തൊഴിലാളികല്‍ ഗുണ്ടകളാകുമ്പോള്‍

മാനോജ്‌മെന്റിനു വേണ്ടി ഗുണ്ടകളായി നാട്ടുകാരെ മര്‍ദ്ദിക്കുന്ന തൊഴിലാളി വര്‍ഗ്ഗം. എന്തൊരു വൈരുദ്ധ്യം. അതാണ് കാതിക്കുടത്ത് നടക്കുന്നത്. നീറ്റ ജലാറ്റിന്‍ കമ്പനിയിലെ മലിന ജലം പുഴയിലേക്ക് ഒഴിക്കുന്നത് തടഞ്ഞ നാട്ടുകാരെ തൊഴിലാളികല്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദിക്കാന്‍ കമ്പനിയുടെ കൊച്ചി വിഭാഗത്തില്‍ നിന്നും തൊഴിലാളികല്‍ എത്തിയിരുന്നു. കാതിക്കുടം സമരവുമായി ബന്ധപ്പെട്ട കേസ് നടക്കുന്നതിനാല്‍ സമരസമിതി പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും കോടതിയിലായിരുന്നു. ഈ അവസരത്തിലാണ് കമ്പനിയുടെ കാക്കനാടുള്ള തൊഴിലാളികളെ വിളിച്ച് വരുത്തി മലിനജലം പുഴയിലേക്ക് ഒഴുക്കാന്‍ ശ്രമിച്ചത്. കോടതി തടഞ്ഞ പ്രവര്‍ത്തമായിരുന്നു കമ്പനി […]

kkkk

മാനോജ്‌മെന്റിനു വേണ്ടി ഗുണ്ടകളായി നാട്ടുകാരെ മര്‍ദ്ദിക്കുന്ന തൊഴിലാളി വര്‍ഗ്ഗം. എന്തൊരു വൈരുദ്ധ്യം. അതാണ് കാതിക്കുടത്ത് നടക്കുന്നത്. നീറ്റ ജലാറ്റിന്‍ കമ്പനിയിലെ മലിന ജലം പുഴയിലേക്ക് ഒഴിക്കുന്നത് തടഞ്ഞ നാട്ടുകാരെ തൊഴിലാളികല്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദിക്കാന്‍ കമ്പനിയുടെ കൊച്ചി വിഭാഗത്തില്‍ നിന്നും തൊഴിലാളികല്‍ എത്തിയിരുന്നു.
കാതിക്കുടം സമരവുമായി ബന്ധപ്പെട്ട കേസ് നടക്കുന്നതിനാല്‍ സമരസമിതി പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും കോടതിയിലായിരുന്നു. ഈ അവസരത്തിലാണ് കമ്പനിയുടെ കാക്കനാടുള്ള തൊഴിലാളികളെ വിളിച്ച് വരുത്തി മലിനജലം പുഴയിലേക്ക് ഒഴുക്കാന്‍ ശ്രമിച്ചത്. കോടതി തടഞ്ഞ പ്രവര്‍ത്തമായിരുന്നു കമ്പനി ചെയ്യാന്‍ ശ്രമിച്ചത്. ഇത് നാട്ടുകാര്‍ തടയുകയായിരുന്നു. അപ്പോഴാണ് മര്‍ദ്ദനമുണ്ടായത്. സംഘര്‍ഷത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റിരുന്നു. രണ്ടു പേരെ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുന്ന പാവപ്പെട്ട ജനങ്ങലെ അടിച്ചൊതുക്കാന്‍ മാനേജ്‌മെന്റും തൊഴിലാളികളും ഒന്നിക്കുന്ന വിചിത്രമായ കേരള മോഡലാണ് കാതിക്കുടത്ത് അരങ്ങേറുന്നത്.

അതിനിടെ കമ്പനിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ചാലക്കുടിപ്പുഴയില്‍ നിന്നും കമ്പനിയിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പില്‍ ഡീസലിന്റെയും കരിഓയലിന്റെയും സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. രാവിലെ കന്റീന്‍ ആവശ്യങ്ങള്‍ക്കായി വെള്ളം ഉപയോഗിക്കുമ്പോള്‍ ജീവനക്കാരാണ് ഡീസലിന്റെയും കരിഓയിലിന്റെയും സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. കമ്പനിയിലെ ഏല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചാലക്കുടിപ്പുഴയില്‍ നിന്നും പമ്പുചെയ്യുന്ന വെള്ളമാണ് ഉപയോഗിക്കുന്നത്. വെള്ളത്തിന്റെ സാംപിളുകള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലാബില്‍ പരിശോധനയ്ക്കയച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply