ന്യൂസ് 18 സംഭവവും സാമുഹ്യനീതിയും !

രേഖാ രാജ് ‘ഞാന്‍ അവരുടെ വീട്ടിലോ പാടത്തോ പണിയ്ക്ക് പോയതോന്നുമല്ലല്ലോ നാളെ ഇങ്ങോട്ട് വരണ്ടാന്നു പറയാന്‍’ ? ‘ ഞാന്‍ എട്ടു മാസമായി ഒരുപാട് സഹിച്ചു. ഉള്ള അഭിപ്രായം നേരിട്ട് പറയുന്നത് കാരണം ഞാന്‍ ഇഷ്ട്ടക്കാരുടെ ലിസ്റ്റില്‍ ഇല്ല. ഞാന്‍ അനുഭവിച്ച പലതും എനിക്ക് നിങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയില്ലായിരിക്കാം അതിനു അര്‍ഥം ഞാന്‍ അത് അനുഭവിച്ചില്ല എന്നല്ലല്ലോ’ എനിക്ക് നീതി കിട്ടിയില്ലെങ്കില്‍ കൂടുതല്‍ കഠിനമായ സമര മാര്‍ഗങ്ങളിലേയ്ക്ക് എനിക്ക് നീങ്ങേണ്ടി വരും’ മുകളില്‍ കൊടുത്തിരിക്കുന്ന ഉദ്ധരണികല്‍ ആത്മഹത്യ […]

nn

രേഖാ രാജ്

‘ഞാന്‍ അവരുടെ വീട്ടിലോ പാടത്തോ പണിയ്ക്ക് പോയതോന്നുമല്ലല്ലോ നാളെ ഇങ്ങോട്ട് വരണ്ടാന്നു പറയാന്‍’ ?
‘ ഞാന്‍ എട്ടു മാസമായി ഒരുപാട് സഹിച്ചു. ഉള്ള അഭിപ്രായം നേരിട്ട് പറയുന്നത് കാരണം ഞാന്‍ ഇഷ്ട്ടക്കാരുടെ ലിസ്റ്റില്‍ ഇല്ല. ഞാന്‍ അനുഭവിച്ച പലതും എനിക്ക് നിങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയില്ലായിരിക്കാം അതിനു അര്‍ഥം ഞാന്‍ അത് അനുഭവിച്ചില്ല എന്നല്ലല്ലോ’
എനിക്ക് നീതി കിട്ടിയില്ലെങ്കില്‍ കൂടുതല്‍ കഠിനമായ സമര മാര്‍ഗങ്ങളിലേയ്ക്ക് എനിക്ക് നീങ്ങേണ്ടി വരും’
മുകളില്‍ കൊടുത്തിരിക്കുന്ന ഉദ്ധരണികല്‍ ആത്മഹത്യ ശ്രമത്തിനു ഇപ്പോഴും ആശുപത്രിയില്‍ കിടക്കുന്ന ദളിത് മാധ്യമ പ്രവര്‍ത്തകയുടെതാണ്. ഇവിടുത്തെ തീവ്ര ആവേശപത്ര പ്രവര്‍ത്തകരെ ( വനിതാ മാധ്യമ പ്രവര്ത്കരടക്കം ) ഈ വഴിയ്ക്ക് കാണാത്തത് കൊണ്ട് അല്പം പത്ര പ്രവര്‍ത്തനം ഞാനായിട്ട് നടത്തിയതാണ് ( അവളെ ഞാന്‍ രാവിലെ വിളിച്ചു നേരിട്ട് സംസാരിച്ചു ഉറ്റ ബന്ധുക്കളോടും സുഹൃത്തുക്കളോടും) . താരതമ്യപ്പെടുത്തലുകളും ഒറ്റനോട്ടത്തില്‍ പതം പറച്ചില്‍ എന്നും തോന്നിയേക്കാവുന്ന ചില വാദങ്ങള്‍ മുന്‍പോട്ടു വെയ്‌ക്കേണ്ടി വരുന്നത് പലപ്പോഴും കീഴാളര്‍ക്കു ഒഴിവാക്കാന്‍ പറ്റാതെ വരാറുണ്ട്. അത് മുകളില്‍ കൊടുത്തിരിക്കുന്ന രണ്ടാമത്തെ ഉദ്ധരണിയില്‍ പറഞ്ഞിരിക്കുന്നത് പോലെ അത്രയൊന്നും loud അല്ലാത്ത വയലന്‍സിനെ കണ്ടില്ലെന്നു ഭാവിക്കുന്ന /മനസ്സിലാക്കാന്‍ വിസമ്മതിക്കുന്ന ‘ പൊതു സമൂഹത്തോട്’ സംസാരിക്കാന്‍ ഉള്ള വേറെ വഴിയില്ല എന്ന നിസ്സഹായതയില്‍ ആണ് പലപ്പോഴും കീഴാളര്‍ ഇത് ചെയ്യുന്നത്. അത്തരം ഒരു താരതമ്യം എനിക്കും ഇപ്പോള്‍ ആവശ്യമായി വരുന്നു. ഓന്നോ രണ്ടോ ആഴ്ചകള്‍ക്ക് മുന്‍പ് ഒരു വനിതാ മാധ്യമ പ്രവര്‍ത്തക ‘ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചു’ എന്ന പരാതിയില്‍ ഒരു കേസ് രജിസ്ടര്‍ ചെയ്യുകയും ഞാന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ അവള്‍ക് പിന്തുണയുമായി രംഗത്ത് വരികയും ചെയ്തു. അത്രയൊന്നും ‘ പൊതു സ്വീകാര്യത ‘ ഇല്ലാത്ത ഒരു നീതി ആവശ്യത്തെ പിന്തുണയ്ക്കുക വഴി നമ്മള്‍ നീതിയെ കുറുച്ചുള്ള ഉച്ചസ്ഥ സങ്കല്പങ്ങളെ പൊളിച്ചെഴുതാന്‍ സമയമായി എന്നാണു പറഞ്ഞത് എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ദളിത് മാധ്യമ പ്രവര്‍ത്തകയുടെ വിഷയം വന്നപ്പോള്‍ ആരെയും കാണുന്നില്ല. അതായത് കീഴാള സ്ത്രീകള്‍ നടത്തുന്ന ‘സഹോദരീ പിന്തുണ’ തിരികെ കിട്ടുമെന്ന് അവര്‍ പ്രതീക്ഷിക്കണ്ട എന്ന് അര്‍ഥം.അതായത് പ്രബല സമുദായത്തിലെ പെണ്ണുങ്ങള്‍ക്ക് നീതി നിഷേധിച്ചാല്‍ മാത്രമേ പ്രതിഷേധത്തിന് ആവശ്യമുള്ളൂ. മറ്റേകാര്യം ദളിത് പീഡനം അതിലൊക്കെ പുതുമയോ താദാത്മ്യ പ്പെടലിനുള്ള സാധ്യതയോ ഇല്ലാത്തതിനാല്‍ വിട്ടുകളയാന്‍ ഫെമിനിസ്റ്റ്കള്‍ക്കും അവരുടെ അവസ്തന്താര – താവഴിയിലുള്ള ആശയവാദികള്‍ക്കും എളുപ്പമാണെന്ന് സാരം. ഉദാഹരിച്ചാല്‍ നിര്ഭയയും ഉത്തരേന്ത്യയില്‍ നടക്കുന്ന ദൈനംദിന ജാതി ബാലാല്‌സംഘങ്ങളോടുമുള്ള അതേ പ്രതികരണ വ്യത്യാസം തന്നെ !!
എന്താണ് ന്യൂസ് 18 ലെ ഈ ആത്മഹത്യ ശ്രമം ആരുടേയും മനസ്സാക്ഷിയെ പിടിച്ചു കുലുക്കാത്തത്. നീതിയ്ക്കും ന്യായത്തിനും വേണ്ടി ഉറഞ്ഞു തുള്ളുന്ന ഇടതു – മതേതര ലിബറലുകളെയും, വിശാല ഇടതു പക്ഷക്കാരെയും ഒന്നും ഈ വഴി കാണാത്തത് ? എന്ത് കൊണ്ടാണ് അത് കുറെ ദളിത് പ്രവര്‍ത്തകരുടെയും വളരെ ചുരുക്കം വ്യക്തികളുടെയും മാത്രം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഒതുങ്ങിയത് ? ( ഒന്ന് രണ്ടു ഓണ്‍ലൈന്‍ മാഗസിനുകള്‍ ,നാരദ ഉള്‍പ്പെടെ കാണാതിരിക്കുന്നില്ല ). വാദി ഇരയാകാന്‍ തക്ക വിധം ദുര്‍ബല അല്ലാത്തത് കൊണ്ടാണോ ഇരയെ ക്കുറിച്ചുള്ള സങ്കല്പങ്ങള്‍ക്ക് ഉള്ളില്‍ വരുന്ന പച്ചപ്പാവങ്ങളെ മാത്രേ നിങ്ങള്‍ പിന്തുണയ്ക്കൂ ? അതോ ലിബറല്‍ വ്യവഹാരം ‘പോയ കാര്യം’ എന്ന് കരുതുന്ന ജാതിയെ കുറിച്ച് പറയുന്നത് കൊണ്ടോ ? അതോ ആരോപിതര്‍ ഇടതു സഹായത്രികാരായ ലിബറല്‍ സവര്‍ണ പുരുഷന്മാരായത് കൊണ്ടോ ? ഒരു പടി കൂടി കടന്നു അവരൊക്കെ നിങ്ങളുടെ സുഹൃത്തുക്കള്‍ കൂടി ആയതു കൊണ്ടാണോ ? ഇതിനു മറുപടി കേരളത്തിലെ ദളിത് സ്ത്രീകള്‍ ആഗ്രഹിക്കുന്നുണ്ട്.
ദളിത് മാധ്യമ പ്രവര്‍ത്തകയ്ക്ക് എതിരെയുള്ള പ്രധാന മറുവാദങ്ങള്‍ ഇവയാണ്. ഒന്നാമതായി മാധ്യമ പ്രവര്‍ത്തകയുടെ ആത്മഹത്യ ശ്രമം നാടകം ആണ് പിന്നേ ഒരു തമാശയ്ക്ക് മരുന്ന് കഴിച്ചു മൂന്നു ദിവസം ഐ സി യു വില്‍ കിടക്കുന്നതൊക്കെ ആസ്വാദ്യകരമായ കാര്യമാണല്ലോ. ഇതേതാ നാട് വെള്ളരിക്കാപ്പട്ടണമോ?
മറുവാദം രണ്ടു പതിനെട്ടു പേരെ പിരിച്ചു വിടുന്നു, ഇവര്‍ മാത്രം എന്തിനു ആത്മഹത്ഹ്യക്ക് ശ്രമിച്ചു. ബോധമില്ലാത്തത് പോലെ അഭിനയിക്കുന്നവരെ വിടുന്നു, അല്ലാത്തവരോട് – സാമുഹ്യപശ്ചാത്തലം എന്നൊന്നുണ്ട്. ജോലി നഷ്ടമാകല്‍ എല്ലാവരെയും ഒരുപോലെയല്ല ബാധിക്കുക.ജീവിത വരുമാനം ഇല്ലാതാകുക വീണ്ടുമൊരു ജോലിയിലുള്ള അപ്രാപ്യത എന്നിവ അനുഭവിക്കുന്ന ഒരു ദളിത് സ്ത്രീയ്ക്ക് അത്ര സിമ്പിള്‍ ആയി ഡീല്‍ ചെയ്യാവുന്ന ഒന്നല്ല ജോലിനഷ്ടമാകല്‍ എന്ന് അറിയാന്‍ വീടിനു അടുത്തുള്ള കോളനി ഒന്ന് ശ്രദ്ധിച്ചാല്‍ മതി.എല്ലാ പഞ്ചായത്തിലും ഉണ്ടല്ലോ ശരാശരി എട്ടു പത്തു എണ്ണം!! അധികം നിങ്ങള്ക്ക് അലയേണ്ടി വരില്ല.
മൂന്നു പെര്‌ഫോമസ് മോശമായിരുന്നു.! ഞാന്‍ അവളുടെ ഒരു നാല് സുഹൃത്തുകളോട് സംസാരിച്ചു അവരെല്ലാം ഒരേ വായില്‍ പറയുന്നു അവള്‍ ജോലിയില്‍ മിടുക്കി ആണ് എന്ന്. ഇനി അല്ലെങ്കില്‍ തന്നെ ഈ കൊടി കെട്ടിയ സീനിയര്‍ ചേട്ടന്മാരുടെ ജോലി പിന്നെ എന്താ? പണി പഠിപ്പിച്ചു കൊടുക്കണം അത്ര തന്നെ.തങ്ങളുടെ കീഴില്‍ പണി എടുക്കാന്‍ വരുന്ന കറുത്ത തൊലി ഉള്ള പെണ്ണുങ്ങളെ പ്രൊഡക്ഷന്‍ പണിയ്ക് മാത്രം ഇടുന്ന ഇവരില്‍ നിന്ന് എന്താ അധികമായി പ്രതീക്ഷിക്കേണ്ടത് ? തൊലി വെളുപ്പു മാത്രം മെരിറ്റ് ആയി മനസ്സിലാക്കുന്ന ഈ ‘കോളനി അടിമകള്‍’ ഇനി നീതിയെ ക്കുറിച്ച് വാചകമടിക്കുന്നത് കേട്ട് പോകരുത്.
നാലാമത്തേത്,സനീഷ് ഉള്‍പ്പെടെയുള്ള ആരോപിതര്‍ ആ പെണ്‍കുട്ടി ദളിത് ആണെന്ന് അറിഞ്ഞിരുന്നു പോലുമില്ലായിരുന്നു അത്രേ!! ഇവരെന്താ വിചാരിക്കുന്നത് ഇവരുടെ ഓഫീസ് തങ്ങളുടെ തറവാടിന്റെ എക്‌സ്ടന്ഷന്‍ ആണെന്നാണോ ? സ്വന്തം ജാതിയിലും സമാന ജാതിയിലും ഉള്ളവര്‍ മാത്രേ മാധ്യമജോലിയ്ക്ക് വരുവുള്ളൂ എന്നാണോ ? സ്വന്തം സഹപ്രവര്‍ത്തകരുടെ സാമുഹ്യ ലൊക്കേഷന്‍ മനസിലാക്കാനോ അവര്‍ക്ക് പ്രോത്സാഹനം നല്‍കാനോ പോലും സാധിക്കാത്ത നിങ്ങളൊന്നും ദയവു ചെയ്തു രാത്രി ഒന്‍പതു മണിയ്ക്ക് ഞെളിഞ്ഞിരുന്നു സാമുഹ്യ വിശകലനം നടത്തരുത്.
മൂന്നു പ്രധാനകര്യങ്ങള്‍ ആണ് ഈ സംഭവവുമായി ബന്ധപ്പെട്ടു അടിയന്തിരമായി ചെയ്യണം എന്ന് എനിക്ക് തോന്നു ന്നു.
1. ദളിത് മാധ്യമ പ്രാര്‍ത്തകയുടെ കേസില്‍ പട്ടിക ജാതി വര്‍ഗ്ഗ പീഡന നിരോധന അമ്മെന്‍മെന്റ് ആക്റ്റ് പ്രകാരവും( PoA ) തൊഴിലിടത്തെ പീഡന പ്രകാരവും ( 357 ? ) കേസെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെടുകയും അവരുടെ കേസിനെ സഹായിക്കാന്‍ പ്രഗല്‍ഭരായ അഭിഭാഷകരുടെ സേവനം ഉറപ്പു വരുത്തുകയും വേണം. എഫ് ഐ ആര്‍ ഇതുവരെ അവള്‍ക്കു ലഭിച്ചിട്ടില്ല. ഇക്കാര്യം അതിനു ശേഷം പ്ലാന്‍ ചെയ്യണം. കിട്ടിയാലുടനെ കോപ്പി തരാമെന്നു പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്.
2. ഭരണ ഘടനാപരമായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യയിലെ എതോരുസ്ഥാപനത്തിനും ബാധ്യത ഉണ്ട്. സമൂഹത്തിലേയ്ക് വെച്ചിരിക്കുന്ന കണ്ണാടി സ്വയം നോക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ തയ്യാറാകണം. കേരളത്തിലെ മാധ്യമങ്ങളിലെ ദളിത് ആദിവാസി പ്രതിനിത്യത്തെക്കുറിച്ചുള്ള ഒരു അടിയന്തിര സര്‍വ്വേ പ്ലാനിംഗ് ബോര്‍ഡോ ,സി ഡി എസ്സോ നടത്താന്‍ ആവശ്യപ്പെടണം. അതിന്റെ അടിസ്ഥാനത്തില്‍ അഫ്ര്!മേട്ടിവ് പ്രോഗ്രാമുകള്‍ നടപ്പില്‍ വരുത്തി പ്രാധിനിത്യം ഉറപ്പു വരുത്തണം.
3. കേരളത്തില്‍ മാധ്യമ പഠനം കഴിഞ്ഞു വരുന്ന ദളിത് ആദിവാസികള്‍ക്ക് അന്താ രാഷ്ട്ര നിലവാരം ഉള്ള പരിശീലനം നല്‍കാനും തൊഴില്‍ ഉറപ്പുവരുത്താനും സാമുഹ്യ ക്ഷേമ വകുപ്പും ദളിത് വകുപ്പും തയ്യാറാകണം.അതിനു സമ്മര്‍ദ്ദം ചെലുത്തണം .
4. കേരളത്തിലെ ചാനലുകളിലും പത്ര മാധ്യമങ്ങളിലും ദളിത് ദളിത് സ്ത്രീ പ്രാതിനിധ്യം എത്രയുണ്ട് ? കൊഴിഞ്ഞു പോകലിന്റെ നിരക്ക് എന്ത്രയാണ് ? സൂക്ഷമവും പരോക്ഷവുമായുള്ള ജാതി പീഡനങ്ങളും സുവ്യക്തമായ സവര്‍ണ പ്രബല പ്രദേശങ്ങളുമായി കേരളത്തിലെ മാധ്യമങ്ങള്‍ വിളയാടുന്നത് അടിയന്തിരമായി അവസാനിപ്പിക്കണം.സാമുഹ്യ നീതി ഇവിടങ്ങളില്‍ ഉറപ്പു വരുത്താന്‍ മാധ്യമ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്താന്‍ ഒരു സംഘം രൂപികരിക്കുകയും അതിനു വേണ്ടി തന്ത്ര പരിപാടികള്‍ ആവിഷ്‌കരികുകയും വേണം.

ഫേസ് ബുക്ക് പോസ്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply