തേഡ്‌ ബെല്‍ : പ്രേക്ഷകര്‍ക്കും പറയാനുണ്ട്‌.

സൂക്ഷിക്കുക ഇറ്റ്‌ഫോക്കിനെ ഇല്ലാതാക്കുക യാണ്‌  പ്രേക്ഷകര്‍ക്കും പറയാനുണ്ട്‌. കാരണം ആര്‍ടിസ്റ്റ്‌ ഡയറക്ടര്‍ പറഞ്ഞപോലെ നാടകം നടക്കുന്നത്‌ പ്രേക്ഷക മനസ്സിലാണല്ലോ. ഇറ്റ്‌ഫോക്ക്‌ ഒരു സ്വപ്‌നമായിരുന്നു. മലയാളത്തിലെ മഹാപ്രതിഭ മുരളി അക്കാദമി ചെയര്‍മാനായിരിക്കെ കണ്ട സ്വപ്‌നം. പിന്നീട്‌ അതിനായി അദ്ദേഹത്തോടൊപ്പം നാടകപ്രവര്‍ത്തകരും അക്കാദമിയും രാപകല്‍ നടത്തിയ യുദ്ധമാണ്‌ മൂന്ന്‌ വര്‍ഷം കൊണ്ട്‌ ലോകത്തെ മികച്ച നാടകോത്സവങ്ങളിലൊന്നായി അതിനെ മാറ്റിയത്‌. കേരളം മുഴുവന്‍ ഒഴുകിയെത്തി മികച്ച നാടകങ്ങള്‍ കണ്ടു. ആദ്യഘട്ടത്തില്‍ ലാറ്റിമമേരിക്കയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമൊക്കെ പ്രതിരോധ നാടകങ്ങള്‍ വന്നു. അവയില്‍ […]

Lucena 2-Randa Mirza

സൂക്ഷിക്കുക ഇറ്റ്‌ഫോക്കിനെ ഇല്ലാതാക്കുക യാണ്‌ 

പ്രേക്ഷകര്‍ക്കും പറയാനുണ്ട്‌.

കാരണം ആര്‍ടിസ്റ്റ്‌ ഡയറക്ടര്‍ പറഞ്ഞപോലെ നാടകം നടക്കുന്നത്‌ പ്രേക്ഷക മനസ്സിലാണല്ലോ.

ഇറ്റ്‌ഫോക്ക്‌ ഒരു സ്വപ്‌നമായിരുന്നു. മലയാളത്തിലെ മഹാപ്രതിഭ മുരളി അക്കാദമി ചെയര്‍മാനായിരിക്കെ കണ്ട സ്വപ്‌നം. പിന്നീട്‌ അതിനായി അദ്ദേഹത്തോടൊപ്പം നാടകപ്രവര്‍ത്തകരും അക്കാദമിയും രാപകല്‍ നടത്തിയ യുദ്ധമാണ്‌ മൂന്ന്‌ വര്‍ഷം കൊണ്ട്‌ ലോകത്തെ മികച്ച നാടകോത്സവങ്ങളിലൊന്നായി അതിനെ മാറ്റിയത്‌. കേരളം മുഴുവന്‍ ഒഴുകിയെത്തി മികച്ച നാടകങ്ങള്‍ കണ്ടു.

ആദ്യഘട്ടത്തില്‍ ലാറ്റിമമേരിക്കയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമൊക്കെ പ്രതിരോധ നാടകങ്ങള്‍ വന്നു. അവയില്‍ പലതും രൂപപരമായും മികച്ചതായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ യൂറോപ്പില്‍ നിന്നുള്ള നാടകങ്ങളുമെത്തി. അവയില്‍ പലതും ബ്രഹ്മാണ്ഡനാടകങ്ങളായിരുന്നു. അപ്പോഴും മലയാളികള്‍ പ്രതീക്ഷിക്കുന്ന രാഷ്ട്രീയ ഉള്ളടക്കം നഷ്ടപ്പെട്ടെന്ന ധാരണ ശക്തമായി. ആ സാഹചര്യത്തിലായിരുന്നു ഏറെ പ്രതീക്ഷയോടെ ഇത്തവണത്തെ നാടകങ്ങള്‍ പ്രധാനമായും സജീവ ജനകീയ ചെറുത്തു നില്‍പ്പുകള്‍ നടക്കുന്ന രാജ്യങ്ങളില്‍ നിന്നാണെന്ന വാര്‍ത്ത നാടകപ്രേമികള്‍ ആഹ്ലാദത്തോടെ സ്വീകരിച്ചത്‌. എന്നാല്‍ ഫലമെന്താ? നിരാശ മാത്രം. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ എന്ന ന്യായീകരണം ഈ വീഴ്‌ചക്കുള്ള വിശദീകരണമല്ല. അച്ചടക്കം, വൃത്തി, സൗന്ദര്യവല്‍ക്കരണം, അന്തര്‍ദ്ദേശീയ നിലവാരം പദങ്ങള്‍ പലതും മാറി പ്രയോഗിക്കുമ്പോഴും ഏറ്റവും മോശം നാടകോത്സവമായി ഇറ്റ്‌ഫോക്ക്‌ 2015.
നാടകോത്സവം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ചിലരെങ്കിലും അക്കാദമി തലപ്പത്തുണ്ട്‌ എന്ന്‌ നേരത്തെ ശ്രുതിയുണ്ട്‌. ആ ശ്രുതി ശരിവക്കുന്നതാണ്‌ ഇക്കൊല്ലത്തെ നാടകോത്സവം. അവതരിപ്പിക്കപ്പെട്ട നാടകങ്ങളില്‍കാണാന്‍ കൊള്ളാവുന്നവ വിരലിലെല്ലാണ്ണാവുന്നതുമാത്രം. ഗംഭീരം, ഉദാന്തം, ബ്രഹ്മാണ്ഡം എന്ന പ്രയോഗത്തിന്‌ അര്‍ഹമായവ ഒന്നുമില്ല. ഒറ്റ ചോദ്യമേയുള്ളു ആരാണ്‌ ഇതെല്ലാം തെരഞ്ഞെടുത്തത്‌? മലയാളിയുടെ കാഴ്‌ചാസ്വഭാവത്തെ അല്‍പമെങ്കിലും അറിയാത്തവര്‍ ചേന്ന്‌ ഇത്തരമൊരു തെരഞ്ഞെടുപ്പു നടത്തി നാടകസ്‌നേഹികള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുകയാണുണ്ടായതെന്നു വിവരമില്ലാത്ത ഏതെങ്കിലും നാട്ടുനാടകക്കാരന്‍ അധിക്ഷേപിച്ചാല്‍ അവനെ പഴിക്കാനാവില്ല.
തുടക്കം മുതല്‍ നവീകരണമാണല്ലോ നടന്നത്‌.. ലോകം മുഴുവന്‍ അംഗീകരിച്ച ഇറ്റ്‌ഫോക്ക്‌ ലോഗോ മാറ്റിയതാണ്‌ ആദ്യകര്‍മ്മം. എന്തിനായിരുന്നു? മറുപടിയില്ല. പകരം വെച്ച ലോഗോ പുതിയതായി എന്തു ആശയനവീകരണമാണ്‌ നടത്തിയത്‌. ഒന്നുമില്ല. പിന്നെന്താ പ്രശ്‌നം. ഞങ്ങളിതൊക്കെ മാറ്റിയെടുത്തുവെന്ന്‌ ശിലാഫലകത്തില്‍ അടിച്ചു ചേര്‍ക്കല്‍. അക്കൂട്ടത്തില്‍ ഒന്നുകൂടി ചേര്‍ക്കണം വിദേശികലാകാരന്മാര്‍ക്ക്‌ വേതനം കൊടുത്തതും അക്കാദമി വളപ്പ്‌ ഇന്റര്‍നാഷണലാക്കിയതും അഴിമതിയുടെ പേരില്‍ കോടതിയിലാണെന്ന്‌.
ഇതു പണ്ട്‌ ജനകീയസ്വാഗതസംഘം വിളിച്ചുചേര്‍ത്ത്‌ നടത്തിയ ഉത്സവമാണ്‌. അതുതന്നെയായിരുന്നു വിജയവും. തൃശൂര്‍ പൂരം പോലെ നാട്‌ ഏറ്റെടുത്തു. നാടകങ്ങളും ആശയം കൊണ്ടും അവതരണം കൊണ്ടും മലയാളിയുടെ മനസ്സിനോട്‌ ചേര്‍ന്നു നിന്നു. നാടകബുദ്ധിജീവികളേക്കാള്‍` സാധാരണ നാടകസ്‌നേഹികള്‍ നാടകം കണ്ടു. ജില്ലക്കു പുറത്തുനിന്ന്‌ എത്തിയവര്‍ക്കെല്ലാം ഭക്ഷണവും ചുരുങ്ങിയ ചിലവില്‍ താമസ്സവും ഒരുക്കി. ഗംഭീരസെമിനാറുകള്‍ നടന്നു. മുഖാമുഖങ്ങളും. അതൊക്കെ ഇല്ലാതാക്കി.
നാടകോത്സവത്തെ ജനകീയമാക്കുക എന്നതുകൊണ്ടുദ്ദേശിച്ചത്‌ ടിക്കറ്റുപേക്ഷിക്കുകയോ സൗജന്യമാക്കുകയോ ചെയ്യണമെന്നല്ല. തീര്‍ച്ചയായും നാടകം ടിക്കറ്റെടുത്തുതന്നെ കാണണം. അത്‌ സൗജന്യമാക്കുക എന്ന സമീപനം ശരിയല്ല. അപ്പോഴും മുകളില്‍ സൂചിപ്പിച്ചപോലെ തൃശൂരിലെ നാടകപ്രേമികളെ പങ്കെടുപ്പിച്ച്‌ ചര്‍ച്ചകള്‍ നടത്തുകയും സ്വാഗതസംഘം രൂപീകരിക്കുകയും ചെയ്യുന്നതോടൊപ്പം നഗരത്തിന്റെ ഒരു കാര്‍ണിവെല്‍ ആക്കി ഇറ്റ്‌ഫോക്കിനെ മാറ്റേണ്ടതായിരുന്നു. ആ ദിശയിലായിരുന്നു ആദ്യകാലത്തെ സംഘാടനപ്രവര്‍ത്തനങ്ങള്‍. എന്നാല്‍ അതെല്ലാം പൂര്‍ണ്ണമായി നഷ്ടപ്പെടുത്തുകയും ഈവന്റ്‌ മാനേജ്‌ ശൈലിയില്‍ നാടകോത്സവം നടത്തുകയുമാണ്‌ ഇക്കുറി ചെയ്‌തത്‌. അതുതന്നെ പരാജയത്തിന്റെ പ്രധാനകാരണം. ജനപങ്കാളിത്തം കുറയാനും.
വേദികളുടെ കാര്യത്തിലുമുണ്ട്‌ നിരവധി വീഴ്‌ചകള്‍. കൂടുതല്‍ പ്രേക്ഷകര്‍ക്ക്‌ കാണാന്‍ കഴിയുന്ന വലുപ്പമുള്ള വേദികളാണ്‌ മികച്ചവ എന്ന അഭിപ്രായമില്ല. എന്നാല്‍ ഇത്തവണത്തെ ചില പരിഷ്‌കാരങ്ങള്‍ ശരിയാണെന്നു പറയാനാവില്ല. ആക്ടര്‍ മുരളി തിയറ്റര്‍ ഗ്യാല്ലറി കെട്ടി പരിഷ്‌കരിച്ചപ്പോള്‍ നഷ്ടപ്പെട്ടത്‌ ഓപ്പണ്‍ തിയറ്റര്‍ എന്ന കഴിഞ്ഞ വര്‍ഷമൊക്കെ കൊട്ടിഘോഷിച്ച സങ്കല്‍പ്പമായിരുന്നു. സമകാലീന നാടകവേദിയുടെ അവിഭാജ്യമായ ഒന്നാണ്‌ ഓപ്പണ്‍ തിയറ്റര്‍. അതിത്തവണ ഉണ്ടായില്ല. പല നാടകാവതരണങ്ങളും അതിനാല്‍തന്നെ പരാജയമായി. പോയവര്‍ഷങ്ങളില്‍ രാമനിലയം വളപ്പിലും സ്റ്റേഡിയത്തിന്റെ ഭാഗത്തുമൊക്കെ തുറന്ന വേദിയില്‍ നാടകമവതരിപ്പിച്ചിരുന്നു. എന്തിനേറെ, തൃശൂര്‍ നഗരത്തെ മുഴുവന്‍ വേദിയാക്കിയ നാടകങ്ങളും ഇറ്റ്‌ഫോക്കില്‍ വതരിപ്പിച്ചിട്ടുണ്ട.്‌ ഇക്കുറി അതൊന്നുമുണ്ടായില്ല. പല നാടകങ്ങള്‍ക്കും വിട്ടുകൊടുത്ത വേദികള്‍ അനുയോജ്യമായവയായില്ല എന്ന പരാതിയും വ്യാപകമായി.
ഞാന്‍ ഞാന്‍ എന്നു വീമ്പു പറയുന്നവര്‍ മറക്കരുതാത്ത ഒരു മനുഷ്യനുണ്ടായിരുന്നു. മുരളി. ഒരു വാക്കു മര്യാദയുടെ പേരിലെങ്കിലും മുരളിയെക്കുറിച്ച്‌ നാടകോത്സവത്തില്‍ പറഞ്ഞില്ല. പോട്ടെ പ്രതിരോധത്തിന്റെ നാടകങ്ങളെന്ന്‌ വീണ്‍വാക്കു പറഞ്ഞ്‌ പേരുകേട്ട പ്രതിരോധക്കാരുള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന്‌ തെരഞ്ഞെടുത്ത നാടകങ്ങള്‍ മനുഷ്യരില്‍ അവശേഷിക്കുന്ന പ്രതിരോധവും തണുപ്പിക്കുന്നതായി.
സൂക്ഷിക്കുക ഇറ്റ്‌ഫോക്കിനെ ഇല്ലാതാക്കുകയാണ്‌. അത്തരമൊരു അജണ്ട നിലവിലുണ്ടെന്ന്‌ ഭയപ്പെടുന്നതില്‍ തെറ്റില്ല. ഇതിനെതിരെയാണ്‌ പ്രതിരോധത്തിന്റെ നാടകവേദി ഉയരേണ്ടത്‌.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Arts | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply