പച്ചക്കറി കത്തിച്ച് സംഘടിത തൊഴിലാളിവര്‍ഗ്ഗ ഗുണ്ടായിസം

ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്ന ചുമട്ടുതൊഴിലാളി ഗുണ്ടായിസം തുടരുന്നു. കഴിഞ്ഞ ദിവസം തൊഴില്‍ത്തര്‍ക്കത്തെത്തുടര്‍ന്ന് ഒരു ലോറി പച്ചക്കറിയാണ് തൊഴിലാളികള്‍ മണ്ണെണ്ണയും ഡീസലും ഒഴിച്ചു നശിപ്പിച്ചത്. കൂടാതെ ലോറി തകര്‍ക്കുകയും ചെയ്തു. ഡ്രൈവറെ വലിച്ചു താഴെയിട്ടു മര്‍ദിച്ചു. ജോലി ചെയ്യാതെ കൂലി വാങ്ങുന്ന തൊഴിലാളികള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു ചരക്കിറക്കാന്‍ ഉടമ അനുമതി വാങ്ങിയതിന്റെ പ്രതികാരമായിരുന്നു സംഭവം. തൃശൂര്‍ പാവറട്ടിയില്‍ പച്ചക്കറി മൊത്ത വ്യാപാര സ്ഥാപനമായ വികെജി ഗ്രൂപ്പിന്റെ ലോഡുമായി വന്ന ലോറിക്കു നേരെയായിരുന്നു ആക്രമണം നടന്നത്. പച്ചക്കറി ഇറക്കുന്ന […]

images
ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്ന ചുമട്ടുതൊഴിലാളി ഗുണ്ടായിസം തുടരുന്നു. കഴിഞ്ഞ ദിവസം തൊഴില്‍ത്തര്‍ക്കത്തെത്തുടര്‍ന്ന് ഒരു ലോറി പച്ചക്കറിയാണ് തൊഴിലാളികള്‍ മണ്ണെണ്ണയും ഡീസലും ഒഴിച്ചു നശിപ്പിച്ചത്. കൂടാതെ ലോറി തകര്‍ക്കുകയും ചെയ്തു. ഡ്രൈവറെ വലിച്ചു താഴെയിട്ടു മര്‍ദിച്ചു. ജോലി ചെയ്യാതെ കൂലി വാങ്ങുന്ന തൊഴിലാളികള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു ചരക്കിറക്കാന്‍ ഉടമ അനുമതി വാങ്ങിയതിന്റെ പ്രതികാരമായിരുന്നു സംഭവം.
തൃശൂര്‍ പാവറട്ടിയില്‍ പച്ചക്കറി മൊത്ത വ്യാപാര സ്ഥാപനമായ വികെജി ഗ്രൂപ്പിന്റെ ലോഡുമായി വന്ന ലോറിക്കു നേരെയായിരുന്നു ആക്രമണം നടന്നത്.
പച്ചക്കറി ഇറക്കുന്ന അംഗീകൃത തൊഴിലാളികള്‍ ജോലിക്ക് എത്താത്തതിനെത്തുടര്‍ന്നാണ് കടക്കാര്‍ സ്വന്തം തൊഴിലാളികളെ ഉപയോഗിച്ചാണു ചാക്ക് ഇറക്കാനാരംഭിച്ചത്. അഞ്ചോ ആറോ തൊഴിലാളികള്‍ വേണ്ട സ്ഥലത്തു  രണ്ടു പേരാണ് എത്തുകയത്രെ. എന്നാല്‍ അഞ്ചു പേര്‍ക്കുമുള്ള കൂലി സ്ഥിരമായി വാങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കടയുടമകള്‍ ഹൈക്കോടതിയെ സമീപിച്ചു സ്വന്തം തൊഴിലാളികളെ ഉപയോഗിക്കാന്‍ അനുമതി തേടിയത്.
കയറ്റിറക്കു മേഖലയില്‍ കേരളത്തില്‍ തുടരുന്ന ഗുണ്ടായിസത്തിന്റെ ഒരു ഉദാഹരണം  കൂടിയാണ് ഈ സംഭവം. കഴിഞ്ഞ ദിവസം എറണാകുളത്ത് ലോഡിറക്കാന്‍ എത്തിയ അന്യസംസ്ഥാനതൊഴിലാളികള്‍ക്കും മര്‍ദ്ദനമേറ്റിരുന്നു.
അധ്വാനത്തെ മഹത്‌വല്‍ക്കരിച്ച കാറല്‍ മാര്‍ക്‌സിന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരളത്തിലാണ് അധ്വാനിക്കാതെ പണം തട്ടുന്ന സംഘടിത തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഗുണ്ടായിസം അരങ്ങേറുന്നത്. തൊഴിലാളി വര്‍ഗ്ഗ സാഹോദര്യത്തെ കുറിച്ച് വാചാലമാകുന്ന കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് വേരോട്ടമുള്ള മണ്ണിലാണ് അസംഘടിത തൊഴിലാളികള്‍ക്കെതിരെ മര്‍ദ്ദനം നടക്കുന്നത്. ഉല്‍പ്പാദന ശക്തികളുടെ വികാസമാണ് സാമൂഹ്യവിപ്ലവത്തിന്റെ പ്രേരകശക്തിയെന്നു വിശ്വസിച്ച മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണിലാണ് യന്ത്രവല്‍ക്കരണത്തെ തടഞ്ഞുനിര്‍ത്തുന്നത്. തെഴിലാളിവര്‍ഗ്ഗത്തിന്റെ വിമോചനം മൊത്തം സമൂഹത്തിന്റെ വിമോചനമാണെന്നു പറഞ്ഞ് പഠിച്ച കേരളത്തിലാണ് കാതിക്കുടം, പ്ലാച്ചിമട, ചങ്ങറ, അരിപ്പ, പെരിയാര്‍ തുടങ്ങി നിരവധി സമരമേഖലകളില്‍ സംഘടിത തൊഴിലാളി വര്‍ഗ്ഗം ചൂഷകര്‍ക്കൊപ്പം നില്‍ക്കുന്നത്. കേരകര്‍ഷകര്‍ക്കു ആശ്വാസമായി നീര ഉല്‍പ്പാദിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരായ നിലപാടും ഇതിന് മറ്റൊരു ഉദാഹരണം.
തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നു എന്ന ന്യായീകരണമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ നേതാക്കള്‍ പറയാറുള്ളത്. തികച്ചും തെറ്റായ സമീപനമാണിത്. യന്ത്രവല്‍ക്കരണത്തെ തടഞ്ഞുനിര്‍ത്തിയതാണ് കേരളത്തിലെ കാര്‍ഷികമേഖലയെ മുരടിപ്പിച്ചതിലെ പല കാരണങ്ങളില്‍ ഒന്ന്. ജോലിക്കാളെ കിട്ടാത്തപ്പോള്‍ പോലും ട്രാക്ടര്‍, കൊയ്ത്തുയന്ത്രം, മെതിയന്ത്രം തുടങ്ങിയവയെല്ലാം നാം തടഞ്ഞുനിര്‍ത്തി. കമ്പ്യൂട്ടര്‍വല്‍ക്കരണത്തെ തടയാന്‍ ശ്രമിച്ചതിന്റെ തിക്തഫലം ഇന്ന് നമുക്കറിയാം. അതിന്റെ തുടര്‍ച്ചയാണ് ചുമട്ടിറക്കുമേഖലയിലും കാണുന്നത്. ഏറെ കാലം ടിപ്പറുകളെ തടഞ്ഞു. ഇപ്പോഴിതാ അന്യായമായ നോക്കൂകൂലി വീണ്ടും വ്യാപകമാകുന്നു. കൊച്ചി മെട്രോ നിര്‍മ്മാണത്തിലും ഈ പ്രശ്‌നം ഉയര്‍ന്നു വന്നിട്ടുണ്ട്.
വളരുന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കാലത്തിനൊത്ത് മാറാനാണ് ഏവരും ശ്രമിക്കേണ്ടത്. തൊഴിലാളികള്‍ക്കും അത് ബാധകമാണ്. അതിനവരെ കഴിവുള്ളവരാക്കുകയാണ് യൂണിയനുകളും തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയം പറയുന്നവരുമെല്ലാം ചെയ്യേണ്ടത്. അല്ലാതെ പഴയ കാലത്തുനിന്ന് മാറ്റങ്ങളെ തടയാന്‍ ശ്രമിക്കുകയല്ല.
അതോടൊപ്പം മറ്റൊന്നുകൂടി. ന്യൂനപക്ഷം വരുന്ന സംഘടിത തൊഴിലാളിവര്‍ഗ്ഗത്തെ ന്യായീകരിക്കന്ന രാഷ്ട്രീയ – യൂണിയന്‍ നേതാക്കള്‍ കേരളത്തിലെ ഭൂരിപക്ഷം വരുന്ന അസംഘടിത തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നുണ്ടോ? നഴ്‌സുമാര്‍, പീടിക തൊഴിലാളികള്‍, അണ്‍എയ്ഡഡ് അധ്യാപകര്‍, അന്യസംസ്ഥാന തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, പാചക തൊഴിലാളികള്‍, കോണ്‍ട്രാക്ട് തൊഴിലാളികള്‍, പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി ഈ പട്ടിക എത്രവേണമെങ്കിലും നീട്ടാം. അധ്യാപകരും എന്‍ജിഒകളും സര്‍ക്കാര്‍ – പൊതുമേഖലാ – സംഘടിത വ്യവസായ മേഖലകളിലെ തൊഴിലാളികളും ചുമട്ടുതൊഴിലാളികളുമായാല്‍ വിപ്ലവം നടത്താമെന്ന ധാരണയിലാണ് അവരെന്നു തോന്നുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply