നോട്ടയിലും ജാതിപരിഗണന?

ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയിലും രാഷ്ട്രീയ ചരിത്രത്തിലും ജാതിയുടെ പങ്കിനെ കുറിച്ച്‌ ഗൗരവമായി പരിശോധിക്കുന്ന ആര്‍ക്കും സംശയം കാണില്ല. ഗുണാത്മകമായും നിഷേധാത്മകമായും ജാതിരാഷ്ട്രീയം ഉപയോഗിക്കുന്നവരുണ്ട്‌. എന്നാല്‍ നിഷേധവോട്ടുചെയ്യുന്നവരും പ്രധാന പരിഗണന നല്‍കുന്നത്‌ ജാതിക്കാണെന്ന ആശങ്ക ശക്തമാകുന്നു. ലോകസഭാ തെരഞ്ഞെടുപ്പില്‍ നോട്ട കൂടുതല്‍ വോട്ടുകള്‍ നേടിയ ആദ്യ 50 മണ്ഡലങ്ങളില്‍ 45ഉം സംവരണ മണ്ഡലങ്ങളാണെന്നതാണ്‌ ആശങ്കക്കു കാരണം. തങ്ങള്‍ക്കു താല്‍പ്പര്യമുള്ള സ്ഥാനാര്‍ത്ഥികളാരും മത്സരിക്കുന്നില്ലെങ്കില്‍ നിഷേധവോട്ടു രേഖപ്പെടുത്താനുള്ള അവകാശം ജനാധിപത്യത്തിലുണ്ടാകണമെന്നത്‌ ഏറെ കാലമായുള്ള ആവശ്യമായിരുന്നു. എങ്കിലേ വോട്ടറുടെ അവകാശം പൂര്‍ണ്ണമാകൂ എന്നായിരുന്നു ഈ […]

NNNഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയിലും രാഷ്ട്രീയ ചരിത്രത്തിലും ജാതിയുടെ പങ്കിനെ കുറിച്ച്‌ ഗൗരവമായി പരിശോധിക്കുന്ന ആര്‍ക്കും സംശയം കാണില്ല. ഗുണാത്മകമായും നിഷേധാത്മകമായും ജാതിരാഷ്ട്രീയം ഉപയോഗിക്കുന്നവരുണ്ട്‌. എന്നാല്‍ നിഷേധവോട്ടുചെയ്യുന്നവരും പ്രധാന പരിഗണന നല്‍കുന്നത്‌ ജാതിക്കാണെന്ന ആശങ്ക ശക്തമാകുന്നു. ലോകസഭാ തെരഞ്ഞെടുപ്പില്‍ നോട്ട കൂടുതല്‍ വോട്ടുകള്‍ നേടിയ ആദ്യ 50 മണ്ഡലങ്ങളില്‍ 45ഉം സംവരണ മണ്ഡലങ്ങളാണെന്നതാണ്‌ ആശങ്കക്കു കാരണം.
തങ്ങള്‍ക്കു താല്‍പ്പര്യമുള്ള സ്ഥാനാര്‍ത്ഥികളാരും മത്സരിക്കുന്നില്ലെങ്കില്‍ നിഷേധവോട്ടു രേഖപ്പെടുത്താനുള്ള അവകാശം ജനാധിപത്യത്തിലുണ്ടാകണമെന്നത്‌ ഏറെ കാലമായുള്ള ആവശ്യമായിരുന്നു. എങ്കിലേ വോട്ടറുടെ അവകാശം പൂര്‍ണ്ണമാകൂ എന്നായിരുന്നു ഈ ആവശ്യം ഉന്നയിച്ചവര്‍ ചൂണ്ടികാട്ടിയത്‌. ആം ആദ്‌മി പാര്‍ട്ടിയും മറ്റും ഈ ആവശ്യം ശക്തമായി ഉന്നയിക്കുകയും ചെയ്‌തു. എന്നാല്‍ നോട്ട നടപ്പാക്കുമ്പോള്‍ അത്‌ ദളിത്‌ വിരുദ്ധമാകുമെന്ന്‌ അന്നേ പലരും വാദിച്ചു. സംവരണ മണ്ഡലങ്ങളിലെ സവര്‍ണ്ണ വിഭാഗങ്ങള്‍ പട്ടികജാതി – പട്ടിക വര്‍ഗ്ഗക്കാര്‍ക്ക്‌ വോട്ടു ചെയ്യാതിരിക്കാനായി ഈ അവസരം ഉപയോഗിക്കുമെന്നായിരുന്നു അവരുടെ വാദം. ഈ വാദത്തില്‍ കഴമ്പുണ്ടെന്നാണ്‌ നോട്ട നടപ്പാക്കിയ ശേഷം നടന്ന ആദ്യലോകസഭാ തെരഞ്ഞെടുപ്പുഫലം നല്‍കുന്ന സൂചന.
മഹാരാഷ്ട്ര, മധ്യപ്രദേശഅ, രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളിലാണ്‌ നോട്ട കൂടുതല്‍ വോട്ടുനേടിയത്‌. സംവരണ മണ്ഡലങ്ങളിലാണ്‌ നോട്ട കൂടുതല്‍ വോട്ടും നേടിയിട്ടുള്ളത്‌. പലയിടത്തും അത്‌ ആം ആദ്‌മി പാര്‍ട്ടി നേടിയ വോട്ടുകളേക്കാള്‍ കൂടുലുമാണ്‌. പലയിടത്തുമത്‌ രണ്ടു ശതമാനത്തോളം വരും. ജനാധിപത്യത്തിലെ ഉയര്‍ന്ന അവകാശം ഉപയോഗിക്കുകയായിരുന്നില്ല ഇവരെന്നും തങ്ങളുടെ കൈകൊണ്ട്‌ ദളിതന്‌ വോട്ടുചെയ്യില്ല എന്ന തീരുമാനം നടപ്പാക്കുകയായിരുന്നു അവരെന്നും ദളിത്‌ പ്രവര്‍ത്തകര്‍ പറയുന്നു. നിഷേധവോട്ട്‌ ഫലത്തില്‍ സംവരണത്തോടും അധസ്ഥിതരോടുമുള്ള നിഷഏധമായി മാറുന്നു എന്നാണവരുടെ വാദം.
ജാതി മത ചിന്തകള്‍ക്കതീതരാണ്‌ തങ്ങളെന്നഹങ്കരിക്കുന്ന കേരളത്തില്‍പോലും ഈ പ്രവണതയുടെ സൂചനയുള്ളതായും ചൂണ്ടികാട്ടപ്പെടുന്നു. കേരളത്തില്‍ മലപ്പുറം കഴിഞ്ഞാല്‍ ഏറ്റവുമധികം നിഷേധവോട്ടുവീണത്‌ സംവരണ മണ്ഡലമായ ആലത്തൂരിലാണ്‌. മലപ്പുറത്തെ നിഷേധവോട്ട്‌ സ്ഥാനര്‍ത്ഥികള്‍ക്കെതിരാണഎന്ന വാദം നിലവിലുണ്ട്‌. എന്നാല്‍ ആലത്തൂരില്‍ എല്‍ഡിഎഫിന്റഎ സ്ഥാനാര്‍ത്ഥി ചെറുപ്പക്കാരനംു ജനകീയനും സിറ്റിംഗ്‌ എംപിയുമായ പി കെ ബിജുവായിരുന്നു. യുഡിഎഫാകട്ടെ ചിറ്റൂര്‍ നഗരസഭാധ്യക്ഷയെന്ന നിലയില്‍ ഏറെ ശ്രദ്ധേയയായ കെ എ ഷീബയെയാണ്‌ മത്സരിപ്പിച്ചത്‌. എന്നിട്ടും നോട്ട ഇവിടെ 21417 വോട്ടുപിടിച്ചത്‌ മേല്‍സൂചിപ്പിച്ച പ്രവണതയുടെ പ്രതിഫലനമാണെന്ന വാദം ഉയര്‍ന്നിട്ടുണ്ട്‌. സോഷ്യല്‍ മീഡിയയിലും മറ്റും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നു. അതേസമയം നോട്ടക്കുപോകുമായിരുന്ന വോട്ടുകളാണ്‌ പലയിടത്തും ആം ആദ്‌മി പാര്‍ട്ടി പിടിച്ചതെന്നും മലപ്പുറത്തും ആലത്തൂരും അവര്‍ക്ക്‌ സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നില്ല എന്നാ വാദമാണ്‌ മറുപക്ഷം ഉയര്‍ത്തുന്നത്‌. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply