ദേശീയപാതാ വികസനവും കേരളവും

ഇന്ത്യയെ പോലെ ഇത്രമാത്രം വൈവിധ്യങ്ങളുള്ള ഒരു രാജ്യത്ത് അതൊന്നും കണക്കിലെടുക്കാതെ ഒരേനയം അടിച്ചേല്പ്പിക്കുന്നത് ഗുണമല്ല, ദോഷമാണുണ്ടാക്കുക എന്നു മനസ്സിലാക്കാന്‍ സാമാന്യബുദ്ധിമാത്രം മതി. ഫെഡറല്‍ എന്ന ആശയത്തിനും കടകവിരുദ്ധമാണത്. സംസ്ഥാനത്തു ദേശീയ പാത വികസനത്തിനു 45 മീറ്റര്‍ വീതി തന്നെ വെണമെന്ന കേന്ദ്രനിര്‍ദ്ദേശം ഇത്തരത്തിലുള്ളതാണ്. ഇത്രയും കാലം ചെറുത്തുനില്ക്കുകയും കേരളത്തിന്റെ  സവിശേഷത അംഗീകരിച്ച് ആവശ്യമായ മാറ്റം വരുത്തണമെന്ന നിലപാടെടുക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാരാകട്ടെ ആയുധം വെച്ചു കീഴടങ്ങിയിരിക്കുന്നു. വികസനത്തിനായി ഏറ്റടുക്കുന്ന സ്ഥലം ഉടമകള്‍ക്ക് ഉദാരമായി നഷ്ടപരിഹാരം നല്‍കുമെന്നു മുഖ്യമന്ത്രി […]

pathaഇന്ത്യയെ പോലെ ഇത്രമാത്രം വൈവിധ്യങ്ങളുള്ള ഒരു രാജ്യത്ത് അതൊന്നും
കണക്കിലെടുക്കാതെ ഒരേനയം അടിച്ചേല്പ്പിക്കുന്നത് ഗുണമല്ല, ദോഷമാണുണ്ടാക്കുക എന്നു മനസ്സിലാക്കാന്‍ സാമാന്യബുദ്ധിമാത്രം മതി. ഫെഡറല്‍ എന്ന ആശയത്തിനും കടകവിരുദ്ധമാണത്.
സംസ്ഥാനത്തു ദേശീയ പാത വികസനത്തിനു 45 മീറ്റര്‍ വീതി തന്നെ വെണമെന്ന കേന്ദ്രനിര്‍ദ്ദേശം ഇത്തരത്തിലുള്ളതാണ്. ഇത്രയും കാലം ചെറുത്തുനില്ക്കുകയും കേരളത്തിന്റെ  സവിശേഷത അംഗീകരിച്ച് ആവശ്യമായ മാറ്റം വരുത്തണമെന്ന നിലപാടെടുക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാരാകട്ടെ ആയുധം വെച്ചു കീഴടങ്ങിയിരിക്കുന്നു.
വികസനത്തിനായി ഏറ്റടുക്കുന്ന സ്ഥലം ഉടമകള്‍ക്ക് ഉദാരമായി നഷ്ടപരിഹാരം നല്‍കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ അതു കണ്ണടച്ചു വിശ്വസിക്കാനാകില്ലല്ലോ.
ദേശീയപാതയുടെ വീതിയെക്കുറിച്ച് ഇനി തര്‍ക്കിച്ചിട്ടു കാര്യമില്ല. 30 മീറ്ററാക്കി ചുരുക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തള്ളി. സ്ഥലം ഏറ്റെടുത്തു കൊടുക്കാന്‍ കേരളം താല്‍പര്യം കാട്ടുന്നില്ലെന്നു കുറ്റപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇനിയും സ്ഥലമെടുത്തു നല്‍കുന്നില്ലെങ്കില്‍ ദേശീയ പാത വികസനം കേരളത്തിനു നഷ്ടമാകുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഈ പറയുന്നതില്‍ തന്നെ ഒരു വൈരുദ്ധ്യം ഉണ്ട്. എന്തായാലും റോഡ് വരാന് പോകുന്നത് ബി ഒ ടി വ്യവസ്ഥയിലാണ്. എങ്കിലത് നമ്മുടെ താല്പ്പര്യപ്രകാരം സംസ്ഥാനസര്‍ക്കാരിനു തന്നെ ചെയ്ാവുന്നതല്ലേ? അതിനുള്ള ആര്ജ്ജവം എന്തേ സര്‍ക്കാരിനില്ലാത്തത്?
ഹൈവേ വികസനത്തിനു വേണ്ട സ്ഥലത്തിന്റെ 80%  ഏറ്റെടുത്തു കൈമാറിയാല്‍ മാത്രമേ വീതി കൂട്ടാനുള്ള ടെന്‍ഡറും മറ്റു നടപടികളുമായി ദേശീയ പാത അതോറിറ്റി മുന്നോട്ടു പോവുകയുള്ളു. അതിനാല്‍ സ്ഥലം അടിയന്തരമായി ഏറ്റെടുക്കണമെന്നു കലക്ടര്‍മാര്‍ക്ക് ഉടന്‍ നിര്‍ദേശം നല്‍കും. 80% സ്ഥലം ഏറ്റെടുത്തു നല്‍കാമെന്ന് ഹൈവേ അതോറിറ്റിയെ അറിയിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ദേശീയപാത വികസനത്തിനു കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം കളിയിക്കാവിള വരെ ഇനി ഏറ്റെടുക്കേണ്ടത് 3400 ഏക്കര്‍ സ്ഥലമാണ്. എന്‍എച്ച് 47, എന്‍എച്ച് 17 എന്നിവയില്‍ വീതികൂട്ടല്‍ വേണ്ടത് 669 കിലോമീറ്റര്‍ ദൂരമാണ്. ചേര്‍ത്തല-ഇടപ്പള്ളി, ഇടപ്പള്ളി -മണ്ണൂത്തി സ്ഥലം ഏറ്റെടുത്തു പണി  പൂര്‍ത്തിയായിട്ടുണ്ട്. മണ്ണൂത്തി-വാളയാര്‍ പണി നടക്കുകയുമാണ്. ആകെ 876 കി.മീ. ദൂരത്തില്‍ ഇനി ബാക്കി 669 കി.മീ. ദൂരത്തിനാണു സ്ഥലം എടുക്കേണ്ടത്.
ഏറെ ദൂരെയുള്ള വന്‍നഗരങ്ങളെ ബന്ധിപ്പിക്കാനാണ് വാസ്തവത്തില്‍ നമ്മുടെ പുതിയ മാനദണ്ഡങ്ങളനുസരിച്ചുള്ള ദേശീയപാതകള്‍ ഉപകരിക്കുന്നത്. അവയുടെ ഇടക്ക് കാര്യമായ ജനവാസമോ വാഹനഗതാഗതമോ പാടില്ല. അത്തരം പ്രദേശങ്ങളില്‍ ഇന്നത്തെ മാനദണ്ഡങ്ങള്‍ പാലിച്ച് ദേശീയപാതാനിര്‍മ്മാണം സാധ്യമാകും. ടോള്‍ കോടുത്ത് പോകുന്നവര്‍ക്ക് അതിന്റെ നേട്ടം ലഭിക്കുകയും ചെയ്യും. നമ്മുടെ അയല്‍പക്കമായ തമിഴ് നാട്ടിലെ കോയമ്പത്തൂര്‍ – സേലം പാത ഒരുദാഹരണം. എന്നാല്‍ ഏറെ വിവാദമായ മണ്ണുത്തി – ഇടപ്പിള്ളി ദേശീയപാത ബന്ധിപ്പിക്കുന്ന തൃശൂര്‍ – എറണാകുളം നഗരങ്ങളുടെ അവസ്ഥയതാണോ? ഈ പാതയിലെ വാഹന സാന്ദ്രതയും ഇരുവശത്തേയും ജനസാന്ദ്രതയും എത്രയോ കൂടുതലാണ്. മുബൈ – പൂന പാതപോലും ഇതിനടുത്തുവരില്ല. നേരത്തെയുണ്ടായിരുന്ന ദേശീയപാതതന്നെ വിപുലീകരിച്ചാണ് ഇവിടെ വന്‍തുക ടോള്‍ വാങ്ങുന്നത്. എന്നാല്‍ തൃശൂരില്‍ നിന്ന് എറണാകുളത്തെത്താനുള്ള സമയത്തില്‍ കാര്യമായ കുറവൊന്നുമില്ല. ഇന്നത്തെ അവസ്ഥയില്‍ അത് സാധ്യവുമല്ല. അങ്കമാലിപോലുള്ള സെന്ററിലാകട്ടെ ഓവര്‍ബ്രിഡ്ജ് പോലും നിര്‍മ്മിച്ചിട്ടില്ല. ഫലത്തില്‍ യാത്രക്കാര്‍ക്ക് കാര്യമായ നേട്ടമൊന്നുമില്ല. മറുവശത്ത് പല ചെറുപാതകള്‍ പലതും അടച്ചതോടെ തദ്ദേശീയരുടെ യാത്രാദുരിതം രൂക്ഷമായി. കാല്‍നടക്കാരുടേയും സൈക്കിള്‍ യാത്രികരുടേയും കാര്യം പറയാനുമില്ല.
മറുവശത്ത് വികസനത്തിനായി സ്ഥലമേറ്റെടുക്കല്‍ കേരളത്തെ സംബന്ധിച്ച് ഏറെ ദുഷ്‌കരമാണെന്ന് വ്യക്തം. മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥയല്ലല്ലോ ഇവിടെ. അതേസമയം വീതി കൂടിയ റോഡുകള്‍ നമുക്കുവേണ്ടേ എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു. അവിടെയാണ് നമ്മുടെ സാഹചര്യങ്ങള്‍ക്കനുസൃതമായ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടേണ്ടത്. കോസ്‌മോ – മെട്രോ നഗരങ്ങള്‍ കുറവാണെങ്കിലും കേരളം മുഴുവന്‍ ഒറ്റ നഗരമായി കണക്കാക്കാമെന്ന് പറയാറുണ്ടല്ലോ. മറ്റു സംസ്ഥാനങ്ങളുായി താരതമ്യം ചെയ്യുമ്പോള്‍ അതു ശരിയായ നിരീക്ഷണമാണ്. ആ കാഴ്ചപ്പാടില്‍ നിന്നുള്ള റോഡുവികസനമാണ് നാം സ്വീകരിക്കേണ്ടത്. അപ്പോള്‍ ജനവാസമില്ലാത്ത പ്രദേശങ്ങളിലുടെ ചീറിപാഞ്ഞുപോകാന്‍ കഴിയുന്ന ബിഒടി പാതകള്‍ നമുക്കു വേണ്ട. അര്‍ബന്‍ മോഡല്‍ റോഡുവികസനമാണ് കേരളത്തിന് അഭികാമ്യം. ഓവര്‍ ബ്രിഡ്ജുകളും ബൈപാസുകളുമാണ് നമുക്ക് വേണ്ടത്. ദേശീയപാത അതോറിട്ടിയെ ഉപേക്ഷിച്ച് സംസ്ഥാനതലത്തില്‍തന്നെ നഗരവികസന വകുപ്പില്‍നിന്നും മറ്റും അതിനുള്ള ഫണ്ട് കണ്ടെത്തണം.
പലരും ചൂണ്ടികാണിച്ചിട്ടുള്ള മറ്റൊരു നിര്‍ദ്ദേശം ഇനിയെങ്കിലും പരിഗണിക്കണം. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പിനനുസരിച്ച് ദേശീയപാതവികസനത്തേക്കാള്‍ ഏറ്റവും അഭികാമ്യം റെയില്‍വേ വികസനമാണെന്നതാണത്. അതിനായി മുംബൈയെ മാതൃകയാക്കാം. കേരളത്തിന്റേ വടക്കെയറ്റം മുതല്‍ തെക്കെ അറ്റം വരം ഇപ്പോഴത്തെ ട്രാക്കിനു സമാന്തരമായി രണ്ടു ട്രാക്കുകള്‍ കൂടി നിര്‍മ്മിക്കുകയാണ് അഭികാമ്യം. ദേശീയപാതയില്‍ ബസുകളെപോലെ ഈ ട്രാക്കുകളില്‍ കൂടി സബ്‌റബന്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ വ്യാപകമായി ആരംഭിക്കുക. കൂടാതെ മുംബൈയെ പോലെ റെയില്‍വേ സ്‌റ്റേഷനുകളുടെ ഇരുവശത്തും ബസ്സ്റ്റാന്റുകള്‍ നിര്‍മ്മിക്കണം. ഓരോ സ്‌റ്റേഷനിലും ട്രെയിനുകള്‍ എത്തുന്നതോടെ ബസുകള്‍ പുറപ്പെടുന്ന സംവിധാനം ഉണ്ടാകണം. ഇതുവഴിയുണ്ടാകുന്ന നേട്ടങ്ങള്‍ ചില്ലറയല്ല. ഇനിയും കുടിയൊഴിപ്പക്കലുള്‍ നടത്തി ദേശീയപാത വികസിപ്പിച്ച് ടോള്‍ പിരിക്കേണ്ടതില്ല. സ്വകാര്യവാഹനങ്ങളുടെ അമിതോപയോഗം കുറയാനും പൊതുവാഹനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാനും ഇതു പ്രചോദനമാകും. അതുവഴി ആഗോള താപനത്തില്‍ നമ്മുടെ സംഭാവന കുറയാനും ഇന്ധന ഉപയോഗവും ഗതാഗതകുരുക്കും കുറയാനും പാവപ്പെട്ട ജനങ്ങളെ പിറന്ന മണ്ണില്‍ നിന്ന് കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കാനും കാരണമാകും.
മറുവശത്ത് റെയില്‍വേ വികസനത്തിനും ഭൂമി വേണ്ടേ എന്ന ചോദ്യമുണ്ട്. തീര്‍ച്ചയായും വേണം. ഇപ്പോള്‍തന്നെ ട്രാക്കുകള്‍ക്കിരുവശത്തും റെയില്‍വേക്കു ധാരാളം ഭൂമിയുണ്ട്. കൂടാതെ ഇപ്പോള്‍ ട്രാക്കുകള്‍ക്കിരുവശത്തും താമസിക്കുന്നവര്‍ക്ക് പകരം സംവിധാനം ലഭിച്ചാല്‍ ഒഴിയാന്‍ കാര്യമായ എതിര്‍പ്പുണ്ടാകില്ല. ദേശീയപാതക്കായി കുടിയൊഴിപ്പിക്കുന്ന പോലെയല്ല അത്. റെയില്‍വേ മാന്യമായ നഷ്ടപരിഹാരം നല്‍കും. ഭൂമി ഏറ്റെടുത്തുനല്‍കാന്‍ സംസ്ഥാനം തയ്യാറായാല്‍ ഇത്തരമൊരു നിര്‍ദ്ദേശം റെയില്‍വേ അംഗീകരിക്കാതിരിക്കില്ല. രനൂറ്റാണ്ടുകാലത്തേക്കെങ്കിലും സംസ്ഥാനം നേരിടുന്ന രൂക്ഷമായ ഗതാഗതപ്രശ്‌നത്തിനു അത് പരിഹാരമാകുകയും ചെയ്യും. ആ ദിശയിലാണ് ഈയവസരത്തില്‍ ചിന്തിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ദേശീയപാതാ വികസനവും കേരളവും

  1. Very good article. Right suggestions.

Leave a Reply