
വെള്ളാപ്പള്ളിയെ ചെറുക്കേണ്ടത് ഇങ്ങനെയല്ല
വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കുന്നതിനെ എതിര്‍ക്കുന്നതെന്തിന്? അവരും ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടുന്നതിനെ ആക്ഷേപിക്കുന്നതെന്തിന്? അതിനവര്‍ക്ക് അവകാശമില്ലേ? ഇതി ജനാധിപത്യമല്ലേ? കേരളത്തില്‍ ഒരു പാര്‍ട്ടി കൂടി ഉണ്ടാകുന്നതുകൊണ്ടെന്താ കുഴപ്പം? എന്നാല്‍ നായാടി മുതല്‍ നമ്പൂതിരിവരെ അണിനിരത്തുന്ന പാര്‍ട്ടി എന്നത് വെള്ളാപ്പള്ളിയുടെ സ്വപ്‌നം മാത്രം. സുകുമാരന്‍ നായര്‍ അതു തുറന്നു പറഞ്ഞല്ലോ. മാത്രമല്ല ആ ലക്ഷ്യത്തില്‍ തന്നെയാണല്ലോ ബി ജെ പി പ്രവര്‍ത്തിക്കുന്നത്. പണ്ട് വെള്ളാപ്പള്ളി പറഞ്ഞിരുന്ന പിന്നോക്ക – ദളിത് – ന്യൂനപക്ഷ പാര്‍ട്ടിയാണ് ലക്ഷ്യമെങ്കില്‍ അതിന് പ്രസക്തിയുണ്ടാകുമായിരുന്നു. വെള്ളാപ്പള്ളിയും […]
വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കുന്നതിനെ എതിര്‍ക്കുന്നതെന്തിന്? അവരും ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടുന്നതിനെ ആക്ഷേപിക്കുന്നതെന്തിന്? അതിനവര്‍ക്ക് അവകാശമില്ലേ? ഇതി ജനാധിപത്യമല്ലേ? കേരളത്തില്‍ ഒരു പാര്‍ട്ടി കൂടി ഉണ്ടാകുന്നതുകൊണ്ടെന്താ കുഴപ്പം? എന്നാല്‍ നായാടി മുതല്‍ നമ്പൂതിരിവരെ അണിനിരത്തുന്ന പാര്‍ട്ടി എന്നത് വെള്ളാപ്പള്ളിയുടെ സ്വപ്‌നം മാത്രം. സുകുമാരന്‍ നായര്‍ അതു തുറന്നു പറഞ്ഞല്ലോ. മാത്രമല്ല ആ ലക്ഷ്യത്തില്‍ തന്നെയാണല്ലോ ബി ജെ പി പ്രവര്‍ത്തിക്കുന്നത്. പണ്ട് വെള്ളാപ്പള്ളി പറഞ്ഞിരുന്ന പിന്നോക്ക – ദളിത് – ന്യൂനപക്ഷ പാര്‍ട്ടിയാണ് ലക്ഷ്യമെങ്കില്‍ അതിന് പ്രസക്തിയുണ്ടാകുമായിരുന്നു. വെള്ളാപ്പള്ളിയും എസ് എന്‍ ഡി പിയും ഉപേക്ഷിച്ച ആ രാഷ്ട്രീയം ഉയര്‍ത്തിപിടിച്ചാണ് എസ് എന്‍ ഡി പി – ബി ജെ പി സഖ്യത്തെ ചെറുക്കേണ്ടത്.
മോദിയുമായും അമിത് ഷായുമായും ചര്‍ച്ച ചെയ്ത് ഹാപ്പിയായാണ് വെള്ളാപ്പള്ളി തിരിച്ചെത്തിയിരിക്കുന്നത്. നിലവിലെ സംവരണത്തില്‍ ഒരു മാറ്റവും വരുത്തില്ല എന്നവര്‍ ഉറപ്പുതന്നതായി അദ്ദേഹം പറയുന്നു. മറ്റുറപ്പുകളെ പറ്റി ഒന്നും പറയുന്നില്ല. അധികം താമസിയാതെ അവയും പുറത്തുവരുമെന്നുറപ്പ്. ഇടത് വലത് മുന്നണികള്‍ ന്യൂനപക്ഷപ്രീണനം നടത്തുകയും ഭൂരിപക്ഷസമുദായത്തെ അവഗണിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സാമൂഹികനീതി നേടിയെടുക്കാന്‍ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കണമെന്ന പൊതുവികാരമാണ് നിലവിലുള്ളതെന്ന് വെള്ളാപ്പള്ളി പറയുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് പാര്‍ട്ടി രൂപവത്കരണത്തില്‍ തീരുമാനമെടുക്കും. എന്നാല്‍ എസ് എന്‍ ഡി പി നേരിട്ടായിരിക്കില്ല പാര്‍ട്ടിയുണ്ടാക്കുക.
എന്തായാലും കൗശലക്കാരനായ വെള്ളാപ്പള്ളി വളരെ കരുതലോടെയാണ് മുന്നോട്ടുപോകുന്നത്. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് ആരോടും അയിത്തമില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. സി.പി.എം അടക്കമുള്ള ഏത് സംഘടനയുമായും ചര്‍ച്ച നടത്താന്‍ ഒരുക്കമാണ്. ഭൂരിപക്ഷ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ആരുമായും പാര്‍ട്ടി സഹകരിക്കും. യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരുണ്ട്. അവര്‍ ആ പാര്‍ട്ടി വിട്ടുപോകേണ്ടതില്ല. ഒരു പാര്‍ട്ടിയിലും പെടാത്തവര്‍ പുതുതായി രൂപം കൊള്ളുന്ന രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അവര്‍ മത്സരിക്കുകയാണെങ്കില്‍ സ്വതന്ത്രചിഹ്നങ്ങളലി്# മത്സരിക്കണം.
എസ്.എന്‍.ഡി.പി സമുദായ പാര്‍ട്ടിയല്ല രൂപീകരിക്കുക എന്നാണ് നേതൃത്വത്തിന്റെ അവകാശവാദം. പഴയ എസ് ആര്‍ പിയുടെ അനുഭവം അവര്‍ മറന്നിരിക്കില്ല.
യോഗക്ഷേമസഭ, കെ.പി.എം.എസ്. (ടി.വി. ബാബു വിഭാഗം) തുടങ്ങിയ സമുദായ സംഘടനകളുമായി ചേര്‍ന്ന് പൊതുവേദി ഒരുക്കാനാണു ശ്രമിക്കുന്നത്. തങ്ങളുടെ അണികളില്‍ ഭൂരിഭാഗവും ഇടതുപക്ഷക്കാരാണെന്നറിയാവുന്നതിനാലാണ് ഏതു പാര്‍ട്ടിയുമായും സഹകരിക്കുന്നതില്‍ തടസമില്ലെന്ന പ്രഖ്യാപനം. ഈഴവ സമുദായത്തിലെ ഇടത് അനുകൂലികളെ ഒപ്പം നിര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യം. മാത്രമല്ല, രാഷ്ട്രീയപാര്‍ട്ടി രൂപീകരണത്തിനെതിരെ ശക്തമായി രംഗത്തുവന്ന സിപിഎമ്മിനെ തണുപ്പിക്കുക എന്ന ലക്ഷ്യം കൂടി വെള്ളാപ്പള്ളിക്കുണ്ട്. എന്നാല്‍ യോഗം നേതൃത്വത്തെ കടന്നാക്രമിക്കുന്ന സി.പി.എം: പി.ബി. അംഗം പിണറായി വിജയന്‍ അടക്കമുള്ള മലബാര്‍ ലോബിക്കെതിരേ പ്രചരണത്തിനാണു ശ്രമം. അത്തരക്കാരല്ലാത്ത നേതാക്കളുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തയാറാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതും മികച്ച തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനാല്‍ ബിജെപിയുമായി അടുക്കുമെന്നും വെള്ളാപ്പള്ളി പറയുന്നു.
ഒരുകാലത്തും സെമിറ്റിക് മതമല്ലാത്ത ഹിന്ദുമതത്തിന്റെ ഭീകരമായ യാഥാര്‍ത്ഥ്യമാണ് ജാതിവ്യവസ്ഥ. ഒരിക്കലും ഹിന്ദുമതത്തിലുള്‍പ്പെടുത്താതിരുന്ന അധസ്ഥിത ജാതിവിഭാഗങ്ങളില്‍ ഹിന്ദുക്കളാണെന്ന ബോധം വളര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നതില്‍ സംശയമില്ല. എന്നാല്‍ നൂറ്റാണ്ടുകളായി അധികാരത്തിന്റെ കോട്ടകൊത്തളങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവരെ അങ്ങോട്ടെത്തിക്കാനായി അംബേദ്കര്‍ രൂപം കൊടുത്ത സംവരണത്തെ അംഗീകരിക്കാന്‍ സവര്‍ണ്ണ വിഭാഗങ്ങള്‍ ഒരിക്കലും തയ്യാറായിട്ടില്ല. സംവരണത്തിനെതിരായ നീക്കങ്ങള്‍ ഇപ്പോള്‍ ശക്തമായിട്ടുമുണ്ട്. ഈ യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കുമ്പോള്‍ നായാടി മുതല്‍ നമ്പൂതിരി വരെ എന്ന സ്വപ്‌നം എവിടെ നടക്കാന്‍. ബിജെപിക്കുപോലും അതിനു കഴിയുന്നില്ലല്ലോ. സംവരണവുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളില്‍ പോലും അഭിപ്രായ ഭിന്നതയുണ്ട്. ബിജെപിയും ആര്‍ എസ് എസും തമ്മിലും. പിന്നെ എസ് എന്‍ ഡി പിയുടെ പാര്‍ട്ടിക്ക് എന്തു പ്രസക്തി? മറിച്ച് വെള്ളാപ്പള്ളി നേരത്തെ പറഞ്ഞിരുന്ന ദളിത് ന്യൂനപക്ഷ പിന്നോക്ക ഐക്യനിര കൂടുതല്‍ കൂടുതല്‍ പ്രസക്തമായികൊണ്ടിരിക്കുന്ന കാലമാണി്ത്.എന്നാല്‍ അതു മനസ്സിലാക്കാന്‍ വെള്ളാപ്പള്ളിയെ എതിര്‍ക്കുന്നവര്‍ക്ക് കഴിയുന്നില്ല. പകരമവര്‍ വെള്ളാപ്പള്ളി അധ്യാപന നിയമത്തില്‍ കൈക്കൂലി വാങ്ങിയ കഥയാണ് പറഞ്ഞു പരത്തുന്നത്. എല്ലാവരും പറയുന്നു, എയ്ഡഡ് സ്‌കൂള്‍ അധ്യാപന നിയമം പി എസ് സിക്കു വിടണമെന്ന്. എന്നാല്‍ ഇരുമുന്നണികളും മാറി മാറി ഭരിച്ചിട്ടും അതു ചെയ്യുന്നില്ല. അതിനു കഴിയുമോ? കാരണം ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനപ്രകാരം കുറെ അവകാശങ്ങളുണ്ടല്ലോ. അതാകട്ടെ അഖിലേന്ത്യാതലത്തിലാണ്. അതാണല്ലോ എല്ലാ കേസുകളിലും മാനേജ്‌മെന്റുകള്‍ ജയിക്കുന്നത്. ന്യൂനപക്ഷ നിര്‍വ്വചനവും വിദ്യാഭ്യാസനയങ്ങളും (അതുപോലെ പലതും) സംസ്ഥാനാടിസ്ഥാനത്തിലാക്കി യഥാര്‍ത്ഥ ഫെഡറലിസം നടപ്പാക്കാന്‍ എന്തേ ആവശ്യപ്പെടുന്നില്ല. പിന്നെ അധ്യാപകരുടെ ശബളം സര്‍ക്കാര്‍ കൊടുക്കുന്നത്. അധ്യാപകരുടെ മാഗ്‌നാകാര്‍ട്ടയാണ് ആ തീരുമാനം എന്നല്ലേ പറയപ്പെടുന്നത്. ആരാണത് നടപ്പാക്കിയത്? ഏതു മാനേജ്‌മെന്റാണ് അധ്യാപകനിയമനത്തില്‍ പണം വാങ്ങാത്തത്? ഗുരുവിനെ സംഘപരിവാര്‍ പാളയത്തില്‍ തളക്കാന്‍ ശ്രമിക്കുന്ന വെള്ളാപ്പള്ളിയെ വിമര്‍ശിക്കേണ്ടത് ഇങ്ങനെയല്ല… യഥാര്‍ത്ഥ ദളിത് പിന്നോക്ക ന്യൂനപക്ഷ സ്ത്രീ രാഷ്ട്രീയത്തിലൂടെയാണ്….
മുസ്ലിംലീഗൊഴികെ ഒരു സാമുദായികപാര്‍്ട്ടിക്കും കേരളത്തില്‍ വേരുകളുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ചരിത്തസത്യം.. പിന്നെ മധ്യതിരുവിതാംകൂറില്‍ ഒരു പരിധി വരെ കേരള കോണ്‍ഗ്രസ്സിനും. എന്‍ഡിപിയും എസ്ആര്‍പിയുമടക്കം എല്ലാ സാമുദായിക പാര്‍ട്ടികളും പരാജയപ്പെടുകയാണുണ്ടായത്. എന്തിനേറെ, വെല്‍ഫെയര്‍ പാര്‍ട്ടിക്കും എസ് ഡി പി ഐക്കും വേരുകളുണ്ടാക്കാന്‍ കഴിയുന്നില്ല. അല്‍പ്പം മെച്ചപ്പെട്ട സ്ഥിതിയിലെത്തിയത് പിഡിപി മാത്രമായിരുന്നു. അതാകട്ടെ മുകളില്‍ പറഞ്ഞ അധസ്ഥിത – ആദിവാസി – പിന്നോക്ക – ന്യൂനപക്ഷ മുദ്രാവാക്യത്തിലൂടെയായിരുന്നു. അപകടം തിരിച്ചറിഞ്ഞ ശക്തികള്‍ ആ മുന്നേറ്റത്തെ തകര്‍ത്തതും കേരളം കണ്ടു.
എന്തായാലും എസ് എന്‍ ഡി പി യുടെ നീക്കത്തിനു കേരളരാഷ്ട്രീയത്തില്‍ കാര്യമായ ചലനമുണ്ടാക്കാനാകുമെന്ന് കരുതാനാകില്ല. അതല്‍പ്പം ബാധിക്കാന്‍ പോകുന്നത് സിപിഎമ്മിനെയാണ്. കാരണം ഇപ്പോള്‍ കേരളത്തില്‍ ഹിന്ദുവോട്ടുകള്‍ ഏറ്റവും കൂടുതല്‍ നേടുന്നത് അവരാണെന്നതുതന്നെ. അതില്‍ നിന്ന് വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകുന്ന സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ പുതിയ നീക്കം. സ്വാഭാവികമായും സിപിഎം നേതാക്കളില്‍ അത് അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്. അതാണവര്‍ പുതിയ നീക്കത്തിനെതിരെ ശക്തമായി രംഗത്തിറങ്ങിയിരിക്കുന്നത്. ബിജെപിയാകട്ടെ ഇതുവഴി സംസ്ഥാനത്ത് വേരോട്ടം നടത്താമെന്ന പ്രതീക്ഷയിലാണ്. കുറച്ചൊക്കെ അതിനു കഴിയുമെങ്കിലും കാര്യമായത് മുന്നോട്ടുപോകാനാവില്ല എന്നുവേണം അനുമാനിക്കാന്‍.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in