നോട്ടുനിരോധനം ബാക്കിപത്രം

സി ആര്‍ നീലകണ്ഠന്‍ നാല് ലക്ഷത്തോളം കോടി രൂപയുടെ കള്ളപ്പണം ബാങ്കുകളില്‍ എത്താതെ രാഷ്ട്രത്തിന് മുതല്‍ക്കൂട്ടാകുമെന്ന് പറഞ്ഞിടത്ത് തിരികെയെത്താതെ പോയത് ഇരുപതിനായിരം കോടിയില്‍ താഴെ മാത്രം. കള്ളപ്പണം സൃഷ്ടിക്കുന്ന സാഹചരൃങ്ങള്‍ തടയാതെയും ഉള്ള കള്ളപ്പണം പിടിച്ചെടുക്കാനുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാതെയും ശക്തിപ്പെടുത്താതെയും നാട്ടാരുടെ കണ്ണില്‍ പൊടിയിട്ട ബുദ്ധിക്ക് നമോവാകം പിന്നെ നേട്ടമില്ലെന്ന് പറഞ്ഞുകുടാ സാമ്പത്തിക വളര്‍ച്ച രണ്ടു ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞു. നോട്ട് മാറല്‍ യജ്ഞത്തില്‍ നൂറിലധികം ആളുകളുടെ ജീവനെടുക്കാന്‍ കഴിഞ്ഞു. മൂന്ന് ലക്ഷത്തിലധികം ചെറുകിട വൃവസായങ്ങള്‍ പൂട്ടാന്‍ […]

note
സി ആര്‍ നീലകണ്ഠന്‍

നാല് ലക്ഷത്തോളം കോടി രൂപയുടെ കള്ളപ്പണം ബാങ്കുകളില്‍ എത്താതെ രാഷ്ട്രത്തിന് മുതല്‍ക്കൂട്ടാകുമെന്ന് പറഞ്ഞിടത്ത് തിരികെയെത്താതെ പോയത് ഇരുപതിനായിരം കോടിയില്‍ താഴെ മാത്രം.

കള്ളപ്പണം സൃഷ്ടിക്കുന്ന സാഹചരൃങ്ങള്‍ തടയാതെയും ഉള്ള കള്ളപ്പണം പിടിച്ചെടുക്കാനുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാതെയും ശക്തിപ്പെടുത്താതെയും നാട്ടാരുടെ കണ്ണില്‍ പൊടിയിട്ട ബുദ്ധിക്ക് നമോവാകം

പിന്നെ നേട്ടമില്ലെന്ന് പറഞ്ഞുകുടാ

സാമ്പത്തിക വളര്‍ച്ച രണ്ടു ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞു.
നോട്ട് മാറല്‍ യജ്ഞത്തില്‍
നൂറിലധികം ആളുകളുടെ ജീവനെടുക്കാന്‍ കഴിഞ്ഞു.

മൂന്ന് ലക്ഷത്തിലധികം ചെറുകിട വൃവസായങ്ങള്‍ പൂട്ടാന്‍ കഴിഞ്ഞു.

അസംഘടിത മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികളുടെയും സ്വയം തൊഴില്‍ ചെയ്യുന്നവരുടെയും കഞ്ഞികുടി മാസങ്ങളോളം മുട്ടിക്കാന്‍ കഴിഞ്ഞു.

കച്ചവടം നടക്കാത്തതിനാല്‍ കൃഷിക്കാര്‍ക്കും മറ്റും തങ്ങളുടെ ഉത്പന്നങ്ങള്‍ കണ്ടവിലയ്ക്കു വിറ്റും കെട്ടിക്കിടന്ന് നശിച്ചും നഷ്ടം സംഭവിച്ച് കടക്കണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്യാന്‍ കഴിഞ്ഞു.

ആയിരക്കണക്കിന് പെണ്‍കുട്ടികളുടെ വിവാഹം മുടക്കാന്‍ കഴിഞ്ഞു.

ചികിത്സ നടത്താന്‍ കഴിയാതെ നിരവധി ആളുകള്‍ക്ക് അകാലമൃത്യു വരിക്കാന്‍ കഴിഞ്ഞു.

36000 കോടിയിലധികം രുപ റിസര്‍വ് ബാങ്കിന് നോട്ടടിക്കാനും മറ്റുമായി നഷ്ടപ്പെടുത്താന്‍ കഴിഞ്ഞു.

ആറു മാസത്തോളം ബാങ്കുകളെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കാതെ കിട്ടാക്കടം കൂട്ടാനും വരുമാനം കുറയ്ക്കാനും നഷ്ടം വര്‍ദ്ധിപ്പിക്കാനും സഹായിച്ചു.

ഓവര്‍ടൈം അലവന്‍സായും മറ്റു ചിലവുകളായും കോടിക്കണക്കിന് രൂപ ബാങ്കുകള്‍ക്ക് നഷ്ടപ്പെടുത്താന്‍ കഴിഞ്ഞു.

അമിതജോലിയും ടെന്‍ഷനും കാരണം ബാങ്ക് ജീവനക്കാരുടെ ആരോഗൃവും ആയുസ്സും കുറയ്ക്കാന്‍ കഴിഞ്ഞു.

എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങള്‍ ഇനിയുമുണ്ട്.
കള്ളപ്പണം കണ്ടെത്തിയില്ലെങ്കിലെന്താ? ഭീകരാക്രമണം അവസാനിച്ചില്ലെങ്കിലെന്താ? കള്ളനോട്ടടി പൂര്‍വാധികം ഭംഗിയായി നടക്കുന്നങ്കിലെന്താ? മേല്‍പ്പറഞ്ഞതുപോലുള്ള നിരവധി നേട്ടങ്ങളില്ലേ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply