![](https://www.thecritic.in/wp-content/uploads/2013/10/symbol-of-law.jpg)
ദേശീയപാതക്ക് 100 മീറ്റര്‍ വീതി കോടതിക്ക് എന്തറിയാം?
കേരളത്തിലെ ദേശീയ പാതകളുടെ വീതി 100 മീറ്ററെങ്കിലും വേണമെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതിക്ക് എന്തറിയാം? ശരിയാണ്, എത്ര വീതിയുണ്ടെങ്കിലും നല്ലതാണ്. ഈ അഭിപ്രായം പറഞ്ഞ ജസ്റ്റിസ് എസ്. സിരിജഗനും ജസ്റ്റിസ് കെ. രാമകൃഷ്ണനുമൊക്കെ എസി കാറില്‍ പാഞ്ഞുപോകാന്‍ അതു സഹായിക്കും. എന്നാല്‍ അതുവഴി ദുരിതങ്ങള്‍ നേരിടുന്നവരെ കുറിച്ച നീതിയുടെ കാവലാളുകള്‍ക്ക് എന്തറിയാം? എറെ വിവാദമായ തൃശൂര്‍ – പാലക്കാട് ദേശീയപാതയുടെ കാര്യം തന്നെ നോക്കൂ. പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നതില്‍ മാത്രമാണ് എല്ലാവര്ക്കും ആശങ്ക. എന്നാല്‍ ഈ അഭിപ്രായം പറഞ്ഞ […]
കേരളത്തിലെ ദേശീയ പാതകളുടെ വീതി 100 മീറ്ററെങ്കിലും വേണമെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതിക്ക് എന്തറിയാം? ശരിയാണ്, എത്ര വീതിയുണ്ടെങ്കിലും നല്ലതാണ്. ഈ അഭിപ്രായം പറഞ്ഞ ജസ്റ്റിസ് എസ്. സിരിജഗനും ജസ്റ്റിസ് കെ. രാമകൃഷ്ണനുമൊക്കെ എസി കാറില്‍ പാഞ്ഞുപോകാന്‍ അതു സഹായിക്കും. എന്നാല്‍ അതുവഴി ദുരിതങ്ങള്‍ നേരിടുന്നവരെ കുറിച്ച നീതിയുടെ കാവലാളുകള്‍ക്ക് എന്തറിയാം?
എറെ വിവാദമായ തൃശൂര്‍ – പാലക്കാട് ദേശീയപാതയുടെ കാര്യം തന്നെ നോക്കൂ. പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നതില്‍ മാത്രമാണ് എല്ലാവര്ക്കും ആശങ്ക. എന്നാല്‍ ഈ അഭിപ്രായം പറഞ്ഞ ജസ്റ്റീസുമാരെപോലുള്ളവര്ക്കായി വര്‍ഷങ്ങള്‍ക്കുമുമ്പെ സ്വന്തം പുരയിടവും വീടും നല്കിയ പലര്‍ക്കും ഇനിയും മാന്യമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല എന്ന കാര്യം എത്ര പേര്‍ക്കറിയാം. പലര്‍ക്കും തുച്ഛം തുക. അങ്ങനെ തകര്‍ന്ന ജീവിതങ്ങള്‍ക്കു മുകളിലൂടെയാണ് നിങ്ങളുടെ നിരീക്ഷണവും കാറുകളും പാഞ്ഞുപോകുന്നതെന്നു മറക്കരുത്. നീതിക്ക് കണ്ണുണ്ടാകണം.
ദേശീയപാതക്ക് വീതി 30 മീറ്റര്‍ മതിയെന്ന് പറയുന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയക്കളികളും വ്യക്തിതാല്പര്യങ്ങളും ഉണ്ട്, രാജ്യത്തിന്റെ വികസനത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് താല്പര്യമില്ല, കീശവീര്‍പ്പിക്കല്‍ മാത്രമാണ് അവരുടെ ലക്ഷ്യം തുടങ്ങി പല പരാമര്‍ശങ്ങളും നടത്തിയ കോടതി കാതലായ ഈ വിഷയം, ഇരകളുടെ പ്രശ്നം മാത്രം പറയാതിരുന്നത് എന്തുകൊണ്ടാണാവോ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in