നിയമം അതിന്റെ വഴിക്ക് പോകട്ടെ.

കല്‍ക്കരിപ്പാടം അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട സി.ബി.ഐ. അന്വേഷണം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിലേക്ക് നീങ്ങുന്ന അവസ്ഥയാണ് ഉടലെടുത്തിരിക്കുന്നത്. ബിര്‍ളാ ഗ്രൂപ്പിന്റെ ഹിന്‍ഡാല്‍ക്കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ അന്തിമ തീരുമാനമെടുത്തതു പ്രധാനമന്ത്രിയാണെന്നു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കല്‍ക്കരിവകുപ്പ് മുന്‍ സെക്രട്ടറി പി.സി. പരേഖ് ആരോപിച്ചതാണ് കേസിന് ഇത്തരമൊരു ദിശ ഉണ്ടാകാന്‍ കാരണമായിരിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിയെന്നു പരാമര്‍ശിക്കാതെ ഉത്തരവാദിത്തപ്പെട്ട അഥോറിട്ടി എന്നുചേര്‍ത്തു കേസ് മുന്നോട്ടുകൊണ്ടുപോകാനാണു സി.ബി.ഐ. നീക്കം. അതിനായി സി.ബി.ഐ. ഡയറക്ടര്‍ രജ്ഞിത് സിന്‍ഹ നേരിട്ടു നിര്‍ദേശം നല്‍കിയെന്നാണ് അറിവ്. തീര്‍ച്ചയായും […]

download
കല്‍ക്കരിപ്പാടം അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട സി.ബി.ഐ. അന്വേഷണം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിലേക്ക് നീങ്ങുന്ന അവസ്ഥയാണ് ഉടലെടുത്തിരിക്കുന്നത്. ബിര്‍ളാ ഗ്രൂപ്പിന്റെ ഹിന്‍ഡാല്‍ക്കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ അന്തിമ തീരുമാനമെടുത്തതു പ്രധാനമന്ത്രിയാണെന്നു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കല്‍ക്കരിവകുപ്പ് മുന്‍ സെക്രട്ടറി പി.സി. പരേഖ് ആരോപിച്ചതാണ് കേസിന് ഇത്തരമൊരു ദിശ ഉണ്ടാകാന്‍ കാരണമായിരിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിയെന്നു പരാമര്‍ശിക്കാതെ ഉത്തരവാദിത്തപ്പെട്ട അഥോറിട്ടി എന്നുചേര്‍ത്തു കേസ് മുന്നോട്ടുകൊണ്ടുപോകാനാണു സി.ബി.ഐ. നീക്കം. അതിനായി സി.ബി.ഐ. ഡയറക്ടര്‍ രജ്ഞിത് സിന്‍ഹ നേരിട്ടു നിര്‍ദേശം നല്‍കിയെന്നാണ് അറിവ്. തീര്‍ച്ചയായും അത് ഉചിതമല്ല. സുതാര്യതയേയും ജനാധിപത്യത്തേയും പറ്റി ഘോരഘോരം പ്രസംഗിക്കന്ന കാലമാണത്. നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ എന്ന നിലപാടാണ് സ്വീകരിക്കേണ്ടിയിരിക്കുന്നത്. ബിര്‍ളയ്ക്കു കല്‍ക്കരിപ്പാടം അനുവദിച്ചപ്പോള്‍ പ്രധാനമന്ത്രിക്കായിരുന്നു കല്‍ക്കരി വകുപ്പിന്റെ ചുമതല എന്നത് മറക്കാനാകില്ലല്ലോ. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നതിനുമുമ്പു പരേഖ് പ്രധാനമന്ത്രിയുടെ പേരു പരാമര്‍ശിച്ചിരുന്നില്ലെന്നും പിന്നീട് നിലപാട് തിരുത്താന്‍ ഇടയാക്കിയ കാരണം വിശദീകരിക്കാന്‍ അദ്ദേഹത്തിനു സാധിക്കാത്തതിനാലാണ് പ്രധാനമന്ത്രിയെ പ്രതി ചേര്‍ക്കാത്തതെന്നുമാണു സി.ബി.ഐയുടെ നിലപാട്. എന്നാല്‍ താന്‍ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെപറയുന്നു.
പ്രതിചേര്‍ത്താല്‍ പ്രധാനമന്ത്രിയെ വിചാരണ ചെയ്യാന്‍ സി.ബി.ഐക്കു കഴിയുമായിരുന്നു. അതൊഴിവാക്കാനാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വ്യക്തം. തീര്‍ച്ചയായും ഇത് സൃഷ്ടിക്കുക തെറ്റായ കീഴ്‌വഴക്കമായിരിക്കും. മാത്രമല്ല, കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ആത്മഹത്യാപരവും. കാരണം അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്ത് ലോകസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാണല്ലോ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിന്റെ ശ്രമം. അതിനെ കത്തിവെക്കുന്നതായിരിക്കും ഈ നീക്കം.
കല്‍ക്കരിപ്പാടം അനുവദിക്കാനുള്ള ബിര്‍ളയുടെ അപേക്ഷ പരേഖിന്റെ നേതൃത്വത്തിലുള്ള സ്‌ക്രീനിംഗ് കമ്മിറ്റി ആദ്യം തള്ളുകയായിരുന്നു. തുടര്‍ന്നു ബിര്‍ള പ്രധാനമന്ത്രിക്കും പരേഖിനും കത്തെഴുതി. ഇരുവരുമായി കൂടിക്കാഴ്ച നടത്തി. ബിര്‍ളയ്ക്കു കല്‍ക്കരിപ്പാടം അനുവദിക്കാന്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു. തുടര്‍ന്നാണ് 2005ല്‍ ബിര്‍ള ഗ്രൂപ്പിന് ഒഡീഷയില്‍ കല്‍ക്കരിപ്പാടം അനുവദിച്ചത്. പ്രകടമായിതന്നെ ഇതില്‍ അഴിമതിയുണ്ടോ എന്നു സംശയിക്കാം. അതിനാല്‍തന്നെ കേസ് അതിന്റെ വഴിക്ക് പോകാനനുവദിക്കുകയാണ് വേണ്ടത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply