നായര്‍ സ്ത്രീ വിമര്‍ശനം ആന്റി ബ്രാഹ്മണിക്കല്‍

അരവിന്ദ് വി എസ് ഈയിടെ ദളിത് ഗ്രൂപ്പുകളില്‍ കണ്ടുവരുന്ന നായര്‍ അറ്റാക്കുകളില്‍ സ്ത്രീ വിരുദ്ധമെന്ന് തോന്നുന്ന ചിലതുണ്ടെന്ന് ഒരു പൊതുബോധം നിലനില്‍കുന്നു. അത് സ്ത്രീ വിരുദ്ധമല്ലെന്നും ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ വിമര്‍ശനമാണെന്നും ബോദ്ധ്യപ്പെടാനാകാത്തത് രാഷ്ട്്രീയ വ്യക്തതയില്ലാത്തതുകൊണ്ടാണ്. നിലവിലെ സാഹചര്യത്തില്‍ ദളിത് സമൂഹങ്ങള്‍ രാജ്യത്തൊട്ടാകെ ഉയര്‍ത്തെഴുന്നേല്‍ക്കുകയും അത് ഒരു രാഷ്ട്രീയ ശക്തിയായി വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ആകെ മൊത്തം ബ്രാഹ്മണിക്കല്‍ ഹിന്ദുത്വത്തിന് ആശയപരമായും ആള്‍ബലം കൊണ്ടും ആക്രമണമേല്‍ക്കുന്നത് സ്വാഭാവികമാണ്. അതിനെ ആക്രമിച്ചുകൊണ്ട് മാത്രമേ ദളിത് സ്വത്വത്തിന് നിലനില്‍പ്പ് സാധ്യമാകുകയുള്ളൂ. കേരളത്തില്‍ അതേ […]

xxxഅരവിന്ദ് വി എസ്

ഈയിടെ ദളിത് ഗ്രൂപ്പുകളില്‍ കണ്ടുവരുന്ന നായര്‍ അറ്റാക്കുകളില്‍ സ്ത്രീ വിരുദ്ധമെന്ന് തോന്നുന്ന ചിലതുണ്ടെന്ന് ഒരു പൊതുബോധം നിലനില്‍കുന്നു. അത് സ്ത്രീ വിരുദ്ധമല്ലെന്നും ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ വിമര്‍ശനമാണെന്നും ബോദ്ധ്യപ്പെടാനാകാത്തത് രാഷ്ട്്രീയ വ്യക്തതയില്ലാത്തതുകൊണ്ടാണ്.
നിലവിലെ സാഹചര്യത്തില്‍ ദളിത് സമൂഹങ്ങള്‍ രാജ്യത്തൊട്ടാകെ ഉയര്‍ത്തെഴുന്നേല്‍ക്കുകയും അത് ഒരു രാഷ്ട്രീയ ശക്തിയായി വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ആകെ മൊത്തം ബ്രാഹ്മണിക്കല്‍ ഹിന്ദുത്വത്തിന് ആശയപരമായും ആള്‍ബലം കൊണ്ടും ആക്രമണമേല്‍ക്കുന്നത് സ്വാഭാവികമാണ്. അതിനെ ആക്രമിച്ചുകൊണ്ട് മാത്രമേ ദളിത് സ്വത്വത്തിന് നിലനില്‍പ്പ് സാധ്യമാകുകയുള്ളൂ. കേരളത്തില്‍ അതേ ബ്രാഹ്മണിക്കല്‍ ഹിന്ദുത്വത്തിന്റെ എല്ലാ പ്രിവിലേജുകളും അനുഭവിക്കുകയും അത്തരത്തില്‍ സാമൂഹിക പുരോഗതി കൈവരിക്കുകയും ചെയ്ത നായര്‍ സമൂഹം അതിന്റെ കീഴാളത്ത്വത്തില്‍ നിന്നും ഒരു ആഢ്യത്ത്വം അപനിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. ആത്യന്തികമായി ബ്രാഹ്മണിക്കല്‍ ഹിന്ദുത്വം നായര്‍ വാര്യര്‍ പ്രിവിലേജ്ഡ് ജാതികളെ കീഴാളത്ത്വത്തില്‍ തളച്ചിട്ടിരിക്കുകയാണെന്നും അതേ ബ്രാഹ്മണിക്കല്‍ ഹിന്ദുത്വത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്ത കീഴാളത്ത്വം തന്നെയാണ് അവര്‍ക്കും അവകാശപ്പെടാനുള്ളൂ എന്നുള്ളത് ബോദ്ധ്യപ്പെടുത്തേണ്ടത് ഇപ്പോള്‍ ദളിതുകളുടെ രാഷ്ട്്രീയ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ അനിവാര്യതയാണ്. അപനിര്‍മിക്കപ്പെട്ടതും നിലവില്‍ നിലനില്‍ക്കുന്നതുമായ നായര്‍ എക്സ്റ്റസ്സികളുടെ പ്രധാന എന്റര്‍ടെയിന്‍മെന്റ് അതിന്റെ കീഴാളത്ത്വത്തെ മറക്കുകയും അതിന്റെ ആഢ്യത്ത്വത്തെ മുറുകെപ്പിടിക്കുകയും ചെയ്യുന്നതാണ്. അപ്പോള്‍ അതേ എക്സ്റ്റ്സ്സികളെക്കൂടി അക്രമിക്കേണ്ടത് ദളിതുകള്‍ക്ക് ബ്രാഹ്മണിക്കല്‍ ഹിന്ദുത്വത്തെ അറ്റാക്ക് ചെയ്യുന്നതിന് തുല്ല്യമാണ്. അതുകൊണ്ട് അപനിര്‍മിക്കപ്പെട്ട ആഢ്യത്ത്വത്തെ ദളിതുകള്‍ തിരസ്‌കരിക്കുകയും ബ്രാഹ്മണിക്കല്‍ ഹിന്ദുത്തിന്റെ കീഴാളത്ത്വത്തില്‍ തന്നെയാണ് നായര്‍ മുതലുള്ള പ്രിവിലേജ്ഡ് കാസ്റ്റുകള്‍ നിലനില്‍ക്കുന്നതെന്നും അത് തുടര്‍ച്ചയായി
ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അതായത് അവര്‍ ആഘോഷിക്കുന്ന ആഢ്യത്വത്തിന്‍രെ മൂലധനം അവരുടെ കീഴാളത്വവും അവരുടെ മോറാലിറ്റിയിലുണ്ടായിരുന്ന ചരിത്രപരമായ അപരിഷ്‌കൃതത്വവും സ്ത്രീ വിരുദ്ധതയും മാത്രമാണെന്ന് അത് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും. അപനിര്‍മിക്കപ്പെട്ട ആഢ്യത്വം എന്നൊന്നില്ലെന്നും മറിച്ച് കീഴാളത്ത്വത്തില്‍ അനുവദിക്കപ്പെട്ട അല്പാല്പമായ റേഷനിങ്ങ് മാത്രമായിരുന്നു അത് എന്നുമാണ് ദളിതുകള്‍ തെളിയിക്കുന്നത്. അത്തരത്തിലുള്ള ഓര്‍മ്മപ്പെടുത്തല്‍ അതിന്റെ സ്ത്രീവിരുദ്ധതയെ തുടര്‍ച്ചയായി ചര്‍ച്ചചെയ്തുകൊണ്ടിരിക്കും. അത് സ്ത്രീ വിരുദ്ധമല്ല മറിച്ച് ആന്റി ബ്രാഹ്മണിക്കല്‍ ആണെന്നാണ് നമുക്ക് ബോധ്യപ്പെടേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply