ദളിത് കൊലകളെ കുറിച്ച് സിബിഐ എന്തന്വേഷിക്കാന്‍…?

ഹരിയാനയില്‍ സവര്‍ണ ജാതിക്കാര്‍ കുട്ടികളെ ചുട്ടുകൊന്ന സംഭവത്തെ കുറിച്ച് സി.ബി.ഐ അന്വേഷിക്കുന്നു. നല്ലത്. എന്നാല്‍ എന്താണ് സിബിഐ അന്വേഷിക്കുക? ആ പ്രത്യക സംഭവത്തില്‍ എന്താണുണ്ടായതെന്ന് ഒരുപക്ഷെ സത്യസന്ധമായി അന്വേഷിച്ചു കണ്ടെത്തി എന്നു കരുതുക. എന്നിട്ട്? അത് ആ സംഭവത്തിലെ കാരണം മാത്രം. മറ്റിടങ്ങളില്‍ മറ്റു കാരണങ്ങള്‍. എന്നാല്‍ ഇതിനെല്ലാം അടിസ്ഥാനപരമായ കാരണമെന്താണെന്ന് കണ്ടെത്താന്‍ ഒരു സിബിഐയും വേണ്ട്. ഇന്നു തുടരുന്ന ചാതുര്‍വര്‍ണ്ണ്യം, മനുവാദം. അതിനോട് കൃത്യമായ നിലപാടെടുക്കുകയാണ് വേണ്ടത്. അല്ലാതെ ഓരോ സംഭവത്തിലേയും കാരണങ്ങള്‍ കണ്ടെത്തിയി്ടടി എന്തുകാര്യം? […]

y

ഹരിയാനയില്‍ സവര്‍ണ ജാതിക്കാര്‍ കുട്ടികളെ ചുട്ടുകൊന്ന സംഭവത്തെ കുറിച്ച് സി.ബി.ഐ അന്വേഷിക്കുന്നു. നല്ലത്. എന്നാല്‍ എന്താണ് സിബിഐ അന്വേഷിക്കുക? ആ പ്രത്യക സംഭവത്തില്‍ എന്താണുണ്ടായതെന്ന് ഒരുപക്ഷെ സത്യസന്ധമായി അന്വേഷിച്ചു കണ്ടെത്തി എന്നു കരുതുക. എന്നിട്ട്? അത് ആ സംഭവത്തിലെ കാരണം മാത്രം. മറ്റിടങ്ങളില്‍ മറ്റു കാരണങ്ങള്‍. എന്നാല്‍ ഇതിനെല്ലാം അടിസ്ഥാനപരമായ കാരണമെന്താണെന്ന് കണ്ടെത്താന്‍ ഒരു സിബിഐയും വേണ്ട്. ഇന്നു തുടരുന്ന ചാതുര്‍വര്‍ണ്ണ്യം, മനുവാദം. അതിനോട് കൃത്യമായ നിലപാടെടുക്കുകയാണ് വേണ്ടത്. അല്ലാതെ ഓരോ സംഭവത്തിലേയും കാരണങ്ങള്‍ കണ്ടെത്തിയി്ടടി എന്തുകാര്യം?
ഹരിയാന സംഭവത്തില്‍ പ്രതിഷേധം കനത്തതോടെയാണ് സി.ബി.ഐ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചത്. ചുട്ടുകൊന്ന ദലിത് കുട്ടികളുടെ മൃതദേഹവുമായി രോഷാകുലരായ നാട്ടുകാര്‍ ഡല്‍ഹിക്ക് സമീപമുള്ള ദേശീയപാത ഉപരോധിക്കുകയായിരുന്നു.. കുട്ടികളുടെ മൃതദേഹവുമേന്തി രാവിലെ മുതല്‍ തന്നെ നാട്ടുകാര്‍ റോഡുപരോധിക്കാന്‍ തുടങ്ങിയിരുന്നു. വലിയ രണ്ട് ഐസ് കഷ്ണത്തിന് മുകളിലാണ് മൃതദേഹം കിടത്തിയത്. നൂറുകണക്കിന് ആളുകള്‍ ആണ് അവിടെ തടിച്ചു കൂടിയത്. പ്രതിഷേധക്കാരെ ലാത്തി വീശി പൊലീസ് ഓടിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. സംഭവത്തില്‍ പങ്കുള്ള എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് രണ്ടരയും 11മാസവും പ്രായമുള്ള കുഞ്ഞുങ്ങളുടെ മൃതദേഹവുമേന്തിയുള്ള പ്രതിഷേധം നടന്നത്. പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതുവരെ കുട്ടികളുടെ അന്ത്യകര്‍മങ്ങള്‍ നടത്തില്ലെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കിയിട്ടുണ്ട്. ഇതുവരെ മൂന്നു പേര്‍ മാത്രമാണ് സംഭവത്തില്‍ അറസ്റ്റിലായത്. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും എന്റെ കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നും പെള്ളലേറ്റ നിലയില്‍ സ്ഥലത്ത് എത്തിച്ച കുട്ടികളുടെ പിതാവ് പറഞ്ഞു. ഗുരുതര നിലയില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികില്‍സയില്‍ ആണ് കുട്ടികളുടെ മാതാവ്.
ഒരു വര്‍ഷം മുമ്പുണ്ടായ ജാതി സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്തെ ദലിതരുടെ സുരക്ഷക്ക് പൊലീസിനെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലുണ്ടായ ഒരു കൊലപാതകത്തിന്റെ തുടര്‍ച്ചയാണ് തീവെപ്പ്. ഈ ദലിത് കുടുംബത്തിന് തന്നെ വധഭീഷണിയുണ്ടായിരുന്നു. എന്നിട്ടും അതുതടയാന്‍ സര്‍ക്കാരിനായില്ല. ഡല്‍ഹിയില്‍ നിന്നും വെറും 40 കിലോമീറ്റര്‍ അകലെയാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. രജ്പുത് വിഭാഗത്തില്‍പെട്ടവര്‍ വീടിന്റെ ജനലഴിയിലൂടെ പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു.
സംഭവത്തില്‍ ഗുരുതരമായ കൃത്യവിലോപം നടത്തിയതിന് ഏഴു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അതേസമയം, സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും, ഗ്രാമം വിടുകയാണെന്നും ജിതേന്ദര്‍ വ്യക്തമാക്കി. ജീവന് ഭീഷണിയുണ്ടെന്നും സവര്‍ണ വിഭാഗക്കാര്‍ ഇനിയും ആക്രമിക്കുമെന്നും ജിതേന്ദര്‍ ഭയപ്പെടുന്നു. ഗോ സംരക്ഷണത്തിനായി വാദിക്കുന്ന ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ പശുക്കള്‍ക്കു നല്‍കുന്ന വിലപോലും മനുഷ്യര്‍ക്കു നല്‍കുന്നില്ലന്നെു ഗ്രാമീണര്‍ കുറ്റപ്പെടുത്തി. ബീഫ് ഭക്ഷിക്കുന്നവരെ കൊന്നുകളയുമെന്ന് അവിടത്തെ ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയിരുന്നു.
തീര്‍ച്ചയായും ഒറ്റ്‌പ്പെട്ട സംഭവമല്ല ഇതെന്ന് എല്ലാവര്‍ക്കുമറിയാം. അനുകൂലസാഹചര്യം മുതലെടുത്ത് മനുവാദികള്‍ തങ്ങളുടെ ലക്ഷ്യം നടപ്പാക്കുന്നു. ഓരോ സംഭവങ്ങലിലേയും കാരണങ്ങളെല്ലാം നിമിത്തം മാത്രം. അല്ലെഹ്കില്‍ കൃത്യമായ ഗൂഢാലോചന. ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് മുസ്ലിമായ മുഹമ്മദ് അഖ്‌ലാക്കിനെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവം യാദൃച്ഛികമായി സംഭവിച്ചതല്ലെന്നും വ്യക്തമായ ആസൂത്രണം ഇതിനു പിന്നിലുണ്ടായിരുന്നുവെന്നും ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വ്യക്തമാക്കി കഴിഞ്ഞല്ലോ. ദാദ്രിയില്‍ മുസ്ലിങ്ങളുടെ പൗരത്വാവകാശം നിഷേധിക്കുകയും വെല്ലുവിളിക്കപ്പെടുകയും ചെയ്തതായി കമ്മിഷന്‍ കണ്ടെത്തി. ‘വ്യക്തമായ ആസൂത്രണമില്ലാതെ ഇത്രയധികം ആളുകള്‍ക്ക് ഇത്രയും കുറഞ്ഞ സമയത്ത് അവിടെ എത്താനാവുമായിരുന്നില്ല. ആക്രമിക്കപ്പെട്ട കുടുംബം മാത്രമല്ല, ഗ്രാമത്തിലെ ഒട്ടു മിക്ക പേരും അപ്പോള്‍ ഉറക്കത്തിലായിരുന്നു. എന്നിട്ടും ഇത്രയുമധികം ആളുകള്‍ അവിടെയെത്തി. സാധാരണ പ്രതികരണമാണെങ്കില്‍ ഇവര്‍ക്കൊന്നും അവിടെയെത്താന്‍ അഞ്ചു മിനിറ്റ് മതിയാവില്ല.’ എന്ന് കമ്മീഷന്‍ പറയുന്നു. ക്ഷേത്രത്തില്‍ കയറിയതിന് ദളിതനെ വധിച്ച സംഭവവും അടുത്തു നടന്നല്ലോ.
ഗാന്ധിവധത്തോടെ ശക്തമായ സവര്‍ണ്ണ ഹൈന്ദവ രാഷ്ട്രസ്ഥാപനം എന്ന ലക്ഷ്യത്തോട് അടുക്കാനാണ് ഫാസിസ്റ്റുകളുടെ ശ്രമം. ഗാന്ധിവധം മൂലമുണ്ടായ പ്രതിസന്ധി ഏറെ ദശകങ്ങള്‍ പ്രതികൂലമായി ബാധിച്ചെങ്കിലും അടിയന്തരാവസ്ഥ കാലത്ത് ലഭിച്ച സുവര്‍ണ്ണാവസരം അവര്‍ മുതലാക്കുകയായിരുന്നു. പിന്നീട് പടിപടിയായി വളരാന്‍ ഫാസിസ്റ്റുകള്‍ക്കു കഴിഞ്ഞു. ്അതിനായി ബാബറി മസ്ജിദും മണ്ഡലും മുംബൈയും ഗുജറാത്തും മുസാഫര്‍ നഗറുമൊക്കെ ഭംഗിയായി ഉപയോഗിച്ചു. ഇ്‌പ്പോഴിതാ ഒറ്റക്കവര്‍ അധികാരത്തിലെത്തിയിരിക്കുന്നു. ഈ സുവര്‍ണ്ണാവസരം ഭംഗിയായി ഉപയോഗിക്കുന്ന സംഭവങ്ങളാണ് അനുദിനം നടക്കുന്നത്. അതില്‍ എഴുത്തുകാരെ വധിക്കലുണ്ട്. ഭക്ഷണ നിരോധനമുണ്ട്. സംഗീതത്തിനും സാഹിത്യത്തിനും കലക്കും ക്രിക്കറ്റിനുമെതിരായ അക്രമണമുണ്ട്. ചരിത്ര – സാംസ്‌കാരിക – വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കയ്യടക്കലുണ്ട്, സിലബസുകള്‍ മാറ്റിയെഴുതലുണ്ട്, ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കുമെതിരായ അക്രമങ്ങളുണ്ട്. അത്തരത്തിലൊന്നാണ് ഹരിയാനയിലും നടന്നത്. മനുവാദികളുടെ ഭരണത്തില്‍ സുരക്ഷിതത്വമുണ്ടെന്ന തിരിച്ചറിവിലാണ് ചാതുര്‍വര്‍ണ്യവാദികള്‍ തൃശൂലവുമായി ഉറഞ്ഞു തുള്ളുന്നത്. അതേ കുറിച്ചന്വേഷിക്കാന്‍ നമ്മുടെ സിബിഐ പര്യാപ്തമോ?
അതിനിടെ കേരളം വ്യത്യസ്ഥമാണ്, ഇവിടെയിതൊന്നും നടക്കില്ല എന്നു വാദിക്കുന്നവരുണ്ട്. എന്തര്‍ത്ഥമാണതിലുള്ളത്? ഏതാനും വര്‍ഷം മുമ്പ് ഇവിടെ നടക്കുമെന്ന് പ്രതീക്ഷിച്ച കാര്യങ്ങളാേണാ ഇ്‌പ്പോള്‍ നടക്കുന്നത്? കേരളത്തിലും സാമൂഹ്യ – നവോത്ഥാന മുന്നേറ്റങ്ങളുടെ കാലഘട്ടത്തിലെ കറുത്ത വേലിയേറ്റങ്ങളെല്ലാം ഇപ്പോഴത്തെ വെളുത്ത വേലിയിറക്കങ്ങള്‍ തിരിച്ചുകൊണ്ടുപോകുകയാണ്. പറയവിഭാഗത്തില്‍ പെട്ട കുട്ടികള്‍ പഠിക്കുന്നു എന്ന ഒറ്റകാരണത്താല്‍ കോഴിക്കോട് പേരാമ്പ്ര വെല്‍ഫെയര്‍ സ്‌കൂള്‍ മറ്റു സമുദായക്കാര്‍ ബഹിഷ്‌കരിച്ചത് കേരളത്തിലല്ലേ? ഇരിങ്ങാലക്കുടയില്‍ കൂടല്‍ മാണിക്യക്ഷേത്രത്തിനു സമീപം പട്ടിക്കും പൂച്ചക്കും നടക്കാവുന്ന പൊതുനിരത്തില്‍ കൂടി വഴി നടക്കാനുള്ള അവകാശത്തിനായി നടന്ന ഐതിഹാസികമായ പ്രക്ഷോഭം കഴിഞ്ഞ് 70 വര്‍ഷമായപ്പോളഴിതാ ആ വഴികള്‍ വീണ്ടും അടച്ചുകെട്ടാനുള്ള ധൈര്യം ചരിത്രത്തെ പുറകോട്ട് വലിക്കുന്നവര്‍ നേടിയിരിക്കുന്നു. അന്ന് വഴി തുറക്കാനുള്ള ഉത്തരവിറക്കിയതില്‍ പനമ്പിള്ളി ഗോവിന്ദമേനോന് മുഖ്യപങ്കുണ്ടായിരുന്നെങ്കില്‍ ഇപ്പോളടച്ചതില്‍ മുഖ്യപങ്ക് അദ്ദേഹത്തിന്റെ പിന്‍ഗാമിയായ പനമ്പിള്ളി രാഘവമേനോനാണ്. ഒരുകാലത്ത് ജാതിവാല്‍ മോശമണെന്നു കരുതിയ മലയാളി സവര്‍ണ്ണര്‍ ഇന്നത് അഭിമാനത്തോടെ ഉപയോഗിക്കുന്നു. ജാതി് പ്രശ്‌നമല്ല, എസ് സി ഒഴികെ എന്ന വിവാഹപരസ്യം പോലും മാധ്യമങ്ങളില്‍ വരുന്നു. ദളിത് ഉദ്യാഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കപ്പെടുന്നു. സവര്‍ണ്ണരല്ലാത്ത കലാകാരന്മാര്‍ക്ക് ക്ഷേത്രവേദികള്‍ നിഷേധിക്കപ്പെടുന്നു. രാഷ്ട്രീപാര്‍ട്ടികളടക്കമുള്ള ഇവിടത്തെ എല്ലാ പ്രസ്ഥാനങ്ങളേയും സംഘടനകളേയും അധികാര സ്ഥാനങ്ങളേയും ഇപ്പോഴും നിയന്ത്രിക്കുന്നത് സവര്‍ണ്ണ വിഭാഗങ്ങളുടെ കൈയിലല്ലേ?
അതേ, ഈ മനുവാദ രാഷ്ട്രീയം തന്നെയാണ് ഹരിയാനയിലെ കൊലക്കും കാരണം. അതന്വേഷിക്കാന്‍ എന്തിനാണ് സിബിഐ? രാഷ്ട്രീയ ബോധമുള്ള ആര്‍ക്കുമതിനുള്ള കാരണമറിയാം. അതിനെ പ്രതിരോധിക്കാന്‍ നമുക്കു കഴിയുമോ? ആ ചോദ്യമാണ് ഇനി പ്രസക്തം……

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply