ദുരിതത്തിന്റെ ആഘാതം നേരിടുന്ന കുട്ടികളെ എന്തുചെയ്യണം ?

പ്രസാദ് അമോര്‍ ഇതര ജീവിവര്‍ഗ്ഗങ്ങളുടെ കുഞ്ഞുങ്ങളെ അപേക്ഷിച്ചു് മനുഷ്യ ശിശുക്കള്‍ ദുര്ബലരാണ്.ഒരു കുട്ടി സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവുള്ള ആളായി തീരുന്നതിന് മനുഷ്യ സമൂഹത്തിന്റെ നീണ്ട വര്‍ഷത്തെ കരുതലുകള്‍ ആവശ്യമുണ്ട്.എന്നാല്‍ മറ്റ് ജീവികളുടെ അതിജീവനത്തിന് സഹായിക്കുന്ന സ്വാഭാവികമായ പെരുമാറ്റ മാതൃകകള്‍ ജന്മസിദ്ധമാണ്. മനുഷ്യ ശിശുവിലാകട്ടെ അവള്‍ സമൂഹത്തോട് ഇണങ്ങിച്ചേരുന്നത് പ്രധാനമായും അറിഞ്ഞറിഞ്ഞു മുന്നേറിയാണ്. പരിണാമം മനുഷ്യന്റെ ശൈശവ ബാല്യത്തിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു. അമിതമായി സംരക്ഷിക്കപ്പെടുന്ന കുട്ടികളാണ് നമ്മുടേത്.പരിസരത്തിന്റെ സ്വാധീനത്തിലൂടെയാണ് കുട്ടികളുടെ നാഡീവ്യൂഹത്തിന്റെയും പേശികളുടെയും അന്ത:സ്രാവ വ്യവസ്ഥയുടെയും വളര്‍ച്ച […]

kkkപ്രസാദ് അമോര്‍

ഇതര ജീവിവര്‍ഗ്ഗങ്ങളുടെ കുഞ്ഞുങ്ങളെ അപേക്ഷിച്ചു് മനുഷ്യ ശിശുക്കള്‍ ദുര്ബലരാണ്.ഒരു കുട്ടി സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവുള്ള ആളായി തീരുന്നതിന് മനുഷ്യ സമൂഹത്തിന്റെ നീണ്ട വര്‍ഷത്തെ കരുതലുകള്‍ ആവശ്യമുണ്ട്.എന്നാല്‍ മറ്റ് ജീവികളുടെ അതിജീവനത്തിന് സഹായിക്കുന്ന സ്വാഭാവികമായ പെരുമാറ്റ മാതൃകകള്‍ ജന്മസിദ്ധമാണ്. മനുഷ്യ ശിശുവിലാകട്ടെ അവള്‍ സമൂഹത്തോട് ഇണങ്ങിച്ചേരുന്നത് പ്രധാനമായും അറിഞ്ഞറിഞ്ഞു മുന്നേറിയാണ്. പരിണാമം മനുഷ്യന്റെ ശൈശവ ബാല്യത്തിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു.
അമിതമായി സംരക്ഷിക്കപ്പെടുന്ന കുട്ടികളാണ് നമ്മുടേത്.പരിസരത്തിന്റെ സ്വാധീനത്തിലൂടെയാണ് കുട്ടികളുടെ നാഡീവ്യൂഹത്തിന്റെയും പേശികളുടെയും അന്ത:സ്രാവ വ്യവസ്ഥയുടെയും വളര്‍ച്ച സംഭവിക്കുന്നത്. അതിനാല്‍ അപ്രതീക്ഷിതമായുണ്ടാകുന്ന ദുരിതങ്ങള്‍ കൂട്ടികളുടെ പേശികളുടെയും ന്യൂറോണുകളുടെയും വികാസത്തെ പ്രതികൂലമായി ബാധിക്കും.കൂട്ടികള്‍ പരിസരവുമായുള്ള പ്രതിപ്രവര്‍ത്തനങ്ങളിലൂടെ സ്വായത്തമാക്കുന്ന ശേഷികള്‍ ദുദ്രഗതിയില്‍ നടക്കുന്നത് ശൈശവത്തിലാണ്.ആ സമയത്തു് ശരിയായ അനുഭവങ്ങള്‍ ശരിയായ രീതിയില്‍ ലഭിക്കേണ്ടതുണ്ട്. ചുറ്റുപാടുകളില്‍ നിന്ന് വിവരങ്ങള്‍ പാകപ്പെടുത്തിയെടുത്താണ് മഷ്തിഷ്‌കം സാമാന്യ ബോധവും അതിജീവന ശേഷിയും വികസിപ്പിച്ചെടുക്കുന്നത്.ന്യൂറോണുകള്‍ തമ്മിലുള്ള ബന്ധങ്ങളുടെ രൂപീകരണം വേഗത്തില്‍ നടക്കുന്ന സമയമായ ശൈശവത്തിലും കുട്ടിക്കാലത്തിന്റെ പ്രാരംഭഘട്ടത്തിലും ഏല്ക്കുന്ന ആഘാതങ്ങള്‍ അവരുടെ മനസ്സിന്റെ സ്വാഭാവികമായ വളര്‍ച്ച തടസ്സപ്പെടുത്തും. അത് അവരുടെ വ്യക്തിത്വത്തെ മുരടിപ്പിക്കും. അതിജീവന ശേഷിയെ ദുര്‍ബലമാകും. അതിനാല്‍ ദുരിതമനുഭവിച്ച മുതിര്‍ന്നവരെ പരിഗണിക്കുന്ന രീതിയില്‍ കുട്ടികളെ സമീപിക്കരുത്.
ദുരിതത്തെ തുടര്‍ന്ന് മനോവ്യഥ അനുഭവിക്കുന്ന കുട്ടികള്‍ക്ക് മുതിര്‍ന്നവരെ പോലെ തങ്ങളുടെ പ്രയാസങ്ങള്‍, അവസ്ഥകള്‍ ഒക്കെ വിശദീകരിക്കാന്‍ കഴിയണമെന്നില്ല. അവരുടെ നൊമ്പരങ്ങളും ചിന്തകളും വെളിപ്പെടുത്താന്‍ തന്നെ അവര്‍ അശക്തരായിരിക്കും.എല്ലാം നഷ്ടപെട്ടവരാണവര്‍. അതിനാല്‍ ശാസ്ത്രീയമായ അറിവുകളെ അടിസ്ഥാനപ്പെടുത്തി സൂഷ്മനിരീക്ഷണം നടത്തി നമുക്ക് മുന്നോട്ട് പോകേണ്ടിവരും.അത് വളരെ ശ്രമകരമാണ്. ജാഗ്രതയോടെ ചെയ്യേണ്ടതാണ്.
ഗുരുതരമായ ശാരീരിക മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പ് വരുത്തണം.മനോരോഗം ഉണ്ടാകുന്നതിന് ജീവശാസ്ത്രപരമായ സാധ്യതകള്‍ കൂടുതലുള്ള കുട്ടികള്‍ ദുരിതങ്ങള്‍ക്ക് വിധേയരാകുമ്പോള്‍ അവരുടെ അവസ്ഥ അതില്ലാത്ത മറ്റുകുട്ടികളേക്കാള്‍ ഭീകരമായിരിക്കും.ജാഗ്രതയോടെ നമുക്ക് അവരെ വേര്‍തിരിച്ചറിയാന്‍ കഴിയും.

പ്രത്യേകം ശ്രദ്ധിക്കേണ്ട ചില ശാരീരിക മാനസിക ലക്ഷണങ്ങള്‍……
വയറുവേദന,ഛര്‍ദി,വയറിളക്കം,തളര്‍ച്ച,തലചുറ്റല്‍,കൈകള്‍ വിറയല്‍, വേദന, മനംപുരട്ടല്‍,ഭക്ഷണത്തിനോട് വിരക്തി,എന്നിവ ഉണ്ടോ എന്ന് അറിയാന്‍ ശ്രമിക്കുക.
—അകാരണമായ വ്യാകുലതകള്‍,സംഘര്‍ഷം ,പ്രത്യേയ്ക വസ്തുക്കളോടുള്ള ഭയം -സാമൂഹ്യ ഇടപെഴകലിനോടുള്ള ഭയം,ഇരുട്ടിനോടുള്ള ഭയം,അടച്ചിട്ട സ്ഥലങ്ങളോടുള്ള ഭീതി എന്നിവ
–ഉറക്കത്തില്‍ തുടര്‍ച്ചയായി ദുസ്വപ്നങ്ങള്‍ കണ്ട് നിലവിളിക്കുന്ന കുട്ടികളെ പ്രത്യേകം നിരീക്ഷിക്കേണ്ടതുണ്ട്. അവര്‍ക്ക് ഉറക്ക അസ്വസ്ഥ രോഗം (sleep terror disorder)ഉണ്ടോ എന്ന് പരിശോധിക്കണം.
–കുട്ടികളില്‍ ഭയം, വിരക്തി, സ്‌കൂളില്‍ പോകാന്‍ മടി. വിഷാദം,ഒരു മുറിയില്‍ ഒറ്റയ്ക്കിരിക്കാന്‍ പേടി,തന്റെയും മറ്റുള്ളവരുടെയും സുരക്ഷയെപ്പറ്റി എപ്പോഴും ആധി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് നിരീക്ഷിക്കണം.
മനോരോഗവിദഗ്ദ്ധര്‍,മനഃശാസ്ത്രജ്ഞര്‍, ശിശുരോഗ വിദഗ്ധര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍ എന്നിവരടങ്ങുന്ന ഒരു സംഘത്തിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് നമുക്ക് ഫലപ്രദമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ കഴിയുക.
കുട്ടികളുടെ പ്രകൃതത്തെ – അവരുടെ വളര്‍ച്ചയെക്കുറിച്ചുള്ള ശാസ്ത്രീയ ഉള്‍ക്കാഴ്ചയുടെ അടിസ്ഥാനത്തിലുള്ള ചില വിവരങ്ങള്‍ ഇവിടെ കുറിക്കുകയാണ് .കുട്ടികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നവര്‍ക്ക് അത് സഹായകരമാകും എന്ന് പ്രതീക്ഷിക്കുന്നു.
–കുട്ടികള്‍ക്ക് സങ്കടവും സന്തോഷവും ഉണ്ടാകുന്ന പ്രവൃത്തികള്‍ നാം നീരീക്ഷിക്കണം.നിങ്ങള്‍ ഇടപെഴകുന്ന കുട്ടികളുടെ പ്രതികരണത്തിന്റെ വ്യത്യാസങ്ങള്‍ അനുസരിച്ചു് നിങ്ങളുടെ സമീപനം അവര്‍ക്ക് രുചിക്കുന്നുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കി അതനുസരിച്ചു നിങ്ങളുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്താന്‍ കഴിയണം. കുട്ടികളില്‍ ആത്മവിശ്വാസവും സ്വയം മതിപ്പും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന രീതിയില്‍ നാം അവരോട് പെരുമാറാന്‍ ബോധപൂര്‍വം ശ്രമിക്കുക.
–ദുരിതത്തിന്റെ ആഘാതം നേരിടുന്ന കുട്ടികളെ ഒരിക്കലും മനോരോഗികളായി കണക്കാക്കി പെരുമാറരുത്.അവരുടെ പ്രശ്‌നങ്ങളെ കുറവുകളായി കാണുന്നതിന് പകരം അവരുടെ ചില ആവശ്യങ്ങള്‍/ സവിശേഷതകള്‍ എന്നിങ്ങനെയായി കണ്ട് പരിഗണിക്കുക.മാനസികാരോഗ്യ സേവനം വേണ്ടവര്‍ മാത്രമാണവര്‍. കുട്ടികളോട് സൗമ്യമായി സംസാരിക്കുക. കൂടുതല്‍ ചോദ്യങ്ങളുമായി അവരെ ആശയകുഴപ്പത്തില്‍ പെടുത്തരുത്.കുട്ടികള്‍ക്ക് വേണ്ടത് ഉപദേശങ്ങളല്ല.പ്രവര്‍ത്തനങ്ങളാണ്.എല്ലാം അവര്‍ പ്രായോഗികമായി നേടണം.അവരെ ബാഹ്യലോകവും സമൂഹവുമായുള്ള ബന്ധത്തിന് ശരീരത്തെയും മനസ്സിനെയും തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നമ്മള്‍ ആസൂത്രണം ചെയ്യേണ്ടത് .
–കളികളും, പാട്ടുകളും, ചൊല്ലുകളും, കഥകളും, ചിത്രങ്ങളുമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നമുക്ക് അത്യാവശ്യമാണ്.മാജിക്കും വേണം. ചാട്ടങ്ങളിലുടെയും നൃത്തങ്ങളിലൂടെയും കുട്ടികള്‍ക്ക് ചടുലത കണ്ടെത്താന്‍ കഴിയും.കളികളും കൂട്ടായ്മകളുമെല്ലാം കായികവും മാനസികവുമായ രൂപങ്ങളാണ്.അതിലൂടെ ലഭിക്കുന്ന അറിവുകളും അനുഭവങ്ങളും കൂട്ടിയിണക്കിയാണ് കുട്ടികള്‍ക്ക് നിലവിലുള്ള പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയുകയുള്ളു.കുട്ടികളുടെ വികാസം എന്നത് അവരുടെ പേശികളുടെയും ന്യൂറോണുകളുടെയും വികാസമാണ്.അതാകട്ടെ സമൂഹവുമായുള്ള പ്രതിപ്രവര്‍ത്തനത്തിലൂടെ ആര്‍ജ്ജിച്ചെടുക്കുന്നതാണ്. കുട്ടികളെല്ലാം ഒത്തുചേരുകയും സംവദിക്കുകയും കളികളില്‍ ഏര്‍പ്പെടുകയും പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന പൊതു ഇടങ്ങള്‍ നാം സൃഷ്ടിച്ചെടുക്കണം.ആ അന്തരീക്ഷം ചലനാത്മമായിരിക്കണം.
–സാമൂഹ്യമായ ചുറ്റുപാടുകളില്‍ കുട്ടികളുമായി അടുപ്പമുള്ളവര്‍ സംസാരിക്കുന്ന രീതിയാണ് നല്ല സമീപനം. മെച്ചപ്പെട്ട സാമൂഹ്യാനുഭവം സൃഷ്ടിക്കലാണ് നമ്മുടെ കര്‍ത്തവ്യം.സമൂഹത്തില്‍ നിന്ന് ഒറ്റപെട്ടു പോകുന്ന കുട്ടികളെക്കുറിച്ചു് നാം ജാഗരൂകരാകേണ്ടതുണ്ട്.
–ദാരുണമായ സംഭവങ്ങള്‍, തകര്‍ച്ചകള്‍,വേണ്ടപ്പെട്ടവരുടെ വേര്‍പാട് എന്നിവ ഉണ്ടായ കുട്ടികള്‍ക്ക് ത്രീവ്രമായ അസ്വസ്ഥതകള്‍ അനുഭവപ്പെടുമ്പോള്‍ അത് ലോകവുമായുള്ള അവരുടെ ബന്ധത്തെ തടസ്സപ്പെടുത്തും. സ്‌നേഹിതന്മാരുമായുള്ള അവരുടെ ഇടപെടലുകളെ ദോഷകരമായി ബാധിക്കും. ഒരു സാമൂഹ്യപ്രശ്‌നമാണിത്.അത് പരിഹരിക്കേണ്ടത് മനുഷ്യ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.അത്തരം കുട്ടികളെ അവരുടെ കുറവിന്റെ പേരില്‍ നാം കൂടുതല്‍ ശ്രദ്ധിച്ചു് അവരില്‍ അക്കാര്യത്തെക്കുറിച്ചു് ബോധമുണ്ടാക്കേണ്ടതില്ല .അത് ആ കുട്ടികള്‍ക്ക് പരിസരവുമായുള്ള ബന്ധം സാധാരണ കുട്ടികളില്‍ നിന്ന് വ്യത്യസ്തമാക്കും.അവരുടെ സാമൂഹ്യ വിനിമയം പന്തികേടുള്ളതായി തീരും.അതിനാല്‍ മറ്റു കുട്ടികള്‍ക്ക് കിട്ടുന്നതുപോലുള്ള സാമൂഹ്യ സാംസ്‌കാരിക അനുഭവമാണ് അവര്‍ക്കും ഉറപ്പുവരുത്തേണ്ടത്.
–നമ്മുടെ പരിഗണനകള്‍ അവളുടെ സ്വാഭാവിക പെരുമാറ്റത്തിന് അനുയോജ്യമായിരിക്കണം.മാനസിക അസ്വസ്ഥതകള്‍ അനുഭവിക്കുന്ന കുട്ടികളെ മറ്റ് കുട്ടികളില്‍ നിന്ന് മാറ്റിനിര്‍ത്തുക വഴി സാമൂഹ്യ കഴിവുകള്‍ പലതും ആ കുട്ടികള്‍ക്ക് നഷ്ടമാകും.അത് അവരില്‍ പിന്നോക്കാവസ്ഥയും ഉള്‍വലിയലും സൃഷ്ടിക്കും.
–കുട്ടികളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാതിരിക്കുക.അവരുടെ മനസ്സിന്റെ വളര്‍ച്ചയ്ക്ക് നമ്മള്‍ സഹായികളാവുക മാത്രമേ ചെയ്യാവൂ.അവര്‍ ചെയ്യുന്ന പ്രവൃത്തികള്‍ അത് കളികളാകാം ,ചിത്രരചനയാകാം,എഴുത്താകാം എന്തുതന്നെയായാലും അതിലെ തെറ്റുകളെകുറിച്ചോ, ഭംഗിയെക്കുറിച്ചോ നിങ്ങള്‍ വേവലാതിപെടാതിരിക്കണം.അവരെ ആത്മവിശ്വാസത്തോടെ അത് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.
–കുട്ടികളുമായി നാം ചെയ്യുന്ന ഓരോ പ്രക്രിയകളിലും എല്ലാം കുട്ടികളുടെയും നേതൃത്വപരമായ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ട്. ഓരോരുത്തരും നേതൃത്വം മാറിമാറി ഏറ്റെടുക്കട്ടെ.എല്ലാവര്‍ക്കും അവസരം വേണം എല്ലാവരും കണ്ണികളാകണം.ഓരോരുത്തര്‍ക്കും അവരുടെ കഴിവിനനുസരിച്ചു മികവുനേടാനുള്ള അവസരമാണ് നാം ഒരുക്കേണ്ടത്.
-അവര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളോട് നാം ബുദ്ധിപരമായാണ് പ്രതികരിക്കേണ്ടത്.അവര്‍ക്ക് വൈകാരികമായ പിന്‍ബലം നല്‍കുക. നമ്മള്‍ സൃഷ്ടിക്കുന്ന താളാത്മകമായ പരിസരം അനൗപചാരികവും സഹകരണ മനോഭാവമുള്ളതുമായിരിക്കണം.കുട്ടികളുടെ തലത്തില്‍ നിന്ന് കൊണ്ട് ചുറ്റുപാടുകളെ തിരിച്ചറിയാന്‍ അവരെ സഹായിക്കുകയാണ് വേണ്ടത്.അവരുടെ താല്പര്യങ്ങള്‍ കണക്കിലെടുത്തു് നാം സംവദിക്കണം.നമ്മുടെ അറിവുകള്‍ ആശയങ്ങള്‍ എല്ലാം കുഞ്ഞുങ്ങളില്‍ അടിച്ചേല്‍പ്പിക്കരുത്.കുട്ടികള്‍ യഥാര്‍ത്ഥ ഭാവത്തില്‍ ചെയ്യുന്ന കായികവും സര്‍ഗാത്മകവുമായ ആവിഷ്‌കാരങ്ങള്‍ അവരുടെ വേഗതകള്‍ ,ചലനാത്മകതകള്‍ എല്ലാം ഉണ്ടാവട്ടെ. അവിടെ വിലക്കുകള്‍ അന്യമായിരിക്കണം.

ലേഖകന്‍ licenced rehabilitation phychologist ആണ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply