നിയമവിരുദ്ധമായ ആനപിടുത്തം എങ്ങനെ ഭംഗിയാക്കാമെന്ന്‌ വിശദീകരിച്ച്‌ ഭാഷാ ഇന്‍സ്റ്റിട്യൂട്ട്‌

ആനപിടുത്തം നിയമവിരുദ്ധമാണെന്ന്‌ അറിയാത്തവര്‍ ആരുണ്ട്‌? ഉത്തരം – കേരള സര്‍ക്കാരുണ്ട്‌. അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട്‌ പ്രസിദ്ധീകരിച്ച ആന എന്ന പുസ്‌തകം നോക്കൂ. എങ്ങനെ കാട്ടില്‍ സ്വച്ഛമായി കഴിയുന്ന ആനയെ പിടികൂടി പീഡിപ്പിച്ച്‌ മെരുക്കിയെടുത്ത്‌ പണിയെടുപ്പിക്കാമെന്ന്‌ പുസ്‌തകം വിശദീകരിക്കുന്നു. വനം വകുപ്പ്‌ ഉദ്യോഗസ്ഥനായിരുന്ന എം എസ്‌ ജോയ്‌ ആണ്‌ പുസ്‌തകത്തിന്റ രചയിതാവ്‌. പുസ്‌തകത്തിന്റെ 2011 ജൂലായില്‍ ഇറങ്ങിയ മൂന്നാം പതിപ്പാണ്‌ ഇപ്പോള്‍ വിപണിയിലുള്ളത്‌. ആനയെ കുറിച്ചുള്ള എല്ലാ വിവരങ്ങളുമടങ്ങിയ ഗ്രന്ഥമെന്ന രീതിയിലാണ്‌ ഈ […]

ana
ആനപിടുത്തം നിയമവിരുദ്ധമാണെന്ന്‌ അറിയാത്തവര്‍ ആരുണ്ട്‌? ഉത്തരം – കേരള സര്‍ക്കാരുണ്ട്‌. അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട്‌ പ്രസിദ്ധീകരിച്ച ആന എന്ന പുസ്‌തകം നോക്കൂ. എങ്ങനെ കാട്ടില്‍ സ്വച്ഛമായി കഴിയുന്ന ആനയെ പിടികൂടി പീഡിപ്പിച്ച്‌ മെരുക്കിയെടുത്ത്‌ പണിയെടുപ്പിക്കാമെന്ന്‌ പുസ്‌തകം വിശദീകരിക്കുന്നു. വനം വകുപ്പ്‌ ഉദ്യോഗസ്ഥനായിരുന്ന എം എസ്‌ ജോയ്‌ ആണ്‌ പുസ്‌തകത്തിന്റ രചയിതാവ്‌. പുസ്‌തകത്തിന്റെ 2011 ജൂലായില്‍ ഇറങ്ങിയ മൂന്നാം പതിപ്പാണ്‌ ഇപ്പോള്‍ വിപണിയിലുള്ളത്‌.
ആനയെ കുറിച്ചുള്ള എല്ലാ വിവരങ്ങളുമടങ്ങിയ ഗ്രന്ഥമെന്ന രീതിയിലാണ്‌ ഈ പുസ്‌തകത്തെ അവതരിപ്പിച്ചിട്ടുള്ളത്‌. അവയുടെ ജനനവും വളര്‍ച്ചയും ജീവിതഘട്ടങ്ങളുമെല്ലാം പുസ്‌തകത്തിലുണ്ട്‌. അതിനിടയിലാണഅ നാലോളം അധ്യായങ്ങള്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ വിശദീകരിക്കാനായി ചിലവഴിച്ചിട്ടുള്ളത്‌. അധ്യായം പത്തില്‍ ആനപിടുത്തത്തേയും പരിശീലനത്തേയും കുറിച്ച്‌ വിശദമായി പ്രതിപാദിക്കുന്നു. കുഴിയില്‍ ചാടിച്ചും കുരുക്കില്‍ വീഴ്‌ത്തിയും കെണിവെച്ചും ഓടിച്ചിട്ടുമെല്ലാം ആനകളെ എങ്ങനെ പിടികൂടാമെന്ന്‌ ഈ മുന്‍ വനം വകുപ്പു ഉദ്യോഗസ്ഥന്‍ വിശദീകരിക്കുന്നു. ഭാഷാ ഇന്‍സ്‌റ്റിട്യൂട്ടാകട്ടെ അറിയാത്തവരിലേക്ക്‌ അത്‌ എത്തിക്കുന്നു.വാരിക്കുഴി ഒരുക്കുന്നതിന്റെ വിശദാംശങ്ങളും പുസ്‌തകത്തിലുണ്ട്‌. കഴിഞ്ഞില്ല,പിടിയാനയെ കൊണ്ട്‌ പ്രലോഭിപ്പിച്ച്‌ ചതിച്ച്‌ കൊമ്പനെ പിടികൂടുന്ന രീതിയും വിശദീകരിച്ചിട്ടുണ്ട്‌. മനുഷ്യനു മാത്രമറിയാവുന്ന ചതിക്കുഴിയാണല്ലോ അത്‌.
പിടികൂടിയ ആനയെ മെരുക്കുന്നതിനായുള്ള പീഡനമുറകളും പുസ്‌തകത്തില്‍ വിവരിക്കുന്നു. അവയെല്ലാം തന്നെ നിയമവിരുദ്ധമാണ്‌. തോട്ടിയില്‍ ആണിയോ കൈതമുള്ളോ ഘടിപ്പിച്ച്‌ മര്‍മ്മപ്രധാനമുള്ള ഭാഗങ്ങളില്‍ മര്‍ദ്ദിച്ചുവേണം ആനയെ മെരുക്കാനെന്നാണ്‌ ഗ്രന്ഥകര്‍ത്താവ്‌ പറയുന്നത്‌. തോട്ടി കൊണ്ട്‌ തുളച്ചിറക്കലടക്കമുള്ള മര്‍ദ്ദനമുറകളാകാമത്രെ. ആണിക്കുപകരം തോട്ടിയുടെ അറ്റത്ത്‌ പുരട്ടാവുന്ന ചില ലേപനങ്ങളും അദ്ദേഹം പരിചയപ്പെടുത്തുന്നു. അതിലൊന്ന്‌ ഇങ്ങനെ – പഴുതാര, പല്ലി എന്നിവയുടെ തലയും രക്തധമനികളും കുതിരയുടെ പിത്തരസവും മാനിന്റെ രോമവും പാമ്പിന്റെ തോലും തേളിന്റെ തൊലിയും ചേര്‍ത്ത്‌ അരച്ചെടുക്കുന്നത്‌. ഇനി ഇതുകൊണ്ടൊന്നും ആന മെരുങ്ങുന്നില്ലെങ്കില്‍ കുന്തപ്രയോഗവുമാകാം.
ആനയെ പിടികൂടിയ ശേഷം കൊടുക്കേണ്ട ഭക്ഷണത്തെ കുറിച്ചും വിശദമായി പുസ്‌തകം വിശദീകരിക്കുന്നു. കുറ്റം പറയരുതല്ലോ, അങ്ങനെ വരുന്ന രോഗങ്ങള്‍ക്കുള്ള ചികിത്സവും പുസ്‌തകം പറഞ്ഞുതരുന്നുണ്ട്‌. കൂടാതെ ആനയിടയുമ്പോള്‍ എങ്ങനെ മയക്കുവെടി വെ്‌ക്കാമെന്നും വിശദീകരിക്കുന്നു.
ചുരുക്കത്തില്‍ കുറ്റകരവും നിയമവിരുദ്ധവുമായ ഒരു കാര്യം എങ്ങനെ ഭംഗിയായി ചെയ്യാമെന്നാണ്‌ ഈ പുസ്‌തകം വിശദീകരിക്കുന്നത്‌. നാളെ കൊലപാതകങ്ങള്‍ എങ്ങനെ ഭംഗിയായി നടത്താമെന്ന്‌ വിശദീകരിക്കുന്ന പുസ്‌തകവും ഭാഷാ ഇന്‍സ്റ്റിട്യൂട്ട്‌ പ്രസിദ്ധീകരിക്കുമോ ആവോ? 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply