നിലനില്‍പ്പിനായുള്ള നില്‍പ്പിന് വിജയം

ഒടുവില്‍ നിലനില്‍പ്പിനായുള്ള നില്‍പ്പിനു മുന്‍പില്‍ കേരള സര്‍ക്കാരിനു മുട്ടു മടക്കേണ്ടി വന്നു.  കഴിഞ്ഞ 160 ദിവസത്തിലധികമായി ആദിവാസികള്‍ നടത്തിയ നില്‍പ്പ് സമരം വിജയിച്ചു. ഗോത്രമഹാസഭ മുന്നോട്ടു വച്ച എല്ലാ ആവശ്യങളും സര്‍ക്കാര്‍ അംഗീകരിച്ചു. കക്ഷിരാഷ്ട്രീയക്കാരുടെ പിന്തുണയില്ലാതേയും സമരം വിജയിക്കുമെന്ന് ആദിവാസികള്‍ തെളിയിച്ചിരിക്കുന്നു. ഒത്തുതീര്‍പ്പ് സമരങ്ങളുടെ നാട്ടില്‍ ആറുമാസത്തോളം പോയ്കാലുകളിലല്ല,  സ്വന്തം കാലുകളില്‍ നിന്നാണ് ഈ പോരാട്ടം നടന്നത്. അതുതന്നെയാണ് ഈ പോരാട്ടത്തെ ചരിത്രമാക്കുന്നത്. ആദിവാസി ഊരുഭൂമി പട്ടികവര്‍ഗമേഖലയില്‍ ഉള്‍പ്പെടുത്തുന്ന ‘പെസ’ നിയമം ഉള്‍പ്പെടെ ആദിവാസികളുടെ ഭൂമി വിതരണവുമായി […]

adiഒടുവില്‍ നിലനില്‍പ്പിനായുള്ള നില്‍പ്പിനു മുന്‍പില്‍ കേരള സര്‍ക്കാരിനു മുട്ടു മടക്കേണ്ടി വന്നു.  കഴിഞ്ഞ 160 ദിവസത്തിലധികമായി ആദിവാസികള്‍ നടത്തിയ നില്‍പ്പ് സമരം വിജയിച്ചു. ഗോത്രമഹാസഭ മുന്നോട്ടു വച്ച എല്ലാ ആവശ്യങളും സര്‍ക്കാര്‍ അംഗീകരിച്ചു. കക്ഷിരാഷ്ട്രീയക്കാരുടെ പിന്തുണയില്ലാതേയും സമരം വിജയിക്കുമെന്ന് ആദിവാസികള്‍ തെളിയിച്ചിരിക്കുന്നു.
ഒത്തുതീര്‍പ്പ് സമരങ്ങളുടെ നാട്ടില്‍ ആറുമാസത്തോളം പോയ്കാലുകളിലല്ല,  സ്വന്തം കാലുകളില്‍ നിന്നാണ് ഈ പോരാട്ടം നടന്നത്. അതുതന്നെയാണ് ഈ പോരാട്ടത്തെ ചരിത്രമാക്കുന്നത്.
ആദിവാസി ഊരുഭൂമി പട്ടികവര്‍ഗമേഖലയില്‍ ഉള്‍പ്പെടുത്തുന്ന ‘പെസ’ നിയമം ഉള്‍പ്പെടെ ആദിവാസികളുടെ ഭൂമി വിതരണവുമായി ബന്ധപ്പെട്ട പാക്കേജിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കുടിയിറക്കപ്പെട്ട ആദിവാസികള്‍ക്കുള്ള നഷ്ടപരിഹാരം ഉള്‍പ്പെടുന്നതാണ് പാക്കേജ്. പാക്കേജ് ആദിവാസി ഗോത്രമഹാസഭ അംഗീകരിച്ചു. വിപ്‌ളവകരമായ തീരുമാനമാണ് സര്‍ക്കാറിന്‍േറതെന്നും സംഘടനാനേതാക്കളുമായി ചര്‍ച്ചചെയ്തശേഷം സമരം വ്യാഴാഴ്ച പിന്‍വലിക്കുമെന്നും സി.കെ. ജാനു അറിയിച്ചു.
കേന്ദ്ര സര്‍ക്കാറും സുപ്രീംകോടതിയും അനുമതിനല്‍കിയ 7693 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമി ആദിവാസികള്‍ക്ക് പതിച്ചുനല്‍കാന്‍ വിജ്ഞാപനമിറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള ആദിവാസി ഊരുഭൂമി പട്ടികവര്‍ഗ മേഖലയില്‍ ഉള്‍പ്പെടുത്തി പെസ (പഞ്ചായത്ത് എക്‌സ്‌റ്റെന്‍ഷന്‍ ടു ഷെഡ്യൂള്‍ഡ് എരിയ) അക്ട് നടപ്പാക്കും. പട്ടികവര്‍ഗ വിഭാഗക്കാര്‍ 40 ശതമാനത്തില്‍ കൂടുതലുള്ള സ്ഥലങ്ങളെ പ്രത്യേക പഞ്ചായത്തുകളാക്കിത്തിരിക്കാനാണ് നിയമം അനുശാസിക്കുന്നത്.
കേരളചരിത്രത്തില്‍ ചോരയില്‍ കുറിക്കപ്പെട്ട മുത്തങ്ങ സമരത്തില്‍ കുടിയിറക്കപ്പെട്ട 447 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ പദ്ധതി നടപ്പാക്കും. ഇവര്‍ക്ക് ഒരേക്കര്‍ വീതം നല്‍കും. വീട് നിര്‍മിക്കുന്നതിന് രണ്ടരലക്ഷം രൂപയും നല്‍കും. ആദിവാസി സമരങ്ങളുടെ ഭാഗമായി ജയിലില്‍പോയ 44 കുട്ടികള്‍ക്ക് ലക്ഷംരൂപ ധനസഹായം നല്‍കും. കൂടുതല്‍ പേരുണ്ടെങ്കില്‍ അവര്‍ക്കും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആറളം ഫാമില്‍ പൈനാപ്പിള്‍ കൃഷി നിരോധിക്കണമെന്ന പ്രധാനപ്പെട്ട് ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു.
ദുരിതഭൂമായിയ അട്ടപ്പാടിയിലെ ആദിവാസികളുടെ പരമ്പരാഗതകൃഷിക്ക് പ്രോത്സാഹനം നല്‍കും. ആദിവാസി പുനരധിവാസ മിഷന്‍ കാര്യക്ഷമമാക്കാനും മന്ത്രിസഭ തീരുമാനിച്ചു. വേടര്‍ സമുദായത്തിന് പ്രത്യേക പാക്കേജാണ് മറ്റൊരുനിര്‍ദേശം. ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡയറക്ടറായി ടി. ഭാസിയെ നിയമിച്ചു. ജി.സി.ഡി.എയും അമൃതാന്ദമയീ മഠവും ചേര്‍ന്നുള്ള ഭവനപദ്ധതിക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കാനും തീരുമാനിച്ചു.
കേരളത്തിലെ എല്ലാ ഐക്യദാര്‍ഡ്യ സമതികളേയും സംഘടനകളേയും വ്യകതികളെയും പങ്കെടുപ്പിച്ചുകൊണ്ട്  ജനജാഗ്രത സമ്മേളനം ഡിസംമ്പര്‍ 21 ഞയറാഴ്ച 10 മണിക്ക് എര്‍ണാകുളം റിന്യൂവെല്‍ സെന്ററില്‍ കൂടുമെന്ന് ആദിവാസി ഗോത്രമഹാസഭ അറിയിച്ചുട്ടുണ്ട്. ഈ സമ്മേളനത്തില്‍ കേരള ജനതയുടെ മുന്നില്‍ സഭയുടെ ജനകീയ റിപ്പോര്‍ട്ട് വെക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply