ദുര്‍ബ്ബലമായ കണ്ണിയെ അക്രമിക്കുമ്പോള്‍

വിവാദ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജോതിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ തുടര്‍ച്ചായ നാലാം ദിവസവും രാജ്യസഭ സ്തംഭിച്ചിരിക്കുകയാണല്ലോ. ലോക്‌സഭയില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തിയെങ്കിലും പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിച്ചു. വായ്മൂടികെട്ടിയാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്.  മന്ത്രിയുടെ പ്രസംഗത്തെ അപലപിച്ച് പ്രമേയം പാസാക്കിയാല്‍ പ്രതിഷേധം അവസാനിപ്പിക്കാമെന്ന പ്രതിപക്ഷം പറയുന്നു.  സര്‍ക്കാര്‍ ഇതിന് തയാറായില്ല. വിവാദ പ്രസ്താവനയ്ക്ക് കേന്ദ്രമന്ത്രി തന്നെ മാപ്പ് പറഞ്ഞ കാര്യമാണ് ഏറ്റവും പ്രസക്തം. സാധാരണ രാഷ്ട്രീയ നേതാക്കളോ അധികാരികളോ അതിനു തയ്ാറാകാറില്ല. ആ സാഹചര്യത്തില്‍ […]

swathiവിവാദ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജോതിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ തുടര്‍ച്ചായ നാലാം ദിവസവും രാജ്യസഭ സ്തംഭിച്ചിരിക്കുകയാണല്ലോ. ലോക്‌സഭയില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തിയെങ്കിലും പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിച്ചു. വായ്മൂടികെട്ടിയാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്.  മന്ത്രിയുടെ പ്രസംഗത്തെ അപലപിച്ച് പ്രമേയം പാസാക്കിയാല്‍ പ്രതിഷേധം അവസാനിപ്പിക്കാമെന്ന പ്രതിപക്ഷം പറയുന്നു.  സര്‍ക്കാര്‍ ഇതിന് തയാറായില്ല.
വിവാദ പ്രസ്താവനയ്ക്ക് കേന്ദ്രമന്ത്രി തന്നെ മാപ്പ് പറഞ്ഞ കാര്യമാണ് ഏറ്റവും പ്രസക്തം. സാധാരണ രാഷ്ട്രീയ നേതാക്കളോ അധികാരികളോ അതിനു തയ്ാറാകാറില്ല. ആ സാഹചര്യത്തില്‍ നടപടികള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സഹകരിക്കണമെന്ന പ്രധാനമന്ത്രിയുടെ നിലപാട് അംഗീകരിക്കുകയാണ് ജനാധിപത്യമര്യാദ. പക്ഷെ വീണുകിട്ടിയ ആയുധം നന്നായി ഉപയോഗിക്കുകയാണ് പ്രതിപക്ഷം.
സ്ത്രീയും ദളിതയും ഗ്രാമീണയുമായ മന്ത്രിയുടെ വാക്കുകളെ ചൊല്ലി് അവര്‍ ്തന്നെ മാപ്പു ചോദിച്ച സാഹചര്യത്തില്‍ കോലാഹലം തുടരുന്നത് ശരിയല്ല. മോദിയോ മറ്റാരെങ്കിലോ ഇത്തരത്തില്‍ സംസാരിക്കുകയും മാപ്പു ചോദിക്കുകയും ചെയ്താല്‍ പ്രതിപക്ഷം പ്രക്ഷോഭം തുടരുമോ? ഒന്നാമത് അദ്ദേഹമൊന്നും മാപ്പുചോദിക്കില്ല. ചോദിച്ചാല്‍ തന്നെ പ്രതിപക്ഷം അംഗീകരിക്കുകയും ചെയും. ദുര്‍ബ്ബലമായ കണ്ണിയെ കടന്നാക്രമിക്കുന്ന സമീപനമാണ് ഇപ്പോള്‍് നടക്കുന്നത്. മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഭ പ്രമേയം പാസാക്കുക എന്നതൊക്കെ അറ്റകൈയാണ്. ബാബറി മസ്ജിത് തകര്‍ത്തിനെ അപലപിച്ച് സഭ പ്രമേയം പാസാക്കിയിട്ടുണ്ടെന്നാണ് യെച്ചൂരി പറയുന്നത്. അതുപോലെയാണോ മാപ്പുചോദിച്ച ഒരു പ്രസ്താവന?
വെള്ളിയാഴ്ച രാവിലെ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനെ ചേമ്പറില്‍ സന്ദര്‍ശിച്ച പ്രതിപക്ഷത്തെ ഒന്‍പത് കക്ഷികളുടെ നേതാക്കള്‍ ഇരുസഭകളിലും പ്രമേയം കൊണ്ടുവന്ന് വിഷയം പരിഹരിക്കുക എന്ന നിര്‍ദേശമാണ് മുന്നോട്ടുവച്ചത്. എന്നാല്‍, പിന്നീട് സഭ ചേര്‍ന്നപ്പോള്‍ പാര്‍ലമെന്ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി സര്‍ക്കാറിന്റെ പഴയ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. ബഹളത്തെത്തുടര്‍ന്ന് നാലാം ദിവസവും സഭ പൂര്‍ണമായും തടസ്സപ്പെട്ടു. മന്ത്രിയുടെ പേരെടുത്തുപറയാതെ, ഇത്തരം പരാമര്‍ശങ്ങള്‍ അംഗങ്ങള്‍ ഒഴിവാക്കണമെന്നുള്ള തരത്തിലുള്ള പൊതുപ്രമേയമവതരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. എന്തായാലും പ്രശ്‌നം ഏത്രയും വേഗം പരിഹരിക്കുന്നതാണ് ഉചിതം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply