ധൈഷണിക അടിമത്തം മറ്റൊന്നല്ല പാലിശ്ശേരി

രാമദാസ് ബഹുമാനപ്പെട്ട കുന്ദംകുളം എംഎല്‍എ ബാബു എം പാലിശ്ശേരി ചെയ്തതല്ലാതെ മറ്റെന്തിനെയാണ് ധൈഷണികമായ അടിമത്തം എന്നു പറയുക? അഭിപ്രായംങ്ങള്‍ മാറാം. അതില്‍ പുതുമയില്ല. എന്നാല്‍ അതിനു ബോധ്യമാകുന്ന ഒരു കാരണം വേണം. അതില്ലാതാകുമ്പോഴാണ് ധൈഷണികമായ സത്യസന്ധതയില്ലായ്മ എന്നു പറയുക. എല്ലാവരും വായിച്ചുകഴിഞ്ഞതുതന്നെ. എങ്കിലും. ദേശാഭിമാനിയില്‍ പാര്‍ട്ടി പ്ലീനത്തിനു അഭിവാദ്യമര്‍പ്പിച്ച് വിവാദ വ്യവസായിയുടെ പരസ്യം വന്നപ്പോള്‍ താങ്കളുടെ ചടുലവും സത്യസന്ധവുമായ പ്രതികരണം ഇതായിരുന്നു. ‘അത് ഒഴിവാക്കാമായിരുന്നു…… ആവേശം ആകാശത്തോളം ഉയര്‍ന്നുനിന്ന നിമിഷത്തില്‍ സ്വയം തകര്‍ന്നു ഒരു ഗര്‍ത്തത്തിലേക്ക് നിപതിച്ചപോലെ…..നെഞ്ച് […]

indexരാമദാസ്
ബഹുമാനപ്പെട്ട കുന്ദംകുളം എംഎല്‍എ ബാബു എം പാലിശ്ശേരി ചെയ്തതല്ലാതെ മറ്റെന്തിനെയാണ് ധൈഷണികമായ അടിമത്തം എന്നു പറയുക? അഭിപ്രായംങ്ങള്‍ മാറാം. അതില്‍ പുതുമയില്ല. എന്നാല്‍ അതിനു ബോധ്യമാകുന്ന ഒരു കാരണം വേണം. അതില്ലാതാകുമ്പോഴാണ് ധൈഷണികമായ സത്യസന്ധതയില്ലായ്മ എന്നു പറയുക.
എല്ലാവരും വായിച്ചുകഴിഞ്ഞതുതന്നെ. എങ്കിലും. ദേശാഭിമാനിയില്‍ പാര്‍ട്ടി പ്ലീനത്തിനു അഭിവാദ്യമര്‍പ്പിച്ച് വിവാദ വ്യവസായിയുടെ പരസ്യം വന്നപ്പോള്‍ താങ്കളുടെ ചടുലവും സത്യസന്ധവുമായ പ്രതികരണം ഇതായിരുന്നു.
‘അത് ഒഴിവാക്കാമായിരുന്നു……
ആവേശം ആകാശത്തോളം ഉയര്‍ന്നുനിന്ന നിമിഷത്തില്‍ സ്വയം തകര്‍ന്നു ഒരു ഗര്‍ത്തത്തിലേക്ക് നിപതിച്ചപോലെ…..നെഞ്ച് വിരിച്ചു നിന്ന ശേഷം പിന്നെ തല കുംബിട്ടു നില്‍ക്കേണ്ടി വന്ന പോലെ ….
നമ്മുടെതുപോലുള്ള ഒരു വലിയ പ്രസ്ഥാനം ആരുടേയും ചാക്കില്‍ വീഴാന്‍ പാടില്ലായിരുന്നു.
എനിക്ക് ലജ്ജ തോന്നുന്നു.’
എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതിങ്ങനെയായി.
‘അത്യന്തം ആവേശകരമായി പര്യവസാനിച്ച ഒരു പരിപാടിക്ക് അനാവശ്യ കരിനിഴല്‍ വീഴ്ത്തിയതിന്റെ മനോവ്യഥയിലാണ് ഒരു പ്രതികരണമുണ്ടായത്. സ്ഥാപനത്തിലെ ചില ജീവനക്കാര്ക്കു പറ്റിയ വീഴ്ചയാണിത്. അത് എഫ് ബി യില്‍ പ്രസിദ്ധീകരിച്ചത് ശരിയായില്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു. എന്റെ പ്രസ്ഥാനത്തിന് ഒരു പോറല്‍ പോലുമേല്‍ക്കുന്നതു ചിന്തിക്കാന്‍ പോലും എനിക്കാകില്ല.’
അഭിപ്രായം മാറിയ മണിക്കൂറുകള്‍ക്കിടയില്‍ അതിനുതക്കവണ്ണം എന്താണ് സംഭവിച്ചത്? ഒന്നുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സംഭവത്തെ ന്യായീകരിക്കുന്ന രീതിയില്‍ സംസാരിച്ചതല്ലാതെ…. അതാണോ താങ്കളുടെ സുവ്യക്തമായ അഭിപ്രായം മാറാന്‍ കാരണം? എങ്കില്‍ ലജ്ജ തോന്നുന്നു. പ്രസ്ഥാനത്തിന്റ പോറലിനെ പറ്റി താങ്കള്‍ പറഞ്ഞു. പോറലിനു കാരണം പ്രസ്തുത പരസ്യമാണെന്നതില്‍ എന്തെങ്കിലും സംശയമുണ്ടോ? അതാകട്ടെ താങ്കളുടെ ആദ്യത്തെ കുറിപ്പില്‍ പറഞ്ഞപോലെ ആകാശത്തുനിന്ന് അഗാധഗര്‍ത്തത്തിലേക്ക് വീണ അനുഭവം തന്നെയാണ് ഈ കുറിപ്പെഴുതുന്ന, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ താങ്കള്‍ക്കു വോട്ടുചെയ്ത, പാര്‍ട്ടി അനുഭാവിയായ ഈയുള്ളവനും തോന്നിയത്. ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply