ദലിത് ഹര്‍ത്താലില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കള്ളക്കേസ്സുകള്‍ പിന്‍വലിക്കുക., ദലിത് പ്രവര്‍ത്തകരെ ജയില്‍ വിമുക്തരാക്കുക.

എ.ലക്ഷ്മണന്‍, എ.കെ. സന്തോഷ് പട്ടിക ജാതി – പട്ടികവര്‍ഗ [അതിക്രമം തടയല്‍] നിയമം ദുര്‍ബ്ബലപ്പെടുത്താനുള്ള നീക്കത്തിനെതിരായും ഏപ്രില്‍ 2 ന് രാജ്യവ്യാപകമായി നടന്ന ബന്ദിനെ ക്രൂരമായി നേരിട്ട പോലീസ് നടപടികളില്‍ പ്രതിഷേധിച്ചും കേരളത്തിലെ ദലിത് സംഘടനകള്‍ ഏപ്രില്‍ 9ന് കേരള ഹര്‍ത്താല്‍ നടത്തുകയുണ്ടായി. അഭൂ തപൂര്‍വ്വമായ ജനപങ്കാളിത്തത്തോടെയും സമാധാനപരമായും നടന്ന ഹര്‍ത്താലായിരുന്നു അത്. എന്നാല്‍ ദലിത് ജനതയുടെ ഉണര്‍വിലും ഹര്‍ത്താലിന്റെ ഉജ്ജല വിജയത്തിലും വിറളിപൂണ്ട എല്‍.ഡി.എഫ് സര്‍ക്കാര്‍ ഹര്‍ത്താല്‍ നടന്ന് ആഴ്ചകള്‍ക്കുശേഷം ദലിത് ഐക്യവേദി യുടെ പ്രവര്‍ത്തകര്‍ക്കുനേരെ […]

dഎ.ലക്ഷ്മണന്‍, എ.കെ. സന്തോഷ്

പട്ടിക ജാതി – പട്ടികവര്‍ഗ [അതിക്രമം തടയല്‍] നിയമം ദുര്‍ബ്ബലപ്പെടുത്താനുള്ള നീക്കത്തിനെതിരായും ഏപ്രില്‍ 2 ന് രാജ്യവ്യാപകമായി നടന്ന ബന്ദിനെ ക്രൂരമായി നേരിട്ട പോലീസ് നടപടികളില്‍ പ്രതിഷേധിച്ചും കേരളത്തിലെ ദലിത് സംഘടനകള്‍ ഏപ്രില്‍ 9ന് കേരള ഹര്‍ത്താല്‍ നടത്തുകയുണ്ടായി. അഭൂ തപൂര്‍വ്വമായ ജനപങ്കാളിത്തത്തോടെയും സമാധാനപരമായും നടന്ന ഹര്‍ത്താലായിരുന്നു അത്. എന്നാല്‍ ദലിത് ജനതയുടെ ഉണര്‍വിലും ഹര്‍ത്താലിന്റെ ഉജ്ജല വിജയത്തിലും വിറളിപൂണ്ട എല്‍.ഡി.എഫ് സര്‍ക്കാര്‍ ഹര്‍ത്താല്‍ നടന്ന് ആഴ്ചകള്‍ക്കുശേഷം ദലിത് ഐക്യവേദി യുടെ പ്രവര്‍ത്തകര്‍ക്കുനേരെ കള്ളക്കേസ്സ് ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കയാണ്. വര്‍ണ- ജാതി വ്യവസ്ഥ ശക്തമായിനില നില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥയില്‍ ദലിത്-ആദിവാസി ജനവിഭാഗങ്ങളുടെ സുരക്ഷക്ക് ചെറിയ തോതിലെങ്കിലും സഹായകമായിരുന്ന ഒരു നിയമം സുപ്രിം കോടതി ദുര്‍ബ്ബലമാക്കുന്നതോടെ ദലിത് സമൂഹം കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്കാണ് നീങ്ങുക.ഈ തിരിച്ചറിവാണ് ഹര്‍ത്തലുകള്‍ക്ക് പ്രേരകമായത്.ഏപ്രില്‍ 2ന് നടന്ന ഹര്‍ത്താലിനെ വിവിധ സര്‍ക്കാരുകളും സവര്‍ണ ഗുണ്ടകളും നേരിട്ടത് 11ദലിത് പ്രവര്‍ത്തകരെ വെടിവെച്ചുകൊലപ്പെടുത്തിക്കൊണ്ടും നൂറുകണക്കിന് ദലിതരെ അറസ്റ്റുകള്‍ക്കും പീഡനങ്ങള്‍ക്കും വിധേയമാക്കിക്കൊണ്ടുമായിരുന്നു.
ജാതിരഹിത കേരളമെന്ന് കൊട്ടിഘോഷിച്ചിരുന്ന ദൈവത്തിന്റെ സ്വന്തം നാടു് ജാതി സ്വാധീനമുള്ള നാടുകൂടിയാണെന്നും പൊതുബോധത്തില്‍ ജാതിയുടെ വേരുകള്‍ ഇപ്പോഴും ആഴ്ന്നിറങ്ങി നില്‍പ്പുണ്ട് എന്നും കേരള ഹര്‍ത്താല്‍ തെളിയിക്കുകയുണ്ടായി. കേരള സാമൂഹ വ്യവസ്ഥയുടെ പുറംതോടുകളില്‍ മാത്രമാണ് ജാതി വിരുദ്ധത എന്ന് തെളി യിക്കുന്നതായിരുന്നു കേരള ഹര്‍ത്തലിനോടുള്ള പല പ്രതികരണങ്ങളും. ചില പാര്‍ട്ടികളുടെ നിഷേധാത്മക പ്രതികരണങ്ങള്‍ അവരുടെ സവര്‍ണ മേധാവിത്ത ബോധത്തെ പ്രകടമാക്കുന്നതായിരുന്നു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിക്ക് ഹര്‍ത്താലിനെക്കുറിച്ചറിവില്ലായിരുന്നുവത്രെ! മറ്റൊരു കൂട്ടര്‍, തങ്ങളെ ക്ഷണിച്ചാല്‍ പിന്തുണക്കാമെന്നായിരുന്നു അഭിപ്രായപ്പെട്ടത്.സമ്പന്ന സവര്‍ണ വിഭാഗങ്ങള്‍ക്ക് നേതൃത്വപദവിയുള്ള ബസ്സുടമസംഘവും വ്യാപരി സമൂഹവും നാളിതുവരെ നടത്തപ്പെട്ട ഹര്‍ത്തലുകളോടുള്ള സമീപനത്തില്‍ നിന്ന് വ്യത്യസ്തമായ നിലപാടായിരുന്നു ദലിത് ഹര്‍ത്തലിനോടെടുത്തത്.ഇതൊക്കെ ദലിത് വിരുദ്ധവും സവര്‍ണവുമായ പൊതുബോധത്തെ തന്നെയാണ് പ്രകടമാക്കിയത്.എന്തായാലും എല്ലാ ഭീഷണികളെയും എതിര്‍ശബ്ദങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ട് കേരള ഹര്‍ത്താല്‍ സമ്പൂര്‍ണ വിജയമാവുകയുണ്ടായി.ഇതില്‍ വേവലാതി പൂണ്ട എല്‍.ഡി.എഫ്.സക്കാര്‍ ദലിത് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസിനെ ഉപയോഗിച്ച് കള്ളക്കേസ്സ് ചുമത്തി ജയിലിലടച്ചു കൊണ്ടും പോലീസ് പീഡനങ്ങള്‍ക്ക് വിധേയമാക്കിയും ദലിത് ഉണര്‍വുകള്‍ക്ക് തടയിടാമെന്ന് വ്യാമോഹിക്കുകയാണ്. പോലീസ് പീഡനത്തിനും കള്ളക്കേസ്സുകള്‍ക്കുമെതിരായി മെയ് 11ന് 5 മണിക്ക് തൃശൂര്‍ കോര്‍പ്പറേഷന് മുന്‍പില്‍ നടക്കുന്ന പ്രതിഷേധ പ്രകടനത്തിലും പൊതുയോഗത്തിലും മുഴുവന്‍ ദലിത് സഹോദരീ സഹോദരന്മാരും മറ്റു മനുഷ്യ സ്‌നേഹികളും പങ്കെടുക്കണമെന്ന് വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു.

എന്ന്
ചെയര്‍മാന്‍, എം.എ.ലക്ഷ്മണന്‍, 9061324120
കണ്‍വീനര്‍, എ.കെ.സന്തോഷ്, 9961075387

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply