നമ്പാടന്‍ മാഷും സഞ്ചരിക്കുന്ന വിശ്വാസിയും

വിന്‍സന്റ് പുത്തൂര്‍ ഓശാന മൗണ്ടിലേക്ക് നമ്പാടന്‍ മാഷോടൊപ്പം സഞ്ചരിച്ചപ്പോഴാണ് മാഷിലെ വിശ്വാസിയെ ഞാന്‍ തൊട്ടറിഞ്ഞത്. അന്ന് എന്നോടൊപ്പം സ്വാതന്ത്ര്യസമരസേനാനി കെ.പി.പോളിയും മാഷിന്റെ മുന്‍ പി.എ.യും കാത്തലിക് ഫെഡറേഷന്‍നേതാവുമായ ആന്റോ കോക്കാട്ടും ഉണ്ടായിരുന്നു. ജോസഫ് പുലിക്കുന്നേലിന്റെ ക്ഷണം അനുസരിച്ച് ഓശാന നടത്തുന്ന സെമിനാറില്‍ പങ്കെടുക്കുവാനാണ് നമ്പാടന്‍ മാഷോടൊപ്പം ഞങ്ങള്‍ യാത്ര തിരിച്ചത്. പേരാമ്പ്രയിലെ വസതിയില്‍ നിന്ന് ചായയും പഴവും കഴിച്ച് യാത്ര ആരംഭിച്ചപ്പോള്‍ മാഷ് തന്റെ ഭൂതകാലസൃമൃതികള്‍ ഓര്‍ത്തെടുക്കുവാന്‍ തുടങ്ങി. ഞാനും കെ.പി.പോളിയും  ആന്റോ കൊക്കാടും അക്ഷമരായി മാഷിന്റെ […]

nambadan

വിന്‍സന്റ് പുത്തൂര്‍

ഓശാന മൗണ്ടിലേക്ക് നമ്പാടന്‍ മാഷോടൊപ്പം സഞ്ചരിച്ചപ്പോഴാണ് മാഷിലെ വിശ്വാസിയെ ഞാന്‍ തൊട്ടറിഞ്ഞത്. അന്ന് എന്നോടൊപ്പം സ്വാതന്ത്ര്യസമരസേനാനി കെ.പി.പോളിയും മാഷിന്റെ മുന്‍ പി.എ.യും കാത്തലിക് ഫെഡറേഷന്‍നേതാവുമായ ആന്റോ കോക്കാട്ടും ഉണ്ടായിരുന്നു. ജോസഫ് പുലിക്കുന്നേലിന്റെ ക്ഷണം അനുസരിച്ച് ഓശാന നടത്തുന്ന സെമിനാറില്‍ പങ്കെടുക്കുവാനാണ് നമ്പാടന്‍ മാഷോടൊപ്പം ഞങ്ങള്‍ യാത്ര തിരിച്ചത്. പേരാമ്പ്രയിലെ വസതിയില്‍ നിന്ന് ചായയും പഴവും കഴിച്ച് യാത്ര ആരംഭിച്ചപ്പോള്‍ മാഷ് തന്റെ ഭൂതകാലസൃമൃതികള്‍ ഓര്‍ത്തെടുക്കുവാന്‍ തുടങ്ങി. ഞാനും കെ.പി.പോളിയും  ആന്റോ കൊക്കാടും അക്ഷമരായി മാഷിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു. ഭരണങ്ങാനത്തേക്ക് സഞ്ചരിക്കുമ്പോള്‍ ഇപ്പോള്‍ അച്ചടിച്ചുവന്ന മിക്ക കാര്യങ്ങളും മാഷ് ഞങ്ങളോട് പറഞ്ഞിരുന്നു. കോട്ടയത്തെ ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച ലോനപ്പന്‍ നമ്പാടന്റെ ആത്മകഥയാണ് ”സഞ്ചരിക്കുന്ന വിശ്വാസി” എന്ന പുസ്തകം 25 വര്‍ഷം എം.എല്‍.എ, 5 വര്‍ഷം എം.പി. 2 വട്ടം മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച നമ്പാടന്‍ മാഷ് കേരള ചരിത്രത്തിന്റെ ഊടും പാവുമായിത്തീര്‍ന്നിരിക്കുന്നു.
ബിഷപ്പ് കുണ്ടുകുളത്തിന്റെ മൃതദേഹത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണക്കുരിശ് കാണാതായതും, ബിഷപ്പിന്റെ ദുരൂഹമരണം, മറിയം ത്രേസ്യയെ വിശുദ്ധയാക്കുന്നതിന് അത്ഭുതം കാട്ടിയെന്ന് സാക്ഷ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്, എല്ലാം മാഷ് ഞങ്ങളോട് പറഞ്ഞു. എന്തിനേറെ, തൊടുപുഴ ചക്കാലക്കല്‍ ചാക്കോയുടെ വീട്ടില്‍ വെളിക്കിരിക്കുവാന്‍ പോയ മന്ത്രിയുടെ അനുഭവം, ടി.എം. ജേക്കബിന്റേയും, കെ.എം. മാണിയുടേയും ദൗര്‍ബല്യങ്ങളും, സ്വകാര്യ ജീവിതവും ഉള്‍പ്പടെ ഒട്ടേറെ കാര്യങ്ങള്‍ ഞങ്ങളുമായി പങ്കുവച്ചു. അന്ന് ഞാന്‍ മാഷോട് പറഞ്ഞു, ഈ അനുഭവങ്ങള്‍ പുസ്തകമാക്കണമെന്ന്. എന്റെ അന്നത്തെ അഭ്യര്‍ത്ഥന ഇപ്പോള്‍ സഫലമായി.
ഞങ്ങള്‍ കോട്ടയം റസ്റ്റ് ഹൗസില്‍ എത്തിയപ്പോള്‍അഭയാകേസിന്റെ ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജോമോന്‍ പുത്തന്‍പുരക്കലും ഞങ്ങളോടൊപ്പം ഭരണങ്ങാനത്തേക്ക് യാത്ര തിരിച്ചു. അപ്പോഴാണ് നമ്പാടന്‍ മാഷിന്റെ കമന്റ്. ഇപ്പോള്‍ ഫുള്‍ ക്വാറമായി. നമ്പാടന്‍ എന്ന വാക്കിന്റെ അര്‍ത്ഥം വിശ്വാസി എന്നാണെന്ന് മാഷ് എന്നോട് പറഞ്ഞു. ആ വിശ്വാസി ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിന്റെ തെളിവാണ് ഈ പുസ്തകം. ഗ്രാമീണനായ ഒരു പച്ചമനുഷ്യന്റെ ആത്മനൊമ്പരങ്ങളാണ് സഞ്ചരിക്കുന്ന വിശ്വാസി എന്ന ആത്മകഥയിലെ ഇതിവൃത്തം.
കുണ്ടുകുളം ബിഷപ്പിന്റെ ദുരൂഹ മരണവും
സ്വര്‍ണ്ണക്കുരിശിന്റെ തിരോധാനവും
എയ്ഡ്‌സ് രോഗികളെ ചികിത്സിക്കുവാന്‍ ഫണ്ട് പിരിക്കുവാന്‍ വേണ്ടിയാണ് കുണ്ടുകുളം ബിഷപ്പ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോയത്. സഹായിയായി ഫാദര്‍ വര്‍ഗ്ഗീസ് പാലത്തിങ്കലുമുണ്ടായിരുന്നു. കുണ്ടുകുളം ബിഷപ്പിന് ദുബായിയില്‍ ധാരാളം ആരാധകരുണ്ട്. പാവങ്ങളുടെ പിതാവിന്നു അവര്‍ ധാരാളം സ്വര്‍ണ്ണവും പണവും സംഭാവനയായി നല്‍കി. പിന്നീട് അദ്ദേഹം കെനിയയുടെ തലസ്ഥാനമായ നൈറോബിയിലേക്ക് യാത്ര തിരിച്ചു. സ്വര്‍ണ്ണം കൊണ്ടു പോയാല്‍ കസ്റ്റംസുകാര്‍ പിടിച്ചെടുക്കുവാന്‍ സാധ്യതയുള്ളതിനാല്‍ സ്വര്‍ണ്ണം ഉരുക്കി മാലയും കുരിശും ഉണ്ടാക്കി. സ്വര്‍ണ്ണം കടത്താന്‍ വേണ്ടി മാത്രമാണ് ഈ തന്ത്രം ഉപയോഗിച്ചത്. (സഞ്ചരിക്കുന്ന വിശ്വാസി – പേജ് 69)
കേരള കോണ്‍ഗ്രസ്സിന്റെ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ രൂപതാ പ്രസിഡന്റ്, കാത്തലിക് യൂണിയന്‍ തൃശ്ശൂര്‍ രൂപത സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന നമ്പാടന്‍ മാഷ് 1998 ഏപ്രില്‍ 26ന് 81-ാം വയസ്സില്‍ അന്തരിച്ച ബിഷപ്പ് കുണ്ടുകുളത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറയുന്നു.
ആത്മകഥ തുടരുന്നു
സ്വര്‍ണ്ണക്കുരിശ് മൃതദേഹത്തോടൊപ്പം കൊണ്ടു പോകുവാന്‍ കസ്റ്റംസുകാര്‍ അനുവദിച്ചില്ല. അവര്‍ സ്വര്‍ണ്ണക്കുരിശും മാലയും കണ്ടുകെട്ടി. അവസാനം ജോര്‍ജ്ജ് ജോസഫിന്റെ സ്വാധീനവും രേഖാമൂലം ഇവര്‍ സര്‍ക്കാരിന് നല്‍കിയ അഫിഡവിറ്റും കാരണം സ്വര്‍ണ്ണക്കുരിശും മാലയും മൃതദേഹത്തോടൊപ്പം കൊണ്ടുപോകുവാന്‍ അനുവദിക്കപ്പെട്ടു. ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണ്ണക്കുരിശുമായിട്ടാണ് മൃതദേഹം നൈറോബിയില്‍ നിന്നും നാട്ടിലേക്ക് വന്നത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, നാട്ടിലെത്തിയപ്പോള്‍ പണവുമില്ല, സ്വര്‍ണ്ണത്തിന്റെ പൊടിപോലുമില്ല. ഹൃദ്രോഗിയായ ബിഷപ്പ് കുണ്ടുകുളത്തിനെ ഘോരവനത്തിലൂടെ നാനൂറ് കി.മീ. യാത്ര ചെയ്യിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് നമ്പാടന്‍ പറയുന്നു. അന്നത്തെ ആര്‍ച്ച് ബിഷപ്പായിരുന്ന ഡോ. തൂങ്കുഴിക്കും ഇപ്പോഴത്തെ ആര്‍ച്ച് ബിഷപ്പ്് ഡോ. ആന്‍ഡ്രൂസ് താഴത്തിനും എല്ലാരഹസ്യങ്ങളും അറിയാം. അവര്‍ അത് മൂടി വെച്ചിരിക്കുകയാണ്. കുണ്ടുകുളത്തിന്റെ മരണവും ബിഷപ്പിന്റെ തിരോധാനവും ആത്മകഥയിലെ ഹൃദയസ്പര്‍ശിയായ ഭാഗങ്ങളാണ്. സ്വര്‍ണ്ണമാലയും കുരിശും കണ്ടവരില്‍ നാലുപേര്‍മാത്രമേ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുള്ളൂ. ഡോ. ആനിയും, രണ്ട് കന്യാസ്ത്രീകളും പാലത്തിങ്കല്‍ അച്ചനുമാണ് അവര്‍. അവരാരും ഇത് പുറത്ത് പറയില്ല. സത്യം വെളിപ്പെടുത്തണമെന്ന് എന്നോട് പറഞ്ഞത് ദൈവമാണ്. അത് ദൈവത്തിന്റെ വെളിപാടായി ഞാന്‍ കരുതുന്നു.
വിശുദ്ധരാവാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍
എങ്ങനെ ഒരു വിശുദ്ധയുണ്ടാകുന്നുവെന്നതിന്റെ രേഖാചിത്രം വ്യക്തമാക്കുന്ന അദ്ധ്യായമാണിത്. 1980 മുതല്‍ മന്ത്രിയായിരുന്നപ്പോള്‍ നാട്ടില്‍ നിന്നും ഹോളിഫാമിലി മഠത്തിലെ മേലധികാരികളായ ചില കന്യാസ്ത്രീകള്‍ തിരുവനന്തപുരത്ത് ഞാന്‍ താമസിച്ചിരുന്ന മന്ത്രിമന്ദിരമായ അജന്ത ബംഗ്ലാവില്‍ വന്നു. ഞങ്ങള്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു. എന്തിനുവേണ്ടിയാണെന്ന് ഞാന്‍ തിരക്കിയപ്പോള്‍ അവര്‍ ഇപ്രകാരം പറഞ്ഞു. ”മരിച്ചുപോയ തിരുകുടുംബാംഗമായ മറിയം ത്രേസ്യയോട് പ്രാര്‍ത്ഥിച്ച് മാഷിന് കിട്ടിയ അനുഗ്രഹങ്ങള്‍ സാക്ഷ്യപ്പെടുത്തി ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കണം.” സര്‍ട്ടിഫിക്കറ്റ് എന്തിനു വേണ്ടിയാണെന്ന് ഞാന്‍ വീണ്ടും ചോദിച്ചു. റോമിലേക്ക് അയക്കുവാന്‍ വേണ്ടിയാണെന്ന് കന്യാസ്ത്രീകള്‍ വ്യക്തമാക്കി. കന്യാസ്ത്രീകളുടെ നിര്‍ബന്ധത്തിനു വഴങ്ങി വലിയരണ്ട് ലെറ്റര്‍ പാഡ് എടുത്ത് അവര്‍ക്ക് കൊടുത്തശേഷം ഞാന്‍ പറഞ്ഞു. അവശ്യമായ വിവരങ്ങള്‍ ഇതില്‍ ടൈപ്പ് ചെയ്ത് കൊണ്ടുവരിക. കന്യാസ്ത്രീ ലെറ്റര്‍ പാഡില്‍ എഴുതിയ വാചകങ്ങള്‍ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. വാചകങ്ങള്‍ ഇപ്രകാരമായിരുന്നു. ”മറിയം ത്രേസ്യയോട് പ്രാര്‍ത്ഥിച്ചതിനാല്‍ എനിക്ക് ധാരാളം അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഞാന്‍ എം.എല്‍.എ.യും മന്ത്രിയുമായത് ആ പ്രാര്‍ത്ഥനയുടെ ഫലമാണ്.” പച്ചക്കള്ളമാണ് എഴുതിപിടിപ്പിച്ചിരുന്നതെങ്കിലും ഞാന്‍ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ട് സീല്‍ വെച്ച് നല്‍കി. കന്യാസ്ത്രീകള്‍ ആഹ്ലാദത്തോടെ നന്ദി പറഞ്ഞു.
കന്യാസ്ത്രീകള്‍ നല്‍കിയ പാരിതോഷികം
ചാലക്കുടി സേക്രട്ട് ഹാര്‍ട്ട് കോളേജും മാള കാര്‍മ്മല്‍ കോളേജും നമ്പാടന്‍ ഗതാഗത മന്ത്രിയായിരിക്കുമ്പോഴാണ് അനുവദിച്ചത്. അതിന് പാരിതോഷികമായി കന്യാസ്ത്രീകള്‍ രണ്ടായിരം രൂപയും ഒരു സീലിംഗ് ഫാനും നല്‍കി. 2000 രൂപ മകളുടെ കൈവശം നമ്പാടന്‍ തിരിച്ചു കൊടുത്തയച്ചു. സീലിംഗ് ഫാന്‍ പേരാമ്പ്ര സ്‌കൂളിന് സംഭാവനയായി നല്‍കുകയും ചെയ്തു. ഒരു രാഷ്ട്രീയ നേതാവിന്റെ സത്യസന്ധതയാണ് ഇതിലൂടെവരച്ചുകാട്ടുന്നത്. കരുണാകരന്‍ രണ്ട് അപ്പന്മാരെ ഭയക്കുന്നു. ഒന്നു ഗുരുവായൂരപ്പന്‍. രണ്ട്, ലോനപ്പന്‍. 1982 മാര്‍ച്ച് 14ന് ലോനപ്പന്‍ നമ്പാടന്‍ കരുണാകരന് മന്ത്രി സഭക്കുള്ള പിന്തുണ പിന്‍ വലിച്ചത് ഗവര്‍ണ്ണര്‍ ജ്യോതി വെങ്കിടാചലത്തിന് കത്ത് നല്‍കിയത് വിവരിക്കുന്ന അദ്ധ്യായമാണ് കരുണാകരന്‍ മന്ത്രിസഭയെ ഒറ്റയ്ക്കു മറിച്ചിട്ടു എന്നത്. അപ്പന്റെ ഏഴാമത്തെ മകന്‍, അമ്മയുടെ ആദ്യത്തേയും, ഇരുപത്തിരണ്ട് ലക്ഷവും ഇരുപത്തിരണ്ട് സീറ്റുകളും, സീറ്റ് ഉറപ്പായി ഇനി ഉറങ്ങാം, മലയാള ഭാഷയ്ക്ക് വേണ്ടി ഒരു തീക്കളി, ഉദരനിമിത്തം, ജോബ് അച്ചന്റെ രക്തവും സിസ്റ്റര്‍ അഭയയുടെ കൊലപാതകവും, കഞ്ചാവ് വേട്ടയും മന്ത്രിയുടെ തെറിയും പത്മജയെ നേരിട്ടപ്പോള്‍ തുടങ്ങിയ അദ്ധ്യായങ്ങളിലൂടെ കേരള രാഷ്ട്രീയത്തിന്റെ കുതിപ്പും കിതപ്പും ലോനപ്പന്‍ നമ്പാടന്‍ വിവരിയ്ക്കുന്നു.

സൗഹൃദം കള്‍ച്ചറല്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച  ഒരു സോഷ്യലിസ്റ്റിന്റെ നിരീണങ്ങള്‍ എന്ന  പുസ്തകത്തില്‍ നിന്ന്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: memory | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply