നഴ്‌സിംഗ് മേഖല വീണ്ടും സ്തംഭനത്തിലേക്ക്

പുതുക്കിയ മിനിമം വേതനം നല്‍്കാതിരിക്കുന്നതിനുള്ള മനേജുമെന്റുകളുടെ അട്ടിമറി ശ്രമങ്ങള്‍്‌ക്കെതിരെ യുഎന്‍എയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍  രണ്ടാം ഘട്ട സമരത്തിനൊരുങ്ങുന്നു. നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ബാലരാമന്‍ കമ്മിറ്റിയെ നിയോഗിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. 50 നിര്‍ദേശങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടിന്‍മേല്‍ തൊഴില്‍ വകുപ്പിന് കീഴില്‍ വരുന്ന 18 നിര്‍ദേശങ്ങളാണ് ഇതിനു ശേഷം വ്യവസായ ബന്ധ സമിതിയില്‍ ചര്‍ച്ച ചെയ്തതും പ്രിലിമിനറി നൊട്ടിഫിക്കേഷന്‍ ഇറക്കിയതും. ഈ നൊട്ടിഫിക്കേഷനുള്ളില്‍ തന്നെ തീരുമാനിച്ചതില്‍ നിന്ന് വിപരീതമായി പല പാകപിഴകളും ഉണ്ടായിരുന്നു. പുതിയ മിനിമം നല്‍കാതിരിക്കുന്നതിനുള്ള മനേജുമെന്റുകളുടെ അട്ടിമറി […]

download

പുതുക്കിയ മിനിമം വേതനം നല്‍്കാതിരിക്കുന്നതിനുള്ള മനേജുമെന്റുകളുടെ അട്ടിമറി ശ്രമങ്ങള്‍്‌ക്കെതിരെ യുഎന്‍എയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍  രണ്ടാം ഘട്ട സമരത്തിനൊരുങ്ങുന്നു. നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ബാലരാമന്‍ കമ്മിറ്റിയെ നിയോഗിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. 50 നിര്‍ദേശങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടിന്‍മേല്‍ തൊഴില്‍ വകുപ്പിന് കീഴില്‍ വരുന്ന 18 നിര്‍ദേശങ്ങളാണ് ഇതിനു ശേഷം വ്യവസായ ബന്ധ സമിതിയില്‍ ചര്‍ച്ച ചെയ്തതും പ്രിലിമിനറി നൊട്ടിഫിക്കേഷന്‍ ഇറക്കിയതും. ഈ നൊട്ടിഫിക്കേഷനുള്ളില്‍ തന്നെ തീരുമാനിച്ചതില്‍ നിന്ന് വിപരീതമായി പല പാകപിഴകളും ഉണ്ടായിരുന്നു. പുതിയ മിനിമം നല്‍കാതിരിക്കുന്നതിനുള്ള മനേജുമെന്റുകളുടെ അട്ടിമറി ശ്രമമാണോ ഇതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരികുന്നു. ആരോഗ്യ മേഖയില്‍ പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കരുത് എന്ന ഉദ്ദേശത്തോടു കൂടിയാണ് ഇത്രയും മാസങ്ങള നഴ്‌സുമാര്‍ സമര പരിപാടികള്‍്ക്ക് തയ്യാറാവാതിരുന്നതെന്ന് യുഎന്‍എ പറയുന്നു. എന്നാല്‍ അവശ്യ സാധനങ്ങളുടെ വിലകള്‍ ദിവസം തോറും കുതിച്ചുയരുന്ന ഈ കാലഘട്ടത്തില്‍ മിനിമം വേതനം പോലും ലഭിക്കാതെ ചൂഷണം ചെയ്യെപ്പടുകയാണ്. അതിനാല്‍ വീണ്ടുമൊരു സമരം അനിവാര്യമായിരിക്കുന്നു.

പുതുക്കിയ മിനിമം വേതനം പോരായ്മകള്‍ നികത്തി എത്രയും പെട്ടെന്ന് ഉത്തരവ് ഇറക്കുകയും അവ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യുക, ബാലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ ആരോഗ്യവകുപ്പിനു കീഴില്‍ വരുന്ന 32 നിര്‍േദ്ദശങ്ങള്‍ ഉടന്‍ പരിഹാരം കാണുക, പുരുഷ നഴ്‌സുമാരെ അവഗണിക്കുന്ന സംവിധാനം അവസാനിപ്പിക്കുക, അവര്‍ക്ക് 30% സംവരണം എര്‍്‌പ്പെടുത്തുക, മൂന്നു ഷിഫ്റ്റ് നൂറു ശതമാനം ആശുപത്രികളിലും ഉടനടി നടപ്പില്‍ വരുത്തുക, ഫിമെയില്‍ നഴ്്‌സുമാര്‍ക്ക് എതിരെയുള്ള ശാരീരിക മാനസിക പീഡനങ്ങള്‍ അവസാനിപ്പികുകയും അതിനായി ഹരാസ്സ്‌മെന്റ്‌റ് സെല്‍ രൂപീകരികുകയും ചെയ്യുക, തളളികളയുമെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്ന നഴ്‌സുമാര്‍ക്കെതിരെയുള്ള കേസുകള്‍ (മിനിമം വേതനത്തിന് വേണ്ടി സമരം ചെയ്തത്) തള്ളികളയുക, റിക്രൂറ്റ്‌മെന്റ് ഏജന്‍സികല്‍ വഴി വിദേശത്തേക്ക് നടക്കുന്ന നഴ്‌സിംഗ് റിക്രൂറ്റ്‌മെന്റ് തട്ടിപ്പുകളും അമിതമായ ചാര്‍ജ് ഈടാക്കലും നിര്‍ത്താന്‍ ഗവണ്മെന്റ് സംവിധാനം കൊണ്ട് വരുക, കാര്യക്ഷമമാക്കുക, നഴ്‌സുമാരുടെ വിദ്യാഭാസ വായ്പകള്‍ എഴുതി തളളുക, കേരള നഴ്‌സിംഗ് കൌണ്‍സില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക (അതിനു മുന്‍പ് മുഴുവന്‍ ചെയ്ത നഴ്‌സുമാരുടെ ലൈവ് ലിസ്റ്റ് പ്രഖ്യാപിക്കുക), തൊഴില്‍ ചൂഷണങ്ങള്‍ തടയാന്‍ ലേബര്‍ വകുപ്പ് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുക, തൊഴില്‍ ചൂഷണങ്ങള്‍ തടയാന്‍ ലേബര്‍ വകുപ്പ് കാര്യക്ഷമമായ നടപടികള സ്വീകരിക്കുക, പ്രശ്‌ന പരിഹാര സെല്‍ ലേബര്‍ ഓഫീസിറുടെ നേതൃതത്തില്‍ ഓരോ ജില്ലയിലും രൂപീകരിക്കുക , ലേബര്‍ വകുപ്പ് ഓരോ ആശുപത്രിയിലും നടത്തുകയും രേഖകള പൊതുവായി പ്രസിദ്ധീകരിക്കുകയും ചെയ്യുക, നിയമങ്ങള നടപ്പിലാക്കാത്ത ആശുപത്രികള്‍ ഏതൊക്കെയെന്നു പരസ്യമായി പ്രസിദ്ധീകരിച്ചു പൊതു ജനങ്ങളെ അറിയിക്കുക എന്നിവയാണ് യുഎന്‍എ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.
ഈ കാര്യങ്ങളെല്ലാം തീരുമാനമായില്ലെങ്കില്‍ യുഎന്‍എ ശക്തമായ പ്രക്ഷോഭ പരിപടികള്‍ക്ക്് നേതൃത്വം നല്കും. ഇതിന്റെ ആദ്യ ഭാഗമായി നവംബര്‍ ഒന്ന് കേരള പിറവി ദിനത്തില്‍ എല്ലാ ജില്ല ആസ്ഥാനങ്ങളിലും പരമാവധി നഴ്്‌സുമാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രതിഷേധ ധര്‍ണ നടത്തും. നവംബര്‍ 16 നു യുഎന്‍എ യുടെ പിറവി ദിനത്തില്‍ ഒരു ലക്ഷം നഴ്്‌സുമാരും അവരുടെ മാതാപിതാക്കന്മാരെയും പങ്കെടുപ്പിച്ചു കൊണ്ട് സെക്രട്ടേറിയററിനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. അത്യാഹിത വിഭാങ്ങളില്‍ മാത്രമേ നഴ്്‌സുമാര്‍ ജോലിക്കുണ്ടാവുകയുളളു്. നവംബര്‍ 16 നു സൂചന പണിമുടക്കിന് ശേഷം സംസ്ഥാന വ്യാപകമായി നഴ്‌സുമാര്‍ പണിമുടക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply