ന്യൂനപക്ഷ സംരക്ഷണം : സോണിയയുടെ കുറ്റസമ്മതം

ഒരു ജനാധിപത്യ സംവിധാനത്തിന്റെ വിജയം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നിടത്താണ്. ന്യൂനപക്ഷമെന്നു പറയുമ്പോള്‍ ഇന്ത്യയില്‍ പൊതുവില്‍ മത ന്യൂനപക്ഷങ്ങളെയാണ് വിവക്ഷിക്കാറുള്ളത്. എന്നാല്‍ ഭാഷാന്യൂനപക്ഷങ്ങള്‍, ദേശീയ ന്യൂനപക്ഷങ്ങള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ തുടങ്ങി എല്ലാവിഭാഗത്തില്‍ പെട്ട ന്യൂനപക്ഷങ്ങളുടേയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജനാധിപത്യ ഭരണ കൂടം ബാധ്യസ്ഥമാണ്. എങ്കില്‍ മാത്രമാണ് അത് ജനാധിപത്യ ഭരണകൂടമാകുന്നത്. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ന്യൂനപക്ഷ പദ്ധതികളുടെ പ്രയോജനം ഇനിയും അര്‍ഹിക്കുന്ന ഗുണഭോക്താക്കളിലത്തെിയിട്ടില്ലെന്ന യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ കുറ്റസമ്മതത്തിന്റെ പശ്ചാത്തലത്തിലാണ് ഇതു പറയുന്നത്. നടപ്പാക്കിയെന്ന് കേന്ദ്ര […]

th

ഒരു ജനാധിപത്യ സംവിധാനത്തിന്റെ വിജയം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നിടത്താണ്. ന്യൂനപക്ഷമെന്നു പറയുമ്പോള്‍ ഇന്ത്യയില്‍ പൊതുവില്‍ മത ന്യൂനപക്ഷങ്ങളെയാണ് വിവക്ഷിക്കാറുള്ളത്. എന്നാല്‍ ഭാഷാന്യൂനപക്ഷങ്ങള്‍, ദേശീയ ന്യൂനപക്ഷങ്ങള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ തുടങ്ങി എല്ലാവിഭാഗത്തില്‍ പെട്ട ന്യൂനപക്ഷങ്ങളുടേയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജനാധിപത്യ ഭരണ കൂടം ബാധ്യസ്ഥമാണ്. എങ്കില്‍ മാത്രമാണ് അത് ജനാധിപത്യ ഭരണകൂടമാകുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ന്യൂനപക്ഷ പദ്ധതികളുടെ പ്രയോജനം ഇനിയും അര്‍ഹിക്കുന്ന ഗുണഭോക്താക്കളിലത്തെിയിട്ടില്ലെന്ന യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ കുറ്റസമ്മതത്തിന്റെ പശ്ചാത്തലത്തിലാണ് ഇതു പറയുന്നത്. നടപ്പാക്കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ പലതും തുടങ്ങാത്തതിന് പ്രധാനമന്ത്രിയോട് ഡല്‍ഹി ജഅ്ഫറാബാദില്‍നിന്നുള്ള ഡോ. ഫഹീം ബേഗ് പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തിയതിനു പുറകെയാണ് സോണിയയുടെ കുറ്റസമ്മതം. സോണിയ ഗാന്ധിയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ദേശീയ വഖഫ് വികസന കോര്‍പറേഷന്‍ ലിമിറ്റഡ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരം അവസാനിപ്പിച്ച ഫഹീം ബേഗ് പ്രതിഷേധവുമായി എഴുന്നേറ്റത്. പ്രധാനമന്ത്രിയുടെ 15 ഇന പരിപാടിക്ക് കീഴിലുള്ള ന്യൂനപക്ഷ പദ്ധതികള്‍ ഡല്‍ഹിയില്‍ നടപ്പാക്കാത്തത് കാണിച്ച് 150 കത്തുകള്‍ അയച്ചിട്ടും ഒന്നിനുപോലും പ്രധാനമന്ത്രി മറുപടി അയച്ചിട്ടിെല്ലെന്നും ഫഹീം വിളിച്ചുപറഞ്ഞു.
ന്യൂനപക്ഷ ക്ഷേമം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് യു.പി.എ സര്‍ക്കാര്‍ ആവിഷ്‌കരിച്ചതെന്നും എന്നാല്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതബോധമുണ്ടെന്നും സോണിയ പറഞ്ഞു. ന്യൂനപക്ഷ ക്ഷേമ പരിപാടികള്‍ക്കുള്ള പദ്ധതിവിഹിതം കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പത്തിരട്ടിയായി ഉയര്‍ന്നു. എന്നാല്‍, സകല പരിശ്രമങ്ങള്‍ക്കിടയിലും പദ്ധതികളുടെ പ്രയോജനം അര്‍ഹിക്കുന്ന ഗുണഭോക്താക്കളിലത്തെുന്നില്ല.
സുരക്ഷിതത്വം സംബന്ധിച്ച ആശങ്കയകറ്റാന്‍ യു.പി.എ സര്‍ക്കാര്‍ വര്‍ഗീയകലാപ വിരുദ്ധബില്‍ ഉടന്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുമെന്നും സോണിയ പറഞ്ഞു. മുസാഫര്‍ നഗര്‍ അഭയാര്‍ത്ഥികള്‍ ഇപ്പോഴും ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലാണെന്ന് കേന്ദ്രം മറക്കാതിരുന്നാല്‍ നന്ന്.
വൈകിയ വേളയിലായാലും ഇത്തരമൊരു ഏറ്റുപറച്ചലിനു സോണിയ മുതിര്‍ന്നതു നന്നായി. അടുത്ത സര്‍ക്കാര്‍, അതേതായാലും ഈ വിഷയം പരിഗണിക്കുമെന്ന് കരുതാം. സ്വാഭാവികമായും എന്‍ഡിഎ സര്‍ക്കാരാണ് വരുന്നതെങ്കില്‍ ന്യൂനപക്ഷവിഭാഗങ്ങളില്‍ ആശങ്ക ഇരട്ടിക്കും. എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്ന് ബിജെപിയും പാഠം പഠിച്ചുവെന്ന് ആശിക്കാം.
നേരത്തെ സൂചിപ്പിച്ചപോലെ മറ്റെല്ലാ ന്യൂനപക്ഷങ്ങളുടേയും ദുര്‍ബല വിഭാഗങ്ങളുടേയും പ്രശ്‌നങ്ങളിലും സജീവമായി ഇടപെടാന്‍ അധികൃതര്‍ തയ്യാറാകേണ്ടതുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply