ദേശീയപാതാ അതോറിട്ടി തീരുമാനം അന്യായം.

ദേശീയപാതാ വികസനത്തിനായി ഭൂമിയും കിടപ്പാടവും വിട്ടുനല്‍കുന്നവര്‍ക്കു നഷ്ടപരിഹാരമായി ഭൂമിയുടെ വിപണിവില നല്‍കില്ലെന്നും 1956 ലെ ദേശീയപാത നിയമപ്രകാരം പൊന്നുംവിലയേ നല്‍കൂവെന്നുമുള്ള ദേശീയപാത അഥോറിട്ടിയുടെ തീരുമാനം വഞ്ചനയും ക്രൂരതയുമാണ്. ഇക്കാര്യം അറിയിച്ചുകൊണ്ട് ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ച സ്‌പെഷല്‍ ഡെപ്യൂട്ടി കലക്ടറുടെ കത്ത് മലപ്പുറം ജില്ലയിലെ തിരൂര്‍, തിരൂങ്ങാടി താലൂക്കുകളിലെ ഭൂമി നഷ്ടപ്പെടുന്നവര്‍ക്കു ലഭിച്ചുതുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരത്തുക ലഭ്യമാക്കാന്‍ പാക്കേജ് പ്രഖ്യാപിക്കുമെന്നു സംസ്ഥാനസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു നിലനില്‍ക്കെയാണു തുച്ഛമായ പൊന്നുംവിലയേ നല്‍കൂവെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്. ദേശീയപാത 45 […]

imagesദേശീയപാതാ വികസനത്തിനായി ഭൂമിയും കിടപ്പാടവും വിട്ടുനല്‍കുന്നവര്‍ക്കു നഷ്ടപരിഹാരമായി ഭൂമിയുടെ വിപണിവില നല്‍കില്ലെന്നും 1956 ലെ ദേശീയപാത നിയമപ്രകാരം പൊന്നുംവിലയേ നല്‍കൂവെന്നുമുള്ള ദേശീയപാത അഥോറിട്ടിയുടെ തീരുമാനം വഞ്ചനയും ക്രൂരതയുമാണ്. ഇക്കാര്യം അറിയിച്ചുകൊണ്ട് ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ച സ്‌പെഷല്‍ ഡെപ്യൂട്ടി കലക്ടറുടെ കത്ത് മലപ്പുറം ജില്ലയിലെ തിരൂര്‍, തിരൂങ്ങാടി താലൂക്കുകളിലെ ഭൂമി നഷ്ടപ്പെടുന്നവര്‍ക്കു ലഭിച്ചുതുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്..
കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരത്തുക ലഭ്യമാക്കാന്‍ പാക്കേജ് പ്രഖ്യാപിക്കുമെന്നു സംസ്ഥാനസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു നിലനില്‍ക്കെയാണു തുച്ഛമായ പൊന്നുംവിലയേ നല്‍കൂവെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്. ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുന്നതിനു തിരൂര്‍, തിരൂരങ്ങാടി താലൂക്കുകളിലുള്ള 23 വില്ലേജുകളിലെ സ്ഥലം ഏറ്റെടുക്കാന്‍ ഏപ്രില്‍ ഒന്നിനു പുറപ്പെടുവിച്ച വിജ്ഞാപനത്തിനെതിരേ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ കോട്ടക്കല്‍ സ്‌പെഷല്‍ ഡെപ്യൂട്ടി കലക്ടര്‍ക്കു പരാതി നല്‍കിയിരുന്നു. ഇവ തള്ളിക്കൊണ്ടാണു ഡെപ്യൂട്ടി കലക്ടറുടെ പുതിയ ഉത്തരവ്.
ദേശീയപാത 30 മീറ്ററില്‍ ബി.ഒ.ടി. വ്യവസ്ഥയിലല്ലാതെ വികസിപ്പിക്കുക, ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടങ്ങള്‍ക്കും നടപ്പുവിലയില്‍ മുന്‍കൂറായി നഷ്ടപരിഹാരം നല്‍കുക, നഷ്ടപരിഹാരത്തുക നികുതി വിമുക്തമാക്കുക, അപാകത നിറഞ്ഞ പാതാ അലൈന്‍മെന്റ് പുനര്‍നിര്‍ണയിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് 2500 ഓളം പേര്‍ സ്‌പെഷല്‍ ഡെപ്യൂട്ടി കലക്ടര്‍ക്കു പരാതി നല്‍കിയത്. എന്നാല്‍ ദേശീയപാതാ അഥോറിട്ടിയുടെ വിശദീകരണം ചൂണ്ടിക്കാട്ടി പരാതികള്‍ തള്ളുകായിരുന്നു. സാമ്പത്തികവും സാങ്കേതികവുമായ കാരണങ്ങളാല്‍ പാതയുടെ അലൈന്‍മെന്റ് മാറ്റില്ലെന്നും ബി.ഒ.ടി. അടിസ്ഥാനത്തിലുള്ള പാതാവികസനം കേന്ദ്ര സര്‍ക്കാരിന്റെ നയമാണെന്നും അഥോറിട്ടിയുടെ വിശദീകരണം ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു.
കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ കഴിഞ്ഞമാസം 17നു കോഴിക്കോട്ടെ ലീഗ് ഹൗസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അന്നു വിഷയത്തില്‍ ഇടപെട്ട മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തില്‍ നയപരമായ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പുനല്‍കിയത് ചാനലുകളില്‍ കൂടി എല്ലാവരും കണ്ടതാണ്. യിരുന്നു. എന്നാല്‍ ഇതിനുപിന്നാലെയാണു ദേശീയപാതാ അഥോറിട്ടിയുടെ തീരുമാനം പുറത്തുവന്നിരിക്കുന്നത്. തീര്‍ത്തും അന്യായവും പാവപ്പെട്ടവരെ അക്ഷരാര്‍ത്ഥത്തില്‍ തെരുവിലിറക്കുന്നതുമായ ഈ തീരുമാനം തിരുത്താന്‍ സര്‍ക്കാര്‍ അടിയന്തിരനടപടികള്‍ എടുക്കേണ്ടതാണ്. അവരുടെ കഞ്ഞിയില്‍ മണ്ണുവാരിയിട്ടിട്ടല്ലോ വികസനം നടപ്പാക്കേണ്ടത്. അല്ലെങ്കില്‍ അതെങ്ങിയെനാണ് വികസനമാകുന്നത്?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply