നവ കേരളത്തെ നിര്‍മ്മിക്കുമ്പോള്‍ ..!

രൂപേഷ് ആര്‍ മുചുകുന്ന് ‘നവ കേരള നിര്‍മ്മിതി’ പ്രളയം നമ്മുടെ മുന്നിലേക്ക് ഇട്ടെറിഞ്ഞ് പിന്‍വാങ്ങുന്ന വലിയ സാധ്യതയാണ് ! ദുരന്തങ്ങള്‍ നശീകരണികള്‍ മാത്രമല്ല സാധ്യതകള്‍ കൂടിയാണെന്ന് നാം തിരിച്ചറിയണം . പുനര്‍നിര്‍മ്മാണമല്ല പുനര്‍സൃഷ്ടിയാണ് വേണ്ടത് എന്ന് മുഖ്യമന്ത്രി പറയുന്നതിലും അന്തര്‍ലീനമായ ആശയം ഇതാണ് . എങ്ങിനെ നമ്മുടെ നാടിനെ പുന:സൃഷ്ടിക്കാം ? വരും നാളുകളില്‍ അര്‍ത്ഥപൂര്‍ണ്ണമായി വികസിക്കേണ്ട സംവാദ വിഷയമാണ് ഇത് ! മാത്രവുമല്ല നാം രൂപപ്പെടുത്തുന്ന ആശയങ്ങള്‍ കര്‍മ്മ പഥത്തില്‍ എത്തിക്കാന്‍ അര്‍ത്ഥപൂര്‍ണ്ണമായ പരിശ്രമവും അനിവാര്യമാണ് […]

kkരൂപേഷ് ആര്‍ മുചുകുന്ന്

‘നവ കേരള നിര്‍മ്മിതി’ പ്രളയം നമ്മുടെ മുന്നിലേക്ക് ഇട്ടെറിഞ്ഞ് പിന്‍വാങ്ങുന്ന വലിയ സാധ്യതയാണ് ! ദുരന്തങ്ങള്‍ നശീകരണികള്‍ മാത്രമല്ല സാധ്യതകള്‍ കൂടിയാണെന്ന് നാം തിരിച്ചറിയണം . പുനര്‍നിര്‍മ്മാണമല്ല പുനര്‍സൃഷ്ടിയാണ് വേണ്ടത് എന്ന് മുഖ്യമന്ത്രി പറയുന്നതിലും അന്തര്‍ലീനമായ ആശയം ഇതാണ് .
എങ്ങിനെ നമ്മുടെ നാടിനെ പുന:സൃഷ്ടിക്കാം ? വരും നാളുകളില്‍ അര്‍ത്ഥപൂര്‍ണ്ണമായി വികസിക്കേണ്ട സംവാദ വിഷയമാണ് ഇത് !
മാത്രവുമല്ല നാം രൂപപ്പെടുത്തുന്ന ആശയങ്ങള്‍ കര്‍മ്മ പഥത്തില്‍ എത്തിക്കാന്‍ അര്‍ത്ഥപൂര്‍ണ്ണമായ പരിശ്രമവും അനിവാര്യമാണ് . ഭൂമി മലയാളം അക്ഷരാര്‍ത്ഥത്തില്‍ ഭൂമിയെ പോലെ തന്നെ ജലസമൃദ്ധിയുള്ള ഒരു ഭൗമഖണ്ഡമാണ് ! ഈ ജലസമൃദ്ധിയില്‍ ജീവിക്കുന്ന നാം എവിടെയെല്ലാമോ വെച്ച് നമ്മുടെ പരമ്പരാഗതമായ എക്കല്‍ സംസ്‌കാരവുമായി നിലനിന്നുപോന്ന ജൈവിക ബന്ധത്തെ നഷ്ടപ്പെടുത്തിയിട്ടുണ്ട് . ഡാമുകളില്‍ ജലത്തെ പിടിച്ച് നിര്‍ത്തിയാല്‍ നദീതടങ്ങള്‍ കൈയ്യേറി നഗരങ്ങള്‍ പണിയാം എന്ന് നാം എവിടെയെല്ലോ തെറ്റിദ്ധരിച്ചു വെച്ചിട്ടുണ്ട് .നദിയെ കാര്‍ഷിക ഉല്‍പ്പാദന മേഖലയിലേക്ക് ഇറക്കി കൊണ്ടുവരാനും കൂടി വിഭാവനം ചെയ്ത അണക്കെട്ടുകളെ ഊര്‍ജോല്‍പ്പാദന സംഭരണികളായി മാത്രം നിലനിര്‍ത്തി (ജലസ്വേചനപദ്ധതിക്കായ് വിഭാവനം ചെയ്ത അണക്കെട്ടുകളെ മറന്നു കൊണ്ടല്ല അഭിപ്രായ പ്രകടനം ) . ഇവിടെ നമുക്ക് നഷ്ടപ്പെട്ടത് നമ്മുടെ സംസ്‌കൃതിയെ നിലനിര്‍ത്തിയ ആവാസ വ്യവസ്ഥയേയും കൂടിയാണ് ! ഇപ്രകാരം ജലത്തെ അതിന്റെ പ്രവാഹത്തെ അത് ഒഴുകുന്ന ഞരമ്പുകളെ തടഞ്ഞു നിര്‍ത്തിയാലും മണ്ണിട്ട് മൂടിയാലും ജലസമൃദ്ധമായ ഒരു ജൈവ – ഭൗമ മണ്ഡലത്തെ തങ്ങളുടെ വരുതിയിലാക്കാം എന്ന് കരുതിയ ജനത എത്രമാത്രം വിഡ്ഡിത്തത്തെയാണ് ഇതുവരെ കൊണ്ടാടിയത് എന്ന കാര്യം ഈ അതിവൃഷ്ടി നമുക്ക് കാണിച്ചു തരുന്നു .
നാം വേനല്‍ക്കാലത്ത് കടുത്ത വരള്‍ച്ചയെ അഭിമുഖീകരിക്കുന്നു .ആ കാലത്തും നമ്മുടെ ഡാമുകളില്‍ ശേഖരിച്ച വെള്ളം ഊര്‍ജോല്‍പ്പാദനാവശ്യത്തിനായി നിലനിര്‍ത്തി പോരുകയായിരുന്നു നാം ഇതു വരെ .ജീവജലത്തിന് നാം കൊടുത്ത പുതിയ വികസന നിര്‍വ്വചനമായിരുന്നു അത് ! ജലത്തെ ഊര്‍ജോല്‍പ്പാദനത്തിന് മാത്രം വിനിയോഗിക്കുന്ന ഒരു വിഭവമായി പരിമിതപ്പെട്ടു പോയ ഒരു സമൂഹത്തിന് പ്രകൃതി കൊടുത്ത തിരിച്ചടിയാണ് ഈ മഹാപ്രളയം !
നവകേരള നിര്‍മ്മിതിയെ സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ പ്രഥമ പരിഗണന ലഭിക്കേണ്ട മേഖല ജലവിഭവ മാനേജ്‌മെന്റാണ് .
ഉപരിതല ജലസ്രോതസ്സുകള്‍ പരിപാലിക്കപ്പെടേണ്ട ആവശ്യകത സംബന്ധിയായവ, തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കേണ്ട ആവശ്യകതയെ സംബന്ധിയായവ ,മലമുകളില്‍ പെയ്യുന്ന വെള്ളം ഫലപ്രദമായി ഡ്രെയിന്‍ ചെയ്ത് അറബിക്കടലില്‍ എത്തി ചേരുന്ന ഘട്ടം വരെയുള്ള ഫലപ്രദമായ ജലചംക്രമണ വിനിയോഗം സംബന്ധിയായവയെ സംബന്ധിച്ച് കൃത്യവും ശാസ്ത്രീയവുമായ ഒരു ഭൂവിനിയോഗ സംഹിത രൂപപ്പെടുത്തേണ്ടതുണ്ട് . ആഗോള കാലാവസ്ഥാമാറ്റത്തിന്റെ ഈ കാലയളവില്‍ അതിവൃഷ്ടി സാധ്യത കള്‍ നിലനില്‍ക്കുന്ന പരിതസ്ഥിതിയില്‍ വലിയ ഡാമുകളും അവയില്‍ ഉയര്‍ന്ന തലത്തില്‍ നിലനിര്‍ത്തുന്ന ജലവിതാനവും എന്നും പ്രശ്‌നസങ്കീര്‍ണ്ണമായ ഒരു അവസ്ഥ സംജാതമാക്കുന്നുണ്ട് .കേരളത്തില്‍ ഊര്‍ജോല്‍പ്പാദത്തിനു വേണ്ടിയുള്ള ജലവിനിയോഗം അടിയന്തിരമായി കുറച്ചു കൊണ്ടുവരികയും ബദല്‍ ഊര്‍ജ്ജ സാധ്യത കള്‍ വികസിപ്പിക്കേണ്ടതും അത്യാവശ്യമാണ് .
ജലസമൃദ്ധിയുള്ള ഒരു നാട്ടില്‍ കോര്‍പ്പറേറ്റുകളുടെ കുപ്പിവെള്ളത്തെ ആശ്രയിച്ച് നിലനില്‍ക്കേണ്ട അവസ്ഥ സംജാതമാക്കിയത് നദികളുടെ സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തി മലമുകളില്‍ നാം നിര്‍മ്മിച്ച അണക്കെട്ടുകളും അതിനെ പിന്‍പ്പറ്റി നാം രൂപപ്പെടുത്തിയ വികസന ഊര്‍ജ്ജ നയങ്ങളുമാണ്. പകരം നാം ചെയ്യേണ്ടത് നദികളില്‍ ചെറിയ തsയിണകള്‍ പണിത് നമ്മുടെ ജലപീഠികയെ ഉയര്‍ത്തുകയും ജലസമൃദ്ധി നിലനിര്‍ത്തുകയുമാണ് വേണ്ടത് . അങ്ങിനെ നാം വീണ്ടെടുക്കുന്ന ജലസമൃദ്ധിക്ക് മേലെയാണ് പുതിയ വികസനമാതൃകകള്‍ പണിയേണ്ടത്. നമുക്ക് എന്തിനാണ് ഇത്രയധികം റോഡുകള്‍ ? നാം മാഞ്ഞു മറഞ്ഞു പോയ ജലപാതകളെ വീണ്ടെടുക്കണം .ജലത്തിലൂടെ സഞ്ചരിക്കുന്ന ആധുനിക വാഹനങ്ങളിലേക്കും നമ്മുടെ ഗതാഗത ആവശ്യകതകളുടെ ചുവടുകള്‍ മാറ്റണം . ഉള്‍നാടന്‍ റോഡുകള്‍ നദികള്‍ക്ക് ഇരുപുറവും ചെറിയ ജങ്കാര്‍ സര്‍വ്വീസുകളുമായി ബന്ധിപ്പിക്കണം .നമുക്ക് ഇത്രയധികം പാലങ്ങള്‍ ആവശ്യമില്ല ! എല്ലാ നദികള്‍ക്ക് മേലെയും പാലങ്ങള്‍ പണിയാനുള്ള വ്യഗ്രതയിലാണ് നാം .ഇതെല്ലാം മോട്ടോര്‍ വാഹന വിപണി ക ളു ടെ സമ്മര്‍ദ്ദത്താല്‍ രൂപപ്പെടുത്തുന്ന തെറ്റായ വികസനമാതൃകയാണ് .ഇത്തരത്തില്‍ നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായുള്ള വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണം പരിമിതപ്പെടുന്നു .
ആവാസ ഇടങ്ങള്‍ രൂപപ്പെടുത്തുന്ന കാര്യത്തിലും മലയാളികള്‍ മാറേണ്ടതുണ്ട് .തിരശ്ചീന തലത്തില്‍ കെട്ടി sങ്ങള്‍ ചതുരശ്ര അടികണക്കിന് രൂപപ്പെടുത്തുന്നതിന് പകരം താരതമ്യേന ലംബതലത്തില്‍ കെട്ടിsങ്ങള്‍ നിര്‍മ്മിക്കുകയും അതില്‍ കൂടുതല്‍ ഫാമിലിതാമസിക്കുന്ന രീതിയിലുള്ള
ആവാസ ഇSങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യണം . ബാക്കി വരുന്ന മുഴുവന്‍ സ്ഥലങ്ങളും ശാസ്ത്രീയവും സുസ്ഥിരവുമായ ഭൂവിനിയോഗമാതൃകയായി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുക .ഇവിടെ തീവ്രവാണിജ്യ കൃഷിക്കായി ഉപയോഗിക്കാം .അത് വിപണി താല്‍പ്പര്യത്തിന് അനുസരിച്ചുള്ള കൃഷിയിടങ്ങളായി മാറ്റുന്നതില്‍ ഒരു തെറ്റുമില്ല പക്ഷെ അതിന് ഒരു ശാസ്ത്രീയ ഉള്ളടക്കം വേണം എന്നു മാത്രം .
ജലജീവികളെ പോലെ ജലസംസ്‌കൃതിയിലേക്ക് നാം കാലാനുസൃതമായി പരിണമിക്കേണ്ട ആവശ്യകത ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും നമ്മേ ബോധ്യപ്പെടുത്തുന്നുണ്ട് .ജലവുമായുള്ള നമ്മുടെ ജൈവിക ബന്ധത്തെ കൂടുതല്‍ ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ് .നമ്മുടെ പാഠ്യ പദ്ധതിയില്‍ സൈദ്ധാന്തികവും പ്രായോഗികവുമായും ജലവിനിയോഗവും മാനേജ്‌മെന്റും കൂടുതല്‍ ഉള്‍ച്ചേരേണ്ടത് അനിവാര്യമാണ് ! സഹ്യപര്‍വ്വതത്തില്‍ നിന്ന് താഴോട്ട് ഒഴുകുന്ന നീര്‍ച്ചാലുകള്‍ വരക്കെട്ടെ നവകേരളത്തിന്റെ രൂപരേഖ …

( ലേഖകന്‍ ഭൗമ വിവരണശാസ്ത്ര സാങ്കേതികതയില്‍ ബിരുദധാരിയും ഭൂമിശാസ്ത്ര അധ്യാപകനുമാണ് )

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply