നിങ്ങള്‍ പഠിക്കേണ്ടിവരും സഖാവ് രാജേഷ്

ശ്രീകുമാര്‍ പൊതുവില്‍ എഴുപതു കഴിഞ്ഞവരാണല്ലോ കേരള രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്ന നിരവധി ചെറുപ്പക്കാര്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ ഒരു പരിധി വിട്ട് അവരെ ഉയര്‍ത്തി കൊണ്ടുവരാന്‍ വൃദ്ധനേതൃത്വങ്ങള്‍ തയ്യാറാകാറില്ല – പ്രത്യേകിച്ച് സംഘടനാ തലത്തില്‍. തീര്‍ച്ചയായും പ്രമുഖ പാര്‍ട്ടികളായ കോണ്‍ഗ്രസ്സിലും സിപിഎമ്മിലും കഴിവും ആര്‍ജ്ജവവുമുള്ള യുവനേതൃത്വങ്ങള്‍ ഉണ്ട്. അവരില്‍ ഏറ്റവും പ്രമുഖനാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും എംപിയുമായ എം ബി രാജേഷ്. ലോകസഭയില്‍ കേരളത്തിന്റെ ശബ്ദം ശക്തമായി അദ്ദേഹം ഉയര്‍ത്തുന്നു. രാഷ്ട്രീയ വിഷയങ്ങളെ […]

21tv-promo-two-_22_1373309eശ്രീകുമാര്‍

പൊതുവില്‍ എഴുപതു കഴിഞ്ഞവരാണല്ലോ കേരള രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്ന നിരവധി ചെറുപ്പക്കാര്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ ഒരു പരിധി വിട്ട് അവരെ ഉയര്‍ത്തി കൊണ്ടുവരാന്‍ വൃദ്ധനേതൃത്വങ്ങള്‍ തയ്യാറാകാറില്ല – പ്രത്യേകിച്ച് സംഘടനാ തലത്തില്‍.
തീര്‍ച്ചയായും പ്രമുഖ പാര്‍ട്ടികളായ കോണ്‍ഗ്രസ്സിലും സിപിഎമ്മിലും കഴിവും ആര്‍ജ്ജവവുമുള്ള യുവനേതൃത്വങ്ങള്‍ ഉണ്ട്. അവരില്‍ ഏറ്റവും പ്രമുഖനാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും എംപിയുമായ എം ബി രാജേഷ്. ലോകസഭയില്‍ കേരളത്തിന്റെ ശബ്ദം ശക്തമായി അദ്ദേഹം ഉയര്‍ത്തുന്നു. രാഷ്ട്രീയ വിഷയങ്ങളെ വിശകലനം ചെയ്യുന്നതില്‍ രാജേഷിന്റെ ആര്‍്ജ്ജവം ചാനല്‍ ചര്‍ച്ചകളില്‍ പ്രകടമാണ്. തീര്‍ച്ചയായും രാജേഷില്‍ കേരളത്തിനു പ്രതീക്ഷയുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസത്തെ രാജേഷിന്റെ ഒരു പ്രസ്താവന സമ്മാനിച്ചത് നിരാശ മാത്രം. എറണാകുളത്ത് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ നടന്ന കളക്ടറേറ്റ് ഉപരോധത്തിലായിരുന്നു എന്നെ തല്ലണ്ട, ഞാന്‍ നന്നാവില്ല എന്ന രീതിയില്‍ രാജേഷ് ഒരു പ്രസ്താവന നടത്തിയത്. ഡെല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ നിന്ന് സിപിഎമ്മിന് ഒന്നും പഠിക്കാനില്ല എന്നായിരുന്നു രാജേഷ് പറഞ്ഞത്. ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍…..
ഇന്ത്യയിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പഠിക്കേണ്ട എത്രയോ പാഠങ്ങളാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയം മുന്നോട്ടുവെക്കുന്നത്. അതില്ല എന്നു പറയുന്നത് കണ്ണടച്ചിരുട്ടക്കലാണ്. അതില്‍ ഏറ്റവും മുഖ്യം ജനാധിപത്യത്തിനുതന്നെ ഭീഷണിയായിരിക്കുന്ന അഴിമതി തന്നെ. അഴിമതി ജനാധിപത്യവ്യവസ്ഥയുടെ ഭാഗമാണെന്നും അതിനു പരിഹാരമില്ലെന്നുമള്ള ധാരണ ശക്തമായി നിലനില്‍ക്കുമ്പോഴാണ് ആം ആദ്മി പാര്‍ട്ടിയുടെ ഈ ഷോക് ട്രീറ്റ്‌മെന്റ്. അന്നാഹസാരെയുടെ സമരം മുതല്‍ അതാംരംഭിക്കുന്നു. ആ സമരത്തില്‍ കണ്ട ചെറുപ്പക്കാരുടെ പങ്കാളിത്തത്തില്‍ നിന്നുപോലും രാജേഷിനു ഒന്നും പഠിക്കാനില്ലേ? പിന്നീട് ആ സമരത്തിന്റെ തുടര്‍ച്ച എന്നുതന്നെ പറയാവുന്ന, ഡെല്‍ഹി പെണ്‍കുട്ടിയുടെ കൊലപാതകത്തിനെതിരായ പ്രക്ഷോഭം. സിവില്‍ സൊസൈറ്റിയുടെ അഭൂതപൂര്‍വ്വമായ ഉണര്‍വ്വായിരുന്നു അതെല്ലാം. അതിനെ ഒരു രാഷ്ട്രീയശക്തിയാക്കി മാറ്റുകയായിരുന്നു കെജ്രിവാള്‍. അതിനു ലഭിച്ച ജനപിന്തുണയില്‍ നിന്നും ഒന്നും പഠിക്കാനില്ല എന്നാണോ രാജേഷ് പറയുന്നത്?
ഏറെ കാലമായി ഇതേ ജനാധിപത്യ വ്യവസ്ഥയിലാണല്ലോ രാജേഷിന്റെ പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നത്. ജെ എന്‍ യുവിലും മറ്റും ശക്തമായ സാന്നിധ്യം ഇടതുപക്ഷത്തിനുണ്ടുതാനും. എന്നിട്ടും ഡെല്‍ഹിയില്‍ എന്തെങ്കിലും ചലനമുണ്ടാക്കാന്‍ കഴിഞ്ഞോ എന്നെങ്കിലും ഒരു സ്വയം വിശകലനത്തിന് രാജേഷ് തയ്യാറായെങ്കില്‍ ഒന്നും പഠിക്കാനില്ല എന്നു പറയുമായിരുന്നില്ല.
തീര്‍ച്ചയായും എടുത്തുപറയത്തക്ക രാഷ്ട്രീയ പരിപാടിയോ പ്രത്യയശാസ്ത്ര പദ്ധതിയോ ആം ആദ്മി പാര്‍ട്ടിക്കില്ലായിരിക്കാം. ഒരു പക്ഷെ ഇതൊരു താല്‍ക്കാലിക പ്രതിഭാസവുമാകാം. എങ്കില്‍ കൂടി അതൊരു ഷോക് ട്രീറ്റ്‌മെന്റാണ്. അതില്‍ നിന്ന് നിരവധി പാഠങ്ങള്‍ പഠിക്കാനുണ്ട്. അത് അഴിമതിവിഷയം മാത്രമല്ല. ജനാധിപത്യത്തില്‍ അന്തിമവിധികര്‍ത്താക്കള്‍ ജനങ്ങളാണെന്നതാണത്. അവരുടെ പ്രതിനിധികളെന്നവകാശപ്പെടുന്ന പ്രസ്ഥാനങ്ങളും പ്രധാനമന്ത്രി മുതലുള്ള ജനപ്രതിനിധികളും അധികാരികളും ജീര്‍ണ്ണിക്കുമ്പോള്‍ ജനം നേരിട്ട് തെരുവിലിറങ്ങുമെന്നും അതിനു മുന്നില്‍ മുട്ടു കുത്തേണ്ടിവരുമെന്നും. തിരക്കുപിടിച്ച് ലോക്പാല്‍ പാസ്സാക്കേണ്ടിവന്നത് ഒരു ഉദാഹരണം മാത്രം.
സമൂഹം നേരിടുന്ന എല്ലാവിഷയങ്ങള്‍ക്കുമുള്ള ഒറ്റമൂലി തങ്ങളുടെ സഞ്ചിയിലുണ്ടെന്ന മിഥ്യാധാരണയില്‍ നിന്നാണ് ഇത്തരം പ്രസ്താവനകള്‍ വരുന്നത്. എന്നാല്‍ ജനങ്ങളില്‍ നിന്ന് താങ്കളടക്കം എല്ലാ നേതാക്കളും പഠിക്കുന്ന കാലം അതിവിദൂരമാകില്ല സഖാവ് രാജേഷ്. അതിന്റെ സൂചന തിരുവനന്തപുരത്തെ ഒരു വീട്ടമ്മ തന്നു കഴിഞ്ഞു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “നിങ്ങള്‍ പഠിക്കേണ്ടിവരും സഖാവ് രാജേഷ്

  1. its apt creative epressions…

  2. Everybody have to study many things from the AAP episode.

Leave a Reply