നമുക്കു വേണ്ടത് തള്ളക്ക് പിറന്നവരാണ് രഞ്ജി പണിക്കര്‍

നന്ദിനി ഏതു പാര്‍ട്ടിയില്‍ വിശ്വസിക്കാനും ഏതു നേതാവിനെ ആരാധിക്കാനും ആര്‍ക്കും അവകാശമുണ്ട്. സിനിമാ സംവിധായകരോ നടന്മാരോ മറ്റേതെങ്കിലും ജോലി ചെയ്യുന്നവരോ ആണെന്നു വെച്ച് അവര്‍ക്കതിനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. എന്നാല്‍ മറ്റാരേയും പോലും അവരുടെ വാക്കുകളും പരിശോധിക്കാന്‍ ആര്‍ക്കും അവകാശമുണ്ടല്ലോ. പറഞ്ഞുവരുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കൊച്ചിയില്‍ നല്‍കിയ സ്വീകരണത്തില്‍ മലയാളത്തിലെ പ്രമുഖരായ ചില സംവിധായകര്‍ പറഞ്ഞതിനെ കുറിച്ചണ്. കമല്‍, രഞ്ജിത് പണിക്കര്‍, സിബി മലയില്‍, റോഷന്‍ ആന്‍ഡ്രീസ് തുടങ്ങിയവരൊക്കെ അവരില്‍ ഉള്‍പ്പെടും. […]

Untitled-1

നന്ദിനി

ഏതു പാര്‍ട്ടിയില്‍ വിശ്വസിക്കാനും ഏതു നേതാവിനെ ആരാധിക്കാനും ആര്‍ക്കും അവകാശമുണ്ട്. സിനിമാ സംവിധായകരോ നടന്മാരോ മറ്റേതെങ്കിലും ജോലി ചെയ്യുന്നവരോ ആണെന്നു വെച്ച് അവര്‍ക്കതിനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. എന്നാല്‍ മറ്റാരേയും പോലും അവരുടെ വാക്കുകളും പരിശോധിക്കാന്‍ ആര്‍ക്കും അവകാശമുണ്ടല്ലോ.

പറഞ്ഞുവരുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കൊച്ചിയില്‍ നല്‍കിയ സ്വീകരണത്തില്‍ മലയാളത്തിലെ പ്രമുഖരായ ചില സംവിധായകര്‍ പറഞ്ഞതിനെ കുറിച്ചണ്. കമല്‍, രഞ്ജിത് പണിക്കര്‍, സിബി മലയില്‍, റോഷന്‍ ആന്‍ഡ്രീസ് തുടങ്ങിയവരൊക്കെ അവരില്‍ ഉള്‍പ്പെടും. പിണറായി തന്തക്കു പിറന്നവനാണെന്നായിരുന്നു രഞ്ജിത് പണിക്കര്‍ക്കു പറയാനുണ്ടായിരുന്നത്. ഒപ്പം പാര്‍ട്ടിയും തന്തക്കു പിറന്നതാണ്. സംവിധായകന്‍ എന്നതോടൊപ്പം മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണല്ലോ രഞ്ജിത് പണിക്കര്‍. ലോകത്തു നടക്കുന്ന പുതിയ ചലനങ്ങള്‍ അദ്ദേഹം അറിയേണ്ടതല്ലേ? തന്തക്കു പിറന്നവന്‍ എന്ന പ്രയോഗത്തിനെതിരെ ലോകത്തെങ്ങും ഉയര്‍ന്നു കഴിഞ്ഞ പ്രതിഷേധങ്ങളെ കുറിച്ചൊന്നും അദ്ദേഹം അറിഞ്ഞിട്ടില്ലേ? പ്രത്യേകിച്ച് തന്തക്കു പിറന്നവരാണല്ലോ ഇത്രയും കാലം സ്ത്രീസ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന്. ഇത്രയും കാലം തന്തക്കു പിറന്നവരാണല്ലോ ലോകത്തെയും മിക്കവാറും പ്രസ്ഥാനങ്ങളേയും വിശ്വാസങ്ങളേയും നയിച്ചത്. എന്നിട്ട് സംഭവിച്ചതെന്താണ്? ഇനി തള്ളക്കു പിറന്നവര്‍ നയിക്കട്ടെ. പുരുഷാധിപത്യത്തിന്റെ പ്രതീകമായ തന്തക്കു പിറന്നവര്‍ എന്ന പ്രയോഗം സ്ത്രീസ്വാതന്ത്ര്യത്തിന്റെ പ്രയോഗമായ തള്ളക്കു പിറന്നവര്‍ എന്നതിലേക്ക് വഴി മാറികൊണ്ടിരിക്കുമ്പോഴാണ് പണിക്കരുടെ ഈ പ്രയോഗം. കഴിഞ്ഞില്ല. അദ്ദേഹം പറഞ്ഞ മറ്റൊന്ന് വലിയ തമാശയായി തോന്നി. പിണറായിയെ വില്ലനായവതരിപ്പിച്ച് സിനിമ പിടിച്ചാല്‍ വന്‍ ലാഭം കിട്ടുമായിരുന്ന ഓഫറുകള്‍ തനിക്കുണ്ടായിരുന്നു എന്നും എന്നാല്‍ അദ്ദേഹം കുറ്റവാളിയല്ല എന്നറിയാമായതിനാല്‍ താനതു നിരസിച്ചു എന്നും അതിനാല്‍ വലിയ നഷ്ടമുണ്ടായെന്നുമാണത.്
എകെജിക്കു ശേഷം കേരളം കണ്ട ഏറ്റവംു വലിയ ജനകീയ നേതാവ്, ഒരു നോട്ടം കൊണ്ടുപോലും സമൂഹത്തെ സ്വാധീനിക്കാന്‍ കഴിവുള്ള നേതാവ്, മുഴുവന്‍ കേരളവും പ്രതീക്ഷയര്‍പ്പിക്കുന്ന ഭാവി നേതാവ് എന്നൊക്കെ പോയി കമലിന്റെ വിശേഷങ്ങള്‍. മുഴുവന്‍ സിനിമാപ്രവര്‍ത്തകരുടേയും പിന്തുണ പിണറായിക്കു പ്രഖ്യാപിക്കാന്‍ അദ്ദേഹത്തെ ആരാണ് ചുമതലപ്പെടുത്തിയത് എന്നുമാത്രം മനസ്സിലായില്ല.
ചലചിത്ര പ്രവര്‍ത്തകരുടെ മാത്രമല്ല, മുഴുവന്‍ കലാകാരന്മാരുടേയും പിന്തുണയാണ് സംവിധായകരിലെ ബുദ്ധിജീവിയായ ബി ഉണ്ണികൃഷ്ണന്‍ പിണറായിക്ക് വാഗ്ദാനം ചെയ്തത്. സാധാരണനിലക്ക് ചലചിത്രപ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയമുണ്ടാകാറില്ല എന്ന് അദ്ദേഹം പറഞ്ഞത് ഏതടിസ്ഥാനത്തിലാണാവോ? മികച്ച കലാകാരന്മാര്‍ക്ക് എന്നും രാഷ്ട്രീയവും പക്ഷവുമൊക്കെയുണ്ടായിട്ടുണ്ട്. ഒരുപക്ഷെ കേരളത്തിലെ അന്ധമായ കക്ഷിരാഷ്ട്രീയമായിരിക്കാം അദ്ദേഹം സൂചിപ്പിച്ചത്. നല്ലത്.
റോഷന്‍ ആന്‍ഡ്രൂസ് എന്തായാലും ഇത്തരം കാര്യങ്ങളിലേക്കൊന്നും കടന്നില്ല. മറിച്ച് വ്യക്തിപരമായ ഒന്നായിരുന്നു അദ്ദേഹത്തിനു പറയാനുണ്ടായിരുന്നത്. തന്റെ ഒരു കെ എസ് എഫ് ഇ ലോണ്‍ എഴുതി തള്ളാന്‍ പിണറായി സഹായിച്ച വിവരമാണ് റോഷന് പറയാനുണ്ടായിരുന്നത്. രാഷ്ട്രീയ നേതാക്കളെ കൊണ്ട് എല്ലാവര്‍ക്കും ലഭിക്കാറുള്ള ഒരു സഹായം.
ലാവ്‌ലിന്‍ വിഷയത്തില്‍ പിണറായി കുറ്റക്കാരനാണെന്നൊന്നുമല്ല പറയുന്നത്. സാധാരണനിലയില്‍ കോടതിവിധിയാണല്ലോ ഇത്തരം വിഷയങ്ങളില്‍ അവസാന വാക്ക്. അതെന്തുമാകട്ടെ. സംവിധായകരുടെ അമിതാവേശം കണഅടപ്പോള്‍ തോന്നിയത് കുറിച്ചെന്നുമാത്രം. മുമ്പൊരിക്കല്‍ സാഹിത്യ അക്കാദമി പ്രസിഡന്റാകുന്നതിനുമുമ്പ്‌ എം മുകുന്ദന്‍ കേരളത്തിന്റെ ഭാവി പിണറായിയിലും ബേബിയിലുമെണന്ന് പറഞ്ഞതും പിന്നീട് കേരള രാഷ്ട്രീയത്തോട് മൊത്തം തന്റെ വിരക്തി പ്രഖ്യാപിച്ചതും ഓര്‍മ്മ വരുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 4 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

4 thoughts on “നമുക്കു വേണ്ടത് തള്ളക്ക് പിറന്നവരാണ് രഞ്ജി പണിക്കര്‍

  1. തന്തയ്ക്കു പിറന്നവർ എന്ന് പറയുവാനുംഏതൊരു രാഷ്ട്രീയ നേതാവിനെ പിന്തുണയ്ക്കുവാനും അവര്ക്കും അവകാശമുണ്ട്. ജനനത്തിലെ ഗോപ്യമായ ഘട്ടം മനുഷ്യസൃഷ്ടിയുടെ തുടക്കമാണ്, പ്രസവമല്ല. അതായിരിക്കണം ‘ ഒറ്റതന്തയ്ക്ക് പിറന്നവൻ’ തന്തയ്ക്കു പിറന്നവൻ’ തുടങ്ങിയ ‘ഊന്നൽ’ പ്രയോഗങ്ങളുടെ ഉത്ഭവം- പ്രത്യേകിച്ചും നമ്മുടെ സമൂഹത്തിൽ ‘ഇല്ലെജിറെമെറ്റ് സണ്‍’ ഒരു അപമാനമായി കണക്കാക്കുന്നതിനാൽ.
    ഇവിടെ അസഹിഷ്ണുത എറിച്ചു നില്ക്കുന്നത്, ചെറുതാകുന്നത് അവരല്ല, ഈ ലേഖനമെഴുതിയ വ്യക്തിത്വമാണ്.

  2. കമല്‍, രണ്‍ജി,എന്നിവരുടെ ഉദ്ദേശം മനസ്സിലായി.ഭാവനയുടെ കിണര്‍ എല്ലാംവറ്റിവരണ്ടു കഴിഞ്ഞു.ഇനി വല്ല സാംസ്‌കാരിക സ്ഥാപനത്തിലും നുഴഞ്ഞു കയറണം..അതു മനസ്സിലാക്കാം.. പക്ഷെ ഈ റോഷന് ആ വണ്ടിയില്‍ കയറേണ്ട കാര്യം മനസ്സിലാകുന്നില്ല?

  3. Article Vaayichu…Engalu Congress aanalle?

  4. Would really appreciate, if you could think and write without getting incorrectly influenced by the media hypes. 80% of the media still projects/judges the left movements incorrectly. But the front survived it and still surviving it despite the mass attack. The reason is the whole hearted support of the mass. And we cannot say all those who are supporting the left are doing it blindly. There are reasons. It is those reasons, which you are carefully skipping while writing this article.
    Thank You.

Leave a Reply