നര്‍മ്മദ സമരത്തിന് ഐക്യദാര്‍ഢ്യം!!!

എന്‍ എ പി എം ഏകദിന ഉപവാസ സത്യാഗ്രഹം ആഗസ്റ്റ് 1, ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ 5 മണി വരെ തൃശൂര്‍ കോര്‍പറേഷന് മുന്‍പില്‍. നര്‍മ്മദയില്‍ ഗ്രാമവാസികള്‍ (അര ലക്ഷത്തോളം കുടുംബങ്ങള്‍) കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഗ്രാമങ്ങളിലെല്ലാം തന്നെ സര്‍ക്കാര്‍ ഇതിനകം നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഈ മാസത്തിനുള്ളില്‍ തന്നെ സര്‍ക്കാര്‍ ലിസ്റ്റിലുള്ള മുഴുവനാളുകളും ഗ്രാമങ്ങള്‍ ഒഴിഞ്ഞു പോകണമെന്നും അല്ലാത്ത പക്ഷം ബലം പ്രയോഗിച്ച് ഒഴിപ്പിക്കുമെന്നുമാണ് സര്‍ക്കാര്‍ ഭീഷണി. അതിനവര്‍ കോടതി വിധി സമ്പാദിച്ചിട്ടുമുണ്ട്. […]

mmmഎന്‍ എ പി എം

ഏകദിന ഉപവാസ സത്യാഗ്രഹം ആഗസ്റ്റ് 1, ചൊവ്വാഴ്ച
രാവിലെ 10 മണി മുതല്‍ 5 മണി വരെ തൃശൂര്‍ കോര്‍പറേഷന് മുന്‍പില്‍.

നര്‍മ്മദയില്‍ ഗ്രാമവാസികള്‍ (അര ലക്ഷത്തോളം കുടുംബങ്ങള്‍) കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഗ്രാമങ്ങളിലെല്ലാം തന്നെ സര്‍ക്കാര്‍ ഇതിനകം നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഈ മാസത്തിനുള്ളില്‍ തന്നെ സര്‍ക്കാര്‍ ലിസ്റ്റിലുള്ള മുഴുവനാളുകളും ഗ്രാമങ്ങള്‍ ഒഴിഞ്ഞു പോകണമെന്നും അല്ലാത്ത പക്ഷം ബലം പ്രയോഗിച്ച് ഒഴിപ്പിക്കുമെന്നുമാണ് സര്‍ക്കാര്‍ ഭീഷണി. അതിനവര്‍ കോടതി വിധി സമ്പാദിച്ചിട്ടുമുണ്ട്.
എന്നാല്‍ നര്‍മ്മദയിലെ ജനകീയ സമര ശക്തി ഇന്ത്യയൊട്ടാകെ പടരുകയാണ്. കൃത്യമായ നഷ്ടപരിഹാരമോ പുനരധിവാസമോ ഒരുക്കാതെ ഒരിടത്തേക്കും ഒഴിഞ്ഞു പോകാന്‍ അവര്‍ തയ്യാറല്ലെന്നു മാത്രമല്ല, അതിശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് തന്നെയാണ് ഗ്രാമവാസികള്‍ ഒന്നടങ്കം പറയുന്നത്. നര്‍മ്മദയിലെ ജനകീയ സമരത്തെ അവഗണിച്ച് മുന്നോട്ട് പോകുന്ന മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മേധാ പട്കറും സംഘവും ഇക്കഴിഞ്ഞ 27 മുതല്‍ ബഡ്വാനിയില്‍ നിരാഹാര സത്യാഗ്രഹത്തിലാണ്.
ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നര്‍മ്മദ സമരത്തിന് ഐക്യം പറഞ്ഞു കൊണ്ട് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. സംഘടനാപരമായും വ്യക്തിപരമായും നൂറുകണക്കിനാളുകളാണ് നര്‍മ്മദയിലേക്ക് പിന്തുണയുമായി എത്തുന്നത്. കഴിഞ്ഞ 15ന് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിന്റെ കേരള ഘടകം പ്രവര്‍ത്തകര്‍ നര്‍മ്മദയില്‍ പോവുകയും വിവിധ ഗ്രാമങ്ങളിലെ സത്യാഗ്രഹ പന്തലുകളില്‍ ചെന്ന് അവരോട് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പരിസ്ഥിതിയുമായും മനുഷ്യാവകാശവുമായും മറ്റ് ജനകീയ വിഷയങ്ങളുമായും ബന്ധപ്പെട്ട് കഴിഞ്ഞ 30 വര്‍ഷക്കാലമായി കേരളത്തിലെ ജനകീയ സമരങ്ങളോടൊപ്പം നില്‍ക്കുന്ന നര്‍മ്മദ സമര പ്രവര്‍ത്തകരെ അവരുടെ ആത്മാര്‍ത്ഥമായ പരിശ്രമങ്ങളെ സമരങ്ങളെ നാം വിസ്മരിച്ചു കൂടാ. ആയതിനാല്‍ നര്‍മ്മദാ തീരത്ത് മേധാ പട്കറിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിരാഹാര സത്യാഗ്രഹ സമരത്തോട് ഐക്യപ്പെട്ട് 2017 ആഗസ്റ്റ് 1, ചൊവ്വാഴ്ച രാവിലെ പത്തു മണി മുതല്‍ അഞ്ചു മണി വരെ തൃശൂര്‍ കോര്‍പറേഷനു മുന്നില്‍ ഏകദിന ഉപവാസ സത്യാഗ്രഹ സമരം സംഘടിപ്പിക്കുന്നു. കേരളത്തിലെ കലാ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതിക രംഗത്തെ മുഴുവന്‍ പ്രവര്‍ത്തകരും നര്‍മ്മദ സമരത്തോട് ഐക്യപ്പെട്ട് സത്യാഗ്രഹ സമരത്തില്‍ പങ്കെടുക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply