ദീനനാഥ് ബത്രയുടേത് സാംസ്‌കാരിക – ധൈഷണിക രംഗത്തെ നാടുവാഴിത്തം.

കെ ഇ എന്‍ പണ്ടുമുതലേ ലോകത്തെ എല്ലാ മൗലികവാദ പ്രസ്ഥാനങ്ങളും വിശ്വസിച്ചിരുന്നതും വാദിച്ചിരുന്നതും എല്ലാം തങ്ങള്‍ക്കറിയാമെന്നും ലോകത്തെ എല്ലാ പ്രിഭാസങ്ങളും അവയുടെ കാരണങ്ങളും തങ്ങള്‍ കണ്ടുപിടിച്ചു കഴിഞ്ഞു എന്നുമാണ്. എന്നാല്‍ കാലക്രമേണ ഇത്തരത്തില്‍ അവകാശപ്പെട്ടിരുന്ന മിക്കവാറും പ്രസ്ഥാനങ്ങള്‍ നിശബ്ദരായി. ലോകത്തെങ്ങുമുണ്ടായ നവോത്ഥാന – ജനാധിപത്യം ആശയങ്ങളും മുന്നേറ്റങ്ങളുമാണ് അതിനു പ്രേരകമായത്. ആത്മീയതയുടെ രീതിശാസ്ത്രം വേറെ, ശാസ്ത്രത്തിന്റെ രീതി ശാസ്ത്രം വേറെ എന്ന ചിന്താഗതി വ്യാപകമായതിന്റെ പ്രതിഫലനം കൂടിയായിരുന്നു അത്. എന്നാല്‍ ഇപ്പോഴും പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ മുഖം തിരിക്കുന്നവര്‍ […]

dddകെ ഇ എന്‍

പണ്ടുമുതലേ ലോകത്തെ എല്ലാ മൗലികവാദ പ്രസ്ഥാനങ്ങളും വിശ്വസിച്ചിരുന്നതും വാദിച്ചിരുന്നതും എല്ലാം തങ്ങള്‍ക്കറിയാമെന്നും ലോകത്തെ എല്ലാ പ്രിഭാസങ്ങളും അവയുടെ കാരണങ്ങളും തങ്ങള്‍ കണ്ടുപിടിച്ചു കഴിഞ്ഞു എന്നുമാണ്. എന്നാല്‍ കാലക്രമേണ ഇത്തരത്തില്‍ അവകാശപ്പെട്ടിരുന്ന മിക്കവാറും പ്രസ്ഥാനങ്ങള്‍ നിശബ്ദരായി. ലോകത്തെങ്ങുമുണ്ടായ നവോത്ഥാന – ജനാധിപത്യം ആശയങ്ങളും മുന്നേറ്റങ്ങളുമാണ് അതിനു പ്രേരകമായത്. ആത്മീയതയുടെ രീതിശാസ്ത്രം വേറെ, ശാസ്ത്രത്തിന്റെ രീതി ശാസ്ത്രം വേറെ എന്ന ചിന്താഗതി വ്യാപകമായതിന്റെ പ്രതിഫലനം കൂടിയായിരുന്നു അത്. എന്നാല്‍ ഇപ്പോഴും പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ മുഖം തിരിക്കുന്നവര്‍ ബാക്കിയുണ്ടെന്നതിന്റെ തെളിവാണ് ദീനനാഥ് ബത്രയുടെ പുസ്തകങ്ങള്‍ അധ്യയനത്തിന്റെ ഭാഗമാക്കണമെന്ന വാദവും ഗുജറാത്ത് സര്‍ക്കാരിന്റെ നിര്‍ദ്ദേശവും.
ഹോമിയോപ്പതി കണ്ടുപിടിച്ചത് ഹനിമാനല്ല, രാമായണത്തിലെ സാക്ഷാല്‍ ഹനുമാനാണ്, ആദ്യവിമാനം റൈറ്റ് സഹോദരന്മാരുടേതല്ല, രാമായണത്തിലെ പുഷ്പകവിമാനമാണ് എന്നൊക്കെയുള്ള അവകാശവാദമാണ് ദീനനാഥ് ബത്ര ഉന്നയിക്കുന്നത്. മനുഷ്യന്റെ ഏറ്റവും ഉദാത്തമായ കഴിവാണ് ഭാവന. നാം നേടിയ നേട്ടങ്ങള്‍ക്കു പുറകിലെല്ലാം ധിഷണാശാലികളുടെ ഭാവനക്കും പങ്കുണ്ട്. ഒരാള്‍ ഒരു കണ്ടുപിടുത്തം നടത്തിയെന്നു പറയുമ്പോള്‍ അതൊരിക്കലും അയാളുടേതു മാത്രമല്ല. നിരവധിപേരുടെ ഭാവനയും പ്രവര്‍ത്തനങ്ങളും അതിനു പുറകിലുണ്ട്. പുഷ്പകവിമാനത്തെ സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞ ഭാവനാവിലാസം അനുപമംതന്നെ. പറക്കാനുള്ള മനുഷ്യന്റെ അദമ്യമായ മോഹത്തില്‍ നിന്നുതന്നെയ.ാണ് വിമാനം കണ്ടുപിടിക്കപ്പെട്ടത്. അതില്‍ പുഷ്പകവിമാനത്തെ ആവിഷ്‌കരിച്ച കാവ്യഭാവനക്കും പങ്കുണ്ട്. എന്നാല്‍ അതാണ് ആദ്യത്തെ വിമാനം എന്നുപറയുന്നത് യാഥാര്‍ത്ഥ്യ ബോധത്തിനു നിരക്കുന്നതല്ല. മാത്രമല്ല അത് ആ മഹത്തായ ഭാവനയെ അപമാനിക്കുക കൂടിയാണ്.
ഇപ്പോള്‍ സംഘപരിവാര്‍ ശക്തികള്‍ മുന്നോട്ടുവെക്കുന്ന ഈ ആശയത്തെ സാംസ്‌കാരിക – ധൈഷണികരംഗത്തെ ജന്മിത്തമായേ കാണാന്‍ കഴിയൂ. വാഴക്കുല നട്ട്, ഫലമുണ്ടായി കാണാന്‍ പുലയന്‍ കാത്തിരിക്കുമ്പോള്‍ അവസാനനിമിഷം വന്ന് അതുവെട്ടിയെടുത്തുകൊണ്ടുപോകുന്ന ജന്മിമാര്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തിലുണ്ടായിരുന്നല്ലോ. അതിന്റെ പുതിയകാലത്തിന്റെ രൂപമാണ് ഈ അവകാശവാദം. ഭൂതകാലത്തെ മുഴുവന്‍ ഭാവനകളേയും അറിവുകളേയും സമാഹരിച്ച് മനുഷ്യന്‍ ഓരോ നേട്ടവും ആര്‍ജ്ജിക്കുമ്പോള്‍ അതെല്ലാം തങ്ങളുടേതാണ് എന്ന അവകാശവാദം സാംസ്‌കാരിക – ധൈഷണികരംഗത്തെ ജന്മിത്തമല്ലാതെ മറ്റെന്താണ്? ഇതിഹാസങ്ങളും ഭാവനയും പുരാണങ്ങളുമൊക്കെ മനുഷ്യസമൂഹം ആര്‍ജ്ജിച്ച സാംസ്‌കാരിക സമ്പത്തുതന്നെ. എന്നാല്‍ അതാണ് ശാസ്ത്രമെന്ന വാദം എന്നേ കാലഹരണപ്പെട്ടതാണ്.
സത്യത്തില്‍ ചരിത്രം നിര്‍മ്മിക്കുന്ന അസംസ്‌കൃതവസ്തുവായി പുരാണത്തെ കാണുന്നതില്‍ തെറ്റില്ല. എന്നാലത് സ്വയം ചരിത്രമല്ല. അത് സ്വയം ചരിത്രമാണഎന്ന ചിന്താഗതിയാണ് നാം നേരിട്ട പല ദുരന്തങ്ങള്‍ക്കും കാരണം. ഉദാഹരണം ബാബറി മസ്ജിദ് തന്നെ. വിശ്വാസത്തെ ചരിത്രമായി വ്യാഖ്യാനിച്ചതിന്റെ ദുരന്തമാണല്ലോ ഇന്നും നാം നേരിടുന്നത്.
കഴിഞ്ഞില്ല സംഘപരിവാര്‍ ഏററ്റുപിടിക്കുന്ന ദീനനാഥ് ബത്രയുടെ നിലപാടുകള്‍. ആഘോഷങ്ങള്‍ക്ക് മെഴുകുതിരി കത്തിക്കരുത്, കേക്ക് മുറിക്കരുത്, നിലവിളക്കേ കത്തിക്കാവൂ, പശുവിനെ പൂജിക്കണം എന്നിങ്ങനെ പോകുന്നു അവ. ആധുനിക സമൂഹം തലമുറകളിലൂടെ ആര്‍ജ്ജിച്ച ജനാധിപത്യബോധത്തെയാണ് ഇവിടെ അപഹസിക്കുന്നത്. മാത്രമാണ് സാസം്കാരികരംഗത്തെ ഫാസിസമാണത്.
തീര്‍ച്ചയായും അധിനിവേശത്തിന്റെ ഘട്ടത്തില്‍ തങ്ങളുടേതാണ് സാര്‍വ്വലൗകികവും ശരിയുമെന്ന ധാരണ അടിച്ചേല്‍പ്പിക്കാന്‍ പാശ്ചാത്യശക്തികള്‍ ശ്രമിച്ചിട്ടുണ്ട്. പല അന്വേഷണങ്ങളേയും അവര്‍ തടഞ്ഞിട്ടുമുണ്ട്. ചരിത്രത്തില്‍ കൊളോണിയല്‍ മേല്‍ക്കോയ്മ അവര്‍ സ്ഥാപിച്ചിട്ടുമുണ്ട്. ഇന്ത്യന്‍ ചരിത്രത്തെ പ്രാചീന ഹിന്ദു ചരിത്രം, മധ്യകാല മുസ്ലിം ചരിത്രം, തുറന്നു പറഞ്ഞില്ലെങ്കിലും ആധുനിക കൃസ്ത്യന്‍ ചരിത്രം എന്നവര്‍ വിഭജിച്ചു. ആധുനികമായതെല്ലാം തങ്ങളുടേതാണെന്നു സ്താപിക്കുക മാത്രമല്ല, ചരിത്രമെന്നത് രാജാക്കന്മാരുടെ ചെയ്തികള്‍ മാത്രമാണെന്നും സാധാരണമനുഷ്യര്‍ക്കു ചരിത്രത്തില്‍ ഒരു പങ്കുമില്ലെന്നും അവര്‍ എഴുതിവെച്ചു. ഈ ചരിത്രബോധത്തെ ഉടച്ചുവാര്‍ക്കേണ്ടതുതന്നെ. അതിനാണ് റൊമീള താപ്പറും ഇന്‍ഫാന്‍ ഹബീബും കെ എന്‍ പണിക്കരും എന്തിനു എം ജി എസ് നാരായണനും വരെയുള്ളവര്‍ ശ്രമിക്കുന്നത്. എന്നാല്‍ മതനിരപേക്ഷവും ശാസ്ത്രീയാവബോധത്തിലുമുള്ള  ഒരു ചരിത്ര നിര്‍മ്മിതിക്കുപകരം  പകരം പുരാണത്തെയും വിശ്വാസത്തേയും ചരിത്രമാക്കി വ്യാഖ്യാനിക്കുന്നത് വിപരീതഫലമേ ചെയ്യൂ. മിത്ത് എങ്ങനെയാണ് ചരിത്രമാകുന്നത്.
ചരിത്രത്തെ പുറകോട്ടുവലിക്കുന്ന സംഘപരിവാറിന്റെ ഇത്തരമൊരു സമീപനം നമ്മെ എവിടെയാണ് കൊണ്ടെത്തിക്കുക എന്നതിനു ഒരുദാഹരണം പറയാം. 1980കള്‍ മുതല്‍ ഗുജറാത്ത് സര്‍ക്കാര്‍ ചരിത്രത്തെ തങ്ങളുടെ വിശ്വാസത്തിനനുസരിച്ച് മാറ്റിയെഴുതുകയായിരുന്നല്ലോ. ആ ചരിത്രം പഠിച്ചുവന്നവരാണ് ഗുജറാത്ത് വംശഹത്യയില്‍ പങ്കെടുത്തതെന്നതല്ലേ സത്യം. കലാപത്തിനിടയില്‍ ഗര്‍ഭിണിയുടെ വയര്‍ കീറിയെടുത്തയാള്‍ പറഞ്ഞതെന്താണ്? തന്നില്‍ ആ സമയത്ത് റാമാ പ്രതാപ് സിംഗ് ആദേശിച്ചു എന്ന്. ഒരു പ്രാദേശിക രാജാവു മാത്രമായിരുന്ന റാണാ പ്രതാപ്‌സിംഗിനെ മാതൃകാ പുരുഷനാക്കിയത് ഈ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളായിരുന്നു. ഇപ്പോഴിതാ മോഡിയുടെ ജീവചരിത്രം തന്നെ വിദ്യാര്‍ത്തികളെ പഠിപ്പിക്കാന്‍ ചില ബിജെപി സര്‍ക്കാരുകള്‍ ആലോചിക്കുന്നു. എന്താണ് മോദിയില്‍നിന്ന് നമ്മുടെ കുട്ടികള്‍ പഠിക്കുക?
ചരിത്രത്തിനു വ്യത്യസ്ഥ വ്യാഖ്യാനങ്ങളാകാം. വിശകലനങ്ങളാകം. എന്നാല്‍ ഹിറ്റ്‌ലറെ പോലുള്ള ഫാസിസ്റ്റ് ശക്തികള്‍ ചെയ്തപോലെ ചരിത്രത്തെ തങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് മാറ്റിയെഴുതുകയും കുട്ടികളെ പഠിപ്പിക്കുകയുമരുത്. ഫാസിസ്റ്റുകള്‍ക്കു താല്‍പ്പര്യം ചരിത്രത്തിന്റെ നിശ്ചലതയാണ്. മാറ്റങ്ങളല്ല. ചരിത്രം തങ്ങള്‍ രചിച്ചു കഴിഞ്ഞു, ഇനിയൊന്നും ചെയ്യാനില്ല എന്നാണവര്‍ കരുതുന്നത്. അങ്ങനെയാണ് ഒരുകൂട്ടര്‍ ശ്രേഷ്ഠജനത എന്ന ഫാസിസ്റ്റ് സങ്കല്‍പ്പം ഉണ്ടാകുന്നത്. ഒപ്പം അവര്‍ അപരജനതകളേയും സൃഷ്ടിക്കുന്നു. ഈ ഫാസിസ്റ്റ ലക്ഷണങ്ങളെല്ലാം ഇന്ത്യയില്‍ ഇന്ന് ശക്തമായി പ്രകടമാകുന്നു.
തീര്‍ച്ചയായും അക്കാദമിക് രംഗത്ത് ചരിത്രരചനയില്‍ പല വീഴ്ചകളും സംഭവിക്കാറുണ്ട്. അവ തിരുത്തണം. എന്നാല്‍ ആ തിരുത്തല്‍ നടത്തേണ്ടത് വിശ്വാസത്തേയും ഭാവനയേയും ചരിത്രമാക്കിയില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ദീനനാഥ് ബത്രയുടേത് സാംസ്‌കാരിക – ധൈഷണിക രംഗത്തെ നാടുവാഴിത്തം.

  1. Avatar for Critic Editor

    k.s.radhakrishnan

    ഇനി എന്തൊക്കെ വേറെ അറിയണം ?

    സന്ജയന്‍ ആനു കുരുശേത്ര യുധ്വം satellite വഴി സംപ്രേഷണം ചെയ്യാന്‍ ആവുമെന്ന് കണ്ടു പിടിച്ചത്
    .
    After Vichitravirya’s death, his mother Satyavati sent for her first born, Vyasa. According to his mother’s wishes, he visited both the wives of Vichitravirya to grant them a son with his yogic powers. When Vyasa visited Ambika, she saw his dreadful and forbidding appearance with burning eyes. In her frightened state, she closed her eyes and dared not open them. Hence her son, Dhritarashtra, was born blind.
    സാഹചര്യങ്ങള്‍ക് മനുഷ്യന്റെ ജനിതക ഘ്ടനപോലും മാറ്റാന്‍ കഴിയുമെന്ന മാര്‍ക്സിസം പോലും ഇന്ത്യന്‍ ഇതിഹാസത്തില്‍ ഉണ്ട് . അങ്ങിനെ ആനു പാണ്ടുവിനു പാണ്ടു ഉണ്ടായതും ! എന്താ വിചാരിച്ചത് …? , be proud as an Indian !

    എന്തിനു കന്യാമറിയം ഗര്‍ഭം ധരിച്ചത് പോലും യോഗികമായാണ് .സെമാടിക് ദൈവം ആ രീതിയം നമ്മുടെ പുസ്തകത്തില്‍ നിന്നാണ് മനസിലകിയത് എന്ന് കൂടി അറിയുക

Leave a Reply