നഴ്‌സുമാര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്

ജാസ്മിന്‍ഷാ യുഎന്‍എ പ്രസിഡന്റ് കേരളത്തിലെ ഒരു ലക്ഷം നഴ്‌സുമാര്‍ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ð അവകാശ സംരക്ഷണ മുദ്രാവാക്യങ്ങളുയര്‍ത്തി വരുന്ന 16 ന് സെക്രട്ടറിയേറ്റ് വളയുന്നു. ഒപ്പം രക്ഷിതാക്കളും. ഫലത്തില്‍ അന്ന് കേരളത്തില്‍ ആരോഗ്യബന്ദായി മാറും. അതേസമയം അത്യാവശ്യ സര്‍വ്വീസുകളില്‍ð സേവനം ലഭ്യമാക്കുകയും ചെയ്യും. പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ നടപ്പാക്കാനാണ് ഒരിക്കല്‍ കൂടി കേരളത്തിലെ നഴ്‌സുമാര്‍ പോരാട്ടത്തിനിറങ്ങുന്നത്. കേരളത്തിലെ ആരോഗ്യവകുപ്പാണ് നേഴ്‌സിങ്ങ് മേഖലയെ ഏറ്റവും ക്രൂരമായി അവഗണിക്കുന്നത്. ഏറെ പ്രക്ഷോഭങ്ങള്‍ക്കു ശേഷം സര്‍ക്കാര്‍ നിയോഗിച്ച 50 ഇന […]

1335839610ജാസ്മിന്‍ഷാ
യുഎന്‍എ പ്രസിഡന്റ്
കേരളത്തിലെ ഒരു ലക്ഷം നഴ്‌സുമാര്‍ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ð അവകാശ സംരക്ഷണ മുദ്രാവാക്യങ്ങളുയര്‍ത്തി വരുന്ന 16 ന് സെക്രട്ടറിയേറ്റ് വളയുന്നു. ഒപ്പം രക്ഷിതാക്കളും. ഫലത്തില്‍ അന്ന് കേരളത്തില്‍ ആരോഗ്യബന്ദായി മാറും. അതേസമയം അത്യാവശ്യ സര്‍വ്വീസുകളില്‍ð സേവനം ലഭ്യമാക്കുകയും ചെയ്യും. പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ നടപ്പാക്കാനാണ് ഒരിക്കല്‍ കൂടി കേരളത്തിലെ നഴ്‌സുമാര്‍ പോരാട്ടത്തിനിറങ്ങുന്നത്.
കേരളത്തിലെ ആരോഗ്യവകുപ്പാണ് നേഴ്‌സിങ്ങ് മേഖലയെ ഏറ്റവും ക്രൂരമായി അവഗണിക്കുന്നത്. ഏറെ പ്രക്ഷോഭങ്ങള്‍ക്കു ശേഷം സര്‍ക്കാര്‍ നിയോഗിച്ച 50 ഇന ബാലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ 32 ഇനങ്ങളും ആരോഗ്യ വകുപ്പിന്റെ കീഴിലാണ്. എന്നാല്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രാഥമിക യോഗം പോലും വിളിക്കാന്‍ വകുപ്പ് തയ്യാറായിട്ടില്ല. മാത്രമല്ല, പലപ്പോഴും കുത്തക മാനേജ്‌മെന്റുകളെ സഹായിയ്ക്കുന്നó നിലപാടാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്.
സമരങ്ങലിലൂടെ നേടിയെടുത്ത നേഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവിന്റെ പേരില്‍ð ഭൂരിപക്ഷം ആശുപത്രികളും 10% മുതല്‍ 40% വരെ വര്‍ദ്ധനവാണ് രോഗികളില്‍ നിന്ന് ഈടാക്കുന്നത്. എന്നിട്ട് നഴ്‌സുമാര്‍ക്ക് തുച്ഛമായ ശബള വര്‍ദ്ധനവുപോലും നല്‍കാന്‍ മടിക്കുകയാണ്. ലേബര്‍ വകുപ്പിനാകട്ടെ പലവിധം കാര്യങ്ങളില്‍ð ഒന്നുമാത്രമാണ് ഈ മേഖല. ഒരു പരിധിവരെ അവര്‍ðനേഴ്‌സിങ്ങ് മേഖലയില്‍ð ഇടപെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ജോലി ഭാരം കൊണ്ട് ലേബര്‍ ഓഫീസര്‍മാര്‍ക്ക് നേഴ്‌സുമാരുടെ പരാതിയ്ക്ക് പരിഹാരം കാണാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പല പ്രശ്‌നങ്ങളും പരിഹരിക്കേണ്ടത് ആരോഗ്യവകുപ്പാണുതാനും.
പുതുക്കിയ മിനിമം വേതനം പോരായ്മകള്‍ നികത്തി എത്രയും പെട്ടെന്ന് പ്രാബല്യത്തില്‍ വരുത്തുക, ബാലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിപൂര്‍ണ്ണമായും നടപ്പിലാക്കുക. മെയില്‍ നേഴ്‌സുമാര്‍ക്ക് 30% സംവരണം നടപ്പിലാക്കുക. എല്ലാ ആശുപത്രികളിലും 3 ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക. നേഴ്‌സുമാരുടെ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളുക, ഡയറക്ട്രേറ്റ് നഴ്‌സിംഗ് രൂപികരിക്കുക. പ്രവാസ ജീവിതം വിട്ടു വരുന്നó നുഴ്‌സുമാര്‍ക്ക് പെന്‍ഷനും പുനരധിവാസവും ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് വരാന്‍ പോകുന്ന പോരാട്ടങ്ങളില്‍ നഴ്‌സുമാര്‍ മുഖ്യമായും ഉന്നയിക്കുന്നത്.
കേരളത്തിന്റെ പ്രമുഖ സാമ്പത്തിക സ്രോതസ്സ് വിദേശ മലയാളികളുടെ വരുമാനമാണെന്ന് പറയുമ്പോള്‍ അതില്‍ð ഭൂരിപക്ഷവും നേഴ്‌സുമാരാണെന്നത് ബോധപൂര്‍വ്വം മറച്ചുവെക്കുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. വിദേശരാജ്യങ്ങളില്‍ð ആദ്യം ജോലി തേടി പോയത് നേഴ്‌സുമാരായിരുന്നു. അവരുടെ വിയര്‍പ്പിന്റെയും അധ്വാനത്തിന്റെയും ഫലമായി ലഭിച്ച വിദേശനാണ്യം കേരളത്തിന്റെ സമ്പത്ത് ഘടനയെത്തന്നെ ഒരുകാലത്ത് സമ്പുഷ്ടമാക്കിതീര്‍ത്തു. അതേസമയം ആദ്യഘട്ടത്തില്‍ð വിദേശത്ത് എത്തിയ മലയാളി നേഴ്‌സുമാരുടെ ജീവിതം യാതനപൂര്‍വ്വമായിരുന്നു. എന്നിട്ടും അവര്‍ പിടിച്ചുനിന്നു. അതിന്റെ നന്ദിപോലും നാമിന്നു കാണിക്കുന്നുണ്ടോ? മറ്റ് പല വിഭാഗങ്ങള്‍ക്കും ഗവണ്‍മെന്റ് ഇന്‍ഷുറന്‍സും പെന്‍ഷനും ഏര്‍പ്പെടുത്തുമ്പോഴും നേഴ്‌സിങ്ങ് സമൂഹത്തെ വിസ്മരിക്കുന്നത് എന്തിന്റെ സൂചനയാണ്?
ലോകത്തുതന്നെ നഴ്‌സിംഗ് മേഖലയില്‍ ഒന്നാം സ്ഥാനത്ത് നാമായിട്ടും അന്തര്‍ദേശീയ നിലവാരത്തിലുള്ള ഒരു ഇന്‍സ്റ്റിറ്റിയൂട്ട് സ്വപ്നം മാത്രമായി തുടരുന്നു. അനൗദ്യോഗിക കണക്കുപ്രകാരം 20 ലക്ഷത്തില്‍പ്പരം മലയാളി നേഴ്‌സുമാരാണുള്ളത്. നേഴ്‌സിങ്ങ് സര്‍വ്വകലാശാലയ്ക്കുവേണ്ടി കേന്ദ്ര ഗവണ്‍മെന്റിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും കേരളത്തില്‍ðനിന്നുള്ള ജനപ്രതിനിധികള്‍ ഈ ആവശ്യം ഉന്നയിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നാണറിവ്.
അതിനിടെ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ രണ്ടാം ജന്മദിനാഘോഷത്തിലാണ്. 2011 ഒക്ടോബര്‍ 18 നായിരുന്നു നേഴ്‌സിംഗ് മേഖലയെ നടുക്കിയ, മുംബൈ ബാന്ദ്രയില്‍ ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിയിലെ നഴ്‌സായിരുന്ന ബീനാ ബേബി ഒരു മുളം കയറില്‍ ജീവന്‍ ഒടുക്കിയത്. ആ രക്തസാക്ഷിത്വമായിരുന്നു നഴ്‌സുമാരെ സംഘടിതരാക്കാന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന് ഒക്ടോബര്‍ 20 നു ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി ബാന്ദ്രയിലെ ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിയിലെ 250ഓളം വരുന്ന നേഴ്‌സുമാര്‍ പണിമുടക്കി. തങ്ങളുടെ അടിമസമാനമായ ജീവിതത്തെ പറ്റി അവര്‍ ബോധ്യവാന്മാരായി. 12-16 മണിക്കൂര്‍ നീണ്ടു നില്‍കുന്ന ജോലി സമയം. 1000 – 3000 രൂപയായിരുന്നു ശബളം. പ്രസവാവധി ഇല്ല. ഇഎസ്‌ഐ, പി.എഫ്, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഇല്ല. ജോലിസ്ഥിരതയില്ല. ബോണ്ട് വ്യവസ്ഥ, ഒബ്‌സര്‍വേര്‍, കോണ്‍ട്രാക്റ്റ്, അധികാരികളുടെ മാനസികശാരീരിക പീഡനങ്ങള്‍ എന്നിവയെല്ലാം സഹിക്കുകയായിരുന്നു അവര്‍. അവരുടെ പ്രക്ഷോഭം രചിച്ചത് ഒരു പുതിയ സമരചരിത്രമായിരുന്നു.
കേരളത്തിലാകട്ടെ അവസ്ഥകള്‍ കൂടുതല്‍ ദയനീയമായിരുന്നു. ഇവിടെ നഴ്‌സുമാര്‍ക്ക് ഏറ്റവും വലിയ ഭീഷണി മതസാമുദായികശക്തികളും മാനേജ്‌മെന്റ് ഗുണ്ടായിസവുമായിരുന്നു. പോലീസ് മര്‍ദ്ദനമോ ഭരണകൂട ഭീകരയോ ആയിരുന്നില്ല. സംഘടനാരൂപീകരണത്തിനുശേഷം കേരളത്തിലങ്ങോളമിങ്ങോളും നഴ്‌സുമാരുടെ പ്രക്ഷോഭം അരങ്ങേറി. വര്‍ഷങ്ങളായി അനുഭവിച്ച അടിമത്തം അവര്‍ വലിച്ചെറിഞ്ഞു. മാലാഖമാരല്ല, തങ്ങള്‍ മനുഷ്യരാണെന്ന് അവര്‍ പ്രഖ്യാപിച്ചു. സമരങ്ങളെല്ലാം വിജയപാതയിലായിരുന്നു. കാരണം അവ ജീവിതസമരങ്ങളായിരുന്നു. ജീവിത സമരങ്ങള്‍ തോല്‍ക്കില്ലല്ലോ. ഇനിയും ഈ വിജയപാതയിലൂടെയായിരിക്കും നഴ്‌സുമാര്‍ മുന്നേറുക.
യുഎന്‍എയുടെ രണ്ടാം വാര്‍ഷികം വിപുലമായ പരിപാടികളോടെ 18ന് അങ്കമാലി സിഎസ്എ ഹാളില്‍ വെച്ച് നടക്കുകയാണ്. പ്രതിപക്ഷ തോവ് വിഎസ് അച്യുതാന്ദന്‍, കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍, ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന മഹാറാലി വരുംകാല പ്രക്ഷോഭങ്ങളുടെ പ്രഖ്യാപനമായിരിക്കും.

വാല്‍ക്കഷ്ണം
പുതുക്കിയ സേവന വേതന വ്യവസ്ഥകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചതിനെ തുടര്‍ന്ന് 16ന്റെ സെക്രട്ടറിയേറ്റ് ഉപരോധ സമരം യുഎന്‍എ പിന്‍വലിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply