തേജ്പാല്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍

ജൂനിയറായ പത്രപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ‘തെഹല്‍ക വാരിക’യുടെ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലില്‍ പ്രതിക്കൂ്ടില്‍ നില്‍ക്കുന്നത് രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം സമ്മാനിച്ചിരിക്കുന്നത് നിരാശ മാത്രം. ഒപ്പം നഷ്ടപ്പെടുന്നത് ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് മാധ്യമങ്ങള്‍ക്കു ന്ല്‍കിയിരിക്കുന്ന വിശേഷണവും. തെഹല്‍ക്ക എഡിറ്റര്‍ ചെയ്യാന്‍ മടിക്കാത്തത് ചെയ്യാന്‍ ആരു മടിക്കും എന്നു ചിന്തിക്കുന്നത് സ്വാഭാവികം. മാത്രമല്ല, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ നിരീക്ഷിക്കാനും നടപടികള്‍ സ്വകരിക്കാനുമുള്ള തൊഴിലിടങ്ങളില്‍ അനിവാര്യമായ സമിതി തെഹല്‍ക്കയില്‍ ഇല്ലായിരുന്നു എന്നും റിപ്പോര്‍ട്ടുകളില്‍ കാണുന്നു. കടുത്ത നിയമലംഘനമാണിത്. […]

tarun_tejpaljpg

ജൂനിയറായ പത്രപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ‘തെഹല്‍ക വാരിക’യുടെ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലില്‍ പ്രതിക്കൂ്ടില്‍ നില്‍ക്കുന്നത് രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം സമ്മാനിച്ചിരിക്കുന്നത് നിരാശ മാത്രം. ഒപ്പം നഷ്ടപ്പെടുന്നത് ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് മാധ്യമങ്ങള്‍ക്കു ന്ല്‍കിയിരിക്കുന്ന വിശേഷണവും. തെഹല്‍ക്ക എഡിറ്റര്‍ ചെയ്യാന്‍ മടിക്കാത്തത് ചെയ്യാന്‍ ആരു മടിക്കും എന്നു ചിന്തിക്കുന്നത് സ്വാഭാവികം. മാത്രമല്ല, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ നിരീക്ഷിക്കാനും നടപടികള്‍ സ്വകരിക്കാനുമുള്ള തൊഴിലിടങ്ങളില്‍ അനിവാര്യമായ സമിതി തെഹല്‍ക്കയില്‍ ഇല്ലായിരുന്നു എന്നും റിപ്പോര്‍ട്ടുകളില്‍ കാണുന്നു. കടുത്ത നിയമലംഘനമാണിത്. രാജ്യത്തെ നിരവധി സ്ാപനങ്ങളിലെ അവസ്ഥ ഇതു തന്നെയാണ്. ഇക്കാര്യത്തില്‍ അടിയന്തിരമായ ശ്രദ്ധ സര്‍ക്കാര്‍ കാണിക്കേണ്ടിയിരിക്കുന്നു.
സംഭവത്തില്‍ ഗോവ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാനഭംഗം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നിവ പ്രകാരമാണ് കേസ്. തെഹല്‍ക ഗോവയില്‍ 10 ദിവസംമുമ്പ് സംഘടിപ്പിച്ച പരിപാടിക്കിടെ ഹോട്ടലില്‍ നടന്ന പീഡനം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട് വിശദാംശങ്ങള്‍ തേടിയിട്ടുമുണ്ട്. യുവതി പൊലീസില്‍ പരാതിപ്പെട്ടിട്ടിെല്ലങ്കിലും ഗോവ പൊലീസ് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണവും നിയമനടപടികളും മുന്നോട്ടുപോകുമെന്നും ഗോവ ഡി.ജി.പി കൃഷ്ണകുമാര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിന് െ്രെകംബ്രാഞ്ച് സംഘം ദല്‍ഹിക്ക് പോകും. യുവതിയുടെ മൊഴി രേഖപ്പെടുത്തും.
യുവതി തെഹല്‍ക മാനേജിങ് എഡിറ്റര്‍ ഷോമാ ചൗധരിക്ക് നല്‍കിയ പരാതി, അതിന് തേജ്പാല്‍ നല്‍കിയ ഇമെയില്‍ മറുപടി എന്നിവ അടക്കമുള്ള രേഖകള്‍ നല്‍കണമെന്ന് പൊലീസ് തെഹല്‍ക മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതിനത്തെുടര്‍ന്നാണ് ഈ നടപടികള്‍. കുറ്റം ചെയ്തയാളുടെ നിലയും വിലയുമല്ല, കുറ്റകൃത്യമാണ് കണക്കിലെടുക്കുകയെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സംഭവത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയും പൊലീസ് സ്വീകരിച്ച നടപടികളും അറിയിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണവുമായി സഹകരിക്കുമെന്നും കേസുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരസ്യമാക്കണമെന്നും തരുണ്‍ തേജ്പാല്‍ പറഞ്ഞിട്ടുണ്ട്. അതേസമയം മോശമായി പെരുമാറിയെന്ന് ആരോപിക്കുന്ന യുവതിയോട് അദ്ദേഹം മാപ്പുപറഞ്ഞിട്ടുണ്ട്. ആരെയും രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പരാതി അന്വേഷിക്കാന്‍ സ്ഥാപനതലത്തില്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഷോതെഹല്‍ക്കയും പറഞ്ഞു. അതുകൊണ്ടൊന്നും വിഷയത്തിന്റെ ഗൗരവം കുറയുന്നില്ല. ഇന്ത്യന്‍ മാധ്യമങ്ങളുടെ വിശ്വാസ്യതക്കുമേലാണ് അദ്ദേഹം ആണിയടിച്ചത്. തരുണ്‍ തേജ്പാലിനെ പ്രസാര്‍ഭാരതി അംഗമാക്കാന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ നേതൃത്വത്തിലുള്ള സമിതി ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, പീഡനക്കേസിന്റെ പശ്ചാത്തലത്തില്‍ ഈ ശിപാര്‍ശ റദ്ദാക്കാന്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് ഉപരാഷ്ട്രപതി നിര്‍ദേശം നല്‍കി.
സംഭവത്തിനെതിരെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതേസമയം ബിജെപിക്കെതിരെ തെഹല്‍ക്ക് ശക്തമായ നിലപാടെടുക്കുന്നതിനാല്‍ കിട്ടിയ അവസരത്തെ ഉപയോഗിക്കാനുള്ള ശ്രമം അവര്‍ നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. തെഹല്‍ക വാരികയുടെ ഓഫിസിനും തരുണ്‍ തേജ്പാലിന്റെ വസതിക്കും ദല്‍ഹി പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ബി.ജെ.പിയുടെ വിദ്യാര്‍ഥി വിഭാഗമായ എ.ബി.വി.പിയും മറ്റും പ്രതിഷേധ പ്രകടനം നടത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടി. സംഭവത്തിന്റെ പേരില്‍ തെഹല്‍ക്കക്കെതിരായ നീക്കങ്ങള്‍ തടയപ്പെടണം. മറുവശത്ത് ബിജെപിക്കെതിരായ നിലപാട് സ്വീകരിക്കുന്നു എന്നതിന്റെ പേരില്‍ ഈ സംഭവത്തെ ലഘൂകരിക്കാനും ശ്രമമുണ്ട്. അതും ശരിയല്ല. കക്ഷിരാഷ്ട്രീയത്തേക്കാള്‍ പ്രധാനമാണ് സ്ത്രീകളുടെ അന്തസ്സും അഭിമാനവും. അതിനാല്‍ തന്നെ യാതൊരുവിധ പ്രത്യേക പരിഗണനയും തേജ്പാല്‍ അര്‍ഹിക്കുന്നില്ല.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “തേജ്പാല്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍

  1. തെഹെൽക എന്നും ചിലർക്കു അലർജജിയാണ്.അപ്പോൾ പിന്നെ വിവാദത്തിൽ ആകുമ്പോൾ പറയേണ്ടതില്ലലൊ…..?പറന്നു അടുക്കുന്ന കഴുകൻമാരെപോലെ മല്സ്സരതിലാണ് .കാള പെറ്റെന്നു കേട്ടാൽ അപ്പോൾ തന്നെ കയർ എടുക്കുന്നവരും കുറവല്ല .അനോഷണം നടത്താൻ പോലും പോലും ചിലർക്ക് ഷമയില്ല .പീഡനം എന്ന് കേട്ടാൽ ചിലർക്ക് ആവേശമാണ് .പ്രതേകിച്ചു പുരുഷൻമാർക് .ഇതിനു മുൻപ് നടന്ന പീഡന കഥയെല്ലാം എപ്പോൾ എവിടെ ചെന്ന്‌ നിൽക്കുന്നു എന്നൊർക്ക്ണം .പുലി കിടന്നിടത്ത് പൂഡ പോലും ഇല്ലന്നപോലെയായി .അന്ന് അലമുറ ഇട്ടു FB യിൽ പോസ്റ്റ് ചെയ്തവർ അതു പാട്പെട്ടു DELETE ചെയ്തു.അതോടെ അവരുടെകാരിയത്തിനു തീരുമാനമായി .സ്ത്രീകളുടെ മാനത്തിനു ജീവനെകാൾ വില കൽപ്പിക്കുന്ന പുരുഷൻമാരുടെ മുഗത്ത്‌ കാർക്കിച്ചു തുപ്പുന്നതുപോലെയാണെ അവൾ വിവാദഗൾക്ക് പുറകെ പോകുന്നത്.മാനതിനെകാൾ ചിലവൾക്ക് വേണ്ടത് വിവാദൾ വഴിയുള്ള പബ്ലിസിറ്റിയാണ് .എന്നെ പ്പിച്ചി ,മാന്ധി ,നുള്ളി എന്നുള്ള പ്രസ്തവനകളിലുടെ താൻ പതിവ്രതയാണ് എന്ന് പൊതുജനത്തെ അറിയിക്കുക എന്ന വില കുറവുള്ള തന്ത്രം എന്നതിലും തർക്കമില്ല .ഏതായാലും കാത്തിരിക്കാം ………..

    • Avatar for Critic Editor

      ഇനി ഒരു സ്ത്രീ പതിവ്രതയല്ലായെന്നു വയ്ക്കുക, അവളക്കിഷ്ടമുള്ളവരുടെയെല്ലാം കൂടെ പോകുന്നു എന്നുതന്നെ കരുതുക, അതുകൊണ്ട് വഴിയെപോകുന്നവനെല്ലാം അവളെ ഉപയോഗിക്കാം എന്നാണോ താങ്കള്‍ പറയുന്നത്, സ്ത്രീയുടെഇഷ്ടവും, അനിഷ്ടവും അവള്‍ക്കു വിട്ടുകൊടുക്കുവാന്‍ തയ്യാറാവുകയാണ് യഥാര്‍ത്ഥ ആണുങ്ങള്‍ ചെയ്യേണ്ടത്, തബല്‍ക്കയായാലും അല്ലെങ്കിലും ശിക്ഷ കിട്ടുകതന്നെ വേണം, BJP- യെ കുറ്റം പരയുന്നതുകൊണ്ട് എന്തും ചെയ്യാന്‍ അനുവാദം കിട്ടുമോ?

Leave a Reply