ദേശീയപാതാ വികസനവും ജനകീയസമരങ്ങളും

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട വിവാദങ്ങളും സമരങ്ങളും തുടരുകയാണ്. എന്ത് എതിര്‍പ്പുണ്ടായാലും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമെന്നും ബന്ധപ്പെട്ടവരുടെ അല്‍പ്പം ഇഷ്ടക്കേടുണ്ടായലും നാടിന്റെ ഭാവിയെക്കരുതി നടപടിയില്‍ നിന്ന് പുറകോട്ട് പോകാനാകാല്ല എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസവും പ്രഖ്യാപിച്ചു. അതുകൊണ്ടാകാം സമരം ചെയ്യുന്നവരെ പങ്കെടുപ്പിക്കാതെയാണ് സര്‍ക്കാര്‍ പലയിടത്തും സര്‍വ്വകക്ഷി സമ്മേളനങ്ങള്‍ വിളിക്കുന്നത്. പലയിടത്തും ക്രൂരമായ മര്‍ദ്ദനമുറകളുമായാണ് പോലീസ് സമരക്കാര നേരിടുന്നത്. എതര്‍ക്കുന്നവരെ തീവ്രവാദികള്‍ എന്നും ദേശദ്രോഹികള്‍ എന്നും വിധ്വംസക പ്രവര്‍ത്തകര്‍ എന്നും ആക്ഷേപിച്ചാണ് നേരിടുന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി […]

ddd

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട വിവാദങ്ങളും സമരങ്ങളും തുടരുകയാണ്. എന്ത് എതിര്‍പ്പുണ്ടായാലും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമെന്നും ബന്ധപ്പെട്ടവരുടെ അല്‍പ്പം ഇഷ്ടക്കേടുണ്ടായലും നാടിന്റെ ഭാവിയെക്കരുതി നടപടിയില്‍ നിന്ന് പുറകോട്ട് പോകാനാകാല്ല എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസവും പ്രഖ്യാപിച്ചു. അതുകൊണ്ടാകാം സമരം ചെയ്യുന്നവരെ പങ്കെടുപ്പിക്കാതെയാണ് സര്‍ക്കാര്‍ പലയിടത്തും സര്‍വ്വകക്ഷി സമ്മേളനങ്ങള്‍ വിളിക്കുന്നത്. പലയിടത്തും ക്രൂരമായ മര്‍ദ്ദനമുറകളുമായാണ് പോലീസ് സമരക്കാര നേരിടുന്നത്. എതര്‍ക്കുന്നവരെ തീവ്രവാദികള്‍ എന്നും ദേശദ്രോഹികള്‍ എന്നും വിധ്വംസക പ്രവര്‍ത്തകര്‍ എന്നും ആക്ഷേപിച്ചാണ് നേരിടുന്നത്.
വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 2013 ലെ നിയമം നിലവിലുണ്ട്. 1956 ലെ National Highway Act ഉം നിലവിലുണ്ട്. മുന്‍ കൂര്‍ പുനരധിവാസം, മികച്ച നഷ്ടപരിഹാരം, സാമുഹിക ആഘാത പഠനം, 70% ഇരകളുടെ മുന്‍കൂര്‍ സമ്മതം തുടങ്ങിയ നിരവധി വ്യവസ്ഥകള്‍ 2013 ലെ നിയമത്തില്‍ ഉണ്ട്. എന്നിട്ടും ആ നിയമം അനുസരിച്ച് വിജ്ഞാപനം ഇറക്കാതെ പഴയ പൊന്നുംവില നിയമമനുസരിച്ച് നോട്ടിഫിക്കേഷന്‍ ഇറക്കിയാണ് സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടുപോകുന്നത്. സ്ഥലവും കെട്ടിടവുമൊക്കെ വിട്ടുകൊടുക്കേണ്ടി വരുന്നവര്‍ക്ക് പലപ്പോഴും എത്രയോ വൈകിയാണ് നഷ്ടപരിഹാരം കൊടുക്കുന്നത്. അത്രയും കാലത്തെ അവരുടെ ജീവിതത്തിന്റെ ദുരിതങ്ങള്‍ ഇത്തരം പാതകളിലൂടെ പാഞ്ഞുപോകുന്നവര്‍ക്കറിയാമോ? പാതയ്ക്ക് വേണ്ടിയെടുക്കുന്ന സ്ഥലം കഴിച്ച് ബാക്കി സ്ഥലം ഉടമയ്ക്ക് മറ്റൊന്നും ചെയ്യാനാകാത്ത വിധം ഉപയോഗശൂന്യമായിക്കിടക്കുകയാണെങ്കില്‍ അതു കൂടി സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കണമെന്നുണ്ട്. എന്നാലതു മിക്കപ്പോഴും നടക്കുന്നില്ല. അതിനാല്‍ തന്നെ പുതുയൊരു ജീവിതത്തിനു തുടക്കമിടാന്‍ നഷടപരിഹാരം മതിയാകാതെ വരുന്നു.
ഭൂമി നഷ്ടപ്പെടുന്നലര്‍ക്ക് പുരനധിവാസം ഉറപ്പാക്കുകയും അവര്‍ പുതിയ സ്ഥലത്തേക്ക് മാറുകയും ചെയ്തശേഷമാണ് വാസതവത്തില്‍ സ്ഥലമേറ്റെടുക്കേണ്ടത്. എന്നാല്‍ സംഭവിക്കുന്നതോ? 30 വര്‍ഷം മുമ്പ് 30 മീറ്റര്‍ പാതക്കായി സ്ഥലമേറ്റെടുത്ത് ഇതുവരേയും നിര്‍മ്മിക്കാതെ അതേ ആളുകളില്‍ നിന്നു 45 മീറ്ററിനായി വീണ്ടും സ്ഥലമേറ്റെടുക്കുന്ന സംഭവങ്ങള്‍ പോലും നിരവധിയാണ്. ഗോവയിലും മറ്റും 30 മീറ്ററില്‍തന്നെ 4 വരി പാത പണിയുമ്പോഴാണ് ഇവിടെ അതുപോര എന്ന വാശിയില്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഓരോ നാടിന്റേയും സവിശേഷതകള്‍ കണക്കിലെടുത്താവണം ഏതൊരു വികസനവും നടപ്പാക്കേ്ണ്ടത്. 45 മീറ്റര്‍ വീതിയില്‍ ദേശീയപാത നിര്‍മ്മിക്കുക എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം അപ്രായോഗികമാണന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കുമറിയാവുന്ന കാര്യമാണ്. കേരളത്തിലെ ജനസാന്ദ്രതയും ഭൂമിയുടെ ലഭ്യതകുറവും വന്‍വിലയും അത് അസാധ്യമാക്കുന്നു. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഇക്കാര്യം പലപ്പോഴായി അംഗീകരിച്ചതുമാണ്. സര്‍വകക്ഷി യോഗങ്ങള്‍ തന്നെ ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. മാത്രമല്ല് ഏതുവികസനത്തിനായാലും കേരളത്തിലിനി നഷ്ടപ്പെടാന്‍ വയലുകളോ നീര്‍ത്തടങ്ങളോ ഇല്ല എന്ന് ആദ്യം സമ്മതിക്കണം. ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ ഇക്കാര്യം അസന്നിഗ്ധമായി പറയുന്നുണ്ട്. കീഴാറ്റൂര്‍ സമരം നല്‍കുന്ന സന്ദേശവും മറ്റൊന്നല്ല. എന്നാല്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ വെളളം ചെര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
പരമാവധി സ്ഥലങ്ങളില്‍ എലിവേറ്റഡ് ഹൈവേകളും ഓവര്‍ബ്രിഡാജുകളും സ്ഥാപിക്കണം. കട നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് തൊഴില്‍ സംരക്ഷണവും പുനരധിവാസവും ഉറപ്പ് വരുത്തുക, കട നഷ്ടപ്പെടുന്ന വ്യാപാരികളുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുക, ഷിഫ്റ്റിംഗ് ചാര്‍ജിന് പുറമെ കട നടത്തിയ വര്‍ഷം അനുസരിച്ച് നഷ്ടപരിഹാരം അനുവദിക്കുക, വ്യാപാരം നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്കോ മക്കള്‍ക്കോ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഗവണ്‍മെന്റ് സര്‍വീസുകളില്‍ ജോലി അനുവദിക്കുക, വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും തൊഴില്‍ സംരക്ഷണവും ഉറപ്പ് വരുത്തുക, സ്ഥലം ഏറ്റെടുത്തതിന് ശേഷം അവശേഷിക്കുന്ന സ്ഥലത്ത് മാനദണ്ഡമില്ലാതെ കടകള്‍ പണിയുന്നതിനുള്ള അനുമതി നല്‍കുക തുടങ്ങിയ വ്യാപാരികളുടെ ആവശ്യങ്ങളും പരിഗണിക്കണം. ഒരു മാര്‍ഗ്ഗമില്ലെങ്കില്‍ മാത്രം മുന്‍കൂട്ടി പുനരധിവാസം ഉറപ്പാക്കി മാത്രമാണ് കേരളത്തില്‍ സ്ഥലമേറ്റെടുക്കേണ്ടത്. എന്നാല്‍ ദേശീയപാത 45 മീറ്ററില്‍ തന്നെ നിര്‍മ്മിക്കണമെന്നും അത് സ്വകാര്യമേഖലയില്‍ ബി ഒ .ടി. അടിസ്ഥാനത്തില്‍ വേണമെന്നും വാശിപിടിക്കുന്നത് സര്‍ക്കാരാണ്. പാലിയേക്കരപോലെ പൊതുവഴി സ്വകാര്യവല്‍ക്കരിച്ച് ടോള്‍ ഈടാക്കാനും അതുവഴി വലിയ അഴിമതിക്ക് കളമൊരുക്കാനുമാണ് സര്‍ക്കാര്‍ നീക്കം. ഒരു ജനാധിപത്യസംവിധാനത്തിന് യോജിച്ചതല്ല ഈ നീക്കം. എന്നാല്‍ ദേശീയപാതയോരത്തെ ഭൂമിയുടെ വിപണിവില സെന്റിന് നാലുലക്ഷം മുതല്‍ 40 ലക്ഷം കവിയുമെന്നാണ് പൊതുമരാമത്തുവകുപ്പിന്റെ കണക്കുകൂട്ടല്‍. നാലുലക്ഷമായാല്‍ത്തന്നെ 13,000 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായി വരും. സെന്റിന് ശരാശരി 15 ലക്ഷം രൂപ നിശ്ചയിച്ചാല്‍ നഷ്ടപരിഹാരത്തുക 60,000 കോടി രൂപ കവിയും. ഒരു സംസ്ഥാനത്തിനായി ഇത്രയേറെ തുക വിനിയോഗിക്കാന്‍ കേന്ദ്രം തയ്യാറാവുകയുമില്ല. ഫലത്തില്‍ ഭൂമി നഷ്ടപ്പെടുന്നവരുടെ ജീവിതം ദുരിതമയമായിരിക്കും എന്നുറപ്പ്. ഇപ്പോള്‍ ലഭ്യമായ 30മീറ്റര്‍ ഉപയോഗിച്ച് അടിയന്തരമായി 6വരി പാത നിര്‍മ്മാണം നടത്തുകയാണ് വേണ്ടതെന്നുമാണ് സമരരംഗത്തുള്ള സംഘടനകളുടെ നിലപാട്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം കേരളത്തിലെ തെക്കുവടക്ക് യാത്ര സൗകര്യപ്രദമാക്കാന്‍ റെയില്‍ ഗതാഗതവും കിഴക്കുപടിഞ്ഞാറ് യാത്രയ്ക്ക് റോഡുഗതാഗതവുമായിരിക്കും അനുയോജ്യം. സ്വകാര്യവാഹന പെരുപ്പത്തിനനുസരിച്ച് റോഡുവികസിപ്പിക്കുക എന്നത് പ്രായോഗികമല്ല. പകരം പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനാകണം മുന്‍ഗണന.സ്വകാര്യവാഹന നിയന്ത്രണത്തിന് കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരണം. പൊതുഗതാഗത സൗകര്യവികസനത്തിന്റെ ഭാഗമായി പാതകള്‍ വികസിപ്പിക്കുമ്പോഴും, പുതിയ പാതകളും ഫ്ളൈഓവറുകളും ആസൂത്രണം ചെയ്യുമ്പോഴും ചെലവ്, പരിസ്ഥിതി ആഘാതം, സുസ്ഥിരത എന്നിവ പ്രത്യേകം പരിഗണിക്കണം. ലഭ്യമായ എല്ലാ ബദല്‍ സാധ്യതകളും പരിശോധിക്കുകയും വേണം. അതോടൊപ്പം, ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുത്ത്, അത് ജനങ്ങളില്‍ അടിച്ചേല്പിക്കാതെ, എല്ലാവിഭാഗം ജനങ്ങളെയും പങ്കാളികളാക്കിക്കൊണ്ടുള്ള വിപുലമായ സംവാദങ്ങളിലൂടെ, അവരെക്കൂടി ബോധ്യപ്പെടുത്തിക്കൊണ്ടുവേണം ഏത് പദ്ധതികളും നടപ്പാക്കേണ്ടത്. എന്നാല്‍ സമരത്തെ കായികമായി നേരിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഭൂമി നഷ്ടപ്പെടാത്തവരാകട്ടെ സമരം ചെയ്യുന്നവരെ സര്‍ക്കാരിനൊപ്പം നിന്ന് വികസന വിരുദ്ധരായി മുദ്രയടിക്കുന്നു.
അതിനിടെ സ്ഥലമെടുപ്പിന് കമ്പോള വിലയുടെ 4 ഇരട്ടി വില നല്‍കുമെന്ന വ്യാജവാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ഈ വാര്‍ത്ത സത്യമെങ്കില്‍ കേരളത്തില്‍ ദേശീയപാത വികസനത്തിന് 1 ലക്ഷം കോടിയിലധികം രൂപ വേണ്ടി വരും. ഇത് സംസ്ഥാനത്തിന്റെ ഒരു വര്‍ഷത്തെ റവന്യൂ വരുമാനത്തേക്കാള്‍ എത്രയോ കൂടുതലാണ്. ദേശീയപാത അതോറിറ്റി പ്രതിവര്‍ഷം ഇന്ത്യയിലാകെ പാത വികസനത്തിന് ഇതിന്റെ നാലില്‍ ഒന്ന് പോലും ചിലവിടുന്നില്ല. ജനങ്ങളെ വഞ്ചിക്കാനാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്നത് വ്യക്തം. ഒരിക്കലും ഒരു ജനാധിപത്യസര്‍ക്കാരിനു യോജിച്ച നടപടിയല്ല ഇതെന്ന് പറയാതെ വയ്യ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: victims | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply