ദേശീയത – വേണം നമുക്കൊരു മൂന്നാം കണ്ണ്

യോഗേന്ദ്രയാദവ് ദേശീയതയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കഴിഞ്ഞ രണ്ടുമാസമായി രാജ്യത്തെങ്ങും ശക്തമാണ്. സാക്ഷരതയിലും മറ്റും വളരെ മുന്നിലായ കേരളത്തിലെ ചര്‍ച്ചകളെ പോലെയല്ല രാജ്യത്തെ മിക്ക ഭാഗങ്ങളിലും ചര്‍ച്ചകള്‍ നടക്കുന്നത്. അതു പലപ്പോഴും വളരെ മോശപ്പെട്ട അവസ്ഥയിലാണ്. 100 വര്‍ഷംമുമ്പ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്നപ്പോള്‍ പോലും ദേശീയതയെ കുറിച്ച് വളരെ ഉയര്‍ന്ന ചര്‍ച്ചകള്‍ നടന്നിരുന്നു. ഗാന്ധിയും ടാഗോറും തമ്മിലുണ്ടായ സംവാദം തന്നെ ഏറ്റവും മികച്ച ഉദാഹരണം. സ്വതന്ത്രരാജ്യമായപ്പോള്‍ ചര്‍ച്ചകളും നിലവാരം താഴ്ന്നു. നിങ്ങളെന്തിനു ജെ എന്‍ യു വിദ്യാര്‍്ത്ഥികളെ […]

yyyയോഗേന്ദ്രയാദവ്

ദേശീയതയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കഴിഞ്ഞ രണ്ടുമാസമായി രാജ്യത്തെങ്ങും ശക്തമാണ്. സാക്ഷരതയിലും മറ്റും വളരെ മുന്നിലായ കേരളത്തിലെ ചര്‍ച്ചകളെ പോലെയല്ല രാജ്യത്തെ മിക്ക ഭാഗങ്ങളിലും ചര്‍ച്ചകള്‍ നടക്കുന്നത്. അതു പലപ്പോഴും വളരെ മോശപ്പെട്ട അവസ്ഥയിലാണ്. 100 വര്‍ഷംമുമ്പ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്നപ്പോള്‍ പോലും ദേശീയതയെ കുറിച്ച് വളരെ ഉയര്‍ന്ന ചര്‍ച്ചകള്‍ നടന്നിരുന്നു. ഗാന്ധിയും ടാഗോറും തമ്മിലുണ്ടായ സംവാദം തന്നെ ഏറ്റവും മികച്ച ഉദാഹരണം. സ്വതന്ത്രരാജ്യമായപ്പോള്‍ ചര്‍ച്ചകളും നിലവാരം താഴ്ന്നു.
നിങ്ങളെന്തിനു ജെ എന്‍ യു വിദ്യാര്‍്ത്ഥികളെ പിന്തുണക്കുന്നു, രാജ്യദ്രോഹികളെ സഹായിക്കുന്നു എന്നാണ് മിക്കവരും ചോദിക്കുന്നത്. തീര്‍ച്ചയായും നമുക്കതിനൊക്കെ മറുപടി പറയാം. ദേശീയത എന്നത് വെറും സങ്കല്‍പ്പമാണെന്നും ആവിഷ്‌കാരസ്വാതന്ത്ര്യം അനിവാര്യമാണെന്നും ന്യൂനപക്ഷ, ദളിത്, ലിംഗനീതി, കാശ്മീര്‍ പ്രശ്‌നങ്ങലെ കുറിച്ചൊക്കെ വാചാലരാകാം. എന്നാല്‍ സത്യമെന്താണ്? അരുണ്‍ ജെയ്റ്റ്‌ലി പറയുന്നപോലെ ദേശീയതാ സംവാദത്തിന്റെ ഒന്നാം റൗണ്ടില്‍ അവര്‍ വിജയിച്ചിരിക്കുക തന്നെയാണ്. അതവര്‍ ശരിയായതുകൊണ്ടല്ല, നമ്മള്‍ക്ക് ഈ വിഷയത്തില്‍ വേണ്ടത്ര അവഗാഹമില്ലാത്തതിനാലാണ്. കാര്യങ്ങള്‍ കാണാന്‍ ഒരു മൂന്നാം കണ്ണ് നമുക്കില്ലാത്തതുകൊണ്ടാണ്.
ഇന്ത്യന്‍ ദേശീയതയോട് തികച്ചും നിഷേദാത്മകമായ നിലപാടാണ് പൊതുവില്‍ നമ്മുടെ പുരോഗമന, മതേതര, ഇടതു ലിബറല്‍ ശക്തികള്‍ സ്വീകരിക്കുന്നത്. അതിന്റെ ഗുണാത്മകവശങ്ങളെ അവഗണിക്കുന്നു. നാനാത്വങ്ങളിലെ ഏകത്വത്തെ കണ്ടില്ലെന്നു നടിക്കുന്നു. ദേശീയതയോടുള്ള യൂറോപ്യന്‍ മനോഭാവമാണ് നാം പൊതുവില്‍ പിന്തുടരുന്നത്. അതാകട്ടെ വൈവിധ്യങ്ങളെ അംഗീകരിക്കാത്തതാണ്. വൈവിധ്യങ്ങളെ ഒന്നിച്ചു നിര്‍ത്താനല്ല, വിഭജിക്കാനാണ് അവര്‍ക്കു താല്‍പ്പര്യം. ഇവിടത്തെ ചരിത്രം അതല്ല. ഇന്ന് ദേശീയതയെ അക്രമോത്സുകരാക്കുന്നവരില്‍ നിന്നും ദേശീയതയെ തള്ളിക്കളയുന്നവരില്‍ നിന്നും വ്യത്യസ്ഥമായ ഒരു മൂന്നാം കണ്ണുപയോഗിച്ച് നാമീ വിഷയത്തെ നോക്കി കാണണം. സത്യത്തില്‍ ഈ രണ്ടുവിഭാഗങ്ങള്‍ക്കും ലോകത്തെങ്ങും സമാനതകളില്ലാത്ത നമ്മുടെ സ്വാതന്ത്ര്യസമരത്തില്‍ വലിയ പങ്കില്ലായിരുന്നു എന്നതും ഓര്‍ക്കണം. അതിന്റെ പാരമ്പര്യമവകാശപ്പെടുന്ന കോണ്‍ഗ്രസ്സാകട്ടെ എല്ലാ അര്‍ത്ഥത്തിലും ദുര്‍ബ്ബലമാണുതാനും.
തീര്‍ച്ചയായും നിരവധി നിഷേധാത്മകവശങ്ങള്‍ നിലവിലുണ്ട്. കാശ്മീരിലും വടക്കു കിഴക്കന്‍ മേഖലയിലും സര്‍ക്കാരിന്റെ നടപടികള്‍ അംഗീകരിക്കാനാവില്ല. അവക്കെതിരെ ശബ്ദിക്കുമ്പോഴും സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യന്‍ ദേശീയത വഹിച്ച പങ്കും കാണാതിരുന്നുകൂട. അതു കാണാത്തവര്‍ മുഖ്യധാരയില്‍ നിന്ന് പുറത്താകുന്നതില്‍ അത്ഭുതമില്ല. രാജ്യത്തെ കുറിച്ച് അവര്‍ക്ക് അഭിമാനമേ ഇല്ല. അതെല്ലാം അവര്‍ സ,ംഘപരിവാറിനു വിട്ടുകൊടുത്തിരിക്കുന്നു. അതാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് മൂലകാരണം.
തീര്‍ച്ചയായും ഞാന്‍ ഇന്ത്യയെ കുറിച്ച് അഭിമാനിക്കുന്നു. അതിനു മൂന്നുകാരണങ്ങളുണ്ട്. ഒന്നു നമ്മുടെ ജനാധിപത്യം തന്നെ. വളരെ ഉയര്‍ന്ന ഒരു രാജ്യത്തു മാത്രമെ ജനാധിപത്യസമ്പ്രദായം നിലനില്‍ക്കൂ എന്ന വാദം നിലനില്‍ക്കുന്ന കാലത്താണ് നിരക്ഷരരും ദരിദ്രരുമായിരുന്ന ഒരു സമൂഹത്തില്‍ നിന്നും ഏറ്റവും മികച്ച ഒരു ജനാധിപത്യ വ്യവസ്ഥിതി നിലനില്‍ക്കുന്നത്. രണ്ടാമത്തെ കാരണം ഇവിടെ നിലനില്‍ക്കുന്ന വൈവിധ്യങ്ങള്‍തന്നെ. അതിനു സമാനമായി ലോകത്തൊരു രാജ്യവുമില്ല. മൂന്നാത്തെ കാരണം ആധുനിക വികസന സങ്കല്‍പങ്ങളെ നാം ചോദ്യം ചെയ്യുന്നു എന്നതുതന്നെ. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലെ ഒരാളെ എങ്ങനെ ബാധിക്കുന്നു എന്നതാണ് വികസനത്തിന്റെ മാനദണ്ഡമെന്ന ചിന്താധാര ഇപ്പോഴും ഇവിടെയുണ്ട്. ഇവയാണ് എന്നെ ഇന്ത്യയെകുറിച്ച് അഭിമാനമുള്ളവനാക്കുന്നത്. തീര്‍ച്ചയായും ഇതിനു വേറെയും വശങ്ങളുണ്ട്. എല്ലാവരും ചൂണ്ടികാണിക്കുന്ന ജാതിവ്യവസ്ഥതന്നെ പ്രധാനം. ഇന്ത്യയുടെ പാരമ്പര്യം വൈവിധ്യമാണെന്നു പറഞ്ഞല്ലോ. അതിലൊന്നാണ് ജാതിവ്യവസ്ഥ. അതിനെതിരെ പോരാടേണ്ടതുതന്നെയാണ്. ജാതിവ്യവസ്ഥക്കൊപ്പം തന്നെ ആ പോരാട്ടവും ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാണെന്നു മറക്കരുത്. പക്ഷെ പലപ്പോഴും അക്കാര്യത്തില്‍ പടിഞ്ഞാറോട്ടാണ് നോക്കുന്നത്. അംബേദ്കര്‍ പോലും. ഒരുപക്ഷെ അംബേദ്കര്‍ ജീവിച്ച സാഹചര്യത്തിലാണെങ്കില്‍ ആരും അങ്ങനെ ചെയ്യുമായിരിക്കാം. എന്നാല്‍ ജാതിവിരുദ്ധ പോരാട്ടത്തിന്റെ ഇന്ത്യന്‍ പാരമ്പര്യം നാം ഉയര്‍ത്തിപിടിക്കണം. റാം മനോഹര്‍ ലോഹ്യ അതാണ് ചെയ്തത്.
തീര്‍ച്ചയായും ദേശീയത എന്നത് ഭൂതകാലത്തെ കുറിച്ച് അഭിമാനിക്കാനുള്ളതല്ല. വര്‍ത്തമാനകാലം തന്നെയാണ് പ്രധാനം. ഇന്ന് wto പോലുള്ള ആഗോളവേദികളില്‍ നാം ദുര്‍ബ്ബലരാണ്. ദാജ്യത്തെ വിഭജിക്കുന്ന രീതിയില്‍ വര്‍ഗ്ഗീയകലാപങ്ങള്‍ നടചക്കുമ്പോള്‍ പ്രധാനമന്ത്രിപോലും മൗനം. രാജ്യം ഒരിക്കലും ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ള വരള്‍ച്ച നേരിടുമ്പോഴും സര്‍ക്കാര്‍ നിശ്ചലം. കുടിവെള്ളപ്രശ്‌നം നഗരങ്ങളേയും ക്രിക്കറ്റിനേയും ബാധിച്ചപ്പോഴാണ് എന്തെങ്കിലും അനക്കമുണ്ടായത്. അരുണ്‍ ജെയ്റ്റിലുടെ അവകാശവാദത്തിന്റെ യാഥാര്‍ത്ഥ്യമാണിത്. പക്ഷെ അതിനെ പ്രതിരോധിക്കാന്‍ നമുക്കു കഴിയാത്തത് നമ്മുടെ പാരമ്പര്യത്തിനു നേരെ മുഖം തിരിക്കുന്നതിനാലാണ്. അമേരിക്കയിലേക്കും യൂറോപ്പിലേക്കും നോക്കിയിരിക്കുന്നതുകൊണ്ടാണ്. ചൈനക്കാര്‍ അവരുടെ പാരമ്പര്യചികിത്സാ രീതികളെ ഇപ്പോഴും പിന്തുടരുമ്പോള്‍ നാം ആയുര്‍വേദത്തെ തള്ളിക്കളയുന്നത് ഒരു ഉദാഹരണം മാത്രം. അവിടെയാണ് ദേശീയതയെ കുറിച്ചൊരു മൂന്നാം കണ്ണ് അനിവാര്യമായിരിക്കുന്നത്.

തൃശൂരില്‍ 11-ാമത്് വിബ്ജിയോര്‍ ചലച്ചിത്രമേളയിലെ 6ാം ശരത്ചന്ദ്രന്‍ അനുസ്മരണ പ്രാഷണം നിര്‍വ്വഹിക്കുകായയിരുന്നു യോഗേന്ദ്ര യാദവ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ദേശീയത – വേണം നമുക്കൊരു മൂന്നാം കണ്ണ്

  1. Avatar for Critic Editor

    k.s.radhakrishnan

    അരുണ്‍ ജെയ്റ്റ്‌ലി പറയുന്നപോലെ ദേശീയതാ സംവാദത്തിന്റെ ഒന്നാം റൗണ്ടില്‍ അവര്‍ വിജയിച്ചിരിക്കുക തന്നെയാണ്. അതവര്‍ ശരിയായതുകൊണ്ടല്ല, നമ്മള്‍ക്ക് ഈ വിഷയത്തില്‍ വേണ്ടത്ര അവഗാഹമില്ലാത്തതിനാലാണ്. കാര്യങ്ങള്‍ കാണാന്‍ ഒരു മൂന്നാം കണ്ണ് നമുക്കില്ലാത്തതുകൊണ്ടാണ്.
    ഇന്ത്യന്‍ ദേശീയതയോട് തികച്ചും നിഷേദാത്മകമായ നിലപാടാണ് പൊതുവില്‍ നമ്മുടെ പുരോഗമന, മതേതര, ഇടതു ലിബറല്‍ ശക്തികള്‍ സ്വീകരിക്കുന്നത്. അതിന്റെ ഗുണാത്മകവശങ്ങളെ അവഗണിക്കുന്നു. നാനാത്വങ്ങളിലെ ഏകത്വത്തെ കണ്ടില്ലെന്നു നടിക്കുന്നു. ദേശീയതയോടുള്ള യൂറോപ്യന്‍ മനോഭാവമാണ് നാം പൊതുവില്‍ പിന്തുടരുന്നത്. അതാകട്ടെ വൈവിധ്യങ്ങളെ അംഗീകരിക്കാത്തതാണ്.

Leave a Reply