
നായ്ക്കളുടെ വന്ധ്യംകരണം വിദേശ അജണ്ടയോ?
കെ.കൃഷ്ണകുമാര്‍ നായ്ക്കളെ വന്ധ്യംകരിക്കാനെന്ന പേരില്‍ തുടങ്ങിയ എന്‍ഡ്‌സ് പദ്ധതി നടപ്പാകുന്നതോടെ നാടന്‍നായ്ക്കള്‍ വംശനാശത്തിലേക്ക്. തെരുവുനായ്ക്കളിലേറെയും നാടന്‍പട്ടികളായതിനാല്‍ ഇവയെ വന്ധീകരിക്കുന്നതോടെ വംശം കുറ്റിയറ്റു പോകും. പിന്നീട് വിദേശ ഇനങ്ങള്‍ മാത്രമായി നായ്‌വര്‍ഗം ചുരുങ്ങും. ഇതോടെ നാടന്‍തനിമ ഇല്ലാതാകുന്ന അവസ്ഥയാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. വീടുകളില്‍ ഇപ്പോള്‍ വളര്‍ത്തുന്നതില്‍ ഏറിയപങ്കും വിദേശിനായ്ക്കളാണ്. സംസ്ഥാനവ്യാപകമായി നടപ്പാക്കാന്‍ ലക്ഷ്യമിട്ടുളള പദ്ധതി തൃശൂരില്‍ തുടങ്ങിക്കഴിഞ്ഞു. നായ്പിടിത്തക്കാരുടെ കൊലക്കയറിന് ഇരയാകുന്ന നാടന്‍ നായ്ക്കള്‍ക്ക് ഇപ്പോഴത്തെ നിയമം വധത്തില്‍ നിന്നുളള രക്ഷയാണ്. അതേസമയം ഇവയെ ഘട്ടംഘട്ടമായി ഇല്ലാതാക്കുന്നതിനുളള നീക്കത്തിന് പിന്നില്‍ […]
നായ്ക്കളെ വന്ധ്യംകരിക്കാനെന്ന പേരില്‍ തുടങ്ങിയ എന്‍ഡ്‌സ് പദ്ധതി നടപ്പാകുന്നതോടെ നാടന്‍നായ്ക്കള്‍ വംശനാശത്തിലേക്ക്. തെരുവുനായ്ക്കളിലേറെയും നാടന്‍പട്ടികളായതിനാല്‍ ഇവയെ വന്ധീകരിക്കുന്നതോടെ വംശം കുറ്റിയറ്റു പോകും. പിന്നീട് വിദേശ ഇനങ്ങള്‍ മാത്രമായി നായ്‌വര്‍ഗം ചുരുങ്ങും. ഇതോടെ നാടന്‍തനിമ ഇല്ലാതാകുന്ന അവസ്ഥയാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. വീടുകളില്‍ ഇപ്പോള്‍ വളര്‍ത്തുന്നതില്‍ ഏറിയപങ്കും വിദേശിനായ്ക്കളാണ്. സംസ്ഥാനവ്യാപകമായി നടപ്പാക്കാന്‍ ലക്ഷ്യമിട്ടുളള പദ്ധതി തൃശൂരില്‍ തുടങ്ങിക്കഴിഞ്ഞു.
നായ്പിടിത്തക്കാരുടെ കൊലക്കയറിന് ഇരയാകുന്ന നാടന്‍ നായ്ക്കള്‍ക്ക് ഇപ്പോഴത്തെ നിയമം വധത്തില്‍ നിന്നുളള രക്ഷയാണ്. അതേസമയം ഇവയെ ഘട്ടംഘട്ടമായി ഇല്ലാതാക്കുന്നതിനുളള നീക്കത്തിന് പിന്നില്‍ വിദേശലോബി ചരടുവലിക്കുന്നതായി ജന്തുസ്‌നേഹികള്‍ പറയുന്നു.
തെരുവുനായ്ക്കള്‍ ചിലപ്പോള്‍ അക്രമാസക്തരാകുന്നത് അവയ്ക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇറച്ചി മാത്രം തിന്നു ജീവിക്കുന്ന നായ്ക്കള്‍ പെട്ടെന്ന് ഭക്ഷണം കിട്ടിയില്ലെങ്കില്‍ കലിതുളളുമെന്നതാണ് വസ്തുത. എന്നാല്‍ സസ്യാഹാരികളായ നായ്ക്കള്‍ പൊതുവെ അക്രമസ്വഭാവത്തില്‍ പുറകിലാണ്. വഴിയരുകില്‍ തളളുന്ന മാംസാവശിഷ്ടങ്ങളാണ് തെരുവുനായ്ക്കളുടെ ഭക്ഷണം. ഇവയിലേറെയും മാസാവശിഷ്ടവുമാണ്.
അതേസമയം വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് മുന്തിയ പരിഗണനയാണ് കിട്ടുന്നത്. നായ്ക്കള്‍ക്കായി എ.സി. മുറികള്‍ വരെ നീക്കിവക്കുന്നവരുണ്ട്. ഇത്തരം നായ്ക്കള്‍ക്ക് വീടിനുളളിലാണ് സ്ഥാനമെന്നതും ശ്രദ്ധേയമാണ്.
നായ്ക്കളുടെ വിദേശിവല്‍ക്കരണത്തിനു പിറകില്‍ രഹസ്യഅജന്‍ഡയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. നാടന്‍ നായ്ക്കള്‍ക്ക് അന്തരീക്ഷത്തിലെ ചൂടിനെ പ്രതിരോധിക്കാനുളള കഴിവു കൂടുമെന്നതു മനസിലാക്കാതെ വിദേശികളെ ഇറക്കുമതി ചെയ്യുന്നത് മരുന്നുലോബികള്‍ക്കും ഹരമാണ്. വിദേശനായ്ക്കള്‍ക്കായി വന്‍തോതിലാണ് മരുന്നുവില്‍പ്പന. നാടന്‍നായ്ക്കളെ പരിപാലിക്കാന്‍ ചെലവിടുന്നതിന്റെ നാലും അഞ്ചും ഇരട്ടിയാണ് വിദേശനായ്ക്കളെ തീറ്റിപ്പോറ്റാന്‍ വേണ്ടിവരുന്നത്. ഡോഗ് ഷോകള്‍ സംഘടിപ്പിക്കുന്നതിനു പുറകിലും മരുന്നുലോബിയുടെ രഹസ്യഅജന്‍ഡയുണ്ടെന്ന് ചൂണ്ടഅിക്കാട്ടുന്നു. നാടന്‍ഇനങ്ങള്‍ക്ക് പ്രതിരോധശേഷി കൂടുതലാണ്. അതിനാലാണ് ഇവയെ പുറന്തളളാനുളള നീക്കം വേഗത്തിലായത്.
കാര്‍ഷിക മേഖലയില്‍ വിദേശിവല്‍ക്കരണം വന്നതോടെ നാടന്‍ വിത്തിനങ്ങള്‍ അപ്രത്യക്ഷമായതിനു സമാനമായാണ് തെരുവുനായ് പദ്ധതിയുടെ ഇപ്പോഴത്തെ പോക്ക് എന്നാണ് പരാതി. നാടന്‍നായ അഞ്ചു ചതുരശ്ര കി.മീറ്റര്‍ വരെ കറങ്ങി നടക്കുമ്പോള്‍ വിദേശനായ വീടിന്റെ മതിലിനപ്പുറം ശൗര്യം കാട്ടുകയില്ലെന്ന് വ്യക്തമാണ്.
സേനയില്‍ പോലും ഏറെ കൊട്ടിഘോഷിച്ച് വിദേശിനായ്ക്കളെ കൊണ്ടുവരുന്നുണ്ടെങ്കിലും മഹാരാഷ്ട്രയിലെ കാരവന്‍ഹണ്ട്, തമിഴ്‌നാട്, കര്‍ണാടക മേഖലകളിലെ കോംബ്, അലംഗു, രാജപാളയം മുതലായവയ്ക്ക് ആവശ്യമായ പരിശീലനം നല്‍കിയാല്‍ വിദേശഇനങ്ങളേക്കാള്‍ മികവു കാട്ടുമെന്ന് നായപരിശീലകര്‍ സമ്മതിക്കുന്നു.
പാല്‍മേഖലയിലും വിദേശിവല്‍ക്കരണം വന്‍പ്രത്യാഘാതങ്ങളാണുണ്ടാക്കിയത്. നാടന്‍ പശുക്കള്‍ അന്യംനിന്നു. മൃഗസംരക്ഷണവകുപ്പ് നാടന്‍കാളകളെ വന്ധ്യംകരിച്ച് കൃത്രിമബീജസങ്കലനത്തിനു വന്‍പ്രോല്‍സാഹനം നല്‍കി. കുളമ്പുരോഗം, അകിടുവീക്കം, കുരലടപ്പന്‍ തുടങ്ങിയ രോഗങ്ങള്‍ പശുക്കള്‍ക്ക് വര്‍ധിച്ചുവന്നതോടെ ക്ഷീരകര്‍ഷകര്‍ക്കു ചെലവേറി.
റോഡുകളില്‍ കോഴിമാലിന്യവും മാംസാവശിഷ്ടവും വ്യാപകമായതോടെ തെരുവുനായക്ക്‌ളുടെ ശല്യവും വര്‍ധിച്ചുവെന്നതാണ് വസ്തുത. തമിഴ്‌നാട്ടിലെ ചിദംബരം ക്ഷേത്രത്തിനടുത്ത് ഏറെ നായ്ക്കള്‍ അലഞ്ഞുനടക്കുന്നുണ്ടെങ്കിലും അവയൊന്നും അക്രമസ്വഭാവം പ്രകടിപ്പിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. അവിടെ മാംസാഹാരം കിട്ടാനുമില്ല എന്ന അവസ്ഥയാണുളളത്. നായ്ക്കളുടെ അക്രമസ്വഭാവത്തിനു പിന്നില്‍ മാംസാഹാരത്തിന്റെ അമിത ഉപയോഗമാണ് വില്ലനാകുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in