നമുക്കു പുറപ്പെടാം, ദക്ഷിണാഫ്രിക്കയിലേക്ക്……

കേരളത്തില്‍നിന്നുള്ള പ്രവാസികള്‍ പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമായ ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കണം. പറയുന്നത് മറ്റാരുമല്ല.  മന്ത്രി രമേശ് ചെന്നിത്തല തന്നെ. ക്രൂഡ് ഓയില്‍ വിലയിടിവും ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍കരണ നടപടികളും തുടര്‍ന്നാല്‍ വരും നാളുകളില്‍ കേരളം സാമ്പത്തികസാമൂഹികമേഖലയില്‍ വന്‍പ്രതിസന്ധി നേരിടുമെന്ന സംസ്ഥാന ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്‍ ഡോ: ബി.എ. പ്രകാശ് നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ കമന്റ്. ഗള്‍ഫ് കുടിയേറ്റത്തിനു പഴയ ആകര്‍ഷണമില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് […]

sssകേരളത്തില്‍നിന്നുള്ള പ്രവാസികള്‍ പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമായ ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കണം. പറയുന്നത് മറ്റാരുമല്ല.  മന്ത്രി രമേശ് ചെന്നിത്തല തന്നെ.
ക്രൂഡ് ഓയില്‍ വിലയിടിവും ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍കരണ നടപടികളും തുടര്‍ന്നാല്‍ വരും നാളുകളില്‍ കേരളം സാമ്പത്തികസാമൂഹികമേഖലയില്‍ വന്‍പ്രതിസന്ധി നേരിടുമെന്ന സംസ്ഥാന ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്‍ ഡോ: ബി.എ. പ്രകാശ് നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ കമന്റ്.
ഗള്‍ഫ് കുടിയേറ്റത്തിനു പഴയ ആകര്‍ഷണമില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച സെമിനാറിലാണു റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. അവിടെ വെച്ചാണ് ചെന്നിത്തലയുടെ നിര്‍ദേശം.
ലോകത്തെ പിടിച്ചുകുലുക്കിയ 2008ലെ ആഗോളസാമ്പത്തികമാന്ദ്യം ഏറെ ബാധിച്ചതു ഗള്‍ഫ് രാജ്യങ്ങളെയാണെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആ തകര്‍ച്ചയില്‍നിന്ന് ഇനിയും പൂര്‍ണമായി കരകയറാത്ത സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വിലയിടിവു തുടര്‍ന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ വന്‍സാമ്പത്തികത്തകര്‍ച്ചയിലാകും. ആറുമാസത്തിനുള്ളില്‍ ക്രൂഡ് ഓയില്‍ വില രാജ്യാന്തരതലത്തില്‍ 115 ഡോളര്‍ ആയിരുന്നത് 60% ഇടിഞ്ഞ് 46 ആയി കുറഞ്ഞു. സൗദി അറേബ്യയില്‍ ബാരലിനു 92 ഡോളറും യു.എ.ഇയില്‍ 90 ഡോളറും ഖത്തറില്‍ 58 ഡോളറും വില ലഭിച്ചാലേ ക്രൂഡ് ഓയില്‍ ഉല്‍പാദനം ലാഭമാകൂ. വന്‍നഷ്ടം സഹിച്ചാണ് ഇപ്പോഴത്തെ ഉല്‍പാദനം.
ഇതിനുപുറമേ, സൗദിയില്‍ താമസിയാതെ നിതാഖത്ത് നടപടികളുടെ മൂന്നാംഘട്ടമാരംഭിക്കും. ഒമാന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളും നടപടി ശക്തമാക്കിയതോടെ ഗള്‍ഫ് കുടിയേറ്റസാധ്യതയുടെ കൂമ്പടയും. സി.ഡി.എസ്. പഠനപ്രകാരം, കേരളത്തില്‍നിന്നു ഗള്‍ഫിലേക്കു കുടിയേറിവരുടെ എണ്ണം 2011ല്‍ 20.37 ലക്ഷമായിരുന്നത് 2014ല്‍ 20.33 ലക്ഷമായി കുറഞ്ഞു. എന്നാല്‍, ഇക്കാലയളവില്‍ ഗള്‍ഫ് ഇതരരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചു. കേരളത്തില്‍ നിര്‍മാണ, കാര്‍ഷിക, സേവനമേഖലകളില്‍ അനുഭവപ്പെടുന്ന തൊഴിലാളിക്ഷാമവും ഉയര്‍ന്ന വേതനനിരക്കും ഗള്‍ഫ് കുടിയേറ്റം അനാകര്‍ഷകമാക്കി. പ്രകൃതിവിഭവസമ്പന്നമായ ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ ചൈന ഇപ്പോള്‍തന്നെ അപ്രമാദിത്വം സ്ഥാപിക്കാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്.
താല്പ്പര്യമുള്ളവര്‍ക്ക് ലോകത്തെവിടെപോയും തൊഴില്‍ ചെയ്യാന്‍ കഴിയണം. എന്നാല്‍ അതൊരു ഗതികേടാവുന്നത് ഒരു നാടിനും ഭൂഷണമല്ല. പക്ഷെ നമ്മുടെ അവസ്ഥ അതാണ്. ഇത്രയും കാലത്തെ പ്രവാസി ജീവിതം പോലും നമ്മെ രക്ഷിക്കുന്നില്ല. പൊതുമേഖലാസ്ഥാപനങ്ങളില്‍ കുന്നുകൂടുന്ന പ്രവാസിനിക്ഷേപം പുതിയ സംരംഭങ്ങള്‍ക്കായി വിനിയോഗിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്കാവുന്നില്ല. ഇവിടത്തെ വിഭവങ്ങളും മാര്‍ക്കറ്റും മനുഷ്യവിഭവശേഷിയും അതിനായി ഉപയോഗിക്കുന്നതില്‍ പരാജയപ്പെടുന്നു. ലോകത്തെവിടെയിരുന്നും ചെയ്യാവുന്ന തൊഴിലായിട്ടും ഐടി മേഖലയില്‍ പോലും നാം മുന്നോട്ടുപോകുന്നില്ല.  അതില്‍ ഇന്നോളം ഭരിച്ച എല്ലാവരും പരാജയപ്പെട്ടു. അപ്പോഴാണ് മന്ത്രിതന്നെ ഇത്തരമൊരു നിര്‍ദ്ദേശം വെക്കുന്നത്. നമുക്കു പുറപ്പെടാം, ദക്ഷിണാഫ്രിക്കയിലേക്ക്…… അവിടെപോയി ചൈനയോട് മത്സരിക്കാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply