നിയമങ്ങള്‍ അട്ടിമറിക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി

സന്തോഷ് കുമാര്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം മാത്രമല്ല പാരിസ്ഥിതിക അനുമതി ലഭിക്കേണ്ട നിയമങ്ങളും കേരള പഞ്ചായത്തീരാജ് നിയമം, കേരള ഭൂജല നിയന്ത്രണ നിയമം, ഫാക്ടറീസ് നിയമം, കേരള ഷോപ്പ് ആന്റ് കൊമേഴ്‌സ്യല്‍ ഏസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഉള്‍പ്പെടെ ഏഴ് നിയമങ്ങളും 13 ചട്ടങ്ങളുമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഭേദഗദി ചെയ്യാന്‍ പോകുന്നത്. വിഭവക്കൊള്ളയും മലിനീകണവും തദ്ദേശീയ ജനതയുടെ അവകാശങ്ങളും ഇല്ലാതാക്കുന്ന നിയമവിരുദ്ധ വ്യവസായങ്ങള്‍ക്കും – ബിസിനസ്സ് സംരഭങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നിയമപരിരക്ഷയും ഭരണകൂട അംഗീകാരവും നല്‍കുന്നതാണ് പിണറായി സര്‍ക്കാര്‍ 2017 […]

sanസന്തോഷ് കുമാര്‍

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം മാത്രമല്ല പാരിസ്ഥിതിക അനുമതി ലഭിക്കേണ്ട നിയമങ്ങളും കേരള പഞ്ചായത്തീരാജ് നിയമം, കേരള ഭൂജല നിയന്ത്രണ നിയമം, ഫാക്ടറീസ് നിയമം, കേരള ഷോപ്പ് ആന്റ് കൊമേഴ്‌സ്യല്‍ ഏസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഉള്‍പ്പെടെ ഏഴ് നിയമങ്ങളും 13 ചട്ടങ്ങളുമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഭേദഗദി ചെയ്യാന്‍ പോകുന്നത്. വിഭവക്കൊള്ളയും മലിനീകണവും തദ്ദേശീയ ജനതയുടെ അവകാശങ്ങളും ഇല്ലാതാക്കുന്ന നിയമവിരുദ്ധ വ്യവസായങ്ങള്‍ക്കും – ബിസിനസ്സ് സംരഭങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നിയമപരിരക്ഷയും ഭരണകൂട അംഗീകാരവും നല്‍കുന്നതാണ് പിണറായി സര്‍ക്കാര്‍ 2017 ഒക്ടോബര്‍ 23ന് ഇറക്കിയ ഉത്തരവ്. വ്യവസായ സൗഹൃദ സൂചികയില്‍ കേരളം (ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇന്‍ഡെക്‌സ്) കേരളം എറ്റവും പിന്നിലാണെന്ന കേന്ദ്ര സര്‍ക്കാര്‍ വാദമനുസരിച്ചാണ് കേരള സര്‍ക്കാര്‍ ഇത്തരം ഒരു ഉത്തരവിറക്കുന്നത്. കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ അപേക്ഷിച്ചാല്‍ 30 ദിവസത്തിനകം അനുമതി ലഭിച്ചില്ലെങ്കില്‍ സംരഭകര്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ 5 വര്‍ഷത്തേയ്ക്ക് കല്പിതാനുമതി ( ഡീംഡ് ലൈസന്‍സ് ) നല്‍കുന്നതാണ് പുതിയ ഉത്തരവ്. തത്വത്തില്‍ നിയമവിരുദ്ധവും അനധികൃതവുമെന്ന് കണ്ടെത്തി പഞ്ചായത്തും, മുന്‍സിപ്പാലിറ്റിയും കോര്‍പറേഷനും തടഞ്ഞ് വെയ്ക്കുന്ന ഏത് വ്യവസായത്തിനും ഡീംഡ് ലൈസന്‍സിലൂടെ അഞ്ച് വര്‍ഷത്തേയ്ക്ക് പ്രവര്‍ത്തന അനുമതി ലഭിക്കും. ചുരുക്കത്തില്‍ മുഴുവന്‍ നിയമങ്ങളുമാണ് അട്ടിമറിക്കാന്‍ പോകുന്നത്. മാത്രമല്ല നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുന്ന പല സംരഭവങ്ങള്‍ക്കും അനുമതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാകും. അധികാര വികേന്ദ്രീകരണത്തിലൂടെ പഞ്ചായത്തിന് അധികാരം ലഭിച്ചതു കൊണ്ട് സംരഭങ്ങള്‍ക്ക് അനുമതി നല്‍കേണ്ട പ്രാഥമി ഉത്തരവാദിത്വം പഞ്ചായത്തിനായിരുന്നു. കോര്‍പറ്റേറുകള്‍ക്കും കുത്തകള്‍ക്കും വേണ്ടി പഞ്ചായത്തുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഘട്ടത്തിലൊക്കെത്തന്നെ ജനങ്ങള്‍ അത് ചോദ്യം ചെയ്യുകയും ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ജനകീയ പ്രക്ഷോഭത്തിലൂടെ ക്വാറി- ക്രഷര്‍ – മലിനീകണ വ്യവസായങ്ങള്‍ തടയുന്നതിന് പ്രദേശിക ജനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ ഉത്തരവ് നിലവില്‍ വരുന്നതോട് കൂടി ഈ ഉത്തരവാദിത്വത്തില്‍ നിന്നെല്ലാം പഞ്ചായത്തിന് കൈയ്യൊഴിയാന്‍ കഴിയും. ചുരുക്കത്തല്‍ കോര്‍പറേറ്റുകളെയും കുത്തകളെയും സംരക്ഷിക്കുന്നതിനാണ് കേന്ദ്ര നിര്‍ദ്ദേശം പിന്‍പറ്റി ഇത്തരത്തിലുള്ള ഒരു ഓഡിനന്‍സ് സര്‍ക്കാര്‍ ഇറക്കുന്നത്. സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കും കുത്തകള്‍ക്ക് വേണ്ടിയും പ്രത്യക്ഷമായി തന്നെ നിയമങ്ങള്‍ അട്ടിമറിക്കുന്നത് സംസ്ഥാനത്ത് ഇത് ആദ്യമായിരിക്കും.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply