നികുതി ബജറ്റ് : ഒപ്പം ചില കയ്യടികളും

സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നികുതികള്‍ കൂട്ടി ധനമന്ത്രി കെ.എം മാണി. ഭക്ഷ്യ എണ്ണകളുടെ നികുതി അഞ്ച് ശതമാനമാക്കിയ മന്ത്രി വന്‍കിട തുണിക്കടകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തി. അത് കടയുടമ നല്‍കണമെന്നു നിര്‍ദ്ദേശമുണ്ടെങ്കിലും ഫലത്തില്‍ ജനംതന്നെയാകും സഹിക്കേണ്ടി വരുക. ഇന്റര്‍ സ്‌റ്റേറ്റ് ബസുകളുടെ നിരക്ക്, കോണ്‍ട്രാക്ട് കാരേജുകളുടെ നികുതി, ചെറിയ കാറുകളുടെ നികുതി, ഓട്ടോ,ടാക്‌സി നികുതി തുടങ്ങിയവയെല്ലാം വര്‍ദ്ധിപ്പിച്ചതോടെ യാത്രാചിലവ് കൂടുമെന്നുറപ്പ്. 15 ലക്ഷത്തിന് മുകളില്‍ വിലയുള്ള കാറുകള്‍ക്ക് 33 ശതമാനം നികുതി ഏര്‍പ്പെടുത്തിയതും 1500 […]

KM-Mani-Newskerala1

സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നികുതികള്‍ കൂട്ടി ധനമന്ത്രി കെ.എം മാണി. ഭക്ഷ്യ എണ്ണകളുടെ നികുതി അഞ്ച് ശതമാനമാക്കിയ മന്ത്രി വന്‍കിട തുണിക്കടകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തി. അത് കടയുടമ നല്‍കണമെന്നു നിര്‍ദ്ദേശമുണ്ടെങ്കിലും ഫലത്തില്‍ ജനംതന്നെയാകും സഹിക്കേണ്ടി വരുക. ഇന്റര്‍ സ്‌റ്റേറ്റ് ബസുകളുടെ നിരക്ക്, കോണ്‍ട്രാക്ട് കാരേജുകളുടെ നികുതി, ചെറിയ കാറുകളുടെ നികുതി, ഓട്ടോ,ടാക്‌സി നികുതി തുടങ്ങിയവയെല്ലാം വര്‍ദ്ധിപ്പിച്ചതോടെ യാത്രാചിലവ് കൂടുമെന്നുറപ്പ്. 15 ലക്ഷത്തിന് മുകളില്‍ വിലയുള്ള കാറുകള്‍ക്ക് 33 ശതമാനം നികുതി ഏര്‍പ്പെടുത്തിയതും 1500 സിസിക്കു മുകളിലുള്ള എല്ലാ വാഹനങ്ങള്‍ക്കും ആഡംബര വാഹന നികുതി ഏര്‍പ്പെടുത്തിയതും കാരവാനുകളുടെ നികുതി കൂട്ടിയതും ഇവയുടെ വ്യാപനത്തെ തടയുമെങ്കില്‍ നന്ന്. വാഹന നികുതി വര്‍ധനയിലൂടെ 34000 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
അതേസമയം നിരവധി ജനപ്രിയ നിര്‍ദ്ദേശങ്ങളും ബജറ്റിലില്ല എന്നു പറയാനാകില്ല. എല്‍.ഇ.ഡി ബള്‍ബുകളുടെ വില കുറയുമെന്നതും മൈദ, ഗോതമ്പു പൊടി എന്നിവയെ നികുതിയില്‍ നിന്ന് ഒഴിവാക്കിയതും ഓഫ് സീസണില്‍ ഹോട്ടല്‍ മുറികളുടെ വാടക കുറയുമെന്നതും തവിടിന്റെ നികുതി ഒഴിവാക്കിയതും മധുരപലഹാരങ്ങള്‍ക്ക് വില കുറയുമെന്നതും ആയുര്‍വേദ സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളുടെ നികുതി കുറയുമെന്നതും എല്‍.പി.ജി. സബ്‌സിഡി സിലിണ്ടറില്‍മേലുള്ള മൂല്യ വര്‍ധിത നികുതി ഒഴിവാക്കുന്നതും അവയില്‍ ചിലതുമാത്രം. ഭൂമിയുടെ ന്യായ വില കൂട്ടാന്‍ പ്രത്യേക നിയമനിര്‍മാണം നടത്തുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം.
ഗ്രാമീണ മേഖലയില്‍ ശുദ്ധജല വിതരണത്തിന് ആറു കോടി, ഇന്‍ഫ്രാ പാര്‍ക്കിന് 25 കോടി, രണ്ടു ലക്ഷം രൂപയുള്ളവര്‍ക്ക് ആറു ശതമാനം പലിശയില്‍ ഭവന വായ്പ, ഒരു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നാലു ശതമാനം പലിശയില്‍ ഭവന വായ്പ, വയനാട് മെഡിക്കല്‍ കോളജിന് 80 ഏക്കര്‍ ഏറ്റെടുക്കും, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ കേന്ദ്രങ്ങള്‍, കൊച്ചി കേന്ദ്രീകരിച്ച് കാന്‍സര്‍ സെന്റര്‍, പരിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍ക്ക് 10 കോടി, കയര്‍ വ്യവസായത്തിന് 116 കോടി, അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അഞ്ചു നഗരങ്ങളില്‍ രാത്രികാല വാസ കേന്ദ്രങ്ങള്‍, പതിനായിരം വിദ്യാര്‍ഥികള്‍ക്ക് റാസ്ബറി പൈ കമ്പ്യൂട്ടറുകള്‍, ഐ.ടി പാര്‍ക് വികസനത്തിന് 134 കോടി, കെ.എസ്.ആര്‍.ടി.സിക്ക് 150 കോടി, 1977 ജനുവരിക്ക് മുമ്പുള്ളവര്‍ക്ക് പട്ടയം നല്‍കാന്‍ ഊര്‍ജിത ശ്രമം, യുവ സംരംഭകള്‍ക്ക് നൂതന ആശയങ്ങള്‍ക്ക് പ്രാരംഭ സഹായം എന്ന പദ്ധതിക്ക് അഞ്ചു കോടി, ഇഗവേണ്‍സ് വഴി 400 പുതിയ സേവനങ്ങള്‍, പാലുല്‍പാദനത്തിന് മുന്‍വര്‍ഷത്തേക്കാള്‍ 47 ശതമാനം അധിക തുക, കാറ്റില്‍ നിന്നുള്ള വൈദ്യുതി 100 മെഗാവാട്ട് ആയി വര്‍ധിപ്പിക്കും, നിര്‍ധനരായ രോഗികള്‍ക്ക് പ്രതിമാസം 1000 രൂപ ചികില്‍സാ സഹായം, ശുദ്ധജല സംരക്ഷണത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും 774 കോടി രൂപ, ദീര്‍ഘകാല വായ്പക്ക് 50 ശതമാനം സബ്‌സിഡി, കര്‍ഷകര്‍ക്ക് വരുമാന ഉറപ്പ് പദ്ധതിക്ക് 50 കോടി രൂപ, ഗ്രാമീണ മേഖലയില്‍ 1000കിലോമീറ്റര്‍ പുതിയ റോഡ്, കര്‍ഷകര്‍ക്ക് 90 ശതമാനം സര്‍ക്കാര്‍ പ്രീമിയത്തോടെ ഇന്‍ഷുറന്‍സ് പദ്ധതി, 2 ഹെക്ടര്‍ താഴെ കൃഷിഭൂമി ഉള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ്, ഹൈടെക് കൃഷിക്ക് 90 ശതമാനം വരെ പലിശ രഹിത വായ്പ, പോളി ഹൗസ് കൃഷിക്ക് 90 ശതമാനം വായ്പ, മല്‍സ്യ തൊഴിലാളികള്‍ക്ക് സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ, മല്‍സ്യ മേഖലയുടെ വികസനത്തിന് 30 കോടി, സ്വയം സംരഭക പദ്ധതികള്‍ക്ക് വനിതകള്‍ക്ക് കൂടുതല്‍ സംവിധാനം. ചെറുകിട കര്‍ഷക കുടുംബങ്ങളിലെ പ്രൊഫഷണല്‍ വിദ്യാര്‍ഥിനികള്‍ക്ക് ലാപ്‌ടോപ്, 25 നാണ്യവിളകള്‍ക്ക് ഇന്‍ഷുറന്‍സ്, 2 ഹെക്ടറില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് വന്‍ ആനുകൂല്യം തുടങ്ങി നിരവധി ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്.
ഒറ്റനോട്ടത്തില്‍ കര്‍ഷകര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ മാണി പ്രഖ്യാപിച്ചിട്ടുണ്ട്. തകര്‍ന്നു കൊണ്ടിരിക്കുന്ന കേരളത്തിന്റെ കാര്‍ഷികമേഖലക്ക് അത് താങ്ങാവുമെങ്കില്‍ നന്ന്. എന്നാല്‍ വ്യവസായിക മേഖലക്ക് കാര്യമായ താങ്ങില്ല. അതേസമയം വീടു നിര്‍മ്മിക്കാനാഗ്രഹിക്കുന്നവരുടെ കടമ്പകളും ചിലവും വര്‍ദ്ധിക്കുകയാണ്. വാഹനചിലവും. തീര്‍ച്ചയായും ഇവ രണ്ടിലും ചിലവു കുറക്കാന്‍ മലയാളി തയ്യാറാകുകയാണ് വേണ്ടത്. അതുപോലെ സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് ചില ആനുകൂല്യങ്ങള്‍ ഉണ്ടെങ്കിലും മലയാളിയെ കടക്കെണിയിലാക്കുന്ന ചികിത്സാ, വിദ്യാഭ്യാസ, വിവാഹ ചിലവുകള്‍ കുറക്കാന്‍ കഴിയണം. അങ്ങനെ ശ്രമിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണം. എന്നാല്‍ ആ ദിശയിലും കാര്യമായ നിര്‍ദ്ദേശങ്ങളില്ല എന്നതും ശ്രദ്ധേയമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply