ദേശാഭിമാനിക്ക് കാവിനിറം

ഹരികുമാര്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതോടെ പല നിറങ്ങളും കാവിയായി മാറുകയാണെന്ന വിമര്‍ശനം നിലനില്‍ക്കുമ്പോള്‍ ദേശാഭിമാനിയുടെ ചുവപ്പും കാവിയായി മാറുകയാണ്. രാജ്യത്തു നടക്കുന്ന ജനകീയ പോരാട്ടങ്ങളെ തകര്‍ക്കാന്‍ അതെല്ലാം വിദേശഫണ്ടു കൈപറ്റിയാണ് നടത്തുന്നതെന്ന ഐ ബി റിപ്പോര്‍ട്ടിനെ മറ്റാരേക്കാള്‍ മനോഹരമായി പിന്തുണച്ചാണ് ദേശാഭിമാനി ഈ കടമ നിറവേറ്റിയിരിക്കുന്നത്. തികച്ചും ജനാധിപത്യപരമായ രീതിയില്‍ പാരിസ്ഥിതിക വിഷയങ്ങളില്‍ സിപിഎമ്മടക്കമുള്ള സംഘടനകളെ വിമര്‍ശിക്കുന്ന പ്രമുഖപരിസ്ഥിതി പ്രവര്‍ത്തകനെ ഒരു തെളിവുമില്ലാതെ ആരോപണണുന്നയിച്ചാണ് ദേശാഭിമാനി കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കുന്നത്. സമസ്ത വികസനപ്രവര്‍ത്തനങ്ങളെയും മരവിപ്പിച്ചുനിര്‍ത്തി രാജ്യത്തെ പിന്നോക്കാവസ്ഥയില്‍ എന്നേക്കുമായി […]

desഹരികുമാര്‍

മോദി സര്‍ക്കാര്‍ അധികാരമേറ്റതോടെ പല നിറങ്ങളും കാവിയായി മാറുകയാണെന്ന വിമര്‍ശനം നിലനില്‍ക്കുമ്പോള്‍ ദേശാഭിമാനിയുടെ ചുവപ്പും കാവിയായി മാറുകയാണ്. രാജ്യത്തു നടക്കുന്ന ജനകീയ പോരാട്ടങ്ങളെ തകര്‍ക്കാന്‍ അതെല്ലാം വിദേശഫണ്ടു കൈപറ്റിയാണ് നടത്തുന്നതെന്ന ഐ ബി റിപ്പോര്‍ട്ടിനെ മറ്റാരേക്കാള്‍ മനോഹരമായി പിന്തുണച്ചാണ് ദേശാഭിമാനി ഈ കടമ നിറവേറ്റിയിരിക്കുന്നത്. തികച്ചും ജനാധിപത്യപരമായ രീതിയില്‍ പാരിസ്ഥിതിക വിഷയങ്ങളില്‍ സിപിഎമ്മടക്കമുള്ള സംഘടനകളെ വിമര്‍ശിക്കുന്ന പ്രമുഖപരിസ്ഥിതി പ്രവര്‍ത്തകനെ ഒരു തെളിവുമില്ലാതെ ആരോപണണുന്നയിച്ചാണ് ദേശാഭിമാനി കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കുന്നത്.
സമസ്ത വികസനപ്രവര്‍ത്തനങ്ങളെയും മരവിപ്പിച്ചുനിര്‍ത്തി രാജ്യത്തെ പിന്നോക്കാവസ്ഥയില്‍ എന്നേക്കുമായി തളച്ചിടാന്‍ വിദേശത്തുനിന്ന് അച്ചാരം വാങ്ങി കേരളത്തിലടക്കം ചില പരിസ്ഥിതി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് ഐബി റിപ്പോര്‍ട്ട് എന്ന് ദേശാഭിമാനിക്ക് ഒരു സംശയവുമില്ല. എന്നാല്‍ മുഖപ്രസംഗത്തിന്റെ ഒരു വരിയിലെങ്കിലും ഈ ആരോപണത്തിന് ആധികാരികത നല്‍കുന്ന ഒരു വാചകവുമില്ല. ഉള്ളത് സി ആര്‍ നീലകണ്ഠന്‍ സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കുന്നു എന്നുമാത്രമാണ്. ഐബ്ിയോ കേന്ദ്രസര്‍ക്കാരോ ചിന്തിക്കാത്ത ഒരു കാര്യം കൂടി ദേശാഭിമാനി കൂട്ടി ചേര്‍ക്കുന്നു. രാജ്യത്തെ വികസനപദ്ധതികള്‍ തകര്‍ക്കാന്‍ മാത്രമല്ല, സിപിഎമ്മിനെ കൂടി തകര്‍ക്കാനാണത്രെ പുറത്തുനിന്നു വരുന്ന പണം മുഴപവന്‍ ഉപയോഗിക്കുന്നത്. ഓര്‍മ്മവരുന്നത് ബഷീറിന്റെ എട്ടുകാലി മമ്മുഞ്ഞിനെയാണ്. പരിസ്ഥിതിസംരക്ഷണത്തിന്റെ മുഖംമൂടിയും വിദേശഫണ്ടും കമ്യൂണിസ്റ്റുപ്രസ്ഥാനത്തെ തകര്‍ക്കാനുള്ള പുറപ്പാടുമൊക്കെ തമ്മില്‍ ബന്ധമുണ്ടോ എന്നുള്ളത് അന്വേഷിക്കണമെന്നും അവരാവശ്യപ്പെടുന്നു. തെരഞ്ഞെടു്പപില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിനു കാരണം അതാണെന്നു കൂടി പറഞ്ഞാല്‍ ചിത്രം പൂര്‍ത്തിയാകും.
കൂടംകുളം, നര്‍മ്മദ, ഖനി തുടങ്ങി വിവിധ മേഖലകളില്‍ നടക്കുന്ന ജീവന്മരണ പോരാട്ടങ്ങളെ തകര്‍ക്കാനുള്ള ഗൂഢോലോചനയുടെ ഭാഗമായി തയ്യാറാക്കിയെന്നു പകല്‍പോലെ വ്യക്തമായ ഐബി റിപ്പോര്‍്ട്ടിനെ തങ്ങളുടെ ചില നയങ്ങളെ വിമര്‍ശിക്കുന്ന നീലകണ്ഠനെ തകര്‍ക്കാനായി പിന്തുണക്കുമ്പോള്‍ സിപിഎമ്മും ദേശാഭിമാനിയും ആര്‍ക്കൊപ്പമെന്നു വ്യക്തം. പരിസ്ഥിതി സംരക്ഷണം വീട്ടുവീഴ്ച ചെയ്യാനാവാത്ത കാര്യമാണ്, അത് കര്‍ശനമായി പാലിച്ചേ പറ്റൂ, അതേപോലെ രാജ്യത്തിന്റെ വികസനവും വീട്ടുവീഴ്ച ചെയ്യാനാവാത്ത കാര്യംതന്നെയാണ്; അതും കര്‍ശനമായി നടന്നേ പറ്റൂ, ഈ ഇരുകാര്യങ്ങളിലും സമതുലിതമായ ഒരു മനോഭാവമാണ് വളര്‍ന്നുവരേണ്ടത്, വികസനത്തിന്റെ പേരില്‍ പരിസ്ഥിതിസംരക്ഷണത്തെ കൈയൊഴിയാന്‍ പാടില്ല, ഒപ്പം ഏതു വികസനപദ്ധതിയെയും കപട പരിസ്ഥിതി വാദമുന്നയിച്ച് തകര്‍ക്കാനും പാടില്ല എന്നൊക്കെ പറയുന്ന സിപിഎം കേരളത്തില്‍ സൈലന്റ് വാലി മുതല്‍ ഗാഡ്ഗില്‍ വരെയുള്ള പോരാട്ടങ്ങളില്‍ ഏതുപക്ഷത്താണ് നിന്നതെന്ന് എല്ലാവര്‍ക്കുമറിയാം. വികസനത്തിന്റെ പേരി്‌ലും തൊഴിലാളികളുടെ പേരിലും കക്ഷി രാഷ്ട്രീയത്തിന്റെ പേരിലും പരിസ്ഥിതി സമരങ്ങള്‍ക്കെതിരായ. നിലപാടാണ് സിപിഎം മിക്കവാറും സ്വീകരിച്ചിട്ടുള്ളത്. മുഖ്യധാരാ പ്രസ്ഥാനങ്ങളുടെ എതിര്‍പ്പുകളെ അതിജീവിച്ച് സമരങ്ങള്‍ മുന്നേറുമ്പോഴാണ് വല്ലപ്പോഴും അതുമായി ഐക്യപ്പെടാറുള്ളത്. പരിസ്ഥിതിയെ കുറിച്ചൊക്കെ പറയുമ്പോഴും വികസനവിഷയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സിപിഎമ്മിന്റേതെന്ന് വ്യക്തം. പിന്നെ തങ്ങളൊഴികെ സമരം ചെയ്യുന്നവരെയൊക്കെ സാമ്രാജ്യത്വചാരന്മാരായി ആക്ഷേപിക്കലാണ് പാര്‍ട്ടിയുടെ സ്ഥിരം പരിപാടി. അതിനാല്‍ തന്നെ ഐബി റിപ്പോര്‍ട്ട് ഏറ്റവും സന്തോഷിപ്പിക്കുന്നത് മറ്റാരേയുമല്ല. അതിന്റെ പ്രകടമായ തെളിവാണ് ദേശാഭിമാനി മുഖപ്രസംഗം. പരിസ്ഥിതി കാര്യത്തില്‍ വീട്ടുവീഴ്ച ചെയ്യാതെ തന്നെ വികസനപദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രദ്ധിച്ചിട്ടുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരുകള്‍ വിദേശഫണ്ട് ദാതാക്കള്‍ക്ക് കണ്ണിലെ കരടാണ്. ആ കരട് നീക്കംചെയ്യാനുള്ള രാഷ്ട്രീയദൗത്യംകൂടിയാണ് വിദേശശക്തികള്‍ പരിസ്ഥിതിയുടെ പേരുപറഞ്ഞു നല്‍കുന്ന കോടിക്കണക്കായ ഡോളറിലൂടെ ഇക്കൂട്ടര്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കുന്നതെന്നു ദേശാഭിമാനി പറയുമ്പോള്‍ നരേന്ദ്രമോദിയെപോലെ പാര്‍ട്ടി പ്രവര്‍്തതകര്‍ പോലും ചിരിക്കുന്നുണ്ടാകും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply