നക്‌സലിസം : യു ആര്‍ റോംഗ് തരൂര്‍

ഇന്ത്യയിലെ നക്‌സലിസത്തിന് കാരണം വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന താങ്കളുടെ നിരീക്ഷണം തെറ്റാണ് ശശി തരൂര്‍. അതിനുകാരണം ഒറ്റവാക്കില്‍ പറഞ്ഞാല്‍ കൊടിയ ചൂഷണമാണ്. വിദ്യാഭ്യാസമുണ്ടായാല്‍ ചൂഷണം കുറക്കാമെന്നു വാദിക്കുമായിരിക്കാം. എന്നാല്‍ മുഖ്യപ്രശ്‌നമായി അവതരിപ്പിക്കേണ്ടത് വര്‍ദ്ധിച്ചുവരുന്ന അസമത്വവും പീഡനങ്ങളും ചൂഷണവും തന്നെ. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പോലും രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നക്‌സലിസമാണെന്നു പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം പറഞ്ഞത് വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാ വിഭാഗങ്ങളിലും എത്തിക്കാത്തതും പല ഭാഗങ്ങലിലും നിലനില്‍ക്കുന്ന പിന്നോക്കാവസ്ഥയുമാണ് അതിനു കാരണമെന്നാണ്. അതില്‍ ഒരു ഘടകം […]

download

ഇന്ത്യയിലെ നക്‌സലിസത്തിന് കാരണം വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന താങ്കളുടെ നിരീക്ഷണം തെറ്റാണ് ശശി തരൂര്‍. അതിനുകാരണം ഒറ്റവാക്കില്‍ പറഞ്ഞാല്‍ കൊടിയ ചൂഷണമാണ്. വിദ്യാഭ്യാസമുണ്ടായാല്‍ ചൂഷണം കുറക്കാമെന്നു വാദിക്കുമായിരിക്കാം. എന്നാല്‍ മുഖ്യപ്രശ്‌നമായി അവതരിപ്പിക്കേണ്ടത് വര്‍ദ്ധിച്ചുവരുന്ന അസമത്വവും പീഡനങ്ങളും ചൂഷണവും തന്നെ.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പോലും രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നക്‌സലിസമാണെന്നു പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം പറഞ്ഞത് വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാ വിഭാഗങ്ങളിലും എത്തിക്കാത്തതും പല ഭാഗങ്ങലിലും നിലനില്‍ക്കുന്ന പിന്നോക്കാവസ്ഥയുമാണ് അതിനു കാരണമെന്നാണ്. അതില്‍ ഒരു ഘടകം മാത്രമാണ് താങ്കള്‍ സൂചിപ്പിച്ച വിദ്യാഭ്യാസം.
ഇന്ത്യയില്‍ എവിടെയെല്ലാം ഭീകരമായ രീതിയില്‍ പീഡനങ്ങള്‍ നടന്നിട്ടുണ്ടോ അവിടെയെല്ലാം ഇടതുപക്ഷതീവ്രവാദം സജീവമായിട്ടുണ്ട്. ബംഗാളിലെ നക്‌സല്‍ ബാരിയില്‍ നിന്നായിരുന്നു ആരംഭം. ഇടക്കാലത്ത് ശക്തി ക്ഷയിച്ചെങ്കിലും നന്ദിഗ്രാം, സിംഗൂര്‍ പ്രശ്‌നങ്ങളോടെ ബംഗാളില്‍ മാവോയിസ്റ്റ് പ്രസ്ഥാനം സജീവമായി. ആന്ധ്രയായിരുന്നു ഒരു കാലത്ത് പ്രസ്ഥാനത്തിന്റെ വിളനിലം. എന്നാല്‍ ചന്ദ്രബാബു നായിഡുവും മറ്റും വികസന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒപ്പം ഭയാനകമായ രീതിയില്‍ അടിച്ചമര്‍ത്തലും നടത്തിയിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വ്യാപകമായത് അങ്ങനെയായിരുന്നു. ബീഹാറിലെ ജന്മിത്തത്തിനെതിരായ പോരാട്ടമായിരുന്നു മറ്റൊരു നക്‌സല്‍ വസന്തം. രണ്‍വീര്‍ സേനയും നക്‌സലുകളുമായി നടന്ന സംഘട്ടനങ്ങള്‍ മറക്കാറായിട്ടില്ലല്ലോ. ലാല്ലു പ്രസാദ് യാദവ് അധികാരത്തിലെത്തിയതോടെ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ക്കും പരിഗണന ലഭിക്കുന്നതായ പ്രതീതി സൃഷ്ടിക്കപ്പെട്ടതോടെ അവിടെ പ്രസ്ഥാനം ദുര്‍ബ്ബലമായി. ഇപ്പോള്‍ പ്രസ്ഥാനം ശക്തിയായി തുടരുന്നത് ഛത്തിസ്ഗഡ് കേന്ദ്രീകരിച്ചാണ്. കാരണം എല്ലാവര്‍ക്കുമറിയാം. വന്‍തോതില്‍ നടക്കുന്ന ഖനനവുമായി ബന്ധപ്പെട്ട് ആദിവാസികളും ദളിതുകളും നേരിടുന്ന പീഡനങ്ങള്‍ക്കെതിരായ പോരാട്ടമാണവിടെ നടക്കുന്നത്.
എസ് എസ് എല്‍ സിക്ക് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു തരൂര്‍ വിദ്യാഭ്യാസം നല്‍കിയാല്‍ നക്‌സലിസം തളരുമെന്ന് പരഞ്ഞത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ 17 ശതമാനമായിരുന്നു സാക്ഷരതാ നിരക്ക്. അന്ന് 30 യൂണിവേഴ്‌സിറ്റികളേ ഉണ്ടായിരുന്നുള്ളൂ. 30 ലക്ഷം പേരേ ഉന്നത വിദ്യാഭ്യാസം നേടിയിരുന്നുള്ളൂ. എന്നാല്‍ നിലവില്‍ 74 ശതമാനം പേര്‍ സാക്ഷരത നേടി. യൂണിവേഴ്‌സിറ്റികളുടെ എണ്ണം 648 ആയും ഉന്നതവിദ്യാഭ്യാസം നേടിയവരുടെ എണ്ണം രണ്ടുകോടിയായും ഉയര്‍ന്നു എന്നെല്ലാം അദ്ദേഹം ചൂണ്ടികാട്ടി. എന്നാല്‍ ഇനിയും ജനകോടികള്‍ വിദ്യാഭ്യാസത്തിനു പുറത്താണ്. അതാണ് നക്‌സലിസത്തിനു കാരണമെന്നാണ് തരൂര്‍ പറഞ്ഞത്.
തരൂരിന് അത്തരം നിരീക്ഷണം നടത്താം. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല എന്ന് ചരിത്രം പഠിപ്പിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “നക്‌സലിസം : യു ആര്‍ റോംഗ് തരൂര്‍

  1. …ഇന്ത്യയില്‍ തട്ടിപ്പും വെട്ടിപ്പും ചൂഷണവും പൊതുമുതല്‍കൊള്ളയും നടത്തുന്നത് നിരക്ഷരരാണോ? എഴുത്തും വായനയും അറിയാത്തവര്‍ ഇവിടെ ഏതു വികസനപദ്ധതിയാണ് തകിടംമറിച്ചത്?എല്ലാം ചെയ്യുന്ന ‘സാക്ഷര രാക്ഷസരുടെ’ പ്രധിനിധിയായ തരൂരിനെക്കാള്‍ വിവരമുള്ളവരായിരുന്നു പോസ്റര്‍ഒട്ടിച്ചു നടന്നിരുന്ന സാദാ നക്സലുകള്‍പോലുമെന്നു ഏതു കൊണ്ഗ്രെസ്സുകാരനും അറിയാവുന്നതല്ലേ?

    [സിവിക്കിനോട് കടപ്പാട്]

Leave a Reply