ദിസ് ഈസ് ടൂ മച്ച് സി എം

അതെ, ദിസ് ഈസ് ടൂ മച്ച് ഉമ്മന്‍ ചാണ്ടി….. താങ്കള്‍ എങ്ങനെ സ്വയം ന്യായീകരിച്ചാലും ധാര്‍മ്മികതയുടെ ചില പ്രശ്‌നങ്ങള്‍ ബാക്കിയാകുകയാണ്. ജോസ് തെറ്റയല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ പറഞ്ഞത് വിഷയം ധാര്‍മ്മികതയുടേത് മാത്രമാണ് എന്നായിരുന്നു. ധാര്‍മ്മികത ്ത്ര നിസ്സാരമായ കാര്യമാണോ? അല്ല എന്നു കരുതുന്നവരുടെ വംശം കുറ്റിയറ്റുപോയിട്ടല്ല എന്നു പിണറായിയോടൊപ്പം താങ്കളും മനസ്സിലാക്കണം. കഴിഞ്ഞ ദിവസം ഒരു ചാനലിലിരുന്ന് സിപിഎം നേതാവ് എം എ ബേബി പറഞ്ഞത് ഇങ്ങനെ. ഉമ്മന്‍ ചാണ്ടി കുറ്റവാളിയാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. […]

ccc

അതെ, ദിസ് ഈസ് ടൂ മച്ച് ഉമ്മന്‍ ചാണ്ടി….. താങ്കള്‍ എങ്ങനെ സ്വയം ന്യായീകരിച്ചാലും ധാര്‍മ്മികതയുടെ ചില പ്രശ്‌നങ്ങള്‍ ബാക്കിയാകുകയാണ്. ജോസ് തെറ്റയല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ പറഞ്ഞത് വിഷയം ധാര്‍മ്മികതയുടേത് മാത്രമാണ് എന്നായിരുന്നു. ധാര്‍മ്മികത ്ത്ര നിസ്സാരമായ കാര്യമാണോ? അല്ല എന്നു കരുതുന്നവരുടെ വംശം കുറ്റിയറ്റുപോയിട്ടല്ല എന്നു പിണറായിയോടൊപ്പം താങ്കളും മനസ്സിലാക്കണം.
കഴിഞ്ഞ ദിവസം ഒരു ചാനലിലിരുന്ന് സിപിഎം നേതാവ് എം എ ബേബി പറഞ്ഞത് ഇങ്ങനെ. ഉമ്മന്‍ ചാണ്ടി കുറ്റവാളിയാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. എന്നാല്‍ അത് തെളിയിക്കണം. അതുവരെ രാജി വെക്കണം. എന്നിട്ട് വേണമെങ്കില്‍ തിരിച്ചുവരാമല്ലോ എന്നായിരുന്നു. പ്രതിപക്ഷം പോലും സത്യത്തില്‍ താങ്കളെ കുറ്റവാളിയായി കാണുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ അത് ഒരു ഒഴിവു കഴിവല്ല. സുതാര്യതയുടെ പേരില്‍ പറ്റിയ ചെറിയ പിശകുകള്‍ മാത്രമായി ഇതിനെ കാണാന്‍ കഴിയില്ല. പിസി ജോര്‍ജ്ജ് പറയുന്ന പോലെ 10000 കോടിയുടെ അഴിമതിയുമല്ലായിരിക്കാം. എങ്കിലും ആരോപണങ്ങള്‍ ഇത്രയും രൂക്ഷമായ സ്ഥിതിക്ക് മാറി നിന്ന് അന്വേഷണത്തെ നേരിടുകയാണെങ്കില്‍ അതു താങ്കളുടെ പ്രതിച്ഛായ ഉയര്‍ത്തു മാത്രമല്ല ചെയ്യുക. രാഷ്ട്രീയത്തില്‍ ഏറെക്കുറെ നഷ്ടപ്പെട്ടു കഴിഞ്ഞ ചില നല്ല മൂല്യങ്ങള്‍ തിരിച്ചു കൊണ്ടുവരാന്‍ അ തു സഹായിക്കും. ഭാവിയിലേക്ക് അത് നല്ല ഒരു കീഴ്‌വഴക്കമാകും. ഭാവിയില്‍ ഇത്തരം വിഷയങ്ങള്‍ ഉയര്‍ന്നു വന്നാല്‍ താങ്കളുടെ നടപടിയായിരിക്കും ആരോപിതരായവര്‍ ചൂണ്ടിക്കാട്ടുക എന്നു മറക്കരുത്. അതുകൊണ്ടുതന്നെ താങ്കള്‍ ിഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് ഭാവി രാഷ്ട്രീയത്തിന്റെ ചൂണ്ടുപലക കൂടിയായിരിക്കും. തെറ്റയില്‍ രാജി വെക്കാത്തതു ചൂണ്ടികാട്ടി താങ്കളെ ന്യായീകരിക്കുന്ന ഛോട്ടാ നേതാക്കളുടെ വാക്കുകളില്‍ കുടുങ്ങരുത്. അത് മറ്റൊരു വിഷയമാണ്.
സരിതാ നായര്‍ താങ്കളുടെ ഓഫീസിലെ ചിലര്‍ക്കു ഫോണ്‍ വിളിച്ചു എന്നതില്‍ നിന്നൊക്കെ കാര്യങ്ങള്‍ മാറിയിരിക്കുന്നു. ബിജു രാധാകൃഷ്ണനുമായി താങ്കള്‍ എന്തു സംസാരിച്ചു എന്നു പറയാത്തതും ജോപ്പന്റെ അറസ്റ്റും സരിതാ നായര്‍ താങ്കളെ കണ്ടെന്ന ആരോപണവും അവര്‍ ആഭ്യന്തരമന്ത്രിയെ വിളിച്ചതും തിരുവഞ്ചൂര്‍ ശാലുമേനോന്റെ പാലുകാച്ചലില്‍ പങ്കെടുത്തതും ശ്രീധരന്‍ നായരുടെ ഹര്‍ജിയിലെ വെട്ടിത്തിരുത്തല്‍ തര്‍ക്കവും സരിതാനായര്‍ ശ്രീധരന്‍ നായര്‍ക്കയച്ച ഇ മെയിലുമൊക്കെ ജനങ്ങളില്‍ സംശയത്തിന്റെ വിത്തു പാകിയിട്ടുണ്ട്. ഇവയെല്ലാം ആരെങ്കിലും വിളിക്കുന്നതും ചടങ്ങുകളില്‍ പങ്കെടുക്കുന്നതുമൊന്നും തെറ്റല്ലായിരിക്കാം. എന്നാല്‍ ആദ്യം നിഷേധിക്കലും തെളിവുകള്‍ പുറത്തുവരുമ്പോള്‍ ഉരുണ്ടു കളിക്കലുമൊക്കെ സംശയങ്ങളുടെ ആക്കം വര്‍ദ്ധിപ്പിക്കുന്നു.
അതിനാല്‍ താങ്കള്‍ ചെയ്യേണ്ടത് ഒന്നുമാത്രം. അതു ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ. തിരിച്ചുവരുമ്പോള്‍ കസേരയില്‍ ഇരിക്കുന്നവര്‍ എണീറ്റു തരില്ല എന്ന സംശയം തീര്‍ച്ചയായും താങ്കള്‍ക്കുണ്ടാകാം. എന്നാല്‍ പൊതുജനസേവനത്തിനു മുഖ്യമന്ത്രി സ്ഥാനം നിര്‍ബന്ധമില്ലല്ലോ. ഒന്നുമല്ലെങ്കില്‍ ഗാന്ധിയും ജയപ്രകാശ് നാരായണനും ജനിച്ച രാജ്യത്തല്ലേ നമ്മളും ജനിച്ചത്…….?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ദിസ് ഈസ് ടൂ മച്ച് സി എം

  1. ..ഉരുട്ടിപെരട്ടി എന്തിനിങ്ങനെ വലിച്ചുവാരി എഴുതുന്നു? ഉള്ള കാര്യം വെട്ടിത്തുറന്നു പറയാന്‍ എന്താണ് തടസ്സം,ലേഖകാ….?

Leave a Reply