ദേശഭക്തിയുടെ സര്‍ട്ടിഫിക്കറ്റ് ആര്‍.എസ്.എസില്‍ നിന്ന് വേണ്ട.

കന്‍ഹയ കുമാര്‍ ഞങ്ങള്‍ക്ക് ദേശഭക്തിയുടെ സര്‍ട്ടിഫിക്കറ്റ് ആര്‍.എസ്.എസില്‍ നിന്ന് വേണ്ട. ഈ രാജ്യത്തിന്റെ ഭരണഘടനയില്‍ അങ്ങേയറ്റത്തെ വിശ്വാസമുള്ളവരാണ് ഞങ്ങള്‍. ദേശ വിരുദ്ധത സംഘികളുടെയോ മറ്റാരുടെയെങ്കിലുമോ ഭാഗത്ത് നിന്ന് വന്നാല്‍ അതിനെ എതിര്‍ക്കുന്ന പക്ഷത്താണ് ഞങ്ങള്‍.ഒരു തരത്തിലുള്ള ഹിംസയ്ക്കും ആതങ്കവാദത്തിനും ദേശദ്രോഹപ്രവര്‍ത്തനത്തിനും ഒപ്പമല്ല. ജെ.എന്‍.യുക്കാര്‍ ജിഹാദികളാണ്, ഭീകരവാദികളാണ് എന്ന് സംഘികള്‍ ആക്ഷേപിക്കുന്നുണ്ട്. അക്കാര്യത്തില്‍ സംവാദത്തിന് വരാന്‍ ഞങ്ങളവരെ വെല്ലുവിളിക്കുന്നു. എ.ബി.വി.പിക്കാരെ ചര്‍ച്ചയ്ക്കായി അയക്കൂ.നമുക്ക് സംവാദമാകാം. ആരാണ് തീവ്രവാദികള്‍, ആരാണ് ഹിംസ പ്രയോഗിക്കുന്നവര്‍ എന്ന് നമുക്ക് ചര്‍ച്ച ചെയ്യാം. നിങ്ങളാണ് […]

kkk

കന്‍ഹയ കുമാര്‍

ഞങ്ങള്‍ക്ക് ദേശഭക്തിയുടെ സര്‍ട്ടിഫിക്കറ്റ് ആര്‍.എസ്.എസില്‍ നിന്ന് വേണ്ട. ഈ രാജ്യത്തിന്റെ ഭരണഘടനയില്‍ അങ്ങേയറ്റത്തെ വിശ്വാസമുള്ളവരാണ് ഞങ്ങള്‍. ദേശ വിരുദ്ധത സംഘികളുടെയോ മറ്റാരുടെയെങ്കിലുമോ ഭാഗത്ത് നിന്ന് വന്നാല്‍ അതിനെ എതിര്‍ക്കുന്ന പക്ഷത്താണ് ഞങ്ങള്‍.ഒരു തരത്തിലുള്ള ഹിംസയ്ക്കും ആതങ്കവാദത്തിനും ദേശദ്രോഹപ്രവര്‍ത്തനത്തിനും ഒപ്പമല്ല. ജെ.എന്‍.യുക്കാര്‍ ജിഹാദികളാണ്, ഭീകരവാദികളാണ് എന്ന് സംഘികള്‍ ആക്ഷേപിക്കുന്നുണ്ട്. അക്കാര്യത്തില്‍ സംവാദത്തിന് വരാന്‍ ഞങ്ങളവരെ വെല്ലുവിളിക്കുന്നു. എ.ബി.വി.പിക്കാരെ ചര്‍ച്ചയ്ക്കായി അയക്കൂ.നമുക്ക് സംവാദമാകാം. ആരാണ് തീവ്രവാദികള്‍, ആരാണ് ഹിംസ പ്രയോഗിക്കുന്നവര്‍ എന്ന് നമുക്ക് ചര്‍ച്ച ചെയ്യാം. നിങ്ങളാണ് തീവ്രവാദികള്‍ സംഘികളേ , ഞങ്ങളല്ല. നിങ്ങളാണ് തോക്കെടുത്തവര്‍. ഈ നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്ന് വെടിവെച്ച് കൊന്നവരാണ് നിങ്ങള്‍. മുസ്‌ലിങ്ങള്‍ക്ക് നേരെ ഹിംസ നടത്തിയവരാണ് നിങ്ങള്‍. ജാത്യടിസ്ഥിത,വര്‍ണവ്യവസ്ഥാടിസ്ഥിത ഹിന്ദുത്വപ്രത്യയശാസ്ത്രം കൊണ്ട് രാജ്യത്തെ ദലിതരെ അടിച്ചമര്‍ത്തിയവരാണ് നിങ്ങള്‍. സ്ത്രീകളെ അഗ്‌നിപരീക്ഷയ്ക്ക് അയച്ചതിനെ ആരാധിക്കുന്നവരാണ്. സംഘികള്‍ക്കൊപ്പമുണ്ട് ചില മാധ്യമങ്ങള്‍, അവരോട് പറയാനുള്ളത് സംഘികള്‍ ഒരുനാള്‍ നിങ്ങള്‍ക്കെതിരെയും വരും എന്നാണ്. ഇന്ദിരാ ഗാന്ധിയുടെ കാലത്തെന്ന പോലെ. രാജ്യസ്‌നേഹത്തെക്കുറിച്ചെന്നല്ല നീതിയെക്കുറിച്ചും പറയാന്‍ സംഘികള്‍ക്ക് എന്ത് യോഗ്യത.ദലിതരെയും ന്യൂനപക്ഷങ്ങളെയും സ്ത്രീകളെയും അടിച്ചമര്‍ത്തുന്ന രാഷ്ട്രീയാടിസ്ഥാനത്തിലുള്ള നിങ്ങളുടെ നീതിയില്‍ അല്ല ഞങ്ങള്‍ക്ക് വിശ്വാസം, മഹാനായ ബാബാറാവു അംബേദ്കര്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് വിഭാവനം ചെയ്ത ഈ ഭരണഘടന ഉറപ്പ് തരുന്ന യഥാര്‍ത്ഥ നീതിയിലാണ്. ആ നീതിയും ആ സ്വാതന്ത്ര്യവും ഉറപ്പ് വരുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി ഉറച്ച് തന്നെ നില്‍ക്കും.

രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെടുന്നതിന്റെ തൊട്ടു മുമ്പ് ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റും എ.ഐ.എസ്.എഫ് നേതാവുമായ കന്‍ഹയ കുമാര്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply