം ഇനിയും തുടരേണ്ടതുണ്ടെന്നാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ അതിവേഗ റെയില്‍ കോറിഡോര്‍, ദേശീയപാതകളുടെ സ്വകാര്യവത്കരണം, ആറന്മുള വിമാനത്താവളം എന്നിവ എതിര്‍ക്കപ്പെടേണ്ടവയാണ്. ജാപ്പനീസ് വ്യവസായത്തിനുവേണ്ടി വയലും പുഴയും കൃഷിയും നശിപ്പിക്കുന്ന നിറ്റാ ജലാറ്റിന്‍ പോലുള്ള കമ്പനിയെ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുന്നത് സംസ്ഥാന സര്‍ക്കാരിന് നാണക്കേടാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply