ദീപയെ അറസ്റ്റുചെയ്ത ജാഗ്രത വിചാരണ ചെയ്യപ്പെടണം

ഡോ ആസാദ് നമ്മുടെ നാട്ടിലെ വലിയ പ്രസ്ഥാനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ചെന്നു ആരെയും മോചിക്കാം. സ്റ്റഷനില്‍ എന്തതിക്രമവും കാണിക്കാം. ഒരു കേസുപോലും ചാര്‍ജ് ചെയ്യില്ല. നേതാക്കള്‍ക്കു മുന്നില്‍ വിനീതരാവും ഏതു റാങ്കിലുള്ള പൊലീസും. പക്ഷെ, സാധാരണ പൗരന് ജനാധിപത്യാവകാശമോ മനുഷ്യാവകാശമോ ലഭ്യമല്ല. ഇന്നലെ കോട്ടയം എസ് പി ഓഫീസില്‍ അതാണ് കണ്ടത്. പരാതി എന്തുമാവട്ടെ, ജില്ലാപൊലീസ് സൂപ്രണ്ടിനെ കാണാന്‍ എത്തിയ യുവതി അറസ്റ്റിലാവുകയായിരുന്നു. എം ജി സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ദീപ പി മോഹനനാണ് ഈ ദുരനുഭവം. […]

SSഡോ ആസാദ്

നമ്മുടെ നാട്ടിലെ വലിയ പ്രസ്ഥാനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ചെന്നു ആരെയും മോചിക്കാം. സ്റ്റഷനില്‍ എന്തതിക്രമവും കാണിക്കാം. ഒരു കേസുപോലും ചാര്‍ജ് ചെയ്യില്ല. നേതാക്കള്‍ക്കു മുന്നില്‍ വിനീതരാവും ഏതു റാങ്കിലുള്ള പൊലീസും. പക്ഷെ, സാധാരണ പൗരന് ജനാധിപത്യാവകാശമോ മനുഷ്യാവകാശമോ ലഭ്യമല്ല. ഇന്നലെ കോട്ടയം എസ് പി ഓഫീസില്‍ അതാണ് കണ്ടത്.
പരാതി എന്തുമാവട്ടെ, ജില്ലാപൊലീസ് സൂപ്രണ്ടിനെ കാണാന്‍ എത്തിയ യുവതി അറസ്റ്റിലാവുകയായിരുന്നു. എം ജി സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ദീപ പി മോഹനനാണ് ഈ ദുരനുഭവം. എസ് പി കാണാന്‍ തയ്യാറല്ല. മുമ്പ് രണ്ടു തവണ കണ്ടതാണത്രെ. ഒരിക്കല്‍കൂടി കാണേണ്ടതില്ലെന്ന് അദ്ദേഹമങ്ങു തീരുമാനിച്ചു.
ഏറ്റവും നിസ്സഹായരും ദുര്‍ബ്ബലരുമായ വിഭാഗങ്ങള്‍ക്കു സഹായമാകേണ്ടവര്‍ ഇവ്വിധം ഔദ്ധത്യം കാണിച്ചുകൂടാ. ജനാധിപത്യ രാജ്യത്തെ പൊലീസ് ഉദ്യോഗസ്ഥന്‍ പൗരന്മാരുടെ സേവനമാണ് നിര്‍വ്വഹിക്കേണ്ടത്. അവരെ ഭരിക്കാനോ അധികാരം കാണിച്ചു ഭയപ്പെടുത്താനോ ഒരവകാശവുമില്ല. സാധാരണക്കാരായ ആരോടും എന്തുമാവാം പെണ്‍കുട്ടിയാവുമ്പോള്‍ കൂടുതലാവാം, ദലിതുകൂടിയാണെങ്കില്‍ ഏതു പരാക്രമവും നീതീകരിക്കാനാവും എന്ന ജീര്‍ണാധികാര ധാര്‍ഷ്ട്യങ്ങളെ നേരിടാതെ വയ്യ. ആഭ്യന്തര വകുപ്പ് എന്ന അധികാര കേന്ദ്രത്തിന് എന്തഭിപ്രായമുണ്ടെന്നു ജനങ്ങളറിയട്ടെ.
നീതി നിഷേധിക്കപ്പെടുന്നു എന്ന ഖേദവും പരാതിയുമുള്ളവര്‍ ഒന്നോ മൂന്നോ അല്ല പലവട്ടം ഉദ്യോഗസ്ഥരെ കാണാനെത്തും. അസ്വസ്ഥപ്പെടുന്നവര്‍ ആരായാലും പൗരന്മാരുടെ നികുതിപ്പണംകൊണ്ടു ശംബളംപറ്റുന്ന കാലത്തോളം അതു സഹിച്ചേ മതിയാകൂ. ദീപയുടെ കേസിന്റെ ഉള്ളടക്കമല്ല, അവരോടെടുത്ത നിലപാടാണ് വലിയ പ്രശ്‌നം. മൂന്നാമതും അവര്‍ കാണാനെത്തിയത് എന്തിനാണെന്ന് അവരോടു സംസാരിക്കാതെ എസ് പി എങ്ങനെ കണ്ടുപിടിച്ചു? ഒരു കേസില്‍ എസ് പി എത്ര തവണ ദര്‍ശനം നല്‍കും?
കുറ്റകരമായ നടപടിയാണുണ്ടായത്. തിരുത്താന്‍ ബാധ്യതയുള്ളവര്‍ അതു ചെയ്യണം. ജനമൈത്രി നയമുള്ള പൊലീസിന് ഇത് ഭൂഷണമോ എന്നു വകുപ്പു മന്ത്രിക്കും ചിന്തിക്കാം.

ഫേസ് ബുക്ക് പോസ്റ്റ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply