നസീമ, കെ ദേവി, എം ടി സുലേഖ, രേഷ്മ ലഖാനി, ബീനകണ്ണന്‍ – ഇനി ഇവരെ കുറിച്ച്

പ്രിയ നിയമസഭയിലെ അഞ്ച് വനിതാ എം എല്‍ എമാരെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്തു കഴിഞ്ഞല്ലോ. ഇനി നമുക്ക് വേറെ അഞ്ചു സ്ത്രീകളെ കുറിച്ച് ചര്‍ച്ച ചെയ്യാം. നസീമ, കെ ദേവി, എം ടി സുലേഖ, രേഷ്മ ലഖാനി, ബീനകണ്ണന്‍.. ഈ അഞ്ചുപേര്‍ക്കും പൊതുവായി ഒന്നുമില്ലായിരിക്കാം. എന്നാല്‍ കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി ഇവര്‍ വാര്‍ത്തകളിലുണ്ട്. തികച്ചും വൈവിധ്യമാര്‍ന്ന വിഷയങ്ങളുമായി ബന്ധപ്പെട്ടാണെങ്കിലും. എന്നാല്‍ ഇവരോട് നീതിപൂര്‍വ്വമായ സമീപനമല്ല പൊതുവില്‍ സ്വീകരിക്കപ്പെടുന്നതെന്ന് പറയാതെ വയ്യ. കോണ്‍ഗ്രസ്സ് നേതാവ് ടി […]

x.pmdപ്രിയ

നിയമസഭയിലെ അഞ്ച് വനിതാ എം എല്‍ എമാരെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്തു കഴിഞ്ഞല്ലോ. ഇനി നമുക്ക് വേറെ അഞ്ചു സ്ത്രീകളെ കുറിച്ച് ചര്‍ച്ച ചെയ്യാം. നസീമ, കെ ദേവി, എം ടി സുലേഖ, രേഷ്മ ലഖാനി, ബീനകണ്ണന്‍..
ഈ അഞ്ചുപേര്‍ക്കും പൊതുവായി ഒന്നുമില്ലായിരിക്കാം. എന്നാല്‍ കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി ഇവര്‍ വാര്‍ത്തകളിലുണ്ട്. തികച്ചും വൈവിധ്യമാര്‍ന്ന വിഷയങ്ങളുമായി ബന്ധപ്പെട്ടാണെങ്കിലും. എന്നാല്‍ ഇവരോട് നീതിപൂര്‍വ്വമായ സമീപനമല്ല പൊതുവില്‍ സ്വീകരിക്കപ്പെടുന്നതെന്ന് പറയാതെ വയ്യ.
കോണ്‍ഗ്രസ്സ് നേതാവ് ടി സിദ്ദിക്ക് മൊഴി ചൊല്ലിയതുമായി ബന്ധപ്പെട്ടാണ് നസീമ വാര്‍ത്തകളില്‍ നിറഞ്ഞത്. ജീവിതം എന്താണെന്നും എങ്ങനെ ജീവിക്കണമെന്നും ഇനി താന്‍ കാണിച്ചു തരാം എന്ന് അവര്‍ ചങ്കൂറ്റത്തോടെ ഫേസ് ബുക്കില്‍ കുറിച്ചു. എന്നാല്‍ അതിനോട് പൊതുവിലുണ്ടായ പ്രതികരണം എന്തായിരുന്നു. പാവം നസീമ, രോഗി, സിദ്ദിക് അവരെ ഉപേക്ഷിച്ചത് ശരിയായില്ല എന്നിങ്ങനെ. എതിര്‍ രാഷ്ട്രീയക്കാര്‍ ആഘോഷിക്കുകയും ചെയ്തു. ആരുടെ മുന്നിലും തല കുനിക്കാതെ താന്‍ ജീവിക്കുമെന്നു നസീമ പറയുമ്പോള്‍, അവരെ വീണ്ടും കൂട്ടികെട്ടാനാണ് നാം ശ്രമിക്കുന്നത്. അതുവഴി പരോക്ഷമായെങ്കിലും സ്ത്രീക്ക്് ഒറ്റക്കു ജീവിക്കാനാകില്ല എന്നല്ലേ പറയുന്നത്? ഒരുമിച്ച് ജീവിക്കുന്നതും പിരിയുന്നതുമൊക്കെ അവരുടെ സ്വാതന്ത്ര്യം. നസീമ പരാതി പോലും കൊടുത്തിട്ടില്ല. താന്‍ ജീവിക്കുമെന്ന അവരുടെ പ്രഖ്യാപനത്തെയാണ് പിന്തുണക്കേണ്ടത്. അല്ലാതെ മാനസികമായി അകന്നവരെ കൂട്ടികെട്ടുകയല്ല.
പയ്യന്നൂരില്‍ ഹക്കിം വധകേസ് പുനരന്വേഷിക്കാനാശ്യപ്പെട്ട് ജനകീയ സമിതി നടത്തുന്ന സമരത്തില്‍ അനശ്ചിതകാല നിരാഹാരം നടത്തുകയാണ് സ്ത്രീ വേദി പ്രവര്‍ത്തക കെ ദേവി. ഇനിയും ഈ വാര്‍ത്ത വേണ്ടത്ര പ്രാധാന്യത്തോടെ സംസ്ഥാനം മുഴുവന്‍ എത്തിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല. പൊതുവിഷയങ്ങളില്‍ സ്ത്രീകള്‍ അനശ്ചിതകാല നിരാഹാരം നടത്തുന്ന സംഭവങ്ങള്‍ കേരളത്തില്‍ എത്രയോ കുറവാണ്. അവിടെയാണ് ദേവി വ്യത്യസ്ഥയാകുന്നത്.
അന്തരിച്ച ജി കാര്‍ത്തികേയന്റെ ഭാര്യയാണ് എം ടി സുലേഖ. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ അവരോട് മത്സരിക്കാന്‍ കോണ്‍ഗ്രസ്് ആവശ്യപ്പെട്ടിരിക്കുകയാണ്. സഹതാപതരംഗം ഉണ്ടാക്കാനായിരിക്കും കോണ്‍ഗ്രസ്സ് ശ്രമം. രാഷ്ട്രീയത്തില്‍ സജീവല്ലാതിരുന്ന ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എതിര്‍പ്പുമുയര്‍ന്നിട്ടുണ്ട്. പക്ഷെ ഒരു വസ്തുത മറക്കാനാകില്ല. സ്ത്രീകളുടെ വികാസത്തെ തടയുന്ന കുടുംബസംവിധാനം നിലനില്‍ക്കുന്ന സമൂഹത്തില്‍ പുരുഷന്റെ പൊതുപ്രവര്‍ത്തനം വിജയിക്കുന്നത് സ്ത്രീയുടെ പിന്തുണയോടെ തന്നെയാണ്. ആ അര്‍ത്ഥത്തില്‍ അരുവിക്കര മണ്ഡലത്തിന് അവകാശി അവര്‍ തന്നെയാണ്. അങ്ങനെയെങ്കിലും ഒരു വനിതയെ കോണ്‍ഗ്രസ്സ് മത്സരിപ്പിക്കട്ടെ. അവര്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ മകന് എന്ന മക്കള്‍ രാഷ്ട്രീയത്തെ പിന്തുണക്കുന്നില്ല. എങ്കില്‍ മറ്റേതെങ്കിലും വനിതയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ്സ് തയ്യാറാവേണ്ടത്.
റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി നികേഷ് കുമാറിനെ അറസ്റ്റ് ചെയ്ത വാര്‍ത്തയിലൂടെയാണ് കാച്ചി സെന്‍ട്രല്‍ എക്‌സൈസ് കമ്മിഷണര്‍ രേഷ്മ ലഖാനി ശ്രദ്ധാകേന്ദ്രമായത്. മലയാളിയല്ലാത്ത അവര്‍ക്ക് നികേഷിനോട് പ്രത്യകിച്ചൊരു ആരാധനയുമില്ലാത്തത് സ്വാഭാവികം. എല്ലാ കേസുകളും കൈകാര്യം ചെയ്യുന്നപോലെ അവര്‍ ഈ കേസും കൈകാര്യം ചെയ്തു. ഋഷിരാജ് സിംഗിനെ വീരപുരുഷനാക്കുന്നവര്‍ എന്തുകൊണ്ട് രേഷ്മ ലഖാനിയെ വീരവനിതയാക്കുന്നില്ല എന്ന് മനസ്സിലാകുന്നില്ല.
അവസാനമായി ശീമാട്ടി എം ഡി ബീനാ കണ്ണന്‍. ഇക്കൂട്ടത്തില്‍ ബീന കണ്ണനെ ഉള്‍ക്കൊള്ളിച്ചത് പലര്‍ക്കും ദഹിച്ചിരിക്കില്ല. മെട്രോക്കും മറ്റു വികസനപദ്ധതികള്‍ക്കുമായി മാന്യമായ നഷ്ടപരിഹാരം നല്‍കാതെ പാവപ്പെട്ടവരുടെ ഭൂമി പിടിച്ചെടുക്കുന്ന സര്‍ക്കാര്‍ ഇവരോട് അനുഭാവപൂര്‍വ്വമായ സമീപനം കാണിച്ചു എന്നതാണല്ലോ പ്രശ്‌നം. ഭൂമി ഏറ്റെടുക്കുന്നതില്‍ എന്തെങ്കിലും അനീതിയുണ്ടെങ്കില്‍ അതിനെതിരെ പ്രതികരിക്കുന്നത് തെറ്റാകുന്നതെങ്ങിനെ? മുതലാളിയാണെന്നു വെച്ച് അതിനുള്ള അവകാശം ഇല്ലാതാകുന്നില്ല. മാന്യമായ നഷ്ടപരിഹാരത്തിനായി അവര്‍ കേസുമായി മുന്നോട്ടുപോകുകയാണ് ചെയ്യുന്നത്. പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെയൊക്കെ പശ്ചാത്തലത്തില്‍ അത്തരം കേസിനെ തള്ളിപ്പറയുകയല്ല വേണ്ടത്. വനിതാ ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ട കല്ല്യാണ്‍ സാരീസ് ഉടമയുമായി ബീന കണ്ണനെ താരതമ്യം ചെയ്യുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.
സ്ത്രീകളുടെ ഭാഗത്തുനിന്നുള്ള മുന്‍കൈകളും ചെറുത്തുനില്‍പ്പുകളും പിന്തുണക്കപ്പെടേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പുരോഗമനവാദികളെന്നു കരുതപ്പെടുന്നവര്‍ പോലും അവരെ കഴിവു കുറഞ്ഞവരായി കാണുന്ന സമീപനം പുരുഷാധിപത്യചിന്തയുടെ ബാക്കിപത്രം തന്നെയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply