നിയമവാഴ്‌ച ഉറപ്പുവരുത്തണം

ആനന്ദ്‌, സാറാ ജോസഫ്‌, കെ.വേണു, സി.ആര്‍. പരമേശ്വരന്‍, സജീവ്‌ അന്തിക്കാട്‌ ജനുവരി നാലിന്‌ ആലപ്പുഴയില്‍ ചുംബനം സമരം നടക്കുന്ന സാഹചര്യത്തില്‍ പുറത്തിറക്കിയ പ്രസ്‌താവന സദാചാര ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ചുകൊണ്ട്‌്‌, പ്രതീകാത്മകമായി ആരംഭിച്ച ചുംബനസമരം, പതുക്കെയാണെങ്കിലും, കൂടുതല്‍ പ്രദേശങ്ങളിലേക്ക്‌ വ്യാപിക്കുന്നതായി കാണുന്നു. ജനുവരി 4 ന്‌ ആലപ്പുഴയില്‍ നടക്കുന്നു. മറ്റു ചില പ്രദേശങ്ങളിലും സംഘാടനം നടക്കുന്നതായി അറിയുന്നു. തികച്ചും സമാധാനപരമായി നടക്കുന്ന ഇത്തരം പ്രതിഷേധസമരങ്ങളുടെ സാഹചര്യത്തില്‍ നിയമവാഴ്‌ച ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമായ ഭരണകൂട സംവിധാനം ഉത്തരവാദിത്വം നിറവേറ്റുന്നില്ല എന്നാണ്‌ കൊച്ചിയിലും കോഴിക്കോടും […]

policeആനന്ദ്‌, സാറാ ജോസഫ്‌, കെ.വേണു, സി.ആര്‍. പരമേശ്വരന്‍, സജീവ്‌ അന്തിക്കാട്‌

ജനുവരി നാലിന്‌ ആലപ്പുഴയില്‍ ചുംബനം സമരം നടക്കുന്ന സാഹചര്യത്തില്‍ പുറത്തിറക്കിയ പ്രസ്‌താവന

സദാചാര ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ചുകൊണ്ട്‌്‌, പ്രതീകാത്മകമായി ആരംഭിച്ച ചുംബനസമരം, പതുക്കെയാണെങ്കിലും, കൂടുതല്‍ പ്രദേശങ്ങളിലേക്ക്‌ വ്യാപിക്കുന്നതായി കാണുന്നു. ജനുവരി 4 ന്‌ ആലപ്പുഴയില്‍ നടക്കുന്നു. മറ്റു ചില പ്രദേശങ്ങളിലും സംഘാടനം നടക്കുന്നതായി അറിയുന്നു. തികച്ചും സമാധാനപരമായി നടക്കുന്ന ഇത്തരം പ്രതിഷേധസമരങ്ങളുടെ സാഹചര്യത്തില്‍ നിയമവാഴ്‌ച ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമായ ഭരണകൂട സംവിധാനം ഉത്തരവാദിത്വം നിറവേറ്റുന്നില്ല എന്നാണ്‌ കൊച്ചിയിലും കോഴിക്കോടും ഉണ്ടായ അനുഭവം കാണിക്കുന്നത്‌. സമരക്കാരെ സംരക്ഷിക്കാനാണ്‌ അവരെ അറസ്റ്റു ചെയ്‌തതെന്ന വാദം ബലിശമാണ്‌. ഒരു വിഭാഗം സമരക്കാരെ അറസ്റ്റു ചെയ്‌ത്‌ ശേഷിക്കുന്നവരെയും കാഴ്‌ചക്കാരായി വന്നവരെയും അക്രമിക്കാനായി ഗുണ്ടകളെ അഴിഞ്ഞാടാന്‍` വിടുകയാണ്‌ കൊച്ചിയിലും കോഴിക്കോടും പോലീസ്‌ ചെയ്‌തത്‌. ഇതാണ്‌ നിയമവാഴ്‌ചയെന്ന്‌ വ്യാഖ്യാനിത്ഥാനുള്ള ആഭ്യന്തരമന്ത്രിയുടെയും പോലീസിന്റെയും ശ്രമം ജനവഞ്ചനയാണ്‌.
യഥാര്‍ത്ഥത്തില്‍ അക്രമം കാണിച്ചവരെ ശിക്ഷിക്കാതിരിക്കുന്നത്‌ നിയമവാഴ്‌ചയല്ല, അക്രമത്തെ പ്രോത്സാഹിപ്പിക്കലാണ്‌.
ഇന്ത്യന്‍ ‘ഭരണഘടന അനുസരിച്ച്‌ പ്രായപൂര്‍ത്തിയായ സ്‌ത്രീയും പുരുഷനും പരസ്‌പര സമ്മതത്തോടെ ഇടപഴകുന്നത്‌ നിയമവിരുദ്ധമല്ല. പക്ഷേ, നമ്മുടെ പോലീസ്‌ സംവിധാനം ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇടപെടുകയും നിയമവിരുദ്ധമായി നിരപരാധികളെ അറസ്റ്റു ചെയ്യുകയും ചെയ്യുന്നത്‌ പതിവായിയിരിക്കുന്നു. നിയമപാലകരുടെ ഇത്തരം നിയമവിരുരുദ്ധമായ സദാചാര പോലീസിങ്ങാണ്‌ നാട്ടുകാരുടെ ഇടയില്‍നിന്ന്‌ സദാചാരഗുണ്ടകളെ വളര്‍ത്തിയെടുക്കുന്നത്‌. സദാചാരത്തിന്റെ പേരില്‍ പോലീസിന്റെ നിയമവിരുദ്ധ ഇടപെടലുകളും നാട്ടുകാരുടെ ഇടയില്‍ തലപൊക്കുന്ന സദാചാര ഗുണ്ടായിസവും തടയുന്നതിനുള്ള പ്രായോഗിക നടപടികള്‍ സ്വീകരിക്കാന്‍ രാഷ്‌ട്രീയ നേതൃത്വം മുന്നോട്ടു വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഒരു ജനാധിപത്യ സമൂഹത്തില്‍ ചുംബനസമരം പോലെ ജനാധിപത്യപരമായും സമാധാനപരമായും നടക്കുന്ന സമരം തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയുന്ന സാഹചര്യം ഉറപ്പുവരുത്തേണ്ടതുണ്ട്‌. സമരക്കാരെ അറസ്റ്റ്‌ു ചെയ്‌തല്ല അവരെ സംരക്ഷിക്കേണ്ടത്‌. സമരം ചെയ്യാനുള്ള സാഹചര്യമാണ്‌ സംരക്ഷിക്കേണ്ടത്‌. അതിന്‌ അക്രമികളെ തടയു
കയും അക്രമം ആവര്‍ത്തിക്കാത്തവിധം ശിക്ഷണനടപടികള്‍ ഉറപ്പാക്കുകയുമാണ്‌ ആവശ്യം. നിയമവാഴ്‌ച ഉറപ്പുവരുത്തുന്നതിന്‌ ശരിയായ ദിശയിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ സമരക്കാരും പോലീസും ജാഗ്രത പുലര്‍ത്തണമെന്ന്‌ ഞങ്ങള്‍ ആവശ്യപ്പെടുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply