ന്യൂയോര്‍ക്ക് ടൈംസ് ക്ഷമ ചോദിച്ചു. പക്ഷെ…

  മംഗള്‍യാന്‍ വിഷയത്തില്‍ ഇന്ത്യയെ അപഹസിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ന്യൂയോര്‍ക്ക് ടൈസ് ഖേദം പ്രകടിപ്പിച്ചത്രെ. പത്രത്തിന്റെ ആദ്യപേജിലാണ് കാര്‍ട്ൂണ്‍ പ്രസിദ്ധീകരിച്ചതെങ്കിലും ഖേദപ്രകടനം ഫെയ്‌സ് ബുക്കില്‍ മാത്രമാണ്. കാര്‍ട്ടൂണിനെതിരെ വായനക്കാര്‍ നടത്തിയ പ്രതികരണത്തെ ഉള്‍ക്കൊള്ളുന്നുവെന്നും സ്വാഗതം ചെയ്യുന്നുവെന്നും എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ ആന്‍ഡ്രൂ റോസന്തലിന്റെ ക്ഷമാപണക്കുറിപ്പില്‍ പറയുന്നു. കാര്‍ട്ടൂണിസ്റ്റ് ഹെങ് കിം സോങ് ഇന്ത്യയെ കുറ്റപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ കാര്‍ട്ടൂണില്‍ ഉപയോഗിച്ച ചിത്രങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്. തലപ്പാവ് ധരിച്ച ഇന്ത്യക്കാരനായ ദരിദ്രകര്‍ഷകന്‍ പശുവിനൊപ്പം […]

 

മംഗള്‍യാന്‍ വിഷയത്തില്‍ ഇന്ത്യയെ അപഹസിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ന്യൂയോര്‍ക്ക് ടൈസ് ഖേദം പ്രകടിപ്പിച്ചത്രെ. പത്രത്തിന്റെ ആദ്യപേജിലാണ് കാര്‍ട്ൂണ്‍ പ്രസിദ്ധീകരിച്ചതെങ്കിലും ഖേദപ്രകടനം ഫെയ്‌സ് ബുക്കില്‍ മാത്രമാണ്.
കാര്‍ട്ടൂണിനെതിരെ വായനക്കാര്‍ നടത്തിയ പ്രതികരണത്തെ ഉള്‍ക്കൊള്ളുന്നുവെന്നും സ്വാഗതം ചെയ്യുന്നുവെന്നും എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ ആന്‍ഡ്രൂ റോസന്തലിന്റെ ക്ഷമാപണക്കുറിപ്പില്‍ പറയുന്നു.
കാര്‍ട്ടൂണിസ്റ്റ് ഹെങ് കിം സോങ് ഇന്ത്യയെ കുറ്റപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ കാര്‍ട്ടൂണില്‍ ഉപയോഗിച്ച ചിത്രങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്.
തലപ്പാവ് ധരിച്ച ഇന്ത്യക്കാരനായ ദരിദ്രകര്‍ഷകന്‍ പശുവിനൊപ്പം എലീറ്റ് സ്‌പേസ് ക്ലബ്ബിന്റെ വാതിലില്‍ മുട്ടുന്നതാണ് കാര്‍ട്ടൂണ്‍. ക്ലബ്ബിനുള്ളിലുള്ളവര്‍ ഇന്ത്യയുടെ വിജയകരമായ ചൊവ്വാദൗത്യത്തെക്കുറിച്ചുള്ള വാര്‍ത്ത വായിക്കുകയാണ്. അവരുടെ മുഖത്ത് ഇന്ത്യാക്കാരന്‍ വാതിലില്‍മുട്ടുന്നതിന്റെ അതൃപ്തി നിഴലിക്കുന്നുണ്ട്. ഇന്ത്യാക്കാരന്‍ പശുവിനെ മേച്ചുനടക്കുന്ന അപരിഷ്‌കൃതനാണെന്ന പാശ്ചാത്യരുടെ പൊതുധാരണയാണ് കാര്‍ട്ടൂണിലുള്ളതെന്നാണ് വിമര്‍ശം ഉയര്‍ന്നത്.
മംഗള്‍യാന്‍ വിജയത്തില്‍ രാജ്യം ആനന്ദസാഗരത്തില്‍ ആറാടുമ്പോള്‍ ഇത്തരമൊരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ ഇന്ത്യക്കാര്‍ രോഷാകുലരായത് സ്വാഭാവികം. ഒരു അമേരിക്കന്‍ പത്രത്തിനു ഇത്തരമൊരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാന്‍ എന്താണ് യോഗ്യത എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ലോകത്തെ മുഴുവന്‍ കൊള്ളയടിക്കുകയും ആയുധകച്ചവടം നടത്തി രാഷ്ട്രങ്ങളെ തമ്മിലടിപ്പിക്കുകയും വരുതിയില്‍ നില്ക്കാത്ത ഭരണാധികാരികളെ അട്ടിമറിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രത്തിനു ബഹിരാകാശ ഗവേഷണത്തിനു എത്ര കോടി ഡോളറും ചിലവഴിക്കാം. ലോകപോലീസാണെന്ന അഹന്ത തീര്‍ച്ചയായും ഈ കാര്‍ട്ടൂണിലുമുണ്ട്. മത്രമല്ല, കാര്‍ഷികവൃത്തി മോശമാണെന്ന ധ്വനിയും അതു നല്‍കുന്നു.
അപ്പോഴും അതിനെതിരെ ഉറഞ്ഞു തുള്ളേണ്ട ആവശ്യമുണ്ടോ? ദാരിദ്ര്യവും പട്ടിണിയും മാറ്റി മാത്രം ഗവേഷണം എന്ന നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ല. ഒരുപക്ഷെ ഇത്തരം ഗവേഷണങ്ങള്‍ രാജ്യത്തിനു വരുമാനമാര്‍ഗ്ഗമാകാം. എന്നാല്‍ കാതലായ വിഷയം ഇതാണോ പുരോഗതി എന്ന ചോദ്യമാണ്? കാര്‍്ടടൂണിനെതിരെ പ്രതികരിക്കുമ്പോഴും അതു ചോദിക്കാന്‍ നാം തയ്യാറാകണം. ആത്യന്തികമായി പുരോഗതി എന്നത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുന്നതും ചൂഷണവും അസമത്വവും കുറഞ്ഞു വരുന്നതുമാണ്. ആ ദിശയില്‍ ഇന്ത്യയുടെ പ്രയാണത്തില്‍ സന്തോഷിക്കാന്‍ കഴിയുന്നില്ല. മംഗള്‍യാന്റെ വിജയത്തേക്കാള്‍ അഭിമാനിക്കേണ്ടത് നാട്ടില്‍ പട്ടിണി ഇല്ല എന്നു പറയുമ്പോഴാണ്. ന്യൂയോര്‍ക്ക് ടൈംസിനെ വിമര്‍ശിക്കുമ്പോള്‍ കൂടെ ഇതുകൂടി പറഞ്ഞാല്‍ നന്നായിരിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply