തൊഴില്‍ സ്ഥലത്തും യാത്രകളിലും സ്ത്രീ

നമ്മുടെ പൊതുയിടങ്ങള്‍ ഒട്ടും തന്നെ സ്ത്രീ സൗഹാര്‍ദ്ദപരമല്ല എന്ന വിഷയം പലവട്ടം ചര്‍ച്ച ചെയ്യപ്പെട്ടതാണല്ലോ. എന്നാല്‍ കാര്യമായ മാറ്റമൊന്നും കാണാനില്ല. സ്ത്രീകളുടെ പ്രാഥമാകാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യങ്ങള്‍ എവിടേയുമില്ല. അത് പൊതുനിരത്തുകളായാലും നഗരങ്ങളായാലും തൊഴിലിടങ്ങളായാലും അങ്ങനെ തന്നെ. കൊച്ചിന്‍ സ്‌പെഷല്‍ എക്കണോമിക് സോണിലെ ജീവനക്കാരെ വസ്ത്രമഴിച്ചു ദേഹപരിശോധന നടത്തിയ സംഭവം വെളിച്ചം വീശുന്നത് ഈ വസ്തുതയിലേക്കാണ്. ഉപയോഗിച്ച നാപ്കിന്‍ ബാത്ത്‌റൂമില്‍ ഉപേക്ഷിച്ച യുവതിയെ കണ്ടെത്താന്‍ യുവതികളുടെ ദേഹപരിശോധന നടത്തിയത്. ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. സൂപ്പര്‍വൈസര്‍മാരുടെ നേതൃത്വത്തില്‍ 45 ഓളം […]

womenനമ്മുടെ പൊതുയിടങ്ങള്‍ ഒട്ടും തന്നെ സ്ത്രീ സൗഹാര്‍ദ്ദപരമല്ല എന്ന വിഷയം പലവട്ടം ചര്‍ച്ച ചെയ്യപ്പെട്ടതാണല്ലോ. എന്നാല്‍ കാര്യമായ മാറ്റമൊന്നും കാണാനില്ല. സ്ത്രീകളുടെ പ്രാഥമാകാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യങ്ങള്‍ എവിടേയുമില്ല. അത് പൊതുനിരത്തുകളായാലും നഗരങ്ങളായാലും തൊഴിലിടങ്ങളായാലും അങ്ങനെ തന്നെ.
കൊച്ചിന്‍ സ്‌പെഷല്‍ എക്കണോമിക് സോണിലെ ജീവനക്കാരെ വസ്ത്രമഴിച്ചു ദേഹപരിശോധന നടത്തിയ സംഭവം വെളിച്ചം വീശുന്നത് ഈ വസ്തുതയിലേക്കാണ്. ഉപയോഗിച്ച നാപ്കിന്‍ ബാത്ത്‌റൂമില്‍ ഉപേക്ഷിച്ച യുവതിയെ കണ്ടെത്താന്‍ യുവതികളുടെ ദേഹപരിശോധന നടത്തിയത്. ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. സൂപ്പര്‍വൈസര്‍മാരുടെ നേതൃത്വത്തില്‍ 45 ഓളം വനിതാ ജീവനക്കാരെയാണു പരിശോധിച്ചത്. ഇതില്‍ മുപ്പതോളം പേര്‍ സ്ഥിരം ജീവനക്കാരും മറ്റുള്ളവര്‍ കരാര്‍ ജീവനക്കാരുമാണ്. ദേഹപരിശോധന നടത്തിയ മുറിയില്‍ ക്യാമറ സ്ഥാപിച്ചിരുന്നുവെന്നതായും ആരോപണമുണ്ട്.
ജീവനക്കാരിയുടെ പരാതി ലഭിച്ചെങ്കിലും ആദ്യം പോലീസ് നടപടിയെടുത്തിരുന്നില്ല. സ്ത്രീകളെ സ്ത്രീകള്‍ ദേഹപരിശോധന നടത്തിയാല്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന നിലപാടാണ് തൃക്കാക്കര പോലീസ് ആദ്യം സ്വീകരിച്ചത്. എന്നാല്‍ ഇതിനെതിരെ വനിതാ സംഘടകള്‍ ശക്തമായി രംഗത്തെത്തിയതോടെ കേസെടുത്തിട്ടുണ്ട്.  സ്ഥാപനത്തോടു വിശദീകരണം ചോദിക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം ലിസി ജോസ് അറിയിച്ചു.
നാപ്കിന്‍ വിഷയമായാലും മറ്റു പ്രാഥമികാവശ്യങ്ങളായാലും ഒരു രാത്രി മുറിയെടുത്തു താമസിക്കാനാണെങ്കിലും കാര്യമായ സൗകര്യങ്ങളില്ലാത്ത അവസ്ഥയാണ് കേരളത്തില്‍ മിക്കയിടത്തുമുള്ളത്. നമ്മുടെ ലോഡ്ജുകളില്‍ സ്ത്രീകള്‍ക്ക് റൂം കൊടുക്കുന്ന കാലം എന്നാണ്? സ്ത്രീകള്‍ ജോലി ചെയ്യാന്‍ പോകുകയോ യാത്ര ചെയ്യുകയോ വേണ്ടതില്ല എന്ന പഴയ സമീപനമാണ് ഇതിനെല്ലാമുള്ള കാരണം. എന്നാല്‍ കാലം മാറിയിരിക്കുന്നു. പൊതുയിടങ്ങളിലും തൊഴില്‍ സ്ഥലത്തുമെല്ലാം സ്ത്രീകളുടെ ആവശ്യങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഉണ്ടാകണം. സ്ത്രീകള്‍ക്കു മാത്രമല്ല, മറ്റു ലിംഗപദവികളുള്ളവര്‍ക്കും. ആകാശത്തിനു കീഴില്‍ ഒരിടത്തും ലിംഗപരമായ വിവേചനം അംഗീകരിക്കാനാവില്ല. അതുറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply