നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ആസന്നമാകുമ്പോള്‍

കെ വേണു ഉത്തരേന്ത്യയില്‍ 5 സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ 2014ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്‌സലായിരിക്കുമെന്ന്‌ പലരും ചൂണ്ടികാട്ടുന്നു. അത്‌ മുഴുവന്‍ ശരിയല്ലെന്നാണ്‌ എനിക്കു തോന്നുന്നത്‌. കാരണം ബിജെപിക്ക്‌ വിജയം ഉറപ്പിക്കാവുന്ന ആകെയുള്ള 2 സംസ്ഥാനങ്ങളില്‍ വലിയ സംസ്ഥാനമായ മധ്യപ്രദേശ്‌ ഈ 5 സംസ്ഥാനങ്ങളില്‍ ഒന്നാണ്‌. അവിടെ ബിജെപിക്ക്‌ ലഭിക്കുന്ന വിജയം അഖിലേന്ത്യാതലത്തിലുള്ള രാഷ്ട്രീയാവസ്ഥ വിലയിരുത്താന്‍ സഹായകമാകില്ല. ഈ തിരഞ്ഞെടുപ്പില്‍ സംസ്ഥാനഭരണത്തോടുള്ള ജനങ്ങളുടെ പ്രതികരണമാണ്‌ മുഖ്യമായും പ്രതിഫലിക്കുക. മധ്യപ്രദേശില്‍ ബിജെപി മൂന്നാം വട്ടവും അധികാരത്തിലെത്താനുള്ള […]

Untitled-1
കെ വേണു
ഉത്തരേന്ത്യയില്‍ 5 സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ 2014ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്‌സലായിരിക്കുമെന്ന്‌ പലരും ചൂണ്ടികാട്ടുന്നു. അത്‌ മുഴുവന്‍ ശരിയല്ലെന്നാണ്‌ എനിക്കു തോന്നുന്നത്‌. കാരണം ബിജെപിക്ക്‌ വിജയം ഉറപ്പിക്കാവുന്ന ആകെയുള്ള 2 സംസ്ഥാനങ്ങളില്‍ വലിയ സംസ്ഥാനമായ മധ്യപ്രദേശ്‌ ഈ 5 സംസ്ഥാനങ്ങളില്‍ ഒന്നാണ്‌. അവിടെ ബിജെപിക്ക്‌ ലഭിക്കുന്ന വിജയം അഖിലേന്ത്യാതലത്തിലുള്ള രാഷ്ട്രീയാവസ്ഥ വിലയിരുത്താന്‍ സഹായകമാകില്ല. ഈ തിരഞ്ഞെടുപ്പില്‍ സംസ്ഥാനഭരണത്തോടുള്ള ജനങ്ങളുടെ പ്രതികരണമാണ്‌ മുഖ്യമായും പ്രതിഫലിക്കുക. മധ്യപ്രദേശില്‍ ബിജെപി മൂന്നാം വട്ടവും അധികാരത്തിലെത്താനുള്ള സാധ്യതയാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നത്‌. എന്നാല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ്സിനു വിജയസാധ്യത ഉറപ്പിക്കാനുള്ള സാഹചര്യമാണുള്ളത്‌. അതേസമയം ഡെല്‍ഹിയില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി ലീലാ ദീക്ഷിത്‌ നാലാം തവണയും അധികാരത്തില്‍ വരുമെന്നാണ്‌ പൊതുവായ വിലയിരുത്തല്‍.
സിവില്‍ സമൂഹ പ്രസ്ഥാനമായി ആരംഭിച്ച്‌ അവസാനം ആം ആദ്‌മി പാര്‍ട്ടിയായി മാറിയ കെജ്‌റി വാളിന്റെ രാഷ്ട്രീയ പരീക്ഷണം യഥാര്‍ത്ഥത്തില്‍ പരീക്ഷിക്കപ്പടുന്നതും ഈ തിരഞ്ഞെടുപ്പില്‍ തന്നെ. അഭിപ്രായ വോട്ടെടുപ്പുകള്‍ 7 – 8 സീറ്റുകള്‍വരെ പുതിയ പാര്‍ട്ടിക്ക്‌ കിട്ടിയേക്കാമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. അതിന്റെ പകുതിക്കേ സാധ്യതയുള്ളു എന്നു വിലയിരുത്തുന്നവരുമുണ്ട്‌. 70 സീറ്റുള്ള ഡെല്‍ഹി നിയമസഭയില്‍ 5 സീറ്റു കിട്ടുന്ന ഒരു പാര്‍ട്ടിക്ക്‌ കാര്യമായ പങ്കൊന്നും വഹിക്കാനില്ല. അതേസമയം കക്ഷിരാഷ്ട്രീയത്തിനതീതമായ സിവില്‍ സമൂഹ പ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള അര്‍ഹത അവര്‍ക്കു നഷ്ടപ്പെടുകയും ചെയ്‌തു. ഒരു ഈര്‍ക്കില്‍ പാര്‍ട്ടിയായി മാറുന്നതോടെ അവരുടെ രാഷ്ട്രീയമായ പങ്കിന്റെ സ്വഭാവം തന്നെ ആകെ മാറുകയാണ്‌. ഈ പുതിയ പാര്‍ട്ടിക്ക്‌ ലഭിക്കുന്ന വോട്ടുകളില്‍ ഗണ്യമായ പങ്കും ബിജെപി അനുകൂല വോട്ടുകളാവാനാണ്‌ സാധ്യതയെന്നും ഷീലാ ദീക്ഷിത്തിനെ അത്‌ ബാധിക്കില്ലെന്നും വിലയിരുത്തുന്നവരുണ്ട്‌.
ഛത്തിസ്‌ഗഡില്‍ ബിജെപിക്ക്‌ അവരുടെ ഭരണം നിലനിര്‍ത്താന്‍ പാടുപെടേണ്ടിവരുന്ന അവസ്ഥയാണ്‌. പക്ഷെ ഈ സാഹചര്യം ഉപയോഗപ്പെടുത്താന്‍ തക്ക കഴിവുള്ള കോണ്‍ഗ്രസ്സ്‌ നേതൃത്വം അവിടെയില്ല. മാവോയിസ്‌റ്റ്‌ അക്രമണത്തില്‍ പ്രധാന കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ശേഷിക്കുന്നവര്‍ക്ക്‌ ഒത്തൊരുമിച്ച്‌ നില്‍ക്കാനാവുന്നില്ലെന്നതുതന്നെ പ്രധാന പ്രശ്‌നം. മിസോറാമില്‍ കോണ്‍ഗ്രസ്സിനു ഭരണം നഷ്ടപ്പെടാനാണ്‌ സാധ്യത. മിസോ നാഷണല്‍ ഫ്രണ്ട്‌ തിരിച്ചുവരവിനൊരുങ്ങുകയാണ്‌.
ഈ സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ അടിസ്ഥാനത്തില്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ കിട്ടാനിടയുള്ള സീറ്റുകള്‍ കണക്കാക്കിയാല്‍ ബിജെപിക്ക്‌ മുന്‍തൂക്കം കിട്ടാനിടയുണ്ട്‌. പക്ഷെ ഈ കണക്കുകള്‍ അഖിലേന്ത്യാതലത്തിലെ അവസ്ഥ പ്രതിഫലിക്കുന്നില്ല. ഗണ്യമായ സംസ്ഥാനങ്ങളിലും ബിജെപി – കോണ്‍ഗ്രസ്സ്‌ മത്സരമല്ല നടക്കുന്നതെന്നതാണ്‌ യാഥാര്‍ത്ഥ്യം. കോണ്‍ഗ്രസ്സ്‌ മുന്നണിക്കോ ബിജെപി മുന്നണിക്കോ ഒറ്റക്ക്‌ ഭരിക്കാനാവില്ലെന്ന്‌ ഉറപ്പായിട്ടുണ്ട്‌. ഒരു മൂന്നാം ചേരിക്കും അതിനു കഴിയില്ല. മൂന്നാം ചേരിയിലെ കക്ഷികള്‍ മറ്റു രണ്ടു മുന്നണികള്‍ക്ക്‌ പിന്തുണ നല്‍കുന്നവരായി വിഭജിക്കാനാണിട. നരേന്ദ്രമോഡിയുടെ സാന്നിധ്യം മൂലം ഇടതുപക്ഷമുള്‍പ്പെടെയുള്ള അധികം പാര്‍ട്ടികളും യുപിഎ പക്ഷത്തേക്ക്‌ ചായുമെന്ന്‌ കരതാം.
രാഹുല്‍ ഗാന്ധിയുടെ പുതിയ രംഗപ്രവേശം മോഡി വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ച രാഷ്ട്രീയ മേധാവിത്വത്തിന്‌ വലിയ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്‌. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ ജനപ്രതിനിധികളായി തുടരാന്‍ അനുവദിക്കില്ലെന്ന സുപ്രിം കോടതി ഉത്തരവിനെ മറികടക്കാനായി ധൃതിപിടിച്ച്‌ ഓര്‍ഡിനന്‍സ്‌ ഇറക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തെ രാഹുല്‍ തകര്‍ത്തത്‌ കോണ്‍ഗ്രസ്സില്‍ ഇപ്പോഴും നിലനില്‍ക്കുന്ന കുടുബവാഴ്‌ചയെന്ന ഫ്യൂഡല്‍ രീതിയുടെ ഫലമാണ്‌. പക്ഷെ രാഹുലിനു ലഭിച്ച ആ പ്രത്യേക പദവി ഇന്ത്യന്‍ സമൂഹത്തിന്റെ നന്മക്കായാണ്‌ ഉപയോഗിക്കപ്പെടുന്നതെങ്കില്‍ അതിനെ നിഷേധിച്ചിട്ട്‌ കാര്യമില്ല. ദീര്‍ഘവീക്ഷണത്തോടേയും തത്വാധിഷ്‌ഠിതമായും ഇപ്പോള്‍ സൃഷ്ടിച്ച രാഷ്ട്രീയ മുന്‍കൈ രാഹുല്‍ ഗാന്ധി വളര്‍ത്തി കൊണ്ടുവരുമോ എന്നാണ്‌ കാണാനിരിക്കുന്നത്‌.
കൊടുംകുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന നരേന്ദ്രമോഡിക്കും തിരിച്ചു നിലപാടെടുക്കുന്ന രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പില്‍ ആ രീതിയില്‍തന്നെ അവതരിക്കപ്പെട്ടാല്‍ മോഡിക്കുണ്ടെന്നു കരുതപ്പെടുന്ന യുവജന പിന്തുണ രാഹുലിനായി മാറും. രാഷ്ട്രീയപാര്‍ട്ടികളെ വിവരാവകാശ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള നീക്കത്തെ പിന്തുണക്കുകയും ലോക്‌പാല്‍ ബില്ലിനു ഫലപ്രദമായ ഉള്ളടക്കം നല്‍കി പാസാക്കിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ദിശയില്‍ രാഹുല്‍ ഗാന്ധി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ചാല്‍ അദ്ദേഹത്തിനു വന്‍പിന്തുണ ലഭിക്കുമെന്നു മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവാകുകയും ചെയ്യും. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ആസന്നമാകുമ്പോള്‍

  1. In Delhi AAP is going to be in Power with 50+ seats (You dont be surprised of all 70 Seats sweeped by AAP) and They Will pass Janlokpal Bill for Delhi on 29th December All Are invited to participate to Witness the transiton of Politics in INDIA

Leave a Reply